Social Media

  • ലീവെടുക്കാതെയുള്ള അച്ഛന്‍െ്‌റ 27 വര്‍ഷത്തെ സേവനത്തിന് സമ്മാനം സിനിമാ ടിക്കറ്റും ചോക്ലേറ്റും; സങ്കടം പങ്കുവച്ച മകള്‍ നേടിയത് രണ്ടുകോടി രൂപ

    ലാസ് വെഗാസ്:  27 വര്‍ഷം ഒരു ലീവ് പോലും എടുക്കാതെ ജോലി ചെയ്യുക. ഒട്ടും ലളിതമല്ലാത്തൊരു കാര്യമാണത്. എന്നാല്‍ ഇങ്ങനെയൊരു അപൂര്‍വ നേട്ടം കൈവരിച്ചിട്ടും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെങ്കിലോ. ആര്‍ക്കായാലും സങ്കടം വരുകതന്നെ ചെയ്യും സംശയമില്ല. തന്‍െ്‌റ അച്ഛന്‍െ്‌റ ഒരു ആയുസ് മുഴുവന്‍ നീണ്ട സേവനം കമ്പനി വേണ്ടവിധം മനസിലാക്കിയില്ല എന്ന മകളുടെ വിഷമം പിതാവിന് നേടിക്കൊടുത്തത് രണ്ടുകോടി രൂപ. അമേരിക്കയിലെ ലാസ് വെഗാസ് സ്വദേശിയായ കെവിന്‍ ഫോര്‍ഡും സെറീനയുമാണ് ഈ അച്ഛനും മകളും. ഒരു ലീവ് പോലും എടുക്കാതെ ബര്‍ഗര്‍ കിങ് എന്ന കമ്പനിയില്‍ 27 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത വ്യക്തിയാണ് കെവിന്‍ ഫോര്‍ഡ്. കമ്പനിയിലെ കുക്കും കാഷ്യറുമാണ് കെവിന്‍. അദ്ദേഹത്തിന്റെ ഈ ആത്മാര്‍ത്ഥതയെ സഹപ്രവര്‍ത്തകര്‍ അവരാല്‍ പറ്റും വിധം ആദരിക്കുകയും ചെയ്തു. ഒരു സിനിമാ ടിക്കറ്റും ഒരു സ്റ്റാര്‍ബക്ക് കപ്പും കുറച്ചു ചോക്ലേറ്റുകളും നല്‍കിയാണ് അവര്‍ കെവിനെ അഭിനന്ദിച്ചത്. സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് തനിക്ക് കിട്ടിയ സമ്മാനങ്ങളുടെ…

    Read More »
  • ഒന്ന് നടു നിവര്‍ത്തണം!, സഫാരി സവാരിയില്‍ പുള്ളിപ്പുലിയുടെ മാസ് എന്‍ട്രി, വീഡിയോ വൈറല്‍

    ഏറെ ഭയപ്പെടുന്ന വന്യമൃഗങ്ങളെ അടുത്തുകാണുകയെന്നത് അല്‍പ്പം റിസ്‌കുള്ള കാര്യമാണെങ്കിലും സംഗതി നടന്നാല്‍ അത് ഒരു ഒന്നൊന്നര അനുഭവമാകുമെന്നതില്‍ സംശയമില്ല. പൊതുവെ വന്യമൃഗങ്ങളുടെ വീഡിയോകള്‍ കാണാന്‍ മിക്കവര്‍ക്കും ഇഷ്ടമാണ്, അതിനി സിംഹമായാലും, ആനയായാലും, പുലിയായാലും ശരി. അതേസമയം അത്തരം വീഡിയോകള്‍ കാണുമ്പോള്‍ അറിയാതെ നമ്മുടെ മനസ്സില്‍ ചെറിയൊരു ഭയം തോന്നാം. എന്നാല്‍, ഈ വീഡിയോകളിലൂടെയല്ലാതെ, ഒട്ടും പ്രതീക്ഷിക്കാത്ത ഒരു നിമിഷം അത് നമ്മുടെ മുന്നില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ടാലോ? ഒരു ആഫ്രിക്കന്‍ സഫാരിക്കിടയില്‍ യാത്രക്കാരുടെ വാഹനത്തില്‍ ചാടിക്കയറുന്ന ഒരു പുലിയുടെ അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോള്‍ വൈറലാണ്. ടാന്‍സാനിയയിലെ സെരെന്‍ഗറ്റി നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ളതാണ് അത്. സഫാരി യാത്രികരും, ഒരു പുള്ളിപ്പുലിയും തമ്മിലുള്ള രസകരമായ ഒരു കൂടിക്കാഴ്ചയാണ് അതിന്റെ ഉള്ളടക്കം. സഫാരിക്കിടെ ആളുകള്‍ ഇരിക്കുന്ന ഒരു വാഹനത്തില്‍ ഒട്ടും പ്രതീക്ഷിക്കാതെ ചാടിക്കയറുന്ന ഒരു പുള്ളിപ്പുലിയെയാണ് വീഡിയോയില്‍ കാണാന്‍ കഴിയുക. തങ്ങള്‍ ഇരിക്കുന്ന വാഹനത്തിന്റെ പുറകില്‍ പെട്ടെന്ന് ഒരു പുലിയെ കണ്ടതും ആളുകള്‍ അമ്പരന്നു. ഒരു…

    Read More »
  • സിനി ഷെട്ടി ഇന്ത്യയുടെ സൗന്ദര്യറാണി

    മുംബൈ: ഇന്ത്യയുടെ സൗന്ദര്യറാണിപ്പട്ടം സ്വന്തമാക്കി കര്‍ണാടക സ്വദേശിനി സിനി ഷെട്ടി. 71-ാമത് മിസ് വേള്‍ഡ് മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുക സിനി ഷെട്ടിയായിരിക്കും. രാജസ്ഥാന്റെ രുബാല്‍ ഷെഖാവത്ത് ഫസ്റ്റ് റണ്ണറപ്പും ഉത്തര്‍ പ്രദേശിന്റെ ശിനാത്ത ചൗഹാന്‍ സെക്കന്റ് റണ്ണപ്പറുമായി. ജൂലൈ നാലിന് ജിയോ വേള്‍ഡ് സെന്ററിലായിരുന്നു ഗ്രാന്‍ഡ് ഫിനാലെ നടന്നത്. സിനിയെ മുന്‍ മിസ് ഇന്ത്യ മാനസ വാരണസി കിരീടമണിയിച്ചു. ചലച്ചിത്ര താരങ്ങളായ മലൈക അറോറ, നേഹ ധൂപിയ, ദിനോ മൊറേയ, ഡിസൈനര്‍മാരായ രോഹിത് ഗാന്ധി, രാഹുല്‍ ഖന്ന, കൊറിയോഗ്രാഫര്‍ ശ്യാമക് ദവാര്‍, മുന്‍ ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.   View this post on Instagram   A post shared by Sini Shetty (@sinishettyy) 21 വയസ്സുകാരിയ സിനി ഷെട്ടി ജനിച്ചത് മുംബൈയിലാണെങ്കിലും വളര്‍ന്നത് കര്‍ണാടകയിലാണ്. അക്കൗണ്ടിങ് ആന്റ് ഫിനാന്‍സില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയ സിനി നിലവില്‍ ചാര്‍ട്ടേഡ് ഫിനാന്‍ഷ്യല്‍ അനലിസ്റ്റ് (സിഎഫ്എ) വിദ്യാര്‍ഥിനിയാണ്.…

    Read More »
  • നൂറോളം വിദ്യാര്‍ഥികളുടെ ഫ്രീക്ക് ലുക്കില്‍ ‘കത്രികവച്ച്’ സ്‌കൂള്‍ അധികൃതര്‍; വീട്ടുകാര്‍ക്ക് മുടിവെട്ട് കാശ് ലാഭം!

    ചെന്നൈ: തലമുടിയില്‍ പരീക്ഷണം നടത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണം കൂടിയതോടെ കത്രികപ്പൂട്ടുമായി ചെന്നൈയിലെ സ്‌കൂള്‍ അധികൃതര്‍. തിരുവള്ളൂര്‍ ജില്ലയിലെ ഗുമ്മിഡിപൂണ്ടിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ നൂറോളം ഫ്രീക്കന്മാരാണ് അധ്യാപകരുടെ കത്രികപ്പൂട്ടില്‍പ്പെട്ടത്. മുടി അല്‍പ്പം നീട്ടിയും പല ആകൃതിയില്‍ വെട്ടിയും കളര്‍ വാരിപ്പൂശിയും ഫ്രീക്ക് ലുക്കില്‍ സ്‌കൂളിലെത്തിയ വിദ്യാര്‍ഥികളുടെ മുടി അധികൃതര്‍ ബാര്‍ബര്‍മാരെ സ്‌കൂളിലേക്ക് വിളിച്ചുവരുത്തി വെട്ടിക്കളയുകയായിരുന്നു. കൗമാരക്കാര്‍ക്കിടയിലെ ഇത്തരം ട്രെന്റൊന്നും ഇവിടെ വേണ്ടെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. 3000 ഓളം കുട്ടികളുള്ള സ്‌കൂളില്‍ ചിലരുടെ മുടിയിലെ പരീക്ഷണം കണ്ടെത്തിയതോടെയാണ് അധികൃതരുടെ ഇടപെടല്‍. പ്രധാനാധ്യാപകനായ അയ്യപ്പന്‍ ഓരോ ക്ലാസുകളിലുമെത്തി മുടി നീട്ടി വളര്‍ത്തിയവരെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഈ കുട്ടികളുടെ രക്ഷിതാക്കളെ വിളിച്ച് വിവരം പറഞ്ഞു. പിന്നാലെ ബാര്‍ബറെ വരുത്തി മുടിവെട്ടും നടത്തി. ആശിച്ചുവളര്‍ത്തിയ മുടിയില്‍ കത്രിക വീണ നിരാശയിലാണ് വിദ്യാര്‍ഥികളെങ്കിലും പലതവണ പറഞ്ഞിട്ടും നടക്കാത്തകാര്യം കാശ് ചെലവില്ലാതെ നടന്ന സന്തോഷത്തിലാണ് രക്ഷിതാക്കള്‍.

    Read More »
  • ഭര്‍ത്താവിനെ വാടകയ്ക്ക്, നന്നായി പണിയെടുക്കും, 65 വയസിന് മുകളിലുള്ളവര്‍ക്ക് ഡിസ്‌കൗണ്ട്, പരസ്യവുമായി ഭാര്യ; ഒണ്‍ലി ഫോര്‍ വീട്ടുജോലി!

    ലണ്ടന്‍: പണിയെടുക്കാനുള്ള ഭര്‍ത്താവിന്‍െ്‌റ കഴിവ് മറ്റുള്ളവര്‍ക്കും പ്രയോജനപ്പെടാന്‍ അദ്ദേഹത്തെ വാടകയ്ക്കു നല്‍കി ഭാര്യ. ഇംഗ്ലണ്ടുകാരിയായ ലോറ യങ് ആണ് ഭര്‍ത്താവിനെ മറ്റ് സ്ത്രീകള്‍ക്ക് വാടകയ്ക്ക് നല്‍കി പണം സമ്പാദിച്ച് വ്യത്യസ്തയാകുന്നത്. ഭര്‍ത്താവ് ജെയിംസിനും മൂന്നു കുട്ടികള്‍ക്കുമൊപ്പം ഇംഗ്ലണ്ടിലെ ബക്കിംഗ്ഹാംഷെയറിലെ ബ്ലെച്ച്ലിയിലാണ് ലോറ യങ്ങിന്‍െ്‌റ താമസം. ഒരാളുടെ വീട്ടിലേയ്ക്ക് ആവശ്യമായ പല സാധനങ്ങളും തുച്ഛമായ വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിക്കാന്‍ ജെയിംസിന് സാധിക്കും. ഊണ് മേശ, കട്ടില്‍ തുടങ്ങി പലതും അദ്ദേഹം സ്വന്തമായി നിര്‍മ്മിക്കും. കൂടാതെ, പെയിന്റിങ് ചെയ്യും, ടൈല്‍ വിരിക്കും, വീട് മോടി കൂട്ടും അങ്ങനെ പോകുന്നു അദ്ദേഹത്തിന്റെ കഴിവുകള്‍. ഇത്രയൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന അദ്ദേഹത്തെ മറ്റുള്ളവര്‍ക്ക് വാടകയ്ക്ക് കൊടുത്താല്‍ എന്താണ് എന്ന ലോറയുടെ ആലോചനയാണ് ജയിംസിനെ വാടകയ്ക്കു നല്‍കി പണം സമ്പാദിക്കുന്നതിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്. എപ്പോഴും എന്തെങ്കിലുമൊക്കെ പണിയാനും, ഉണ്ടാക്കാനുമൊക്കെ ഇഷ്ടമുള്ള അദ്ദേഹത്തിന് ഈ ആശയത്തോട് യോജിപ്പായിരുന്നെന്ന് ലോറ പറയുന്നു. . ‘വീടിനെ സംബന്ധിച്ച എല്ലാ കാര്യങ്ങളിലും അദ്ദേഹം മിടുക്കനാണ്.…

    Read More »
  • ഈ അച്ഛനെ തോല്‍പ്പിച്ചുകളഞ്ഞല്ലോടാ മോനേ… ചിലപ്പോള്‍ 50, ചിലപ്പോള്‍ 80, മാര്‍ക്കിന് സ്ഥിരതപോര; മകനെ ഒരുവര്‍ഷം ഒപ്പമിരുത്തി കണക്കു പഠിപ്പിച്ച് പിതാവ്: ഫലം നൂറില്‍ ആറ്!

    ഹെനാന്‍: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന് മകന് ട്യൂഷനെടുത്ത പിതാവിനെ ഞെട്ടിച്ച് മകന്‍െ്‌റ മാര്‍ക്ക്്. ഒരു വര്‍ഷം കൂടെയിരുത്തി പഠിപ്പിച്ചിട്ടും കണക്കിന് നൂറില്‍ ആറു മാര്‍ക്കാണ് മകന്‍ നേടിയത്. ഇതറിഞ്ഞ് പൊട്ടിക്കരയുന്ന പിതാവിന്‍െ്‌റ വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനയിലെ വെയ്‌ബോയില്‍ കിലു ഈവനിംഗ് ന്യൂസ് ആണ് കഴിഞ്ഞ ദിവസം ഈ വീഡിയോ പങ്കുവച്ചത്. ഹെനാന്‍ പ്രവിശ്യയിലെ ഷെങ്ഷൗവില്‍ സ്വദേശിയായ പിതാവാണ് തന്‍െ്‌റ കണക്കുകൂട്ടല്‍ തെറ്റിച്ചു മകന്‍ വാങ്ങിക്കൊണ്ടുവന്ന മാര്‍ക്ക് കണ്ട് പൊട്ടിക്കരഞ്ഞത്്. പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞതിന് ഇങ്ങനെയൊക്കെ കാണിക്കേണ്ട കാര്യമെന്താ എന്ന് ചിന്തിക്കുന്നുണ്ടാകും. മുന്‍ പരീക്ഷകളില്‍ മകന്‍ പലപ്പോഴും പല മാര്‍ക്കാണ് ഇദ്ദേഹത്തിന്‍െ്‌റ മകന്‍ വാങ്ങിയിരുന്നത്. നൂറില്‍ ചിലപ്പോള്‍ അമ്പത് മാര്‍ക്ക് ചിലപ്പോള്‍ എണ്‍പത് എന്നിങ്ങനെ ഒരു സ്ഥിരതയില്ലാത്ത അവന്‍ മാര്‍ക്ക് വാങ്ങി കൊണ്ട് വരുന്നത് കണ്ട അച്ഛന്‍ അവനെ പഠിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തോളം തന്റെ മകനെ ദിവസവും ഒപ്പമിരുത്തി അദ്ദേഹം പഠിപ്പിക്കുമായിരുന്നു. പുറത്ത് ട്യൂഷന്…

    Read More »
  • മലയാളം പറഞ്ഞ് ജഡേജയും സഞ്ജുവും; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ, വൈറല്‍ വീഡിയോ…

    ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20-യില്‍ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണാണ് ഇപ്പോള്‍ താരം. സ്ഞ്ജുവിന്‍െ്‌റ ബാറ്റിങ്ങിനെ അഭിനന്ദിച്ച് ആരാധകരും താരങ്ങളും ഇതിനോടകം സജീവമായി രംഗത്തുണ്ട്. അതിനിടെ, സഞ്ജുവും മുന്‍ ഇന്ത്യന്‍ താരവും പാതി മലയാളിയുമായ അജയ് ജഡേജയുമായി മലയാളത്തില്‍ നടത്തിയ സംഭാഷണം വൈറലായി. മത്സരത്തിനു ശേഷം ചാനലിലെ എക്സ്ട്രാ ഇന്നിങ്സ് പരിപാടിയിലാണ് മലയാളം സംസാരിച്ച് സഞ്ജു വീണ്ടും മലയാളികളുടെ ഇഷ്ടം പിടിച്ചുവാങ്ങിയത്. സഞ്ജു കേരളത്തില്‍ നിന്ന് അജയ് ജഡേജയാണ് സംസാരിക്കുന്നതെന്ന് പറഞ്ഞാണ് ജഡേജ, സഞ്ജുവിനോട് സംസാരിച്ച് തുടങ്ങിയത്. ഇന്ത്യയ്ക്കായി കളിക്കുമ്പോഴുള്ള ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയതില്‍ അഭിനന്ദനങ്ങള്‍. എങ്കിലും ഹൂഡ നേടിയ പോലെ ഒരു സെഞ്ചുറി നേടാനാകാത്തതില്‍ നിരാശയുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതിന് സഞ്ജു മലയാളത്തിലാണ് മറുപടി പറഞ്ഞ് തുടങ്ങിയത്. ‘അജയ് ഭായ് നമസ്‌കാരം സുഖമാണല്ലോ അല്ലേ?’ എന്ന സഞ്ജുവിന്റെ ചോദ്യത്തിന് ‘ഇവിടെ സുഖമാണ്. അവിടെ സുഖമാണോ?’ എന്ന് ജഡേജ മലയാളത്തില്‍ തന്നെ മറുപടി നല്‍കി.…

    Read More »
  • സത്യം ജയിക്കും, മൗനമാണ് ഏറ്റവും നല്ല മറുപടി; ഫെയ്‌സ്ബുക്ക് കുറിപ്പുമായി വിജയ് ബാബു

    കൊച്ചി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തനിക്കെതിരേ ഉയരുന്ന വിവാദങ്ങളില്‍ ഫേസ് ബുക്ക് പ്രതികരണവുമായി നടന്‍ വിജയ് ബാബു. സത്യം ജയിക്കുമെന്നും മൗനമാണ് ഏറ്റവും നല്ല മറുപടി എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് വിജയ് ബാബുവിന്റെ ഫേസ്ബുക്ക് കുറിപ്പ്. എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ലെന്ന് വിജയ് ബാബു പറയുന്നു. അന്വേഷണ സംഘത്തോട് നൂറ് ശതമാനം സഹകരിക്കുമെന്നും കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ മാധ്യമങ്ങളോട് പ്രതികരിക്കില്ലെന്നും വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു. വിജയ് ബാബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ”എന്ത് സംഭവിച്ചാലും പ്രകോപിതനാകില്ല. ബഹുമാനപ്പെട്ട കോടതിയുടെ നിര്‍ദേശപ്രകാരം മാധ്യമങ്ങളോട് സംസാരിക്കില്ല. അന്വേഷണവുമായി 100 ശതമാനം സഹകരിക്കുന്നുണ്ട്. അവസാനം സത്യം ജയിക്കും. ദൈവം അനുഗ്രഹിക്കട്ടെ.”   അതിജീവിതയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ഫോണ്‍സംഭാഷണം പുറത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റുമായി അദ്ദേഹം രംഗത്തെത്തുന്നത്. സംഭവത്തില്‍ പരാതി ഉയര്‍ന്നഘട്ടത്തില്‍ വിജയ് ബാബു അതിജീവിതയുടെ അടുത്ത ബന്ധുവുമായി നടത്തിയ ഫോണ്‍സംഭാഷണത്തിന്റെ എഡിറ്റ് ചെയ്ത ശബ്ദശകലമാണ് പുറത്തുവന്നിരിക്കുന്നത്. ബലാത്സംഗക്കേസില്‍ വിജയ് ബാബുവിന്റെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയിരുന്നു. എറണാകുളം…

    Read More »
  • ഐ ഫോണ്‍ പവറൊന്നും പൊയ്‌പ്പോകൂല്ല സാറേ! നദിയില്‍ പത്തുമാസം കിടന്നിട്ടും വീണ്ടെടുത്തപ്പോള്‍ ഉഷാറായി പണിയെടുത്ത് ഐ ഫോണ്‍

    ലണ്ടന്‍: ലോകമെങ്ങുമുള്ള മൊബെല്‍ പ്രേമികളുടെ ഇഷ്ട ഫോണാണ് ആപ്പിള്‍ ഐ ഫോണ്‍. മികച്ച സുരക്ഷയും പ്രവത്തനക്ഷമതയും ഗുണനിലവാരവുമൊക്കെയാണ് ആളുകളുടെ ഇഷ്ടഫോണായി ഐ ഫോണിനെ മാറ്റിയത്. കാലമെത്ര കഴിഞ്ഞാലും ആ ഗുണമേന്മയില്‍ യാതൊരു കോട്ടവും വരില്ലെന്നു തെളിയിക്കുന്നൊരു വാര്‍ത്തയാണ് ഐ ഫോണിനെപ്പറ്റി ഇപ്പോള്‍ പുറത്തുവരുന്നത്. പത്തുമാസം നദിയിലെ വെള്ളത്തില്‍ കിടന്നിട്ടും വീണ്ടെടുത്തപ്പോള്‍ ഫോണ്‍ പ്രവര്‍ത്തന സജ്ജമായി എന്നാണ് ബ്രിട്ടനില്‍നിന്നുള്ള വാര്‍ത്ത. കെട്ടുകഥയെന്ന് തോന്നുമെങ്കിലും സംഗതി സത്യമാണ്. ബിബിസി റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒവൈന്‍ ഡേവീസ് എന്നയാളുടെ ഐഫോണ്‍ ഇംഗ്ലണ്ടിലെ ഗ്ലൗസെസ്റ്റര്‍ഷെയറിലെ സിന്‍ഡര്‍ഫോര്‍ഡിലെ വൈ നദിയില്‍ കളഞ്ഞുപോയി. പത്ത് മാസങ്ങള്‍ക്ക് ശേഷം മിഗ്വേല്‍ പച്ചെക്കോ എന്നയാള്‍ തന്റെ കുടുംബത്തോടൊപ്പം നദിയില്‍ കൂടി ബോട്ടില്‍ സഞ്ചരിക്കവെ ഈ ഫോണ്‍ കണ്ടെത്തി. പച്ചെക്കോ ഈ ഫോണ്‍ നദിയില്‍ നിന്നും എടുത്ത് ഉണക്കി, വീണ്ടും ചാര്‍ജ് ചെയ്തപ്പോള്‍ അത് ഓണായി ചാര്‍ജ് ആകാന്‍ തുടങ്ങി. ‘മകളുമൊത്ത് നദിയിലൂടെ തോണിയില്‍ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് നീലയില്‍ എന്തോ പൊങ്ങിക്കിടക്കുന്നത്…

    Read More »
  • മൂന്നുവർഷം മുമ്പ് എയർപോർട്ടിൽ കാണാതായ ബാ​ഗ് അപ്രതീക്ഷിതമായി തിരികെ, അനുഭവം പങ്കുവച്ച് യുവതി

    മൂന്നുവർഷം മുമ്പ് നഷ്ടപ്പെട്ടുപോയ ഒരു ബാ​ഗ് അപ്രതീക്ഷിതമായി തന്റെ കയ്യിലെത്തിയതിന്റെ കഥ പങ്കുവച്ചിരിക്കയാണ് ഒരു പാകിസ്ഥാൻ സ്വദേശിനി. ലാഹോറിൽ നിന്നുള്ള ഖദീജ എം എന്ന സ്ത്രീയാണ് തന്റെ ട്വിറ്റർ ത്രെഡിൽ കഥ പങ്കുവെച്ചത്. 2018 -ലെ വിമാനയാത്രയ്ക്ക് ശേഷം ഇസ്‌ലാമാബാദ് എയർപോർട്ടിൽ വെച്ച് തന്റെ ലാപ്‌ടോപ്പ് ബാഗ് നഷ്ടപ്പെട്ടത് എങ്ങനെയെന്ന് സൂചിപ്പിച്ചു കൊണ്ടാണ് അവർ അനുഭവം തുടങ്ങിയിരിക്കുന്നത്. Just realised I never told twitter this bizarre story. In 2018 I lost my laptop bag at Islamabad airport after an exhausting flight. It had my iPad, kindle and a hard disk. The hard disk had all my phone's backup. I was devastated but I got over it. — Khadija M. (@5odayja) June 22, 2022 “അതിൽ എന്റെ ഐപാഡ്, കിൻഡിൽ,…

    Read More »
Back to top button
error: