Social Media
-
15/07/2022ഐപിഎല്‍ മുന്‍ചെയര്‍മാന്‍ ലളിത് മോദിയും ബോളിവുഡ് നടി സുസ്മിതാ സെന്നും ഡേറ്റിംഗില്‍; വിവാഹം കഴിക്കുകയാണെന്ന സൂചന നല്‍കി മോദിയുടെ ട്വീറ്റ്
ലണ്ടന്‍: ഐപിഎൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദി, ബോളിവുഡ് നടിയായ സുസ്മിതാ സെന്നിനെ വിവാഹം കഴിക്കുകയാണെന്ന സൂചന നൽകി ട്വിറ്റർ പോസ്റ്റ് പങ്കുവെച്ചു. നടിയും മുൻ വിശ്വസുന്ദരിയുമായ സുസ്മിതാ സെന്നിനോടൊപ്പം ഇനിയുള്ള ജീവിതം പങ്കിടാൻ ആഗ്രഹിക്കുന്നുവെന്നാണ് ലളിത് മോദി ട്വീറ്റിലൂടെ വ്യക്തമാക്കിയത്. സുസ്മിതയുമായി വിവാഹം വൈകാതെ ഒരു ദിനം സംഭവിക്കുമെന്നും ലളിത് മോദി അറിയിച്ചു. https://twitter.com/LalitKModi/status/1547587779852259329?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1547587779852259329%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FLalitKModi%2Fstatus%2F1547587779852259329%3Fref_src%3Dtwsrc5Etfw ആദ്യത്തെ ട്വീറ്റില്‍, കുടുംബങ്ങളോടൊപ്പം ആഗോള പര്യടനത്തിന് ശേഷം ലണ്ടനിൽ തിരിച്ചെത്തിയെന്നും, അതില്‍ തന്നെ തന്‍റെ നല്ലപാതിയായ സുസ്മിതാ സെന്നിനെ പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല. ഒടുവിൽ ഒരു പുതിയ ജീവിതം ലഭിക്കുന്നു, എന്നാണ് മോദി പറഞ്ഞത്. ഇതിന് പിന്നാലെ ഇരുവരുടെയും വിവാഹം കഴിഞ്ഞോ എന്ന നിലയില്‍ കമന്‍റുകള്‍ ഏറെ വന്നപ്പോള്‍ ലളിത് മോദി വീണ്ടും ട്വീറ്റ് ചെയ്തു. https://twitter.com/LalitKModi/status/1547595996363780096?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1547595996363780096%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FLalitKModi%2Fstatus%2F1547595996363780096%3Fref_src%3Dtwsrc5Etfw വ്യക്തതയ്ക്കായി പറയുന്നു. ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല, പരസ്പരം ഡേറ്റിംഗിലാണ്. വിവാഹം അതും ഒരുനാൾ സംഭവിക്കും-മോദിയുടെ രണ്ടാമത്തെ ട്വീറ്റ് പറയുന്നു. 47-കാരിയായ സുസ്മിതാ സെൻ. 1994ല്‍ അവർ…
Read More » -
14/07/2022അഴുക്കുചാലില്‍ വീണ് ബോധം നഷ്ടപ്പെട്ട അമ്മയ്ക്ക് സി.പി.ആര്‍. നല്‍കി ആനക്കുട്ടി!; ഒരു വികാരനിര്‍ഭര രക്ഷപെടല്‍ ചിത്ര കഥ…
അത്യന്തം വികാരനിര്‍ഭരമായ രക്ഷപ്പെടുത്തല്‍ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച് സെന്‍ട്രല്‍ തായ്ലന്‍ഡിലെ നഖോണ്‍ നയോക്കിലെ മൃഗഡോക്ടര്‍മാരും നാട്ടുകാരും. അപകടത്തില്‍പ്പെട്ട് ബോധം നഷ്ടപ്പെട്ട അമ്മയാനയെ രക്ഷിക്കാനുള്ള കുട്ടിയാനയുടെ ശ്രമങ്ങളാണ് രക്ഷാപ്രവര്‍ത്തകരെ അവിസ്മരണീയ രംഗങ്ങള്‍ക്ക് സാക്ഷിയാക്കിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയ്ക്കിടെ ഒരു തള്ളയാനയും കുട്ടിയാനയും ഏഴടി ആഴമുള്ള ഒരു കോണ്‍ക്രീറ്റ് ചാലില്‍ അകപ്പെട്ടു. മഴയില്‍ നനഞ്ഞുകിടന്ന പുല്ലിലും ചെളിയിലും അടിതെറ്റിയാകാം ഇരുവരും കുഴിയില്‍ വീണതെന്നാണ് കരുതുന്നത്. വീഴ്ചയില്‍ കുട്ടിയാനയ്ക്ക് കാര്യമായ പരുക്കേറ്റില്ലെങ്കിലും കോണ്‍ക്രീറ്റ് സ്ലാബില്‍ തലയിടിച്ചാകാം, തള്ളയാനയുടെ ബോധം നഷ്ടമായിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും കനത്ത മഴ വെല്ലുവിളിയായി. ഒടുവില്‍ ഒരു ക്രെയിന്‍ ഉപയോഗിച്ച് ഡോക്ടര്‍മാരും നാട്ടുകാരും രണ്ട് ആനകളെയും അഴുക്കുചാലില്‍ നിന്ന് പുറത്തെടുത്തു. പുറത്തെടുത്തിട്ടും എഴുന്നേല്‍ക്കാഞ്ഞതോടെ തന്റെ അമ്മയെ ഉണര്‍ത്താനുള്ള ശ്രമത്തിലായി കുട്ടിയാന. അമ്മയുടെ ദേഹത്തില്‍ ഇടിച്ചും അടിച്ചുമൊക്കെ ആനക്കുട്ടി ശ്രമം നടത്തിയെങ്കിലും തള്ളയാന ഉണര്‍ന്നില്ല. കൊടും തണുപ്പും തലയിടിച്ചുണ്ടായ ബോധക്കേടും തള്ളയാനയുടെ ജീവന്‍ അപകടത്തിലാക്കിയിരുന്നു. എന്നാല്‍ ആനയെ…
Read More » -
12/07/2022ലൈവ് റിപ്പോർട്ടിങ്ങിനിടെ യുവാവിന്റെ മുഖത്തടിച്ച് പാക് മാധ്യമപ്രവർത്തക; വീഡിയോ നാല് ലക്ഷത്തിലേറെ പേർ കണ്ടു
തത്സമയ റിപ്പോർട്ടിങ്ങിനിടെ മോശമായി പെരുമാറിയെന്നാരോപിച്ച് പാക് വനിതാ മാധ്യമപ്രവർത്തക യുവാവിനെ മുഖത്തടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ബലി പെരുന്നാൾ അവധിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയായിരുന്ന മാധ്യമപ്രവർത്തകയാണ് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവാവിന് അടിച്ചത്. തിങ്കളാഴ്ച ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ നാല് ലക്ഷത്തിലേറെ പേർ കണ്ടു. പാകിസ്ഥാനിലെ പ്രശസ്ത മാധ്യമപ്രവർത്തക മെയ്റ ഹഷ്മിയാണ് യുവാവിനെ തല്ലിയത്. ????????? pic.twitter.com/Vlojdq3bYO — مومنہ (@ItxMeKarma) July 11, 2022 സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ കൂടി നിൽക്കുന്നതിനിടയിൽ നിന്നാണ് മാധ്യമപ്രവർത്തക ലൈവ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനിടെ വെള്ള ഷർട്ടിട്ട ഒരു ചെറുപ്പക്കാരൻ അവളുടെ അടുത്ത് നിൽക്കുന്നത് കാണാം. റിപ്പോർട്ടിങ്ങിനിടെ യുവാന് തന്റെ കൈ ഉയർത്തി മറ്റൊരാളെ വിളിക്കുന്നത് കാണാം. റിപ്പോർട്ടിങ് അവസാനിച്ചയുടനെ മാധ്യമപ്രവർത്തക യുവാവിന്റെ മുഖത്തടിച്ചു. മുഖത്തടിക്കാനുള്ള കാരണം വീഡിയോയിൽ വ്യക്തമല്ല. യുവാവ് മോശമായി എന്തെങ്കിലും പറഞ്ഞതാകാം മാധ്യമപ്രവർത്തകയെ പ്രകോപിപ്പിച്ചതെന്ന് ട്വിറ്ററാറ്റികൾ അഭിപ്രായപ്പെട്ടു. സംഭവത്തിൽ മാധ്യമപ്രവർത്തകയായ മെയ്റ ഹാഷ്മി വിശദീകരണവുമായി രംഗത്തെത്തി. തത്സമയ സംപ്രേക്ഷണത്തിനിടെ യുവാവ് ഒരു…
Read More » -
12/07/2022അവിവാഹിതനായി തുടരുന്നുവെന്ന് മന്ത്രിയുടെ ട്വീറ്റ്; ”സാറിന്റെ സമയം എത്തുന്നത് കാത്തിരിക്കുകയാണ് ഞങ്ങള്‍..” എന്ന് ശാദി.കോം; രസകരമായ സംഭവങ്ങള്‍ ഇങ്ങനെ
ഗൂഗിളില്‍ തന്റെ പേര് സെര്‍ച്ച് ചെയ്തപ്പോഴാവണം, നാഗാലാന്റിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി തെംജെന്‍ ഇംന അക്കാര്യം ശ്രദ്ധിച്ചത്. ഭാര്യയ്ക്കൊപ്പമുള്ള തന്റെ പടം കാണാന്‍ കുറേ പേര്‍ ഗൂഗിളില്‍ ഇതിനകം സെര്‍ച്ച് ചെയ്തിട്ടുണ്ട്. അതോടൊപ്പം, മന്ത്രി പെണ്ണുകെട്ടിയോ എന്ന ചോദ്യവും ഗൂഗിള്‍ സെര്‍ച്ചില്‍ കാണാനുണ്ട്. ഇതിന്റെ കൗതുകത്തിലാണ്, അവിവാഹിതനായ മന്ത്രി രണ്ടുദിവസം മുമ്പ് ആ ട്വീറ്റ് ചെയ്തത്. ‘ഭാര്യയ്ക്കൊപ്പം മന്ത്രി’ എന്ന സെര്‍ച്ച് കീവേഡിന്റെ സ്‌ക്രീന്‍ ഷോട്ടു ട്വീറ്റ് ചെയ്ത് മന്ത്രി എഴുതി. ‘ഗൂഗിള്‍ സെര്‍ച്ച് എന്നെ ആവേശം കൊള്ളിക്കുന്നു. ഞാന്‍ ഇപ്പോഴും ‘അവളെ’ തിരഞ്ഞുകൊണ്ടിരിക്കുകയാണ്! https://twitter.com/AlongImna/status/1546099584208089089?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1546099584208089089%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FAlongImna%2Fstatus%2F1546099584208089089%3Fref_src%3Dtwsrc5Etfw kuch karna padega @ShaadiDotCom — Anupam Mittal (@AnupamMittal) July 10, 2022 ഈ ട്വീറ്റ് വന്നതിനു പിന്നാലെ അനേകം പേര്‍ കമന്റുകളുമായി അവിടെയെത്തി. അക്കൂട്ടത്തില്‍, അനുപം മിത്തലുമുണ്ടായിരുന്നു. കക്ഷി നിസ്സാരക്കാരനല്ല. ഇന്ത്യയിലെ ഏറ്റവും വലിയ മാട്രിമോണിയല്‍ സൈറ്റായ ശാദി.കോമിന്റെ സ്ഥാപകനാണ്. മന്ത്രിയുടെ ട്വീറ്റിനു താഴെ അനുപമം മിത്തല്‍ എഴുതി, ‘ശാദി.കോം, ഇക്കാര്യത്തില്‍…
Read More » -
12/07/2022വിദ്യാര്‍ഥികളെ ചുമടെടുപ്പിക്കുന്നവരേ… കണ്ടുപഠിക്കൂ ഈ കണ്ണശ പാഠം!
തിരുവനന്തപുരം: താങ്ങാനാകാത്ത ഭാരവും പേറി കുട്ടികള്‍ സ്‌കൂളിലേക്കു പോകുന്ന പതിവുകാഴ്ച ഇനി തിരുവനന്തപുരം ജില്ലയിലെ പേയാട് കണ്ണശ മിഷന്‍ സ്‌കൂളിലെത്തിയാന്‍ കാണാന്‍ സാധിക്കില്ല. കാരണം എല്ലാ വിദ്യാലയങ്ങള്‍ക്കും മാതൃകയാക്കാവുന്ന ഒരു സംവിധാനമാണ് കുട്ടികള്‍ക്കായി ഈ സ്‌കൂള്‍ അധികൃതര്‍ ഒരുക്കിയിരിക്കുന്നത്. ഓരോ കുട്ടിക്കുമുള്ള പാഠപുസ്തകങ്ങള്‍ ക്ലാസ് മുറിയില്‍ സൂക്ഷിച്ചാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ പുസ്തകച്ചുമട് ഇറക്കിവച്ചത്. സ്വന്തം പാഠപുസ്തകം വീട്ടില്‍ ഇരുന്ന് പഠിക്കാനും ക്ലാസ് മുറിയിലെ പാഠപുസ്തകം അധ്യാപകര്‍ പഠിപ്പിക്കുമ്പോള്‍ ഉപയോഗിക്കാനും കഴിയുന്ന നിലയിലാണ് കണ്ണശ മിഷനില്‍ പാഠപുസ്തകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ എടുക്കാന്‍ വയ്യാത്ത ‘പുസ്തകചുമട്’ ഇവിടെ ഇനി പഴങ്കഥ. നിലവില്‍ കണ്ണശയിലെ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സ്‌കൂള്‍ ബാഗില്‍ നോട്ടുബുക്കുകളും ഉച്ചഭക്ഷണവും മാത്രം കരുതിയാല്‍ മതി. ഒരു രൂപ പോലും അധികച്ചിലവ് ഇല്ലാതെയാണ് കണ്ണശ മിഷന്‍ ഈ പദ്ധതി വിജയകരമായി നടപ്പാക്കിയത്. കഴിഞ്ഞ വര്‍ഷം പഠിച്ച കുട്ടികളുടെ പഴയ പുസ്തകങ്ങള്‍ സമാഹരിച്ചാണ് ക്ലാസ് മുറികളിലെ പാഠപുസ്തകങ്ങള്‍ സൗജന്യമായി ക്രമീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ ഓരോ ക്ലാസിലും…
Read More » -
11/07/2022പത്തരമാറ്റുള്ള നന്മ; കൊമ്പുകുഴല്‍ കലാകാരന്റെ ചികിത്സാ സഹായത്തിന് സ്വര്‍ണവള ഊരിനല്‍കി മന്ത്രി ബിന്ദു
കരുവന്നൂര്‍ (തൃശ്ശൂര്‍): ഇരുപത്തേഴുകാരന്‍െ്‌റ ചികിത്സയ്ക്കായി ചേര്‍ന്ന സഹായസമിതി യോഗത്തില്‍ അവിചാരിതമായി എത്തിയ മന്ത്രി ആര്‍. ബിന്ദു മടങ്ങിയത് പത്തരമാറ്റുള്ള അപ്രതീക്ഷിത സംഭാവന നല്‍കി. കൊമ്പുകുഴല്‍ കലാകാരനായ വന്നേരിപറമ്പില്‍ വിവേകി(27)ന്റെ ചികിത്സാസഹായസമിതിയുടെ യോഗത്തിന് എത്തിയപ്പോഴായിരുന്നു കൈയിലെ വള മന്ത്രിയുടെ അപ്രതീക്ഷിത സഹായം. തൃശൂര്‍ ഇരിങ്ങാലക്കുട കരുവന്നൂരിലെ മൂര്‍ക്കനാട് ഗ്രാമീണ വായനശാലയിലാണ് വിവേകിന് വേണ്ടിയുള്ള ചികിത്സാ സഹായസമിതിയുടെ രൂപീകരണ യോഗം നടന്നത്. തന്‍െ്‌റ മണ്ഡലത്തിലെ പരിപാടി ആയതിനാല്‍ അവധിദിനത്തില്‍ മണ്ഡലത്തിലുണ്ടായിരുന്ന മന്ത്രിയും പരിപാടിക്ക് എത്തുകയായിരുന്നു. അവിടെവച്ചാണ് വിവേകിനെപ്പറ്റി അറിയുന്നത്. വിവേകിന്റെ മാതാപിതാക്കളായ പ്രഭാകരനും സരസ്വതിയും രോഗികളാണ്. കുഴല്‍കലാകാരനാണെങ്കിലും മറ്റുജോലികളും ചെയ്താണ് വിവേക് കുടുംബം പുലര്‍ത്തുന്നത്. പ്രസംഗ ശേഷം മടങ്ങാനൊരുങ്ങുമ്പോള്‍ എല്ലാവരെയും അമ്പരപ്പിച്ച് തന്റെ കയ്യിലെ വളയൂരി മന്ത്രി ചികിത്സാ ധനസഹായസമിതി ഭാരവാഹികളെ ഏല്‍പ്പിക്കുകയായിരുന്നു. ചികിത്സാസഹായസമിതി കണ്‍വീനര്‍ പി.കെ. മനുമോഹന്‍, സമിതി ചെയര്‍പേഴ്സണും വാര്‍ഡ് കൗണ്‍സിലറുമായ നസീമ കുഞ്ഞുമോന്‍, മൂര്‍ക്കനാട് ഗ്രാമീണ വായനശാലാ സെക്രട്ടറിയും ചികിത്സാസഹായസമിതി ട്രഷററുമായ സജി ഏറാട്ടുപറമ്പില്‍ എന്നിവര്‍ ചേര്‍ന്ന് വള ഏറ്റുവാങ്ങി.…
Read More » -
08/07/2022ഡ്രൈവറും കണ്ടക്ടറും എത്തുംമുമ്പേ മുന്നോട്ടുനീങ്ങി കെ.എസ്.ആര്‍.ടി.സി. ബസ്; ബ്രേക്ക് ചവിട്ടി നിര്‍ത്തി യുവതി
കൊച്ചി: തനിയേ മുന്നോട്ടുനീങ്ങിയ ബസ് ബ്രേക്ക് ചവിട്ടി നിര്‍ത്തി യാത്രക്കാരിയായ യുവതി. തുറവൂര്‍ സ്വദേശിനി രേഷ്നയുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വലിയ അപകടം. എറണാകുളം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. കലൂരില്‍ താമസിക്കുന്ന രേഷ്ന തുറവൂരുള്ള തന്റെ കടയിലേക്ക് പോകാന്‍ ദിവസവും എറണാകുളം സ്റ്റാന്റില്‍ നിന്നാണ് ബസ് കയറാറ്. റെയില്‍വേയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറായ ഭര്‍ത്താവ് അരുണിന് നേരത്തേ പോകേണ്ടിയിരുന്നതിനാല്‍ വ്യാഴാഴ്ച പതിവിലും മുമ്പേ എത്തിയെന്ന് രേഷ്ന പറയുന്നു. ‘സ്റ്റാന്റില്‍ നിര്‍ത്തിയിരുന്ന ആലപ്പുഴ ബസില്‍ കയറിയ രേഷ്ന ഏറ്റവും മുന്നിലെസീറ്റിലായി ഇരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടുപത്തുപേരാണ് അപ്പോള്‍ ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവറും കണ്ടക്ടറും എത്തിയിരുന്നില്ല. പെട്ടെന്നാണ് ബസ് തനിയേ മുന്നോട്ടുനീങ്ങാന്‍ തുടങ്ങിയത്. സ്റ്റാന്റില്‍ അപ്പോള്‍ അത്യാവശ്യം ആളുകള്‍ ഉണ്ടായിരുന്നു. ബസിലിരുന്ന സ്ത്രീകളൊക്കെ നിലവിളിക്കാന്‍ തുടങ്ങി. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ ബസ് ആളുകളുടെ ദേഹത്തോ ബസ് സ്റ്റേഷന്റെ മതിലിലോ ഇടിക്കുന്ന സാഹചര്യത്തില്‍ കമ്പിയുടെ അടിയിലൂടെ പെട്ടെന്ന് ഡ്രൈവര്‍ സീറ്റില്‍ കയറിയ രേഷ്‌ന ബ്രേക്ക്…
Read More » -
07/07/2022മരുന്നിനൊപ്പം വാങ്ങിയ ലോട്ടറി അദ്ഭുതമരുന്നായി! 10 പേരടങ്ങുന്ന നിര്‍ധന ഗോത്രകുടുംബത്തിന് പ്രാരാബ്ധ മോചനം
വയനാട്: പത്തുപേരടങ്ങുന്ന ഗോത്രകുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ മാറ്റുന്ന അദ്ഭുതമരുന്നായി ഇത്തവണത്തെ നിര്‍മ്മല്‍ ഭാഗ്യക്കുറി ഒന്നാം സമ്മാനം. വയനാട് മൊട്ടമ്മല്‍ ഗോത്രവര്‍ഗ കോളനിയിലെ നിര്‍ധന കുടുംബത്തിലേക്കാണ് നിര്‍മല്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ഇത്തവണയെത്തുക. ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിയുന്ന പത്തംഗ കുടുംബത്തിന് വന്‍ ആശ്വാസമാണ് ഒന്നാം സമ്മാനമടിച്ച ലോട്ടറി പകരുന്നത്. കോളനിയിലെ അതിരംപാറ ചന്ദ്രന്റെ മകന്‍ സുനീഷ് ആണ് ഭാഗ്യം കുടുംബത്തിലേക്കെത്തിച്ചത്. അസുഖബാധിതനായ അച്ഛന്‍ ചന്ദ്രന് മരുന്നു വാങ്ങാന്‍ ജൂണ്‍ 30 ന് മാനന്തവാടിയില്‍ പോയപ്പോള്‍ സുനീഷ് വാങ്ങിയ ലോട്ടറി, കുടുംബത്തിന്റെ പ്രാരാബ്ധങ്ങളാകെ മാറ്റുന്ന അദ്ഭുതമരുന്നായി മാറുകയായിരുന്നു. കൂലിപ്പണിക്കാരനായ സുനീഷ് ഇടയ്ക്കിടെ ലോട്ടറി എടുക്കാറുണ്ട്. അന്ന് മരുന്നുവാങ്ങിയതിന്റെ ബാക്കി തുകയ്ക്കും സുനീഷ് നിര്‍മ്മല്‍ ഭാഗ്യക്കുറിയുടെ ഒരു ടിക്കറ്റ് വാങ്ങുകയായിരുന്നു. കഴിഞ്ഞ ഒന്നിന് െവെകീട്ട് മാതൃസഹോദരിയുടെ മക്കളായ കണ്ണനും വിജീഷുമൊത്താണ് പരിശോധനാ ഫലം പത്രത്തില്‍ നോക്കിയത്. ചെറിയതുകയുടെ സമ്മാനങ്ങളൊന്നും ഇല്ലെന്ന് വ്യക്തമായതോടെ അലസമായി ഒന്നാം സമ്മാനമായ 70 ലക്ഷത്തിന്റെ നമ്പര്‍ ഒത്തുനോക്കിയ ഇവര്‍…
Read More » -
06/07/2022കനകദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി
മലപ്പുറം: ശബരിമല കയറിയ മലപ്പുറം അരീക്കോട് സ്വദേശിനി കനകദുര്‍ഗയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി. ചിറ്റൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന വിവാഹച്ചടങ്ങില്‍ ഇരുവരുടെയും ഏതാനും സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. വിളയോടി ശിവന്‍കുട്ടിയുടെയും രണ്ടാം വിവാഹമാണിത്. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെ ശബരിമല കയറി കനകദുര്‍ഗ ഏറെക്കാലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുന്‍ ഭര്‍ത്താവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് വിവാഹമോചനം നേടുകയായിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം കനകദുര്‍ഗയെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും തള്ളിപ്പറഞ്ഞിരുന്നു. പിന്നീട് നിയമപരമായ പോരാട്ടത്തിനൊടുവില്‍ കനകദുര്‍ഗയ്ക്കു ഭര്‍തൃവീട്ടില്‍ പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. എന്നാല്‍, ഈസമയം വീട്ടുകാര്‍ മറ്റൊരിടത്തേക്ക് താമസം മാറ്റി. തുടര്‍ന്ന് പരസ്പരധാരണയില്‍ വിവാഹമോചനം നേടുകയായിരുന്നു.
Read More » -
05/07/2022ലീവെടുക്കാതെയുള്ള അച്ഛന്‍െ്‌റ 27 വര്‍ഷത്തെ സേവനത്തിന് സമ്മാനം സിനിമാ ടിക്കറ്റും ചോക്ലേറ്റും; സങ്കടം പങ്കുവച്ച മകള്‍ നേടിയത് രണ്ടുകോടി രൂപ
ലാസ് വെഗാസ്: 27 വര്‍ഷം ഒരു ലീവ് പോലും എടുക്കാതെ ജോലി ചെയ്യുക. ഒട്ടും ലളിതമല്ലാത്തൊരു കാര്യമാണത്. എന്നാല്‍ ഇങ്ങനെയൊരു അപൂര്‍വ നേട്ടം കൈവരിച്ചിട്ടും വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെങ്കിലോ. ആര്‍ക്കായാലും സങ്കടം വരുകതന്നെ ചെയ്യും സംശയമില്ല. തന്‍െ്‌റ അച്ഛന്‍െ്‌റ ഒരു ആയുസ് മുഴുവന്‍ നീണ്ട സേവനം കമ്പനി വേണ്ടവിധം മനസിലാക്കിയില്ല എന്ന മകളുടെ വിഷമം പിതാവിന് നേടിക്കൊടുത്തത് രണ്ടുകോടി രൂപ. അമേരിക്കയിലെ ലാസ് വെഗാസ് സ്വദേശിയായ കെവിന്‍ ഫോര്‍ഡും സെറീനയുമാണ് ഈ അച്ഛനും മകളും. ഒരു ലീവ് പോലും എടുക്കാതെ ബര്‍ഗര്‍ കിങ് എന്ന കമ്പനിയില്‍ 27 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത വ്യക്തിയാണ് കെവിന്‍ ഫോര്‍ഡ്. കമ്പനിയിലെ കുക്കും കാഷ്യറുമാണ് കെവിന്‍. അദ്ദേഹത്തിന്റെ ഈ ആത്മാര്‍ത്ഥതയെ സഹപ്രവര്‍ത്തകര്‍ അവരാല്‍ പറ്റും വിധം ആദരിക്കുകയും ചെയ്തു. ഒരു സിനിമാ ടിക്കറ്റും ഒരു സ്റ്റാര്‍ബക്ക് കപ്പും കുറച്ചു ചോക്ലേറ്റുകളും നല്‍കിയാണ് അവര്‍ കെവിനെ അഭിനന്ദിച്ചത്. സഹപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് തനിക്ക് കിട്ടിയ സമ്മാനങ്ങളുടെ…
Read More »