ഐപിഎല്‍ മുന്‍ചെയര്‍മാന്‍ ലളിത് മോദിയും ബോളിവുഡ് നടി സുസ്മിതാ സെന്നും ഡേറ്റിംഗില്‍; വിവാഹം കഴിക്കുകയാണെന്ന സൂചന നല്‍കി മോദിയുടെ ട്വീറ്റ്
ലണ്ടന്‍: ഐപിഎൽ മുൻ ചെയർമാനും വ്യവസായിയുമായ ലളിത് മോദി, ബോളിവുഡ് നടിയായ സുസ്മിതാ സെന്നിനെ വിവാഹം കഴിക്കുകയാണെന്ന സൂചന നൽകി ട്വിറ്റർ പോസ്റ്റ് പങ്കുവെച്ചു. നടിയും മുൻ വിശ്വസുന്ദരിയുമായ സുസ്മിതാ സെന്നിനോടൊപ്പം ഇനിയുള്ള ജീവിതം പങ്കിടാൻ ആഗ്രഹിക്കുന്നുവെന്നാണ് ലളിത് മോദി ട്വീറ്റിലൂടെ വ്യക്തമാക്കിയത്. സുസ്മിതയുമായി വിവാഹം വൈകാതെ ഒരു ദിനം സംഭവിക്കുമെന്നും ലളിത് മോദി അറിയിച്ചു.
Just back in london after a whirling global tour #maldives # sardinia with the families – not to mention my #betterhalf @sushmitasen47 – a new beginning a new life finally. Over the moon. 🥰😘😍😍🥰💕💞💖💘💓 pic.twitter.com/Vvks5afTfz
— Lalit Kumar Modi (@LalitKModi) July 14, 2022
ആദ്യത്തെ ട്വീറ്റില്‍, കുടുംബങ്ങളോടൊപ്പം ആഗോള പര്യടനത്തിന് ശേഷം ലണ്ടനിൽ തിരിച്ചെത്തിയെന്നും, അതില്‍ തന്നെ തന്‍റെ നല്ലപാതിയായ സുസ്മിതാ സെന്നിനെ പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ല. ഒടുവിൽ ഒരു പുതിയ ജീവിതം ലഭിക്കുന്നു, എന്നാണ് മോദി പറഞ്ഞത്. ഇതിന് പിന്നാലെ ഇരുവരുടെയും വിവാഹം കഴിഞ്ഞോ എന്ന നിലയില്‍ കമന്‍റുകള്‍ ഏറെ വന്നപ്പോള്‍ ലളിത് മോദി വീണ്ടും ട്വീറ്റ് ചെയ്തു.
Just for clarity. Not married – just dating each other. That too it will happen one day. 🙏🏾🙏🏾🙏🏾🙏🏾 pic.twitter.com/Rx6ze6lrhE
— Lalit Kumar Modi (@LalitKModi) July 14, 2022
വ്യക്തതയ്ക്കായി പറയുന്നു. ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല, പരസ്പരം ഡേറ്റിംഗിലാണ്. വിവാഹം അതും ഒരുനാൾ സംഭവിക്കും-മോദിയുടെ രണ്ടാമത്തെ ട്വീറ്റ് പറയുന്നു. 47-കാരിയായ സുസ്മിതാ സെൻ. 1994ല്‍ അവർ മിസ് യൂണിവേഴ്സ് പട്ടം നേടിയ വ്യക്തിയാണ്.ആദ്യമായി മിസ് യൂണിവേഴ്‌സ് കിരീടം നേടിയ ഇന്ത്യന്‍ വനിത ഇവരാണ്. ബോളിവുഡിലെ തിരക്കേറിയ നടിയായിരുന്നു സുസ്മിത ഒരു കാലത്ത്. ഇതുവരെ വിവാഹം കഴിക്കാത്ത സുസ്മിത സെന്‍. രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തിട്ടുണ്ട്.
59-കാരനായ ലളിത് മോദി ഐപിഎല്‍ എന്ന ആശയത്തിന്‍റെ പിതാവും, അതിന്‍റെ ആദ്യത്തെ ചെയര്‍മാനും ആയിരുന്നു. 2010 വരെ മൂന്ന് വർഷം ഐപിഎല്‍ നയിച്ച ഇദ്ദേഹം. ബിസിസിഐയുടെ വൈസ് പ്രസിഡന്‍റായും ചാമ്പ്യൻസ് ലീഗിന്റെ ചെയർമാനായും പ്രവര്‍ത്തിച്ചു. പിന്നീട് സാമ്പത്തിക ക്രമക്കേടുകളില്‍ പെട്ട് രാജ്യം വിട്ടു. 2018ല്‍ ലളിത് മോദി വിവാഹ മോചിതനായി. അദ്ദേഹത്തിന് രണ്ട് മക്കളുമുണ്ട്. സാമ്പത്തിക ഇടപാടുകേസിൽ ഇഡിയുടെ അന്വേഷണം നേരിടുന്ന ലളിത് മോദി നിലവിൽ ലണ്ടനിലാണ് താമസിക്കുന്നത്.