Social Media
-
06/12/2022അക്രമികളെ കസ്റ്റഡിയിലെടുക്കുന്നതിന് പകരം പോലീസ് ഇറക്കി വിട്ടു..ട്രെയിനില്‍ ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തി ഹനാന്‍
ഹനാനെ മലയാളികള്‍ മറക്കാന്‍ ഇടയില്ല. കോളജ് യൂണിഫോമില്‍ മീന്‍ വിറ്റ് മലയാളികള്‍ വൈറലാക്കിയ ഹനാനിന്റെ ഏറ്റവും പുതിയ വാര്‍ത്തകള്‍ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഇടം പിടിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വളരെ സജീവമായിട്ടുള്ള ഹനാന്‍ പങ്കു വെച്ച ഏറ്റവും പുതിയ വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. യാത്രക്കിടയില്‍ മദ്യലഹരിയില്‍ ഉള്ള യാത്രക്കാര്‍ അപമര്യാദമായി പെരുമാറിയെന്നും ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും ഹനാന്‍ പറയുന്നു. ജലന്ധറില്‍ പരീക്ഷ എഴുതാന്‍ പോകുന്നതിനിടെയാണ് ഹനാനിന് ഈ ദുരനുഭവം ഉണ്ടായത്. ട്രെയിന്‍ യാത്രയ്ക്കിടെ ഒരാള്‍ ഹനാനിനെ കയറി പിടിക്കുകയായിരുന്നു. ഒരു സംഘം ആളുകള്‍ ട്രെയിനില്‍ ഇരുന്ന് പരസ്യമായി മദ്യപിച്ചത് വീഡിയോയില്‍ പകര്‍ത്തിയപ്പോള്‍ ആണ് അവര്‍ യുവതിയോട് അപമര്യാദമായി പെരുമാറിയത്. ഇതോടെ അവര്‍ തന്നെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ഹനാന്‍ പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ പോലീസും ഹനാനിനോട് മോശമായിട്ട് ആണ് പെരുമാറിയത്. അക്രമികളെ കസ്റ്റഡിയില്‍ എടുക്കുന്നതിന് പകരം ഹനാനിനോട് ട്രെയിനില്‍ നിന്ന് ഇറങ്ങാന്‍ ആണ് പോലീസ് ആവശ്യപ്പെട്ടത്. പെണ്‍കുട്ടികള്‍ അപകടത്തിലാണ് എന്ന്…
Read More » -
05/12/2022മൂളിപ്പാട്ടും പാടി സുൾഫത്തിനൊപ്പം കാറിൽ ചീറിപ്പാഞ്ഞ് മമ്മൂട്ടി; ഓസ്‌ട്രേലിയയിൽ മലയാളത്തിൻ്റെ പ്രിയ താരം ഒറ്റക്ക് ഡ്രൈവ് ചെയ്ത് 2300 കിലോമീറ്റർ, വിഡിയോ വൈറൽ
മെൽബൺ: മമ്മൂട്ടി എന്ന നടന് അഭിനയത്തോടു മാത്രമല്ല ഫൊട്ടൊഗ്രഫി, ഡ്രൈവിങ് എന്നിവയോടും ഒരു പ്രത്യേക താത്പര്യമാണ്. വാഹനങ്ങളും ഡ്രൈവിങ്ങും മമ്മൂട്ടിക്ക് പാഷനാണ്. മമ്മൂട്ടി തന്റെ ക്യാമറയിൽ പകർത്തി നൽകിയ ചിത്രങ്ങൾ പല താരങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ ഡ്രൈവിങ്ങ് കമ്പം എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. മമ്മൂട്ടി ഒരു വാഹനപ്രേമിയാണ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മമ്മൂട്ടിയുടെ ഡ്രൈവർക്ക് വാഹനം പാർക്ക് ചെയ്യുക എന്ന പണി മാത്രമാണുളളത്. അദ്ദേഹത്തിന്റെ വാഹന പ്രേമത്തെക്കുറിച്ച് ഏതു തലമുറക്കാർക്കും അറിയുന്ന കാര്യമാണ്. വാഹനങ്ങൾക്ക് പുറമെ ഏറ്റവും പുതിയ ഫോൺ, കാമറ എന്നിവ സ്വന്തമാക്കുന്നതിലും ഉപയോഗിക്കുന്നതിലും താല്പര്യമുള്ള വ്യക്തിയാണ് താൻ എന്ന് മമ്മൂട്ടി തന്നെ പല അവസരങ്ങളിൽ പറഞ്ഞിട്ടുണ്ട്. അവധിക്കാലം ചെലവിടാൻ ഓസ്‌ട്രേലിയയിൽ എത്തിയ മലയാളത്തിലെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഡ്രൈവിങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ഹോട് ട്രെൻഡിംഗ് ഐറ്റം. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽനിന്നും ആരംഭിച്ച കാർ യാത്ര കാൻബറയും മെൽബണും പിന്നിട്ട്…
Read More » -
05/12/2022വര്‍ഷങ്ങളായുള്ള വാശി അവസാനിപ്പിച്ചു… കുടുംബത്തെ സന്ദര്‍ശിച്ച് ജാസ്മിന്‍!
ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ പ്രേക്ഷകര്‍ സുപരിചിതമായ മുഖമാണ് ജാസ്മിന്‍ എം മൂസയുടേത്. സ്വന്തം നിലപാടില്‍ ഉറച്ച് നിന്നും തെറ്റുകള്‍ക്കെതിരെ മുഖം നോക്കാതെ സംസാരിച്ചുമാണ് ജാസ്മിന്‍ ബിഗ് ബോസില്‍ ശ്രദ്ധിക്കപ്പെട്ടത്. സീസണ്‍ ഫോറില്‍ മത്സരിച്ച ഇരുപത് പേരില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുണ്ടായിരുന്ന മത്സരാര്‍ഥികളില്‍ ഒരാളും ജാസ്മിനായിരുന്നു. പലരും സീസണ്‍ ഫോറില്‍ ജാസ്മിന്‍ വിജയിയാകുമെന്നാണ് കരുതിയിരുന്നത്. പക്ഷേ പുറത്താക്കപ്പെട്ട റോബിന്‍ തിരികെ ഷോയില്‍ വരാനുള്ള സാധ്യത മണത്തതോടെ സ്വമേധയാ ഷോ ക്വിറ്റ് ചെയ്തു. കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിന്‍ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. വളരെ ചെറുപ്പത്തില്‍ത്തന്നെ വിവാഹിതയായി ഗാര്‍ഹിക പീഡനത്തിനും ഇരയായി. രണ്ട് വിവാഹങ്ങളും പരാജയപ്പെട്ടതോടെ ആരുടെയും പിന്തുണയില്ലാത്ത സ്വന്തം ജീവിതം കെട്ടിപ്പെടുത്താനായി പിന്നീടുള്ള നെട്ടോട്ടം. ബംഗളുരു ആസ്ഥാനമായുള്ള സര്‍ട്ടിഫൈഡ് ഫിറ്റ്‌നസിലെ പരിശീലകയാണ് ഇന്ന് ജാസ്മിന്‍. ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന എല്ലാവര്‍ക്കും പ്രചോദനമാണ് ടിക് ടോക് വീഡിയോ വഴി സോഷ്യല്‍ മീഡിയയുടെ ട്രെന്‍ഡ് ആയി മാറിയ…
Read More » -
04/12/2022ചതിയിൽ വഞ്ചനയില്ല സാറേ ! സത്യസന്ധനായ കള്ളന്റെ ഉത്തരം കേട്ട് ചിരി സഹിക്കാനാവാതെ പൊലീസുകാർ; വൈറലായി വീഡിയോ
മോഷ്ടിക്കുക എന്നത് അത്ര നല്ല കാര്യമൊന്നുമല്ല അല്ലേ? എന്നാൽ, രസകരമായ ചില കാര്യങ്ങൾ ചെയ്യുന്ന കള്ളന്മാർ എല്ലായിടത്തും ഉണ്ട്. അതൊക്കെ ചിലപ്പോൾ വാർത്തയും ആകാറുണ്ട്. ഇപ്പോൾ ഒരു കള്ളന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുകയാണ്. എന്തുകൊണ്ടാണ് എന്നല്ലേ? അയാളുടെ സത്യസന്ധമായ ഏറ്റുപറച്ചിൽ തന്നെയാണ് കാരണം. സംഗതി ഇങ്ങനെ, കള്ളൻ മോഷ്ടിച്ചത് പതിനായിരം രൂപ വിലമതിക്കുന്ന വസ്തുക്കളാണ്. ‘എന്നിട്ട് ആ പണം എന്ത് ചെയ്തു’ എന്ന ചോദ്യത്തിന് കള്ളന്റെ ഉത്തരം ‘അത് പാവപ്പെട്ടവർക്ക് വിതരണം ചെയ്തു’ എന്നാണ്. ദുർഗ് പൊലീസ് സ്റ്റേഷനിലെ സൂപ്രണ്ട് ഡോ. അഭിഷേക് പല്ലവയും മറ്റ് പൊലീസുകാരും ആണ് കള്ളനെ ചോദ്യം ചെയ്യുന്നത്. എന്നാൽ, കള്ളന്റെ സത്യസന്ധമായ ഉത്തരങ്ങൾ കേട്ട് പൊലീസുകാർ ചിരിച്ച് പോയി. https://twitter.com/Gulzar_sahab/status/1598576418572898304?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1598576418572898304%7Ctwgr%5Eb5b9bcf92839703342b62fde9b5568432634417a%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FGulzar_sahab%2Fstatus%2F1598576418572898304%3Fref_src%3Dtwsrc5Etfw ‘മോഷ്ടിച്ച് കഴിഞ്ഞാൽ പിന്നെ നിനക്കെന്താണ് തോന്നുക’ എന്നാണ് ആദ്യം പൊലീസ് ചോദിക്കുന്നത്. അപ്പോൾ ‘എനിക്ക് മോഷണം നല്ലതായി തോന്നും, എന്നാൽ കുറച്ച് കഴിയുമ്പോൾ കുറ്റബോധം തോന്നും’ എന്നായിരുന്നു കള്ളന്റെ ഉത്തരം. ‘എത്ര രൂപയുടെ…
Read More » -
04/12/2022“സഭ്യമായി വസ്ത്രം ധരിച്ച രണ്ട് അധ്യാപകർക്കു നടുവിൽ സഭ്യമല്ലാത്ത വസ്ത്രം ധരിച്ച അധ്യാപിക”; വൈറലായി അധ്യാപികയുടെ കുറിപ്പ്
മലപ്പുറത്ത് ലെഗിന്‍സ് ധരിച്ച് സ്കൂളില്‍ വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന പരാതിയുമായൊരു അധ്യാപിക രംഗത്തെത്തിയ വാര്‍ത്ത നാം അറിഞ്ഞതാണ്. ഈ വിഷയത്തില്‍ പല തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. ഇപ്പോൾ അത്തരത്തിൽ ശ്രദ്ധേയമായ കുറിപ്പുമായി എത്തുകയാണ് അധ്യാപിക കൂടിയായ അനില ജയരാമന്‍. സഭ്യമായി വസ്ത്രം ധരിച്ച രണ്ട് അധ്യാപകർക്കു നടുവിൽ സഭ്യമല്ലാത്ത വസ്ത്രം ധരിച്ച അധ്യാപിക എന്ന മുഖവുരയോടെ ആണ് അധ്യാപികയുടെ കുറിപ്പ്. കുറിപ്പ് വായിക്കാം… സഭ്യമായി വസ്ത്രം ധരിച്ച രണ്ട് അധ്യാപകർക്ക് നടുവിൽ സഭ്യമല്ലാത്ത വസ്ത്രം ധരിച്ച് ഇരിയ്ക്കുന്ന അധ്യാപിക! പ്രശ്നമാണ് ഭായ്… പ്രശ്നമാണ്. അധ്യാപകർക്ക് നടുവിൽ ഇരുന്നതാണ് പ്രശ്നം എന്ന് തെറ്റിദ്ധരിയ്ക്കരുത്… പ്ലീസ്…ഇതു പ്രശ്നം മറ്റേതാണ്…സഭ്യത!!! സഭ്യമല്ലാത്ത വസ്ത്രം ധരിച്ച് അധ്യാപകർ സ്കൂളിൽ വരുന്നത് അനുവദനീയമല്ല! Shawl ഇടണം പോലും! മുതിർന്ന കുട്ടികളെ പഠിപ്പിയ്ക്കുമ്പോ shawl ഇട്ടു മറയ്ക്കണംന്ന്! മറയ്ക്കാൻ മാത്രം അസഭ്യമായിട്ട് എന്താണുള്ളത് ഒരു സ്ത്രീശരീരത്തിൽ? അല്ല, ആരാ ഈ സഭ്യതയും അസഭ്യതയും നിശ്ചയിയ്ക്കുന്നത്? ചന്തമുള്ളൊരു…
Read More » -
04/12/2022ജീവിതയാത്രയില്‍ റിങ്കിക്കും പിങ്കിക്കും സാരഥിയായി അതുല്‍; ഒരാളെ വിവാഹം ചെയ്ത് ഇരട്ട സഹോദരിമാര്‍
മുംബൈ: പരസ്പരം പിരിയാന്‍ കഴിയാത്തതിനാല്‍ ഒരേ യുവാവിനെ ജീവിത പങ്കാളിയാക്കി ഇരട്ടസഹോദരിമാര്‍. മുംബൈ കാന്തിവലി സ്വദേശികളും ഐടി എഞ്ചിനീയര്‍മാരുമായ പിങ്കിയും റിങ്കിയുമാണ് കഥയിലെ നായികമാര്‍. ഷോലാപ്പുര്‍ ജില്ലയിലെ മാല്‍ഷിറസ് സ്വദേശിയായ അതുലാണ് വരന്‍. കഴിഞ്ഞ ദിവസം അക്ലുജില്‍ നടന്ന ചടങ്ങിലായിരുന്നു അത്യപൂര്‍വമായ വിവാഹം. ജനനം മുതല്‍ പിങ്കിയും റിങ്കിയും ഒരുമിച്ചായിരുന്നു. നഴ്‌സറി ക്ലാസ് മുതല്‍ എഞ്ചിനീയറിങ്ങ് വരെ ഒരേ ക്ലാസില്‍ തന്നെയായിരുന്നു പഠനവും. ജീവിത അവസാനം വരെ ഒരുമിച്ച് തന്നെ ഒരേവീട്ടില്‍ കഴിയണമെന്ന് ഇരുവരും ആഗ്രഹിച്ചു. അതിനായി വിവാഹം കഴിച്ച് ഒരേ വീട്ടിലേക്ക് തന്നെ പോകണമെന്നായിരുന്നു ഇവരുടെ തീരുമാനം. ഈ തീരുമാനമാണ് അതുലിനെ വിവാഹം ചെയ്യുന്നതിലേക്ക് ഇരുവരെയും എത്തിച്ചത്. യുവാവിന്റെ വീട്ടുകാരുടെ സമ്മതം കൂടി ലഭിച്ചതോടെ ഒടുവില്‍ വിവാഹത്തിന് അവസരമൊരുങ്ങി. അക്ലൂജ് ഘംപൂര്‍ റോഡിലെ ഗലാന്‍ഡേ ഹോട്ടലിലായിരുന്നു ഇവരുടെ വിവാഹം. അച്ഛന്‍ മരിച്ചതിന് ശേഷം അമ്മയ്ക്ക് ഒപ്പമായിരുന്നു ഇരട്ട സഹോദരിമാര്‍ കഴിഞ്ഞിരുന്നത്. ഒരിക്കല്‍ അമ്മ അസുഖബാധിതയായപ്പോള്‍ അതുലിന്‍െ്‌റ ടാക്‌സിയിലാണ് ആശുപത്രിയില്‍ കൊണ്ടുപോയത്.…
Read More » -
03/12/2022”മധുമോഹനാണ് സംസാരിക്കുന്നത്, ഞാന്‍ മരിച്ചിട്ടില്ല”: തന്റെ മരണ വാര്‍ത്ത നിഷേധിച്ച് നടന്‍ മധുമോഹന്‍
കൊച്ചി: താന്‍ മരിച്ചുവെന്ന വ്യാജവാര്‍ത്ത നിഷേധിച്ച് നടന്‍ മധുമോഹന്‍ രംഗത്ത്. മധുമോഹന്‍ അന്തരിച്ചുവെന്ന വാര്‍ത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മധുമോഹന്‍ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്. വ്യാജവാര്‍ത്ത പ്രചരിച്ചതോടെ നിരവധി പേരാണ് തന്നെ വിളിക്കുന്നതെന്നും ചില മാദ്ധ്യമങ്ങള്‍ ഇത്തരത്തില്‍ നിരുത്തരവാദപരമായി വാര്‍ത്തകള്‍ കൊടുക്കുന്നത് ശരിയല്ലെന്നും മധുമോഹന്‍ പറഞ്ഞു. നിലവില്‍ ചെന്നൈയില്‍ ജോലിത്തിരക്കിലാണ് താനെന്നും അദ്ദേഹം പ്രതികരിച്ചു. വ്യാജവാര്‍ത്ത മുഖ്യധാരാ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലും പ്രചരിക്കാന്‍ തുടങ്ങിയതോടെ, ചലച്ചിത്ര സംഘടനയായ ഫെഫ്ക് ഉള്‍പ്പെടെ മധുമോഹന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് വന്നിരുന്നു. ദൂരദര്‍ശനിലെ പരമ്പരകളിലൂടെ ശ്രദ്ധേയനായ കലാകാരനാണ് മധുമോഹന്‍. ദൂരദര്‍ശനിലെ ആദ്യ മെഗാ പരമ്പരയായ മാനസിയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. അഭിനയത്തിന് പുറമെ, സംവിധാനം, നിര്‍മാണം, തിരക്കഥാ രചന എന്നീ മേഖലകളിലും ശ്രദ്ധേയനാണ്. തൊണ്ണൂറുകളിലെ ടിവി പ്രേക്ഷകരുടെ പ്രിയതാരമാണ് മധുമോഹന്‍.
Read More » -
02/12/2022‘നിങ്ങൾ എങ്ങനത്തെ അമ്മയാണ്?’ സമീറ റെഡ്ഡിയുടെ വീഡിയോ വൈറൽ!
സമീറ റെഡ്ഡിയെന്ന നടിയെ അറിയാത്തവരായി ആരും കാണില്ല. ബോളിവുഡില്‍ പത്ത് വര്‍ഷത്തോളം സജീവമായി സിനിമകള്‍ ചെയ്തെങ്കിലും സൗത്തിന്ത്യക്കാര്‍ക്ക് ‘വാരണം ആയിരം’ ആണ് സമീറയെ പരിചയപ്പെടുത്തുന്നത്. സൂര്യക്കൊപ്പമുള്ള ചിത്രവും അതിലെ ഗാനങ്ങളുമെല്ലാം ഏറെ ഹിറ്റ് ആയതോടെ സൗത്തിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരമായി സമീറ. മലയാളത്തില്‍ ‘ഒരു നാള്‍ വരും’ എന്ന ചിത്രത്തിലും സമീറ വേഷമിട്ടിട്ടുണ്ട്. എന്നാല്‍ 2014ല്‍ വിവാഹിതയായ ശേഷം സിനിമകളില്‍ സജീവമല്ല സമീറ. വ്യവസായിയായ അക്ഷി വര്‍ദ്ധെയെ ആണ് സമീറ വിവാഹം ചെയ്തത്. 2015ല്‍ തന്നെ സമീറയ്ക്ക് ആദ്യത്തെ കുഞ്ഞ് പിറന്നു. ആദ്യത്തേത് ആണ്‍കുഞ്ഞായിരുന്നു. 2019ല്‍ തന്‍റെ മകള്‍ക്കും സമീറ ജന്മം നല്‍കി. ഇതിനിടെ സമീറ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത് ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ‘ബോഡി ഷെയിമിംഗ്’ എന്ന അനാരോഗ്യകരവും അനീതി നിറഞ്ഞതുമായ പ്രവണതയെ ഒറ്റക്ക് നിന്ന് എതിര്‍ത്തുകൊണ്ടാണ്. ‘ബോഡി പോസിറ്റിവിറ്റി’ അഥവാ ശരീരം എങ്ങനെയാണെങ്കിലും അതിനെ സ്നേഹിക്കാനും അതില്‍ അഭിമാനം കാണാനും സാധിക്കുന്ന സമീപനത്തെ നിരന്തരം മറ്റുള്ളവരിലേക്ക് എത്തിക്കാൻ സമീറ ശ്രമിച്ചിരുന്നു. നടിയായതിനാല്‍…
Read More » -
01/12/2022സാങ്കേതിക തകരാറിനെത്തുടർന്ന് ചെക്ക്-ഇൻ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു; മുംബൈ വിമാനത്താവളത്തിൽ തിരക്കോട് തിരക്ക്!
മുംബൈ: രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സാങ്കേതിക തകരാറിനെത്തുടർന്ന് യാത്രക്കാരുടെ വൻതിരക്ക്. സെർവർ പ്രവർത്തനം അവതാളത്തിലായതോടെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെക്ക്-ഇൻ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു. ഇതോടെ യാത്രക്കാർ ബുദ്ധിമുട്ടിലായി. വിമാനത്താവളത്തിലെ ടെർമിനലുകളിലൊന്നിലാണ് സെർവർ ഡൗണായത്. ഇതോടെ ചെക്ക് ഇൻ ചെയ്യാനെത്തിയ യാത്രക്കാർക്ക് അധിക സമയം ക്യൂവിൽ നിൽക്കേണ്ടി വന്നു. Rush at Mumbai International Airport Terminal 2 for immigration@CSMIA_Official #mumbai #terminal2 #immigration #rush #saturday #morning pic.twitter.com/MNnuOa0E1j — kmphclub_india (@kmphclub_india) November 25, 2022 ക്യൂ നീണ്ടതോടെ വിമാനത്താവളത്തിൽ തിരക്കേറി. സെർവർ തകരാർ ചില വിമാനങ്ങളുടെ യാത്രാസമയത്തേയും പ്രതികൂലമായി ബാധിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിലെ നിർമാണപ്രവർത്തനങ്ങളെ തുടർന്ന് കേബിൾ മുറിഞ്ഞതാണ് സെർവർ ഡൗണാകാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. രാത്രി ഏഴോടെ പ്രവർത്തനങ്ങൾ സാധാരണ നിലയിലായെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നാൽപത് മിനിറ്റോളമാണ് വിമാനത്താവളത്തിലെ ചെക് ഇൻ നടപടികൾ…
Read More » -
01/12/2022കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ വല്ല കള്ളിയുമായിരുന്നിരിക്കാം; പോലീസ് പേടിയെക്കുറിച്ച് ആശാ ശരത്ത്
തകര്‍പ്പന്‍ പോലീസ് വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും നടി ആശാ ശരത്തിന് പോലീസിനെ പേടിയാണ്! എന്തുകൊണ്ടാണ് തനിക്ക് ഇത്തരത്തിലൊരു ഭയമെന്ന് അറിയില്ലെന്നും പോലീസിനെ ഭയങ്കര പേടിയാണെന്നും ആശ പറഞ്ഞു. ചാനല്‍ അഭിമുഖത്തിലാണ് തന്റെ പോലീസ് പേടിയെക്കുറിച്ച് നടി സംസാരിച്ചത്. ”പോലീസിനെ പേടിയാണ് എനിക്ക്. എന്തിനാണ് അങ്ങനെ ഒരു പേടിയെന്ന് എനിക്ക് അറിയില്ല. ഒരുപാട് പോലീസ് വേഷങ്ങള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷെ എനിക്ക് ഭയങ്കര പേടിയാണ്. ചിലപ്പോള്‍ കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ വല്ല കള്ളനുമായിരിക്കാം അതുകൊണ്ടാകും പോലീസിനെ പേടി. ഇതിനെക്കുറിച്ച് ഞാന്‍ അമ്മയോട് ചോദിക്കാറുണ്ട്. കുട്ടികള്‍ പണ്ട് കുസൃതി കാണിക്കുമ്പോള്‍ അമ്മമാര്‍ ഓരോന്നും കാണിച്ച് പേടിപ്പിക്കില്ലേ. അതുപോലെ പോലീസിനെ കാണിച്ചിട്ടാണോ എന്നെ പേടിപ്പിച്ചതെന്ന് അമ്മയോട് ചോദിക്കാറുണ്ട്. ഖെദയില്‍ അമ്മ വേഷമാണ് ഞാന്‍ ചെയ്യുന്നത്. എന്റെ ജീവിതത്തിലെ മകള്‍ തന്നെയാണ് സിനിമയിലും മകളായി അഭിനയിക്കുന്നത്. അതിലെ എന്റെ കഥാപാത്രം അങ്കണവാടി ടീച്ചറാണ്. മോളെ പഠിപ്പിക്കാന്‍ വേണ്ടിയാണ് അവര്‍ ജീവിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഉള്ള ട്രാപ്പിനെക്കുറിച്ചാണ് സിനിമ പറയുന്നത്,”…
Read More »