LIFESocial Media

ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക…എന്തിനാണ് ഇത്രയും പരിഹാസം? ട്രോളുകളോടെ പ്രതികരിച്ച് ലളിത് മോദി

ദില്ലി: ഐപിഎല്‍ മുന്‍ ചെയര്‍മാനും വ്യവസായിയുമായ ലളിത് മോദി ബോളിവുഡ് നടി സുസ്മിതാ സെന്നിനെ വിവാഹം കഴിക്കുകയാണെന്നുള്ള വാര്‍ത്ത കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. നടിയും മുന്‍ വിശ്വസുന്ദരിയുമായ സുസ്മിതാ സെന്നിനോടൊപ്പം ഇനിയുള്ള ജീവിതം പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ലളിത് മോദി ട്വീറ്റിലൂടെ വ്യക്തമാക്കിയത്. സുസ്മിതയുമായി വിവാഹം വൈകാതെ ഒരു ദിനം സംഭവിക്കുമെന്നും ലളിത് മോദി അറിയിച്ചിരുന്നു.

ഇക്കാര്യത്തില്‍ വ്യക്തത വന്നതോടെ നിറയെ പേര്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ പരിഹാസത്തിനെതിരെ പ്രതികരിക്കുകയാണ് ലളിത് മോദി. എന്തിനാണ് നിങ്ങളുടെ പരിഹാസമെന്നാണ് ലളിത് മോദി ചോദിക്കുന്നത്. അദ്ദേഹം ലിങ്ക്ഡ് ഇന്‍ അക്കൗണ്ടില്‍ പങ്കുവെച്ച പോസ്റ്റിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ… ”നമ്മള്‍ ഇപ്പോഴും പിറകിലുള്ള ഏതോ കാലഘട്ടത്തിലാണ് ജീവിക്കുന്നത്. ഞാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടേണ്ടതില്ല. രണ്ട് പേര്‍ക്ക് സുഹൃത്തുക്കളായിരിക്കാന്‍ കഴിയില്ലെന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ രണ്ട് പേര്‍ തമ്മിലുള്ള ബന്ധം വളരുകയും നല്ല കാര്യങ്ങള്‍ സംഭവിക്കുകയും ചെയ്യും. ഗോസിപ്പുകള്‍ പറഞ്ഞ് നമ്മുടെ മാധ്യമ പ്രവര്‍ത്തകര്‍ വിഡ്ഢികളാവാന്‍ ശ്രമിക്കുകയാണ്.

Signature-ad

ജീവിക്കുക, മറ്റുള്ളവരെ ജീവിക്കാന്‍ അനുവദിക്കുക എന്നുള്ളതാണ് എനിക്ക് നിങ്ങള്‍ക്ക് നല്‍കാനുള്ള ഉപദേശം. ശരിയായ വാര്‍ത്തകള്‍ എഴുതാന്‍ ശ്രമിക്കൂ. ഏതെങ്കിളും വ്യക്തികള്‍ക്ക് ഉയര്‍ച്ചയുണ്ടായാല്‍, അത് ആസ്വദിക്കാനാണ് ശ്രമിക്കേണ്ടത്. ഞാന്‍ തലയുയര്‍ത്തിപ്പിടിച്ചാണ് നില്‍ക്കുന്നത്. അതുപോലെ നിങ്ങള്‍ക്കും സാധിക്കും. വ്യാജ മാധ്യമങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നു. ഇപ്പോള്‍ നിങ്ങള്‍ ഹീറോസിനെ പോലെയാണ് പെരുമാറുന്നത്. ഒരു തവണയെങ്കിലും സത്യസന്ധത പുലര്‍ത്തുക.” ലളിത് മോദി കുറിച്ചിട്ടു.

ആദ്യത്തെ ട്വീറ്റിന് ശേഷം ലളിത് ട്വിറ്ററില്‍ തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. അതിങ്ങനെയായിരുന്നു… ”വ്യക്തതയ്ക്കായി പറയുന്നു. ഞങ്ങള്‍ വിവാഹം കഴിച്ചിട്ടില്ല, പരസ്പരം ഡേറ്റിംഗിലാണ്. വിവാഹം അതും ഒരുനാള്‍ സംഭവിക്കും.”-മോദിയുടെ രണ്ടാമത്തെ ട്വീറ്റ് പറയുന്നു. പിന്നാലെ സുസ്മിതയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടു. അതില്‍ പറയുന്നതിങ്ങനെ… ”വിവാഹം കഴിഞ്ഞിട്ടില്ല. സന്തോഷകരമായ ഒരിടത്താണ് ഇപ്പോള്‍ ജീവിതം. പകരം ചോദിക്കലുകളില്ലാതെ സ്നേഹത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു.” സുസ്മിത കുറിച്ചിട്ടു. 47-കാരിയായ സുസ്മിതാ സെന്‍. 1994ല്‍ അവര്‍ മിസ് യൂണിവേഴ്സ് പട്ടം നേടിയ വ്യക്തിയാണ്.ആദ്യമായി മിസ് യൂണിവേഴ്‌സ് കിരീടം നേടിയ ഇന്ത്യന്‍ വനിത ഇവരാണ്. ബോളിവുഡിലെ തിരക്കേറിയ നടിയായിരുന്നു സുസ്മിത ഒരു കാലത്ത്. ഇതുവരെ വിവാഹം കഴിക്കാത്ത സുസ്മിത സെന്‍. രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്തിട്ടുണ്ട്.

Back to top button
error: