NEWSSocial Media

”മധുമോഹനാണ് സംസാരിക്കുന്നത്, ഞാന്‍ മരിച്ചിട്ടില്ല”: തന്റെ മരണ വാര്‍ത്ത നിഷേധിച്ച് നടന്‍ മധുമോഹന്‍

കൊച്ചി: താന്‍ മരിച്ചുവെന്ന വ്യാജവാര്‍ത്ത നിഷേധിച്ച് നടന്‍ മധുമോഹന്‍ രംഗത്ത്. മധുമോഹന്‍ അന്തരിച്ചുവെന്ന വാര്‍ത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി മധുമോഹന്‍ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.

വ്യാജവാര്‍ത്ത പ്രചരിച്ചതോടെ നിരവധി പേരാണ് തന്നെ വിളിക്കുന്നതെന്നും ചില മാദ്ധ്യമങ്ങള്‍ ഇത്തരത്തില്‍ നിരുത്തരവാദപരമായി വാര്‍ത്തകള്‍ കൊടുക്കുന്നത് ശരിയല്ലെന്നും മധുമോഹന്‍ പറഞ്ഞു. നിലവില്‍ ചെന്നൈയില്‍ ജോലിത്തിരക്കിലാണ് താനെന്നും അദ്ദേഹം പ്രതികരിച്ചു. വ്യാജവാര്‍ത്ത മുഖ്യധാരാ ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളിലും പ്രചരിക്കാന്‍ തുടങ്ങിയതോടെ, ചലച്ചിത്ര സംഘടനയായ ഫെഫ്ക് ഉള്‍പ്പെടെ മധുമോഹന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രംഗത്ത് വന്നിരുന്നു.

ദൂരദര്‍ശനിലെ പരമ്പരകളിലൂടെ ശ്രദ്ധേയനായ കലാകാരനാണ് മധുമോഹന്‍. ദൂരദര്‍ശനിലെ ആദ്യ മെഗാ പരമ്പരയായ മാനസിയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് അദ്ദേഹമായിരുന്നു. അഭിനയത്തിന് പുറമെ, സംവിധാനം, നിര്‍മാണം, തിരക്കഥാ രചന എന്നീ മേഖലകളിലും ശ്രദ്ധേയനാണ്. തൊണ്ണൂറുകളിലെ ടിവി പ്രേക്ഷകരുടെ പ്രിയതാരമാണ് മധുമോഹന്‍.

Back to top button
error: