Social MediaTRENDING

വര്‍ഷങ്ങളായുള്ള വാശി അവസാനിപ്പിച്ചു… കുടുംബത്തെ സന്ദര്‍ശിച്ച് ജാസ്മിന്‍!

ബിഗ് ബോസ് മലയാളം സീസണ്‍ ഫോറിലൂടെ പ്രേക്ഷകര്‍ സുപരിചിതമായ മുഖമാണ് ജാസ്മിന്‍ എം മൂസയുടേത്. സ്വന്തം നിലപാടില്‍ ഉറച്ച് നിന്നും തെറ്റുകള്‍ക്കെതിരെ മുഖം നോക്കാതെ സംസാരിച്ചുമാണ് ജാസ്മിന്‍ ബിഗ് ബോസില്‍ ശ്രദ്ധിക്കപ്പെട്ടത്.

സീസണ്‍ ഫോറില്‍ മത്സരിച്ച ഇരുപത് പേരില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുണ്ടായിരുന്ന മത്സരാര്‍ഥികളില്‍ ഒരാളും ജാസ്മിനായിരുന്നു. പലരും സീസണ്‍ ഫോറില്‍ ജാസ്മിന്‍ വിജയിയാകുമെന്നാണ് കരുതിയിരുന്നത്. പക്ഷേ പുറത്താക്കപ്പെട്ട റോബിന്‍ തിരികെ ഷോയില്‍ വരാനുള്ള സാധ്യത മണത്തതോടെ സ്വമേധയാ ഷോ ക്വിറ്റ് ചെയ്തു.

കോഴിക്കോട് മുക്കം സ്വദേശിയായ ജാസ്മിന്‍ ജീവിതത്തിലുടനീളം വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലൂടെയാണ് കടന്നു പോയത്. വളരെ ചെറുപ്പത്തില്‍ത്തന്നെ വിവാഹിതയായി ഗാര്‍ഹിക പീഡനത്തിനും ഇരയായി.

രണ്ട് വിവാഹങ്ങളും പരാജയപ്പെട്ടതോടെ ആരുടെയും പിന്തുണയില്ലാത്ത സ്വന്തം ജീവിതം കെട്ടിപ്പെടുത്താനായി പിന്നീടുള്ള നെട്ടോട്ടം.
ബംഗളുരു ആസ്ഥാനമായുള്ള സര്‍ട്ടിഫൈഡ് ഫിറ്റ്‌നസിലെ പരിശീലകയാണ് ഇന്ന് ജാസ്മിന്‍. ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടുന്ന എല്ലാവര്‍ക്കും പ്രചോദനമാണ് ടിക് ടോക് വീഡിയോ വഴി സോഷ്യല്‍ മീഡിയയുടെ ട്രെന്‍ഡ് ആയി മാറിയ ജാസ്മിന്‍െ്‌റ കഥ.

ഒരു യുട്യൂബ് ചാനലിനോട് ജാസ്മിന്‍ തന്റെ ജീവിതം തുറന്നു പറഞ്ഞതും വൈറലായിരുന്നു. മുസ്ലീം കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന ജാസ്മിന് കൊച്ചിയിലെ ഒരു പ്രമുഖ ഫിറ്റ്‌നസ് സെന്ററില്‍ റിസപ്ഷനിസ്റ്റായി ലഭിച്ച ജോലിയാണ് അവരുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ശേഷമാണ് ബോഡി ബില്‍ഡിങിലേക്ക് ഇറങ്ങിയത്.

ഒരു കാര്യത്തിലും തനിക്ക് വീട്ടുകാരുടെ പിന്തുണ ലഭിക്കാതിരുന്നതിനാല്‍ വളരെ വര്‍ഷങ്ങളായി കുടുംബത്തില്‍ നിന്ന് അകന്നാണ് ജാസ്മിന്‍ താമസിക്കുന്നത്. താന്‍ ഇനി വീട്ടിലേക്ക് തിരികെ പോകില്ലെന്നും അതിന് സീറോ ചാന്‍സാണുള്ളതെന്നുമായിരുന്നു ജാസ്മിന്‍ ബിഗ് ബോസ് ഹൗസില്‍ വെച്ച് സഹമത്സരാര്‍ഥി അപര്‍ണയോട് പറഞ്ഞത്.

വീട്ടുകാര്‍ ഷോ കണ്ടുകാണില്ലേ… ഇത് കഴിഞ്ഞ ശേഷം വീട്ടില്‍ നിന്ന് തിരിച്ച് വിളിച്ചാല്‍ പോകുമോ എന്നായിരുന്നു അപര്‍ണയുടെ ചോദ്യം. എന്നാല്‍, അതിന് സീറോ ചാന്‍സ് പോലുമില്ലെന്ന് ജാസ്മിന്‍ പറഞ്ഞു. ‘ഞാന്‍ പോവില്ല… എനിക്ക് പോകണം എന്ന തോന്നല്‍ പോലുമില്ല.. അത് സംഭവിക്കുകയില്ലെന്നും’ ജാസ്മിന്‍ വ്യക്തമാക്കുകയായിരുന്നു.

ജീവിതത്തില്‍ എപ്പോഴെങ്കിലും വീട്ടുകാര്‍ക്ക് മാപ്പ് കൊടുക്കാന്‍ തയ്യാറാകുമോ എന്നായിരുന്നു അപര്‍ണ പിന്നീട് ചോദിച്ചത്. ഇതിന് ജാസ്മിന്‍ നല്‍കിയ മറുപടി അവര്‍ക്കുള്ള മാപ്പ് താന്‍ പണ്ടേ കൊടുത്തതാണെന്നായിരുന്നു.

എന്നാല്‍, തനിക്ക് അവരുമായി ഡീല്‍ ചെയ്യേണ്ടതില്ലെന്നും ജാസ്മിന്‍ വ്യക്തമാക്കിയിരുന്നു. മകള്‍ തിരികെ വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറാണെന്നാണ് ജാസ്മിന്റെ ഉമ്മയും മറ്റ് കുടുംബാംഗങ്ങളും പറഞ്ഞത്.

ജാസ്മിന് വേണ്ടി ബിഗ് ബോസ് നടക്കുന്ന സമയത്ത് കുടുംബാംഗങ്ങള്‍ ഫുള്‍ സപ്പോര്‍ട്ടുമായി ഉണ്ടായിരുന്നു. ഇപ്പോഴിതാ ഷോ കഴിഞ്ഞ് ഏഴ് മാസം പിന്നിടുമ്പോള്‍ തന്റെ വാശിയും ദേഷ്യവുമെല്ലാം ഉപേക്ഷിച്ച് ആദ്യമായി ജാസ്മിന്‍ തന്റെ കുടുംബത്തേയും ഉമ്മയേയും കോഴിക്കോട്ടെ വീട്ടിലെത്തി സന്ദര്‍ശിച്ചിരിക്കുകയാണ്.

അവസാനം ഞാന്‍ എന്റെ കുടുംബത്തെ കണ്ടു എന്ന ടൈറ്റിലാണ് കുടുംബചിത്രം പങ്കുവെച്ച് ജാസ്മിന്‍ കുറിച്ചത്. ജാസ്മിന്റെ സോഷ്യല്‍മീഡിയ പോസ്റ്റ് വൈറലായതോടെ താരത്തിന്റെ ആരാധകരും സുഹൃത്തുക്കളും അടക്കം നിരവധി പേര്‍ കമന്റുമായി എത്തി.

ഉമ്മയുടെ കൂടെ ജാസ്മിനെ കാണാന്‍ ഞങ്ങളും ആഗ്രഹിച്ചിരുന്നു. അത് സാധച്ചതില്‍ വളരെ സന്തോഷത്തിലാണ് എന്നൊക്കെയാണ് ജാസ്മിന്റെ ആരാധകര്‍ കുറിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: