Social Media
-
29/11/2022ഹായ് ഗയ്സ്… നമ്മുടെ കാർത്തിക്ക് സൂര്യ വിവാഹിതനാകുന്നു…ഗയ്സ്… വധു ആരെന്ന് തിരക്കി ആരാധകർ
യൂട്യബ് വ്‌ളോഗുകള്‍ ചെയ്തുകൊണ്ടാണ് കാര്‍ത്തിക് സൂര്യ പ്രേക്ഷക ശ്രദ്ധ നേടിയത്. ഒരു ചിരി ഇരു ചിരി ബംബര്‍ ചിരി എന്ന ടെലിവിഷന്‍ ഷോ ഹോസ്റ്റ് ആയതോടെ കാര്‍ത്തിക്കിന്റെ ജനപ്രീതി കൂടി. ഷോയില്‍ തിരക്കാണെങ്കിലും തന്റെ പേഴ്‌സണല്‍ വ്‌ളോഗുകളും, സുഹൃത്തുക്കള്‍ക്കൊപ്പം ചെയ്യുന്ന ഇന്റലേക്‌സ് പോട്കാസ്റ്റ് എന്ന വ്‌ളോഗിലും സ്ഥിരമായി കാര്‍ത്തിക് എത്താറുണ്ട്. ഇപ്പോഴിതാ വിവാഹത്തെ കുറിച്ചുള്ള വിശദ വിവരങ്ങളുമായി ഇന്‍ലേക്‌സ് പോട്കാസ്റ്റ് വീഡിയോയുമായി എത്തിയിരിക്കുകയാണ് കാര്‍ത്തിക്. https://youtu.be/UZfCcIbLHY0 തന്റെ ചാനലിലെ ഡെയ്‌ലി വ്‌ളോഗിന്റെ നൂറാം എപ്പിസോഡിലാണ് താരം കല്യാണ വാര്‍ത്ത അറിയിച്ചത്. കാര്‍ത്തിക് തന്നെ കണ്ടെത്തിയ പെണ്‍കുട്ടിയെ പെണ്ണുകാണാനായി അച്ഛനും അമ്മയും കസിന്‍സും പോകുന്ന വിവരം കാര്‍ത്തിക് അറിയിക്കുകയായിരുന്നു. പുതിയ വീഡിയോയില്‍ പെണ്ണുകാണലിനെ കുറിച്ചും, കല്യാണത്തിന്റെ പ്ലാനിങുകളെ കുറിച്ചും എല്ലാമാണ് കാര്‍ത്തിക് പങ്കുവച്ചിരിക്കുന്നത്. ഞാന്‍ നേരത്തെ കണ്ട് വച്ച് പെണ്‍കുട്ടിയായത് കൊണ്ട്, ആദ്യത്തെ പെണ്ണു കാണല്‍ ചടങ്ങിന് എന്നെ കൊണ്ടു പോയില്ല എന്നാണ് വീഡിയോയില്‍ കാര്‍ത്തിക് പറയുന്നത്. അച്ഛനും അമ്മയും ഒക്കെ പോയി…
Read More » -
29/11/2022കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും പുതിയ ഫീച്ചറുമായി വാട്ട്സ്ആപ്പ്; “മെസെജ് യുവർസെൽഫ്” എന്നാണ് ഫീച്ചർ ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങി
കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും സഹായിക്കുന്ന പുതിയ ഫീച്ചർ വാട്ട്സ്ആപ്പ് എത്തി. “മെസെജ് യുവർസെൽഫ്” എന്നാണ് ഫീച്ചറിന്റെ പേര്. കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഇത് നിങ്ങളെ സഹായിക്കും. ഈ ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളിൽ തന്നെ സ്വയം പങ്കിടാൻ കഴിയും. ഐഫോൺ, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ എന്നിവർക്ക് വാട്ട്സാപ്പിലെ മെസേജ് യുവർസെഫ് ഫീച്ചർ ലഭ്യമാവും, കൂടാതെ വരും ആഴ്ചകളിൽ ഈ ഫീച്ചർ എല്ലാ വാട്ട്സാപ്പ് ഉപയോക്താക്കൾക്കും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു. കുറച്ചു ദിവസങ്ങൾ കാത്തിരുന്നാലേ ഈ ഫീച്ചർ എല്ലാവർക്കും പരീക്ഷിക്കാൻ കഴിയൂ. ഗൂഗിൾ പ്ലേ സ്റ്റോറിലൂടെയോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ ആപ്പ് അപ്ഡേറ്റ് ചെയ്യുന്നവർക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ. അപ്‌ഡേറ്റ് ചെയ്‌ത വാട്ട്സാപ്പ് തുറക്കുക, ഒരു പുതിയ ചാറ്റ് ക്രിയേറ്റ് ചെയ്യുക എന്നതിൽ ക്ലിക്ക് ചെയ്യുക, കോൺടാക്റ്റുകളിൽ നിന്ന് സ്വന്തം നമ്പർ നിങ്ങൾക്ക് തന്നെ കാണാൻ കഴിയും. അവസാനമായി,…
Read More » -
29/11/2022എന്നാലുമെന്റെ മരുമോളെ! ദിശ പട്ടാനിയുടെ ചൂടന്‍ ചിത്രങ്ങള്‍ക്ക് കിടിലന്‍ കമെന്റുമായി ‘ഭാവി അമ്മായിഅമ്മ’
ബോളിവുഡ് താരം ദിശ പട്ടാനി പങ്ക് വച്ച ഒരു ഇന്‍സ്റ്റാഗ്രാം ചിത്രമാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുന്നത്. പൊതുവേ ഗ്ലാമറസ് വേഷങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുക എന്നത് ദിശയുടെ ഹോബിയാണ്. 2015 ല്‍ ഇറങ്ങിയ തെലുഗ് ചിത്രം ലോഫെറിലൂടെ ആണ് ദിശ അഭിനയ രംഗത്തേക്ക് എത്തുന്നത്. ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിംഗ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി അന്തരിച്ച നടന്‍ സുശാന്ത് സിംഗ് രാജ്പുത് നെ കേന്ദ്ര കഥാപാത്രമാക്കി നീരജ് പാണ്ഡെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘എം.എസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലേക്ക് ദിശ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ജാക്കി ചാന്‍ നായകനായ ചൈനീസ് മാര്‍ഷല്‍ ആര്‍ട്‌സ് ഫിലിം ‘കുങ്ഫു യോഗ’യിലും നിര്‍ണായക വേഷം ദിശ ചെയ്തിരുന്നു. ബോളിവുഡ് സൂപ്പര്‍താരം ജാക്കി ഷെറോഫിന്‍െ്‌റ മകനും യുവതാരവുമായ ടൈഗര്‍ ഷെറോഫിനൊപ്പം 2018 ല്‍ ‘ബാഗി 2’ ല്‍ അഭിനയിച്ചിരുന്നു അത് വന്‍ ഹിറ്റായിരുന്നു. പുറത്ത് വരുന്ന റിപ്പോര്‍ട്ടികള്‍ പ്രകാരം ദിശയും ടൈഗറും തമ്മില്‍…
Read More » -
29/11/2022തീവ്രവാദിയെന്നു വിളിച്ച അധ്യാപകനെ ‘പാഠം പഠിപ്പിച്ച്’ വിദ്യാര്‍ഥി
ബംഗളൂരു: ക്ലാസ് മുറിയില്‍ തീവ്രവാദിയെന്നു വിളിച്ച അധ്യാപകനെ മര്യാദ പഠിപ്പിച്ച് വിദ്യാര്‍ഥി. കര്‍ണാടകയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അധ്യാപകനാണ് വിദ്യാര്‍ഥിയെ ക്ലാസിനിടെ തീവ്രവാദി എന്നു വിളിച്ചത്. ഉടന്‍ തന്നെ വിദ്യാര്‍ഥി രോഷത്തോടെ പ്രതികരിക്കുകയും ചെയ്തു. വീഡിയോ മറ്റൊരു വിദ്യാര്‍ഥി ഫോണില്‍ പകര്‍ത്തി. സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. വെള്ളിയാഴ്ച ഉഡുപ്പിയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ക്ലാസ് മുറിയിലായിരുന്നു സംഭവം. വിദ്യാര്‍ഥിയുടെ പേരെന്താണെന്നു പ്രഫസര്‍ ചോദിച്ചു. പേരു കേട്ടപ്പോള്‍ ”ഓ, നിങ്ങള്‍ കസബിനെപ്പോലെയാണ് അല്ലേ”യെന്ന് അധ്യാപകന്‍ ചോദിച്ചതാണു വിവാദമായത്. തുടര്‍ന്നു മതത്തിന്റെ പേരില്‍ തന്നെ തീവ്രവാദിയായി മുദ്രകുത്തിയ അധ്യാപകനെതിരേ വിദ്യാര്‍ഥി ശബ്ദമുയര്‍ത്തുന്ന വിഡിയോയാണു വ്യാപകമായി പ്രചരിച്ചത്. ”26/11 ഒരു തമാശയല്ല. ഈ രാജ്യത്തെ ഒരു മുസ്ലിം ആയതിനാല്‍ ഇതൊക്കെ ദിവസവും അഭിമുഖീകരിക്കേണ്ടി വരുന്നതും അത്ര തമാശയല്ല. നിങ്ങള്‍ക്ക് ഒരിക്കലും എന്റെ മതത്തെ കളിയാക്കാനാകില്ല അതും ഇത്ര മോശമായ രീതിയില്‍. അത് അത്രയ്ക്ക് രസകരമല്ല സര്‍” എന്നാണ് വിദ്യാര്‍ഥി…
Read More » -
28/11/2022അര്‍ജന്റീനയുടെ തോല്‍വിയില്‍ പൊട്ടിക്കരഞ്ഞ നിബ്രാസ് ഇനി മെസിയുടെ കളി നേരില്‍ കാണും!
കാസര്‍ഗോഡ്: ലോകകപ്പില്‍ ഇഷ്ട താരങ്ങളുടെയും ഇഷ്ട ടീമുകളുടെയും വിജയ പരാജയങ്ങള്‍ ആരാധകരുടേത് കൂടിയാണ്. വീഴ്ചയില്‍ കണ്ണുനിറഞ്ഞും ഉള്ളുപിടഞ്ഞും പരിഹാസങ്ങള്‍ കേള്‍ക്കുന്നവരും ഉയര്‍ച്ചയില്‍ പരിധിയില്ലാതെ സന്തോഷിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. അതിലൊരാളായിരുന്നു കാസര്‍ഗോട്ടെ തൃക്കരിപ്പൂര്‍ സ്വദേശിയായ എട്ടാം ക്ലാസുകാരന്‍ നിബ്രാസ്. നിബ്രാസിനെ ഓര്‍മിയില്ലേ? സൗദി അറേബ്യക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീന പരാജയപ്പെട്ടപ്പോള്‍ കൂട്ടുകാരുടെ കളിയാക്കലുകള്‍ക്ക് മുമ്പില്‍ ചങ്കുപൊട്ടി നിന്ന അര്‍ജന്റീന ആരാധകനെ? ആളിപ്പോള്‍ വലിയ സന്തോഷത്തിലാണ്. രണ്ടാം മത്സരത്തില്‍ മെസി ഗോളടിച്ചതും അര്‍ജന്റീനയുടെ തിരിച്ചുവരവും തന്നെയാണ് നിബ്രാസിനെ ആവേശത്തിലാഴ്ത്തുന്നത്. ഒരു കളിയല്ലേ കഴിഞ്ഞുള്ളൂ, ഇനിയും കളിയുണ്ട്, അര്‍ജന്റീന തിരിച്ചുവരും എന്ന് കണ്ണുനിറഞ്ഞ് പറഞ്ഞ നിബ്രാസിപ്പോള്‍ സ്വന്തം ടീമിന്റെ വിജയത്തില്‍ ഭയങ്കര ഹാപ്പിയാണ്. എന്നാല്‍, ഇതിലും വലിയ ഒരു സന്തോഷ വാര്‍ത്തയാണ് നിബ്രാസിനെ തേടിയെത്തിയിരിക്കുന്നത്. അര്‍ജന്റീനയുടെ അടുത്ത മത്സരം നേരില്‍ കാണാനുള്ള ഒരു അവസരമാണ് നിബ്രാസിന് മുമ്പിലുള്ളത്. പയ്യന്നൂറിലെ സ്മാര്‍ട് ട്രാവല്‍ എന്ന ഏജന്‍സിയാണ് നിബ്രാസിന് അര്‍ജന്റീനയുടെ മത്സരം നേരിട്ട് കാണാനുള്ള അവസരം ഒരുക്കിയിരിക്കുന്നത്. മത്സരം കാണാനുള്ള…
Read More » -
22/11/2022അർജന്‍റീനയുടെ കളികാണാനായി സ്കൂൾ നേരത്തെ വിടണം; നിവേദനവുമായി സ്കൂൾ കുട്ടികൾ
കോഴിക്കോട്: അർജന്‍റീനയുടെ കളികാണാനായി സ്കൂൾ നേരത്തെ വിടണമെന്ന് നിവേദനം നൽകിയിരിക്കുകയാണ് കോഴിക്കോട് നടുവണ്ണൂർ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലെ അർജന്‍റീന ഫാൻസ്. ഇന്ത്യൻ സമയം മൂന്നരക്ക് നടക്കുന്ന കളികാണാനായി ക്ലാസ് മൂന്നുമണിക്ക് വിടണമെന്നാണ് ഈ കുട്ടി ഫാൻസിന്‍റെ ആവശ്യം. ഇന്നലെയാണ് സ്കൂളിലെ പ്രഥാന അധ്യാപകന് കുട്ടികൾ ചേർന്ന് നിവേദനം നൽകിയത്. ‘ലോകകപ്പിൽ നാളെ 3.30ന് അർജന്‍റീന, സൗദി അറേബ്യ മത്സരം നടക്കുകയാണ്. അതിനാൽ അർജന്‍റീനയെ സ്നേഹിക്കുന്ന ഞങ്ങൾക്ക് ആ ഒരു മത്സരം കാണൽ അനിവാര്യമായി തോന്നുന്നു. അതിനുവേണ്ടി നാളെ മൂന്നുമണിക്ക് മത്സരം വീക്ഷിക്കാൻ വേണ്ടി സ്കൂൾ വിടണമെന്ന് അഭ്യർഥിക്കുന്നു. ‘ എന്നാണ് നിവേദനത്തിന്‍റെ പൂർണരൂപം. ബിൻസിൻ ഏകട്ടൂർ എന്ന അധ്യാപകനാണ് കുട്ടികളുടെ നിവേദനത്തിന്‍റെ ഫോട്ടോ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്.
Read More » -
21/11/2022പുതിയ നിയമം വരുന്നു, 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ട് തുറക്കാന്‍ രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധം
രാജ്യത്ത് 18 വയസില്‍ താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയകള്‍ കൈകാര്യം ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുറക്കാന്‍ രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധമാകും. പുതിയ വിവര സുരക്ഷാ ബില്‍ പ്രാബല്യത്തിലാകുന്നതോടെ രക്ഷിതാക്കളുടെയോ മാതാപിതാക്കളുടെയോ അനുവാദത്തോടുകൂടി മാത്രമേ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുകയുള്ളൂ. നിലവില്‍, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയകളില്‍ 13 വയസിനു മുകളിലുള്ളവര്‍ക്ക് സ്വന്തം നിലയില്‍ അക്കൗണ്ട് തുറക്കാന്‍ സാധിക്കും. ഇതിനായി സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും. എന്നാല്‍, പുതിയ നിയമം നിലവില്‍ വരുന്നതോടെ രക്ഷിതാക്കളുടെ സമ്മതം നിര്‍ബന്ധമാക്കും. കൂടാതെ, രക്ഷിതാക്കളുടെ സമ്മതം ലഭിച്ചാലും കുട്ടികളുടെ ഡാറ്റ ദോഷകരമായ രീതിയില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ നിയമത്തിലൂടെ കുട്ടികളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് ലക്ഷ്യമിടുന്നത്.
Read More » -
21/11/2022ജിമ്മില്‍ സാരി ധരിച്ച് വീട്ടമ്മയുടെ വര്‍ക്ക് ഔട്ട്; കൈയടിച്ച് സോഷ്യല്‍ മീഡിയ
ചെന്നൈ: സാരി ഉടുത്ത് ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന വീട്ടമ്മയുടെ വീഡിയോ വൈറലാകുന്നു. ഹ്യൂമന്‍സ് ഓഫ് മദ്രാസും മദ്രാസ് ബാര്‍ബെല്ലും അടുത്തിടെ ഷെയര്‍ ചെയ്ത വീഡിയോയിലാണ് 56 വയസുകാരിയായ വീട്ടമ്മ സാരി ഉടുത്ത് ജിമ്മില്‍ വെയിറ്റ് എടുക്കുന്നതിന്റെയും മറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നതിന്റേയും ദൃശ്യങ്ങളുള്ളത്. ജിം ഡ്രസ് ആയി ഉപയോഗിച്ചിരിക്കുന്നത് സാരി എന്നതാണ് ഏറ്റവും കൗതുകരമായ കാര്യം. മരുമകളുടെ ഒപ്പമാണ് ചെന്നൈ സ്വദേശിയായ ഇവര്‍ വര്‍ക്കൗട്ടിനെത്തിയത്. ”എനിക്ക് 56 ആണ് പ്രായം, ഇപ്പോഴും ഞാന്‍ വര്‍ക്കൗട്ട് ചെയ്യുന്നു. നിങ്ങള്‍ എന്തെങ്കിലും പോസിറ്റീവായി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങളുടെ വസ്ത്രമോ പ്രായമോ അതിനൊരു തടസമല്ല. ഞാനും എന്റെ മരുമകളും സ്ഥിരമായി വര്‍ക്കൗട്ട് ചെയ്യാറുണ്ട്. എന്റെ 52 ാം വയസ്സില്‍ കടുത്ത മുട്ടുവേദനയും കാലുവേദനയും വന്നത് കൊണ്ടാണ് ജിമ്മില്‍ ചേര്‍ന്നത്. എന്റെ മകനാണ് ജിമ്മില്‍ ചേരാന്‍ പറഞ്ഞത്. ജിമ്മില്‍ ചേര്‍ന്ന് കൃത്യമായ വ്യായാമം ചെയ്തു തുടങ്ങിയപ്പോള്‍ എന്റെ വേദനയും മാറി. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും ഫിറ്റും ഹെല്‍ത്തിയും…
Read More » -
18/11/2022ബ്ലാസ്റ്റേഴ്സ് താരത്തിന്‍െ്‌റ കാലില്‍ ഷൈജു ദാമോദരന്‍ ചുംബിച്ചത് വിവാദം
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പര്‍താരം ഇവാന്‍ കലിയുഷ്നിയുടെ കാല്‍പാദത്തില്‍ ചുംബിച്ച് കമന്റേറ്റര്‍ ഷൈജു ദാമോദരന്‍. കലിയുഷ്നിയുമായുള്ള അഭിമുഖത്തിനിടെയാണ് ഷൈജു താരത്തിന്റെ കാലില്‍ ചുംബിച്ചത്. ആരാധനയുടെ ഭാഗമായാണ് ഷൈജു കലിയുഷ്നിയുടെ കാലില്‍ ഉമ്മവെച്ചത്. കലിയുഷ്നിയോട് കാല്‍ തന്റെ മടിയില്‍ വെക്കാന്‍ ആവശ്യപ്പെട്ട ഷൈജു പിന്നീട് ചുംബിക്കുകയായിരുന്നു. ഇത് തന്റെ ഉമ്മയല്ലെന്നും കേരളത്തിന്റെതാണെന്നുമാണ് ഷൈജു പറഞ്ഞത്. ഈ വാക്കുകള്‍ ആരാധകരെ ചൊടിപ്പിച്ചു. പിന്നാലെ ഷൈജുവിനെതിരേ നിരവധിപേര്‍ രംഗത്തെത്തി. ട്രോളുകളും സജീവമാണ്. ഷൈജുവിന്റെ താരാരാധന പരിധിവിട്ടതാണെന്ന് പരും അഭിപ്രായപ്പെട്ടു. കേരളത്തിന്റെ ആരാധകര്‍ ഇത്ര തരം താഴില്ലെന്നും ചിലര്‍ പറഞ്ഞു. ഏതായാലും ഈ വീഡിയോ ചുരുങ്ങിയ നിമിഷംകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഷൈജുവിനെ പിന്തുണച്ചും നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഷൈജുവിന്റെ യൂട്യൂബ് ചാനലിലൂടെയാണ് അഭിമുഖം പ്രസിദ്ധീകരിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ തുറുപ്പുചീട്ടാണ് യുക്രൈന്‍ ഫുട്ബോളറായ ഇവാന്‍ കലിയുഷ്നി. നാല് ഗോള്‍ നേടിക്കൊണ്ട് ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ടോപ് സ്‌കോററായ കലിയുഷ്നി ഗോവയ്ക്കെതിരായ അവസാന മത്സരത്തില്‍ തകര്‍പ്പന്‍ ഗോളടിച്ച് ആരാധകരുടെ മനം കവര്‍ന്നിരുന്നു. …
Read More » -
16/11/2022എസ്.ഡി.പി.ഐ പതാകയെന്ന് കരുതി പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി ബി.ജെ.പി പ്രവര്‍ത്തകന്‍
കണ്ണൂര്‍: ഖത്തര്‍ ലോകകപ്പിന്റെ ആഘോഷങ്ങളിലാണ് ലോകമെമ്പാടുമുള്ള ഫുട്ബോള്‍ പ്രേമികള്‍. ഇങ്ങ് കേരളത്തിലും ആ ആരവത്തിന് ഒട്ടും കുറവില്ല. മെസിയുടെയും റൊണാള്‍ഡോയുടെയും നെയ്മറിന്റെയുമൊക്കെ കട്ടൗട്ടുകള്‍ നാട്ടിന്‍പുറങ്ങളില്‍ നിറഞ്ഞുകഴിഞ്ഞു. ഗ്രാമങ്ങളും നഗരങ്ങളും ആരാധകര്‍ ബ്രസീലിന്റെയും അര്‍ജന്റീനയുടെയും പോര്‍ച്ചുഗലിന്റെയും പതാകകള്‍ കൊണ്ട് അലങ്കരിക്കുന്നുമുണ്ട്. ഇതിനിടെയാണ് കണ്ണൂരില്‍ നിന്ന് രസകരമായ സംഭവം. എസ്.ഡി.പി.ഐ പതാകയെന്ന് തെറ്റിദ്ധരിച്ച് പോര്‍ച്ചുഗല്‍ പതാക വലിച്ചുകീറി കളഞ്ഞ ബി.ജെ.പി പ്രവര്‍ത്തകന്റെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പാനൂര്‍ വൈദ്യര്‍പീടികയില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഖത്തര്‍ ലോകകപ്പിനോടനുബന്ധിച്ച് ടൗണില്‍ പോര്‍ച്ചുഗീസ് ആരാധകര്‍ കെട്ടിയ പതാകയാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ വലിച്ചുകീറിയത്. ഇതിന്റെ വീഡിയോയും വൈറലായി. പതാക തുണ്ടും തുണ്ടമായി വലിച്ചുകീറിയിട്ടും ‘കലി’ തീരാതെ യുവാവ് വീണ്ടും ഇതാവര്‍ത്തിക്കുന്നത് വീഡിയോയില്‍ കാണാം.
Read More »