മലയാളം പറഞ്ഞ് ജഡേജയും സഞ്ജുവും; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ, വൈറല്‍ വീഡിയോ…
'അജയ് ഭായ് നമസ്കാരം സുഖമാണല്ലോ അല്ലേ?' എന്ന സഞ്ജുവിന്റെ ചോദ്യത്തിന് 'ഇവിടെ സുഖമാണ്. അവിടെ സുഖമാണോ?' എന്ന് ജഡേജ മലയാളത്തില്‍ തന്നെ മറുപടി നല്കി.
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20-യില്‍ മികച്ച പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണാണ് ഇപ്പോള്‍ താരം. സ്ഞ്ജുവിന്‍െ്റ ബാറ്റിങ്ങിനെ അഭിനന്ദിച്ച് ആരാധകരും താരങ്ങളും ഇതിനോടകം സജീവമായി രംഗത്തുണ്ട്. അതിനിടെ, സഞ്ജുവും മുന്‍ ഇന്ത്യന്‍ താരവും പാതി മലയാളിയുമായ അജയ് ജഡേജയുമായി മലയാളത്തില്‍ നടത്തിയ സംഭാഷണം വൈറലായി.
മത്സരത്തിനു ശേഷം ചാനലിലെ എക്സ്ട്രാ ഇന്നിങ്സ് പരിപാടിയിലാണ് മലയാളം സംസാരിച്ച് സഞ്ജു വീണ്ടും മലയാളികളുടെ ഇഷ്ടം പിടിച്ചുവാങ്ങിയത്.
സഞ്ജു കേരളത്തില്‍ നിന്ന് അജയ് ജഡേജയാണ് സംസാരിക്കുന്നതെന്ന് പറഞ്ഞാണ് ജഡേജ, സഞ്ജുവിനോട് സംസാരിച്ച് തുടങ്ങിയത്. ഇന്ത്യയ്ക്കായി കളിക്കുമ്പോഴുള്ള ഉയര്‍ന്ന സ്കോര്‍ സ്വന്തമാക്കിയതില്‍ അഭിനന്ദനങ്ങള്‍. എങ്കിലും ഹൂഡ നേടിയ പോലെ ഒരു സെഞ്ചുറി നേടാനാകാത്തതില്‍ നിരാശയുണ്ടോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഇതിന് സഞ്ജു മലയാളത്തിലാണ് മറുപടി പറഞ്ഞ് തുടങ്ങിയത്.
‘അജയ് ഭായ് നമസ്കാരം സുഖമാണല്ലോ അല്ലേ?’ എന്ന സഞ്ജുവിന്റെ ചോദ്യത്തിന് ‘ഇവിടെ സുഖമാണ്. അവിടെ സുഖമാണോ?’ എന്ന് ജഡേജ മലയാളത്തില്‍ തന്നെ മറുപടി നല്കി. ഭക്ഷണമൊക്കെ കഴിച്ചോ എന്ന് ജഡേജയോട് മലയാളത്തില്‍ തന്നെ ചോദിച്ചതിനു പിന്നാലെ താങ്കളോട് പിന്നീട് കൂടുതല്‍ സമയം മലയാളത്തില്‍ സംസാരിക്കാമെന്ന് പറഞ്ഞ് സഞ്ജു തന്റെ പ്രതികരണത്തിലേക്ക് കടക്കുകയായിരുന്നു. ജഡേജയുടെ അമ്മ ആലപ്പുഴ സ്വദേശിനിയാണ്. ഇരുവരും മലയാളത്തില്‍ സംസാരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്റി 20-യില്‍ 42 പന്തില്‍ നിന്ന് നാലു സിക്സും ഒമ്പത് ഫോറുമടക്കം 77 റണ്‍സെടുത്ത സഞ്ജു ഇന്ത്യന്‍ ജേഴ്സിയിലെ തന്റെ ആദ്യ അര്‍ധ സെഞ്ചുറിയും സ്വന്തമാക്കിയിരുന്നു.