Social Media
-
12/12/2022വിവാഹച്ചടങ്ങിനിടെ കാണികളുടെ കൂട്ടത്തില്‍ അനിയന്ത്രിതമായ വമ്പൻ തല്ല്; വീഡിയോ വൈറൽ!
ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ വ്യത്യസ്തമായ എത്രയോ വീഡിയോകള്‍ നാം കണ്ടുപോകുന്നു. ഇവയില്‍ താല്‍ക്കാലികമായി കാഴ്ചക്കാരെ ആസ്വദിപ്പിക്കുന്നതിന് ബോധപൂര്‍വം തയ്യാറാക്കുന്ന ഉള്ളടക്കങ്ങളുള്ള വീഡിയോകളാണ് അധികവും കാണാറ്. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായി കണ്‍മുന്നില്‍ നടക്കുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകളാണ് വലിയ രീതിയില്‍ ശ്രദ്ധ നേടാറ്. ഇത് രസകരമായ സംഭവങ്ങളുടെ തുടങ്ങി അപകടങ്ങളുടെ വരെ ദൃശ്യങ്ങളാകാം. ഇക്കൂട്ടത്തില്‍ വലിയ രീതിയില്‍ ശ്രദ്ധേയമാകാറുള്ളൊരു വിഭാഗമാണ് വിവാഹ വീഡിയോകള്‍. വിവാഹാഘോഷത്തിനിടെ നടക്കുന്ന വ്യത്യസ്തമായ ആചാരങ്ങളോ, തമാശയോ കൗതുകമോ തോന്നിപ്പിക്കുന്ന സംഭവങ്ങളോ അവിചാരിതമായ മറ്റ് സംഭവങ്ങളോ എല്ലാം ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പിന്നീട് വ്യാപകമായി പ്രചരിക്കാറുണ്ട്. സമാനമായ രീതിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വൈറലായൊരു വിവാഹവീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. വിവാഹച്ചടങ്ങുകള്‍ക്കിടെ കാണികളുടെ കൂട്ടത്തില്‍ നടന്ന വമ്പൻ തല്ലാണ് വീഡിയോയില്‍ കാണുന്നത്. വിവാഹവേദിയില്‍ വധുവും വരനും നില്‍ക്കുകയാണ്. വധു ആരതി ഉഴിയുന്നു. ഇതിനിടെ കാണികളുടെ കൂട്ടത്തില്‍ നിന്ന് എവിടെ നിന്നാണെന്ന് മനസിലാകാത്ത വിധം അടി തുടങ്ങുകയാണ്. എന്താണ് കാരണമെന്നോ ആരാണ് അടിക്ക് തുടക്കമിട്ടതെന്നോ…
Read More » -
12/12/20225500 സ്‌ക്വയര്‍ ഫീറ്റില്‍ മൂന്ന് കോടി ചെലവില്‍ ഒറ്റമുറി!!! നടി അനു ജോസഫിന്റെ വീട്ടുവിശേഷം
നടിയും ടെലിവിഷന്‍ അവതാരകയുമായ അനു ജോസഫ് മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ്. സ്വന്തമായി യൂട്യൂബ് ചാനല്‍ ഉള്ള അനു സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ്. തന്റെ കുടുംബ വിശേഷങ്ങളും ഒപ്പം സഹതാരങ്ങളുടെയും സുഹൃത്തുക്കളുടെയും വിശേഷങ്ങളും എല്ലാം തന്നെ തന്റെ യൂട്യൂബ് ചാനലിലൂടെ അനു പങ്കുവയ്ക്കാറുണ്ട്. കൂടാതെ യാത്ര അനുഭവങ്ങളും അനുവിന്റെ വ്ളോഗില്‍ ഉണ്ടാകാറുണ്ട്. കാസര്‍ഗോഡ് സ്വദേശിയായ അനു ജോസഫ് ചെറുപ്പത്തില്‍ തന്നെ അഭിനയരംഗത്തെത്തി. മാതാപിതാക്കളും സഹോദരിയും കാസര്‍കോട് തന്നെയാണ് താമസമെങ്കിലും ഷൂട്ടിങ് ആശവ്യങ്ങള്‍ക്കായി അനു തിരുവനന്തപുരത്താണ് താമസം. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്തിരുന്ന ചിത്രലേഖ എന്ന സീരിയലൂടെയാണ് അഭിനയത്തിന് തുടക്കം കുറിച്ചത് . പിന്നീട് മകളുടെ അമ്മ, മിന്നുകെട്ട്, ആലിലത്താലി, സ്‌നേഹ ചന്ദ്രിക എന്നീ സീരിയലുകളില്‍ അഭിനയിച്ചു. മിന്നുകെട്ട് എന്ന സീരിയലിലെ അഭിനയത്തില്‍ ആണ് പ്രേക്ഷകര്‍ അനുവിനെ കൂടുതല്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് കൈരളി ടിവിയില്‍ സംപ്രക്ഷണം ചെയ്ത ‘കാര്യം നിസ്സാരം’ എന്ന പരമ്പരയിലെ അഡ്വക്കേറ്റ് സത്യഭാമ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായിരുന്നു. ഇപ്പോള്‍ താരത്തിന്റെ പുതിയ…
Read More » -
12/12/2022നിങ്ങള്‍ എനിക്ക് എക്കാലത്തേയും വലിയ താരം; റൊണാള്‍ഡോയ്ക്ക് പിന്തുണയുമായി കിങ് കോഹ്‌ലി
മുംബൈ: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്തുണയുമായി വിരാട് കോലി. റൊണാള്‍ഡോ കായിക ലോകത്തിന് നല്‍കിയ സംഭാവനകളെ ഒരു കിരീടം കൊണ്ട് അളക്കേണ്ടതല്ലെന്ന് കോഹ്‌ലി പറഞ്ഞു. നിങ്ങള്‍ എനിക്ക് എക്കാലത്തെയും വലിയ താരമാണെന്നും വിരാട് കോഹ്‌ലി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. കളിമികവും കളിക്കളത്തിലെ കൂസലില്ലായ്മയും കൊണ്ട് ക്രിക്കറ്റിലെ ‘ക്രിസ്റ്റിയാനോ റൊണാള്‍ഡോ’യെന്ന് കോഹ്‌ലിയെ വിശേഷിപ്പിക്കുന്നവരും ഏറെയാണ്. ”കായികരംഗത്തും ലോകമെമ്പാടുമുള്ള കായിക പ്രേമികള്‍ക്ക് വേണ്ടിയും നിങ്ങള്‍ നല്‍കിയ സംഭാവനകളെ ഒരു ട്രോഫിക്കും ഒരു കിരീടത്തിനും എടുത്തുകളയാനാവില്ല. നിങ്ങള്‍ കളിക്കുന്നത് കാണുമ്പോള്‍ എനിക്കും ലോകമെമ്പാടുമുള്ള പലര്‍ക്കും തോന്നുന്ന വികാരങ്ങളേക്കുറിച്ചും ആളുകളില്‍ നിങ്ങള്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ഒരു കിരീടത്തിനും വിശദീകരിക്കാന്‍ കഴിയില്ല. അത് ദൈവത്തിന്റെ സമ്മാനമാണ്. ഏതൊരു കായികതാരത്തിനും പ്രചോദനമാകുക എന്നതാണ് കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും മൂര്‍ത്തീഭാവമാകുകയും ഓരോ തവണയും അതിഗംഭീരമായി കളിക്കുകയും ചെയ്യുന്ന ഒരു മനുഷ്യന് ലഭിക്കുന്ന യഥാര്‍ത്ഥ അനുഗ്രഹം. നിങ്ങള്‍ എനിക്ക് എക്കാലത്തെയും വലിയവനാണ്”, കോഹ്‌ലി ഇന്റസ്റ്റഗ്രാമില്‍ കുറിച്ചു. ക്വാര്‍ട്ടറില്‍ മൊറാക്കോയോട് തോറ്റ് പോര്‍ച്ചുഗല്‍ ലോകകപ്പില്‍നിന്ന് പുറത്തായതിന്…
Read More » -
10/12/2022‘ദിസ് ഈ റാങ്’; സിനിമയില്‍ അഭിനയിച്ച് ജീവിക്കേണ്ട കാര്യമില്ല. 240 കോടി രൂപയുടെ ആസ്തിയുണ്ട് എനിക്ക്: ബാല
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടന്‍ ബാല. തമിഴ്‌നാട് സ്വദേശിയായ ബാല നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കളഭം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് ബിഗ് ബി എന്ന ചിത്രത്തില്‍ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടി. അടുത്തിടെ മിമിക്രി താരം ടിനി ടോം ബാലയെക്കുറിച്ച് പറഞ്ഞ ക്യാമറയ്ക്കു പിന്നിലെ കഥ മലയാളികള്‍ ഏറെ ആഘോഷിച്ചു. അതിലെ ”നാന് ഉണ്ണമുകുന്ദന്‍…” എന്നു തുടങ്ങുന്ന സംഭാഷണശകലം കുട്ടികള്‍ക്കടക്കം മനപാഠമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരം തന്റെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി വലിയ വിവാദങ്ങളിലും ചെന്നു ചാടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന്റെ പ്രതിഫലം സംബന്ധിച്ച ബാലയുടെ ചില വെളിപ്പെടുത്തലുകളാണ്, ഇപ്പോള്‍ വിമര്‍ശനത്തിന് കാരണമായിരിക്കുന്നത്. ഷഫീഖിന്റെ സന്തോഷത്തില്‍ തനിക്ക് പ്രതിഫലം തന്നില്ല എന്നും 24 ദിവസത്തോളം താന്‍ ഷൂട്ടിങ്ങിന് പോയിട്ടുണ്ടായിരുന്നു എന്നും ബാല പറയുകയാണ്. നടന്‍ ഉണ്ണി മുകുന്ദന്‍ ആയിരുന്ന സിനിമ നിര്‍മ്മിച്ചത്. തനിക്ക് മാത്രമല്ല സ്ത്രീകള്‍ക്ക് ഒഴികെ…
Read More » -
09/12/2022‘ മകളുടെ പിറന്നാളിന് അവളുടെ 27 കൂട്ടുകാരെ ക്ഷണിച്ചു, പക്ഷേ ആരും വന്നില്ല’; നിരാശപ്പെട്ട ആ അനുഭവം പങ്കുവച്ച് അമ്മയുടെ വീഡിയോ
പിറന്നാളുകള്‍ കുഞ്ഞുങ്ങളെ സംബന്ധിച്ച് വലിയ ആഘോഷമാണ്. അതിന് അവരുടെ കൂട്ടുകാരും വീട്ടുകാരും ഒക്കെ കൂടെ വേണം എന്നും അത് ആഘോഷമാക്കണം എന്നും അവര്‍ക്കെല്ലാം ആഗ്രഹവും കാണും. എന്നാല്‍, ക്ഷണിച്ച ഒറ്റ കൂട്ടുകാരും പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ലെങ്കില്‍ എന്താവും അവസ്ഥ? അത് കുട്ടിക്കും വീട്ടുകാര്‍ക്കും വലിയ മാനസിക പ്രയാസം തന്നെ ആവും അല്ലേ? ഏതായാലും അതുപോലൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ടിക്ടോക്കില്‍ ഒരു അമ്മ. അവരുടെ മകളുടെ പിറന്നാളിന് 27 കുട്ടികളെ ക്ഷണിച്ചിരുന്നു എന്നും എന്നാല്‍, ഒരാള്‍ പോലും പിറന്നാളാഘോഷത്തിന് എത്തിയില്ല എന്നുമാണ് ബ്രെയന്ന സ്‌ട്രോംഗ് എന്ന 27 -കാരി പറയുന്നത്. മൂന്ന് മില്ല്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്. നൂറുകണക്കിന് കമന്റുകളും വീഡിയോയ്ക്ക് വന്നു. മിക്കവരും ബ്രെയന്നയെ സമാധാനിപ്പിച്ചു. മകള്‍ അവേരിയുടെ പിറന്നാളിനാണ് ബ്രയന്ന അവളുടെ 27 കൂട്ടുകാരെ ക്ഷണിച്ചത്. എന്നാല്‍, ആരും വന്നില്ല. അവേരി ഒരിടത്തിരുന്ന് ഒറ്റയ്ക്ക് പിസ കഴിക്കുന്നത് വീഡിയോയില്‍ കാണാം. ഒപ്പം പിറന്നാളാഘോഷത്തിന് വേണ്ടി സ്ഥലം ഒരുക്കിയിരിക്കുന്നതും ക്ഷണിച്ചിരിക്കുന്നവര്‍ക്കെല്ലാം വേണ്ടി…
Read More » -
09/12/2022ഒന്ന് ആത്മാര്‍ത്ഥമായി കെട്ടിപിടിച്ചാല്‍ മറക്കാവുന്ന സങ്കടങ്ങളെ മനുഷ്യനുള്ളൂ…. ഹൃദയം തകര്‍ന്നിരിക്കുന്നവരെ ആലിംഗനത്തിലൂടെ സ്‌നേഹം നല്‍കി, മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കുന്ന യുവതി; ഒരു സെഷന് 8000 രൂപ!
സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കാത്തവരായി ഈ ലോകത്ത് ആരും ഉണ്ടാകില്ല. പക്ഷേ, പലപ്പോഴും നമ്മൾ ആഗ്രഹിക്കുന്ന സ്നേഹം എല്ലാവരും നിന്നും കിട്ടിക്കൊള്ളണമെന്നില്ല. ഏറെ പ്രിയപ്പെട്ടവരിൽ നിന്നും ഇത്തരത്തിൽ സ്നേഹം നിഷേധിക്കപ്പെടുമ്പോൾ സ്വാഭാവികമായും അതു വലിയ ദുഃഖത്തിലേക്കും മാനസിക പിരിമുറുക്കങ്ങളിലേക്കും ഒരാളെ തള്ളിവിടും. ഇത്തരത്തിൽ സ്നേഹം നിഷേധിക്കപ്പെട്ടതിന്റെ പേരിൽ അല്ലെങ്കിൽ പ്രണയം നിഷേധിക്കപ്പെട്ടതിന്റെ പേരിൽ ഹൃദയം തകർന്നിരിക്കുന്നവർക്ക് ആശ്വാസമാകുകയാണ് ഓസ്ട്രേലിയയിൽ നിന്നുള്ള ഈ 46 -കാരി. View this post on Instagram A post shared by Missy Robinson (@missyrobinson_) മിസ്സി റോബിൻസൺ എന്ന ഇവർ ‘കഡിൽ തെറാപ്പിസ്റ്റ്’ എന്നാണ് അറിയപ്പെടുന്നത്. എന്നുവെച്ചാൽ സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയ്ക്ക് തന്‍റെ ആലിംഗനത്തിലൂടെ സ്നേഹം നൽകി അവരുടെ മാനസിക പിരിമുറുക്കങ്ങൾ ഇവർ കുറയ്ക്കും. പക്ഷേ, ഒരു കാര്യമുണ്ട് ചുമ്മാതങ്ങ് ചെന്നാൽ ഇവർ ആലിംഗനം ചെയ്യുകയൊന്നുമില്ല കേട്ടോ. കൃത്യമായി പണം നൽകിയാൽ മാത്രമേ ഇവരുടെ സേവനം ലഭ്യമാവുകയുള്ളൂ. ഇവർ തന്റെ ക്ലയന്റുകളെ…
Read More » -
09/12/2022‘മുന്‍പേ വാ എന്‍ അന്‍പേ വാ….’ പാടി പോലീസുകാരന്‍; ശബരിമല ഡ്യൂട്ടി ഇടവേളയിലെ പാട്ട് വൈറല്‍
ശബരിമല ഡ്യൂട്ടിക്കിടയിലെ ഇടവേളയില്‍ പാട്ടു പാടി പോലീസുകാരന്‍. നിലയ്ക്കലില്‍ സുരക്ഷാ ചുമതലയിലുള്ള ജിബിന്‍ ജോര്‍ജ് ആണ് ഗായകന്‍. പാട്ട് സോഷ്യല്‍ മീഡീയയില്‍ വൈറലായി മാറിയിരിക്കുകയാണ് ഇപ്പോള്‍. സഹപ്രവര്‍ത്തകര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ കേരള പോലീസിന്റെ സാമൂഹിക മാധ്യമ പേജില്‍ പങ്കുവച്ചതോടെയാണ് ശ്രദ്ധേയമായത്. https://www.facebook.com/watch/?ref=external&v=1134624287441562 എ.ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ ശ്രേയ ഘോഷാലും നരേഷ് അയ്യരും ചേര്‍ന്ന് ആലപിച്ച ‘മുന്‍പേ വാ എന്‍ അന്‍പേ വാ….’ സൂപ്പര്‍ ഹിറ്റ് ഗാനമാണ് ജിബിന്‍ പാടുന്നത്. ജിബിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണു വീഡിയോ പങ്കുവയ്ക്കുന്നത്. ഒരു മിനിറ്റില്‍ താഴെ മാത്രമാണ് വീഡിയോയുടെ ദൈര്‍ഘ്യം. യഥാര്‍ഥ ഗാനത്തിന്റെ തനിമ ചോരാതെയാണു ജിബിന്‍ ജോര്‍ജിന്റെ ആലാപനം എന്നാണ് വീഡിയോ കണ്ട് പ്രേക്ഷകര്‍ കുറിക്കുന്നത്. മികച്ച ഗായകനാണെന്നും നല്ല ശബ്ദമാണെന്നും മറ്റു പലരും കുറിച്ചു.
Read More » -
09/12/2022”നിന്നെ സൃഷ്ടിച്ച ദൈവത്തിന് സല്യൂട്ട്” അഭിമുഖത്തിനിടെ നടിയുടെ കാലില്‍ ചുംബിച്ചും വിരല്‍ കടിച്ചും രാംഗോപാല്‍ വര്‍മ
നടി അഷു റെഡ്ഡിയുമൊത്തുള്ള രാം ഗോപാല്‍ വര്‍മയുടെ വീഡിയോ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. നടി അഷു റെഡ്ഡിയുമായുള്ള അഭിമുഖത്തിനിടെയുള്ള രാം ഗോപാല്‍ വര്‍മ്മയുടെ പെരുമാറ്റമാണ് വിവാദത്തിലായിരിക്കുന്നത്. അഭിമുഖത്തിന്റെ അവസാനം രാം ഗോപാല്‍ വര്‍മ നടിയുടെ കാലില്‍ ചുംബിക്കുന്നു. അഭിമുഖത്തിലുട നീളം രാം ഗോപാല്‍ വര്‍മ നടിയുടെ കാല്‍ചുവട്ടില്‍ തറയിലാണ് ഇരിക്കുന്നത്. നടി സോഫയിലുമാണ്. അഭിമുഖത്തിന്റെ അവസാനം നടിയുടെ കാല്‍പാദത്തില്‍ തൊട്ട് ചെരുപ്പ് ഊരിമാറ്റി ചുംബിക്കുകയായിരുന്നു. നിന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളില്ലെന്ന് പറഞ്ഞാണ് ചുംബിക്കുന്നത്. കൂടാതെ വിരലുകളില്‍ കടിക്കുകയും ചെയ്യുന്നുണ്ട്. നിന്നെ പോലൊരു സുന്ദരിയെ സൃഷ്ടിച്ചതിന് ദൈവത്തിന് സല്യൂട്ടെന്നും അദ്ദേഹം പറയുന്നുണ്ട്. ഒരു മണിക്കൂറില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള അഭിമുഖം പത്ത് ലക്ഷത്തില്‍ കൂടുതല്‍ പേരാണ് കണ്ടത്. രാം ഗോപാല്‍ വര്‍മയുടെ പുതിയ ചിത്രം ഡെയ്ഞ്ചറസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടായിരുന്നു ഇങ്ങനെയൊരു അഭിമുഖം അദ്ദേഹം റിലീസ് ചെയ്തത്. സിനിമാ പ്രമോഷനു വേണ്ടി സംവിധായകന്‍ ഇത്രയും തരംതാഴരുതെന്നും ഇത്രയും വൃത്തികെട്ടൊരു അഭിമുഖം ഇതുവരെയും ഉണ്ടായിട്ടില്ലെന്നും…
Read More » -
08/12/2022ഏറെ തിരക്ക് പിടിച്ച വിവാഹദിനത്തിൽ, ഒരുങ്ങുന്നതിനിടയിലും വളര്‍ത്തുനായക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന ഒരു വധു; വീഡിയോ വൈറല്‍
നിത്യവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണുന്നത്. ഇവയില്‍ മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്ക് കാഴ്ചക്കാര്‍ ഏറെയാണ്. പ്രത്യേകിച്ച് വളര്‍ത്തുനായകളുടേതിന്. ഇവിടെയിതാ അത്തരത്തില്‍ ഒരു വളര്‍ത്തുനായയുടെ വീഡിയോ ആണ് സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. വിവാഹത്തിന് ഒരുങ്ങുന്നതിനിടയിലും വളര്‍ത്തുനായക്ക് ഭക്ഷണം വാരിക്കൊടുക്കുന്ന ഒരു വധുവിനെ ആണ് വീഡിയോയില്‍ കാണുന്നത്. സാധാരണ വിവാഹദിനം എന്നത് ഒരു വധുവിനെ സംബന്ധിച്ചടത്തോളം ഏറെ തിരക്ക് പിടിച്ച ദിവസമാണ്. മണിക്കൂറുകളോളം ആണ് വധുവിന് ഒരുങ്ങുന്നതിന് മാത്രം സമയം വേണ്ടിവരുക. ഈ ഒരുങ്ങുന്ന തിരക്കിനിടയിലും ഇവിടെയൊരു വധു നിലത്തിരുന്ന് തന്റെ വളര്‍ത്തുനായക്ക് ഭക്ഷണം വാരി കൊടുക്കുകയാണ്. ഒരു പ്ലേറ്റ് നിറയെ ബിരിയാണിയാണ് വധുവിന്റെ കയ്യില്‍ ഇരിക്കുന്നത്. വളരെ ക്ഷമയോടെ ആണ് വധു ഇവ നായക്ക് വായില്‍വെച്ച് കൊടുക്കുന്നത്. സമയം ഇല്ലാത്തതിന്റെ യാതൊരു ധൃതിയും വധുവിന്റെ പെരുമാറ്റത്തില്‍ ഉണ്ടായിരുന്നില്ല. ആസ്വാദിച്ച് തന്നെ ബിരിയാണി കഴിക്കുന്ന നായയെയും വീഡിയോയില്‍ വ്യക്തമായി കാണാം. View this post on Instagram …
Read More » -
08/12/2022പാളത്തിനും പ്ലാറ്റ്‌ഫോമിനുമിടയില്‍ അമ്മയും മകനും; പാഞ്ഞടുത്ത് ട്രെയിനില്‍നിന്ന് അദ്ഭുതകരമായ രക്ഷപ്പെടല്‍
ബംഗളൂരു: റെയില്‍പാളത്തിലൂടെ അതിവേഗത്തില്‍ ട്രെയിന്‍ കടന്നുപോകുമ്പോള്‍ പരസ്പരം ചേര്‍ത്തുപിടിച്ച്, പ്രാണന്‍ കാക്കുകയായിരുന്നു ആ അമ്മയും മകനും. പാളം മുറിച്ചുകടക്കാന്‍ തുടങ്ങുന്നതിനിടെ ട്രെയിന്‍ സമീപത്തെത്തിയതോടെ ഇരുവര്‍ക്കും പ്ലാറ്റ്ഫോമിന് താഴെയുള്ള ചുമരില്‍ ചാരി പരസ്പരം ചേര്‍ത്തുപിടിച്ചിരിക്കാന്‍ മാത്രമേ സാധിക്കുമായിരുന്നുള്ളൂ. കാലബുര്‍ഗി റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ഇരുവര്‍ക്കും കയറാനുള്ള ട്രെയിന്‍ നിര്‍ത്തുന്ന പ്ലാറ്റ്ഫോമിലേക്ക് എളുപ്പത്തിലെത്താനാണ് ട്രാക്ക് മുറിച്ചുകടന്നത്. എന്നാല്‍, പാളത്തില്‍നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിന് മുമ്പ് ട്രെയിന്‍ വന്നു. ട്രെയിന്‍ കടന്നുപോകുന്നതുവരെ പാളത്തിനും പ്ലാറ്റ്‌ഫോമിനും ഇടയില്‍ ചുരുണ്ടിരിക്കുക മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ. ട്രെയിന്‍ കടന്നുപോകുന്നതുവരെ പരസ്പരം മുറുകെപ്പിടിച്ചിരിക്കുന്ന അമ്മയുടേയും മകന്റേയും വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാണിപ്പോള്‍. ട്രെയിന്‍ കടന്നുപോകുന്നതുവരെ ശ്വാസമടക്കി നിന്ന ഒരുവലിയ സംഘം യാത്രക്കാര്‍ക്ക് ഇരുവരും അദ്ഭുതകരമായി രക്ഷപ്പെട്ടതോടെ ഏറെ ആശ്വാസമാണുണ്ടായത്.
Read More »