Social Media
-
25/06/2022ബോര്‍ഡിങ് പാസിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയകളില്‍ ”ചാമ്പുന്നവര്‍” സൂക്ഷിക്കുക….
ദുബൈ: വിമാനത്തില്‍ യാത്ര ചെയ്യുന്നതിനുള്ള ബോര്‍ഡിങ് പാസിന്റെ ഫോട്ടോയും യാത്രാ വിവരങ്ങളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഇത്തരം വിവരങ്ങള്‍ തട്ടിപ്പുകാരും മോഷ്ടാക്കളുമൊക്കെ ഉപയോഗിക്കുമെന്ന് ഒരു യുഎഇ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുബൈ പൊലീസ് സൈബര്‍ ക്രൈം കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഹജരി പറഞ്ഞു. യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിമാന യാത്രക്കാരുടെ തിരക്കേറുന്ന വേനല്‍ കാല സീസണ്‍ തുടങ്ങാനിരിക്കെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്. യാത്രാ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ യുഎഇയിലെ ഒരു പ്രമുഖ വ്യക്തി കൊള്ളയടിക്കപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡിങ് പാസുകളില്‍ ബാര്‍കോഡുകളും മറ്റ് വിവരങ്ങളുമുണ്ടാകും. ഇവ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കാനോ അല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ക്കായോ ഉപയോഗിക്കപ്പെട്ടേക്കുമെന്ന് പൊലീസ് പറയുന്നു. ‘വിമാനത്തിലെ ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലുമൊക്കെ യാത്ര ചെയ്യുന്നെന്ന് കാണിക്കാനാണ് പലരും ഇത്തരം രേഖകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ക്രിമിനലുകള്‍ക്ക് അവരുടെ…
Read More » -
24/06/2022കുട്ടിക്കാലത്തേക്ക് തിരിച്ചുപോകാന്‍ കൊതി തോന്നും… തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയ താരം ഭാവന
മലയാളികളുടെ പ്രിയതാരമാണ് ഭാവന(Bhavana). നമ്മൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിയ ചിത്രം ഭാഷകളുടെ അതിർവരമ്പുകളെ ഭേദിച്ച് നിരവധി ആരാധകരെയാണ് സ്വന്തമാക്കിയത്. നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ഭാവന. പ്രിയനടിയുടെ തിരിച്ചുവരവിനെ ഇരുകയ്യും നീട്ടി പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഈ അവസരത്തിൽ തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭാവന. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഇന്റർ സ്കൂൾ കൾച്ചറൽ മത്സരത്തിൽ പങ്കെടുക്കുന്നതിനിടെ പകർത്തിയ ചിത്രങ്ങളാണിത്. “ചിലപ്പോഴൊക്കെ കുട്ടിക്കാലത്തിലേക്ക് തിരിച്ചുപോകാൻ തോന്നും, കാലത്തെ നിശ്ചലമാക്കാനും, ലോകത്തെ കുറിച്ച് യാതൊന്നും ആലോചിക്കേണ്ടതില്ലാത്ത കുട്ടിക്കാലത്തേക്ക്,” എന്നാണ് ചിത്രം പങ്കുവച്ച് ഭാവന കുറിച്ചത്. View this post on Instagram A post shared by Mrs.June6 ♀️ (@bhavzmenon) ഭാവന നായികയാവുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന മലായാള ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ധീനാണ് നായകൻ. ഭദ്രൻ സംവിധാനം ചെയ്യുന്ന…
Read More » -
24/06/2022മലയാളിക്ക് ആദരവുമായി ഗവേഷകര്‍; താര്‍ മരുഭൂമിയിലെ പുതിയ ചിലന്തിക്ക് പേര് സുധി!
തൃശൂര്‍: രാജസ്ഥാനിലെ താര്‍ മരുഭൂമിയില്‍നിന്നു കണ്ടെത്തിയ പുതിയ ഇനം ചിലന്തിക്ക് മലയാളി ചിലന്തി ഗവേഷകന്റെ പേര് നല്‍കി ഗവേഷകര്‍. ഭൂമിയില്‍ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള ചിലന്തികളുടെ എണ്ണം അരലക്ഷം കടക്കുന്ന അവസരത്തിലാണ്, മലയാള ശാസ്ത്രലോകത്തിന് അഭിമാനമായി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ ജന്തുശാസ്ത്ര വിഭാഗം മേധാവിയും ചിലന്തി ഗവേഷകനുമായ ഡോ. സുധികുമാര്‍ എ.വിയുടെ പേര് ചേര്‍ത്ത് സ്യൂഡോമോഗ്രസ് സുധി എന്ന് പുതിയ ചിലന്തിക്ക് പേര് നല്‍കിയിരിക്കുന്നത്. ഡോ. സുധികുമാര്‍ ഇന്ത്യന്‍ ചിലന്തി ഗവേഷണ മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ക്കുള്ള അംഗീകാരമായാണ് നടപടി. 35 ഇനം പുതിയ ചിലന്തികളെ ഡോ. സുധികുമാറിന്റെ നേതൃത്വത്തില്‍ ഇതുവരെ കണ്ടുപിടിച്ചിട്ടുണ്ട്. വിവിധ ശാസ്ത്ര മാസികകളിലായി 200 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. സുധികുമാര്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ”കേരളത്തിലെ ചിലന്തികള്‍” എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ്. ചാട്ട ചിലന്തി കുടുംബത്തില്‍ വരുന്ന സ്യൂഡോമോഗ്രസ് സുധി ചിലന്തിയുടെ നീളം നാലു മില്ലിമീറ്റര്‍ മാത്രമാണ്. കടും തവിട്ടു നിറത്തിലുള്ള ആണ്‍ ചിലന്തിയുടെ…
Read More » -
23/06/2022റെക്കോഡ് കളക്ഷന്‍ കുതിപ്പിനിടെ വിക്രത്തിന്‍െ്‌റ ഒ.ടി.ടി. റിലീസ് തീയതി പുറത്ത്
ചെന്നൈ: ബോക്‌സോഫീസ് കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നതിനിടെ കമല്‍ഹാസന്‍ ചിത്രം വിക്രത്തിന്‍െ്‌റ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചതായി വിവരം. ജൂലൈ 8ന് ചിത്രം ഒടിടിയില്‍ സ്ട്രീമിങ് തുടങ്ങുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റല്‍ ഒടിടി സ്ട്രീമിങ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്വന്തമാക്കിയിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം ജൂണ്‍ മൂന്നിനാണ് തിയറ്ററുകളില്‍ എത്തിയത്. ഇപ്പോഴും റെക്കോര്‍ഡുകള്‍ ഭേദിച്ച് പ്രദര്‍ശനം തുടരുന്ന വിക്രം ലോകമെമ്പാടുമായി 375 കോടിയാണ് ഇതുവരെ കളക്ട് ചെയ്തതെന്നാണ് വിവരം. ഈ അവസരത്തിലാണ് വിക്രം ഒടിടിയിലേക്ക് എത്തുന്നുവെന്ന റിപ്പോര്‍ട്ട്് പുറത്തുവരുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ആദ്യവാരം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒട്ടനവധി ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത…
Read More » -
23/06/2022ഇലക്ട്രിക് വയറില്‍ വസ്ത്രം തീര്‍ത്ത് നടി; ഷോക്കടിപ്പിക്കുന്ന വീഡിയോയെന്ന് ആരാധകര്‍; വീഡിയോ…
ഒട്ടേറെ വ്യത്യസ്തത വസ്ത്രങ്ങളില്‍ പുലര്‍ത്താണ്‍ ആഗ്രഹിക്കുന്നവരാണ് സ്ത്രീകള്‍. നടിമാരാകട്ടെ ഈ വിഷയത്തില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ അടിയ്ക്കടി പരീക്ഷിക്കുന്ന കൂട്ടരും. അത്തരത്തില്‍ പുതുയൊരു വസ്ത്രധാരണവുമായി അമ്പരപ്പിച്ചിരിക്കുകയാണ് പ്രശസ്തയായ നടിയാണ് ഉര്‍ഫി ജാവേദ്. ഇലക്ട്രിക് വയറിനെ വസ്ത്രമാക്കിയാണ് ഉര്‍ഫി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. വയര്‍ എവിടെയും മുറിയ്ക്കാതെ ശരീരത്തില്‍ ചുറ്റിയിരിക്കുകയാണെന്ന് ഉര്‍ഫി കുറിച്ചു. ഇതിന്റെ വീഡിയോയും താരം പങ്കുവച്ചു. വളരെ വ്യത്യസ്തവും വിചിത്രവുമായ വസ്ത്രധാരണ രീതികൊണ്ട് നടിയുടെ എയര്‍പോര്‍ട്ട് ലുക്കും പാര്‍ട്ടി വെയറുകളുമെല്ലാം ശ്രദ്ധനേടാറുണ്ട്. View this post on Instagram A post shared by Uorfi (@urf7i) കാര്‍ഡ് ബോര്‍ഡ്, പ്ലാസ്റ്റിക് ബോട്ടില്‍, വല എന്നിങ്ങനെ എന്തും ഉര്‍ഫി വസ്ത്രമാക്കി മാറ്റാറുണ്ട്. പലപ്പോഴും അവയെല്ലാം ട്രോളുകളില്‍ നിറയാറുണ്ട്. എന്നാല്‍ വിമര്‍ശനങ്ങളെ ഉര്‍ഫി വകവയ്ക്കാറില്ല. ഉര്‍ഫിയുടെ പുതിയ പരീക്ഷണവും ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഷോക്കടിപ്പിക്കുന്ന വീഡിയോ എന്നാണ് ആരാധകര്‍ക്ക് വീഡിയോയെപ്പറ്റി പറയാനുള്ളത്.
Read More » -
23/06/2022ഗായിക മഞ്ജരിക്ക് മാംഗല്യം; വരന്‍ കളിക്കൂട്ടുകാരന്‍
തിരുവനന്തപുരം: മലയാളികളുടെ പ്രിയ ഗായിക മഞ്ജരി വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തായ ജെറിന്‍ ആണ് വരന്‍. നാളെ രാവിലെ തിരുവനന്തപുരത്താണ് വിവാഹം. ചടങ്ങിന് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാഡമിയിലെ ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കൊപ്പമായിരിക്കും വിരുന്ന് സല്‍ക്കാരം. ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ എച്ച് ആര്‍ മാനേജറും പത്തനംതിട്ട സ്വദേശിയുമാണ് ജെറിന്‍. മസ്‌ക്കറ്റിലെ സ്‌കൂളില്‍ ഒന്നാം ക്ലാസ് മുതല്‍ ഒന്നിച്ച് പഠിച്ചവരാണ് ജെറിനും മഞ്ജരിയും. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത അച്ചുവിന്റെ അമ്മ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്കു തട്ടമിട്’ എന്ന ഗാനം പാടി മലയാള സിനിമാ പിന്നണിഗാനരംഗത്തേക്ക് മഞ്ജരി വലതു കാല്‍വെച്ചു കയറി. വ്യത്യസ്തമായ ആലാപന ശൈലിയും ശാസ്ത്രീയ സംഗീതത്തില്‍ തികഞ്ഞ അറിവുമുള്ള മഞ്ജരി പിന്നീട് കുറെ ഏറെ നല്ല ഗാനങ്ങള്‍ മലയാളിക്കു സമ്മാനിക്കുകയുണ്ടായി. പൊന്മുടി പുഴയോരം – ‘ഒരു ചിരി കണ്ടാല്‍’, അനന്തഭ്രദ്രം-‘പിണക്കമാണോ’, രസതന്ത്രം- ‘ആറ്റിന്‍ കരയോരത്തെ’, മിന്നാമിന്നിക്കൂട്ടം-‘കടലോളം വാത്സല്ല്യം’ തുടങ്ങി നിരവധി ഹിറ്റു ഗാനങ്ങള്‍ക്ക് മഞ്ജരി ശബ്ദം നല്‍കി. 2004 ലെ…
Read More » -
23/06/2022ഇനി മുതല്‍ ട്വിറ്ററില്‍ വാക്കുകള്‍ കുറയ്ക്കാതെ കുറുപ്പ് എഴുതാം… ട്വിറ്റര്‍ നോട്ട്‌സ് വരുന്നു
ഇനി ട്വിറ്ററിൽ കുറിക്കാൻ ചുരുങ്ങിയ വാക്കുകൾ കണ്ടുപിടിക്കാൻ കഷ്ടപ്പെടേണ്ട. വലിയ കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ അവസരമൊരുക്കുകയാണ് ട്വീറ്റർ (Twitter). വരും ആഴ്ചകളിൽ ഈ സൗകര്യം നിലവിൽ വരുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ഇക്കാര്യം ട്വിറ്റർ സൂചിപ്പിച്ചിരുന്നു. ഈ ഫീച്ചർ നിലവിൽ വരുന്നതോടെ ഉപയോക്താക്കൾക്ക് തങ്ങളുടെ വിശദമായ ആശയങ്ങളും ചിന്തകളും പങ്കിടാൻ അവസരമൊരുങ്ങും. ട്വീറ്റിന് ഏർപ്പെടുത്തിയിരിക്കുന്ന വാക്കുകളുടെ പരിധിക്കപ്പുറം എഴുതാനും ത്രെഡുകൾ സൃഷ്‌ടിക്കാനുമുള്ള ഫീച്ചർ നേരത്തെ ട്വീറ്ററിലുണ്ട്. പുതിയ ഫീച്ചർ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി തെരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് ട്വിറ്റർ നോട്ട്സ് ഫീച്ചർ പരീക്ഷിക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. ട്വീറ്ററിൽ വിശദമായ പോസ്റ്റുകൾ എഴുതാൻ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും. അത് ഡ്രാഫ്റ്റായി സേവ് ചെയ്യാനോ ഷെയർ ചെയ്യാനോ ഓപ്ഷനുമുണ്ട്. ആപ്പ് ഗവേഷകയായ നിമ ഓവ്ജിയാണ് ഏപ്രിലിൽ പുതിയ ഫീച്ചറിനെ സംബന്ധിച്ച ചില സ്‌ക്രീൻഷോട്ടുകൾ പുറത്തുവിട്ടത്. ഉപയോക്താക്കൾക്ക് അവരുടെ ലോംഗ്-ഫോം പോസ്റ്റുകൾ പിന്തുടരുന്നവരുമായി ഷെയർ ചെയ്യാനോ, വെബിൽ ഷെയർ ചെയ്യുന്നതിനോ ലിങ്കുകൾ ക്രിയേറ്റ് ചെയ്യാനാകും. ഈ ഫീച്ചറിനെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ…
Read More » -
23/06/2022നയന്‍സ്-വിഘ്‌നേഷ് താരജോഡികളുടെ വിപണിമൂല്യം: ദേശീയ ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും ചര്‍ച്ചകള്‍ സജ്ജീവം
ആലിയ-രൺബീർ വിവാഹത്തിന് ശേഷം സിനിമാലോകം അടുത്തിടെ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ കല്യാണമായിരുന്നു വിഘ്നേഷ്-നയൻതാര ജോഡിയുടേത്. വെള്ളിത്തിരയിലെ ലേഡി സൂപ്പർസ്റ്റാറിന്റെ വിവാഹവാർത്ത തെന്നിന്ത്യയിൽ മാത്രമല്ല, ദേശീയതലത്തിൽ തന്നെ ആഘോഷിക്കപ്പെട്ടു. രജനീകാന്തും ഷാരൂഖ് ഖാനും അടക്കമുള്ള മിന്നും താരങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ വിവാഹചടങ്ങ് വിനോദരംഗത്ത് കോടികൾ വിപണി മൂല്യമുള്ള മെഗാ ഇവന്റായി. വൻതുക മുടക്കിയാണ് ഒരു ഒടിടി കമ്പനി കല്യാണ ചടങ്ങിന്റെ അവകാശം സ്വന്തമാക്കിയത്. നയൻ-വിഘ്നേഷ് വിപണിമൂല്യം എത്രയാകും എന്ന ആകാംക്ഷ അന്ന് മുതൽ പലരിലും ഉണ്ട്. ചില ദേശീയ ഓൺലൈൻ പോർട്ടലുകൾ പുറത്തുവിടുന്ന കണക്കുകൾ കേട്ടാൽ മൂക്കത്ത് വിരൽ വയ്ക്കും. താരദമ്പതികളുടെ വിപണി മൂല്യം ഏകദേശം 215 കോടി വരുമെന്നാണ് റിപ്പോർട്ട്. നയൻതാരക്ക് മാത്രം 165 കോടി, വിഘ്നേഷ് ശിവനാകട്ടെ 50 കോടിയും. നയൻതാരയുടെ പ്രതിഫല കണക്കുകളും കണ്ണ് തള്ളിക്കും. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരിൽ ഒരാളാണ് നയൻസ്. ഒരു സിനിമക്കായി വാങ്ങുന്നത് 10 കോടി വരെ.…
Read More » -
22/06/2022പ്രഥ്വിയുടെ ഗ്യാരേജിലേക്ക് ലംബോര്‍ഗിനിയുടെ ഉറുസും
വൻ വാഹനപ്രേമികളാണ് ഭൂരിഭാഗം സിനിമാ താരങ്ങളും. പുത്തൻ വാഹനങ്ങൾ സ്വന്തമാക്കിയ താരങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ തന്റെ ഗ്യാരേജിലേക്ക് പുത്തൻ ലംബോർഗിനിയെ സ്വീകരിച്ചിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥിരാജ് സുകുമാരൻ. ലംബോര്‍ഗിനിയുടെ എസ്.യു.വി. മോഡലായ ഉറുസാണ് പൃഥ്വിരാജിന്റെ വാഹന ശേഖരത്തിലേക്ക് ഒടുവിൽ എത്തിയിരിക്കുന്നത്. എന്നാല്‍, ഇത് പുതിയ വാഹനമല്ലെന്നാണ് റിപ്പോര്‍ട്ട്. View this post on Instagram A post shared by (@prithviraj_fans_trivandrum) പൃഥ്വിയുടെ പക്കൽ ഉണ്ടായിരുന്ന ലംബോര്‍ഗിനി ഹുറാകാന്‍ എക്‌സ്‌ചേഞ്ച് ചെയ്താണ് ഉറുസ് എസ്.യു.വി. സ്വന്തമാക്കിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലംബോർഗിനിയുടെ ഇന്ത്യയിലെ ഏറ്റവും അധികം വിൽപനയുള്ള വാഹനമാണ് ഉറുസ്. 3.6 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗവും 12.8 സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ശേഷിയുള്ള ഉറുസിന് ‘സൂപ്പര്‍ എസ്.യു.വി.’ എന്ന വിശേഷണവുമുണ്ട്. 305 കിലോമീറ്ററാണ് പരമാവധി വേഗം. നാല് ലിറ്ററിന്റെ ട്വിന്‍ ടര്‍ബോ വി-8 എന്‍ജിനാണ് ലംബോര്‍ഗിനി ഉറുസിന് കരുത്തുനല്‍കുന്നത്.
Read More » -
22/06/2022കാഴ്ച ഹൈടെക് ആക്കി പോണ്‍ ആരാധകര്‍; വി.ആര്‍. വീഡിയോകള്‍ തിരയുന്നവരുടെ എണ്ണം കുതിക്കുന്നു
സാങ്കേതിക വിദ്യയുടെ വളര്‍ച്ച പലരും പല വിധത്തിലാണ് ഉപയോഗിക്കുക. കുറച്ച് അധ്വാനം ഏറ്റവും സുഖകരമായ റിസള്‍ട്ട് എന്നതാണ് ഈ ന്യൂജെന്‍ ടെക് കാലത്തള്ളവരുടെ മനോഗതം. തങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഏതൊക്കെ വഴിയിലൂടെ സാങ്കേതിക വിദ്യയെ കൂടെക്കൂട്ടാം എന്നാണ് ഇക്കാലത്തുള്ളവര്‍ അന്വേയിക്കുക. അത്തരമൊരു അന്വേഷണത്തിന്‍െ്‌റ രസകരമായ ബാക്കി പത്രമാണ് വി.ആര്‍. പോണ്‍ ആരാധകരുടെ കുതിച്ചുചാട്ടം. കഴിഞ്ഞ കുറച്ച് കാലമായി വിആര്‍ പോണിന് ആരാധകര്‍ ഏറി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ അഞ്ചോ ആറോ മാസങ്ങള്‍ കൊണ്ട് ഇന്റര്‍നെറ്റില്‍ വിആര്‍ പോണ്‍ തിരയുന്നത് 115 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നാണ് അഹ്രെഫ്സില്‍ നിന്നും ഗൂഗിള്‍ ട്രെന്‍ഡ്സില്‍ നിന്നുമുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കി ബാങ്ക്ലെസ് ടൈംസിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. പുതിയകാലത്തെ വിപ്ലവകരമായൊരു കണ്ടുപിടിത്തമായിരുന്നു വിര്‍ച്വല്‍ റിയാലിറ്റി അഥവാ വിആര്‍ സാങ്കേതിക വിദ്യ. ഏറെ പരീക്ഷണങ്ങളാണ് വി.ആര്‍. മേഖലയില്‍ അനുദിനം നടക്കുന്നത്. വിവിധ മേഖലകളില്‍ ഈ സാങ്കേതിക വിദ്യ ആളുകള്‍ പ്രയോഗിച്ച് നോക്കുന്നുണ്ട്. അതിലൊന്നാണ് വിര്‍ച്വല്‍ റിയാലിറ്റി പോണ്‍. 2016 ല്‍…
Read More »