Social Media
-
21/12/2022മോഹിച്ചുകിട്ടിയ കിരീടം താഴെവെക്കാതെ ‘മിശിഹ’; മെസ്സിയുടെ ഉറക്കം പോലും കപ്പും കെട്ടിപ്പിടിച്ച്
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയ്ക്കായി 17 വര്‍ഷം നീണ്ട പടയോട്ടം ഒടുവില്‍ ലയണല്‍ മെസ്സി ഖത്തറിലെ കിരീടനേട്ടത്തോടെ പൂര്‍ത്തിയാക്കിയിരിക്കുന്നു. അത്രയ്ക്ക് ആഗ്രഹിച്ച് നേടിയ ആ ലോകകപ്പ് ട്രോഫി മെസ്സി തന്റെ കൈയില്‍ നിന്നും നിലത്ത് വെച്ചിട്ടില്ല. ഇപ്പോഴിതാ ട്രോഫിയും അരികില്‍ പിടിച്ച് ഉറങ്ങുന്ന തന്റെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് മെസ്സി. ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും പങ്കുവെച്ച ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. ഇതിനകം 8.7 ദശലക്ഷം പേരാണ് ചിത്രം ലൈക്ക് ചെയ്തത്.’ഗുഡ് മോണിങ്’ എന്ന അടിക്കുറിപ്പോടെയാണ് മെസ്സി തന്റെ കിടക്കയിലെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ ഫ്രാന്‍സിനെ കീഴടക്കി അര്‍ജന്റീന നേടിയത് ലോകകപ്പ് മാത്രമല്ല. പല ഭൂഖണ്ഡങ്ങളിലായി പരന്നുകിടക്കുന്ന പരശ്ശതം ആരാധകരുടെ ഹൃദയാഭിലാഷങ്ങള്‍ കൂടിയായിരുന്നു. അതേസമയം, ലോകകിരീടവുമായി മെസ്സിയും സംഘവും ചൊവ്വാഴ്ച നാട്ടില്‍ തിരിച്ചെത്തി. ലോകകപ്പുമായി മടങ്ങിയെത്തിയ ടീമിന് വന്‍ വരവേല്‍പ്പാണ് രാജ്യം ഒരുക്കിയത്. ദോഹയില്‍ നിന്ന് റോമിലെത്തിയ ശേഷമാണ് ടീം ബ്യൂണസ് ഐറിസിലേക്ക് പോയത്. ലക്ഷങ്ങളാണ്…
Read More » -
20/12/2022കേരളം ഒരു സംസ്ഥാനം; അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ട്വീറ്റിനെതിരേ യു.പി പോലീസ് ഉദ്യോഗസ്ഥ
ലഖ്‌നൗ: ലോകകപ്പില്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തിയ ട്വീറ്റ് അശ്രദ്ധമെന്ന് ഉത്തര്‍ പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥ. യു.പി പോലീസ് ഡി.എസ്.പി അഞ്ജലി കടാരിയ ആണ് ട്വീറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നത്. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ട്വീറ്റ് അശ്രദ്ധയാണെന്നും അഞ്ജലി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു. ”അര്‍ജന്റീനയിലെ ഔദ്യോഗിക കായിക സമിതിയില്‍ നിന്നുള്ളതെന്ന നിലയില്‍ ട്വീറ്റ് അശ്രദ്ധമാണ്. കേരളത്തെ പ്രത്യേകമായി ഉള്‍പ്പെടുത്തിയത്, അതും ബ്രിട്ടണ്‍ ഭരിച്ച ഇന്ത്യയില്‍ നിന്ന് രക്തരൂക്ഷിതമായി മാറ്റപ്പെട്ട മൂന്ന് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുത്തിയത് ആത്മാഭിമാനമുള്ള ഏത് ഇന്ത്യക്കാരനും നീരസത്തോടെയേ വായിക്കൂ.”- അഞ്ജലി ട്വീറ്റ് ചെയ്തു. https://twitter.com/Argentina/status/1604683068203302912?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1604683068203302912%7Ctwgr%5Ee318bdd54bae7c25240a18b7debb4c1c0a31bc13%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F12%2F20%2Fargentina-football-tweet-kerala-up-police.html ലോകകപ്പില്‍ നല്‍കിയ പിന്തുണയ്ക്ക് കഴിഞ്ഞ ദിവസമാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രത്യേകം നന്ദി അറിയിച്ചത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം കേരളത്തെയും അസോസിയേഷന്‍ പ്രത്യേകം പരാമര്‍ശിച്ചു. ഇത് രാജ്യാന്തര തലത്തില്‍ പോലും ചര്‍ച്ചയായിരുന്നു. ലോകകപ്പ് ആരംഭിക്കുന്നതിനു മുന്‍പ് കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍…
Read More » -
20/12/2022ഇവിടെ എല്ലാം തുറന്ന് കാണിച്ചിട്ട് ഖത്തറില്‍ എത്തിയപ്പോള്‍ എല്ലാം അടച്ച് മൂടി വെച്ചിരിക്കുന്നത് എന്തിനാണ്? ദീപിക പദുക്കോണിനോട് വിമര്‍ശകര്‍
പത്താന്‍ സിനിമയുടെ പേരില്‍ നടി ദീപിക പദുക്കോണ്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനത്തില്‍ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയാണ് ഇതിനെല്ലാം കാരണം. അത് കൊണ്ട് തന്നെ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഹിന്ദുമത വിശ്വാസത്തെ കളിയാക്കാനാണ് ഈ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് പല സംഘടനകളും പറയുന്നത്. ഇതിനിടയിലാണ് ഇന്നലെ നടന്ന ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ദീപിക പദുക്കോണ്‍ എത്തിയത്. ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി ആണ് താരം എത്തിയത്. ദീപിക പദുക്കോണും മുന്‍ സ്‌പെയിന്‍ ഗോള്‍കീപ്പറും ക്യാപ്റ്റനുമായ ഇക്കര്‍ കാസിലാസും ചേര്‍ന്നാണ് ട്രോഫി അനാവരണം ചെയ്തത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമാതാരം ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി നിയോഗിക്കപ്പെടുന്നത്. മുന്‍കാലങ്ങളില്‍ കഴിഞ്ഞ ലോകകപ്പില്‍ കിരീടം നേടിയ ടീമിന്റെ നായകനും ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലും ആണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിക്കാറുള്ളത്. ഇതിന് മാറ്റം വരുത്തിക്കൊണ്ടാണ് ഖത്തറില്‍ ഒരു ഇന്ത്യക്കാരി…
Read More » -
20/12/2022‘മെസി ഇന്ത്യക്കാരനായിരുന്നെങ്കില്‍ ലോകകപ്പിന് ശേഷം’… മീം പങ്കുവച്ച് സേവാഗ്; ഏറ്റെടുത്ത് ആരാധകര്‍
ന്യൂഡല്‍ഹി: ലോകകപ്പ് ഫുട്ബാള്‍ ഫൈനലില്‍ അര്‍ജന്റീന വിജയികളായ ശേഷം ലോകത്തിലെ വിവിധ ഭാഗങ്ങളിലെ ആരാധകര്‍ ആ വിജയം ആഘോഷിച്ചു. മിശിഹ, മാന്ത്രികന്‍ എന്നെല്ലാം മെസിയെ പ്രകീര്‍ത്തിച്ച് പോസ്റ്റുകളും വന്നു. എന്നാല്‍, ഇതിനിടെ നര്‍മ്മപ്രധാനമായ മീമുകളിലൂടെയും വിജയത്തെക്കുറിച്ച് പറയുന്നുണ്ട്. അത്തരത്തിലൊന്ന് ഷെയര്‍ ചെയ്തിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റിലെ മിന്നുംതാരമായ വിരേന്ദര്‍ സേവാഗ്. മെസി ഇന്ത്യയിലായിരുന്നെങ്കില്‍ എന്ന മീം പങ്കുവച്ചിരിക്കുകയാണ് സെവാഗ്. പോലീസ് വേഷത്തിലുളള മെസിയുടെ എഡിറ്റ് ചെയ്ത ചിത്രമാണിത്. വന്‍ നേട്ടങ്ങളുണ്ടാക്കുന്ന താരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനെയാണ് പരിഹാസ രൂപേണ സേവാഗ് മീമില്‍ സൂചിപ്പിച്ചിരിക്കുന്നത്. മിനിട്ടുകള്‍ക്കകം പതിനായിരക്കണക്കിന് ആളുകള്‍ ലൈക്ക് ചെയ്യുകയും ആയിരത്തിലധികം പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു പോസ്റ്റിന് മറുപടിയുമായി ഉഗ്രന്‍ കമന്റുകളും ആരാധകര്‍ കുറിച്ചിട്ടുണ്ട്.
Read More » -
20/12/2022“അമ്മയാണ്… പക്ഷേ ജനങ്ങളോടുള്ള ഉത്തരവാദിത്വം പ്രധാനം”, കൈക്കുഞ്ഞുമായി നിയമസഭാ സമ്മേളനത്തിനെത്തി എംഎൽഎ; വീഡിയോ ഏറ്റെടുത്ത് സൈബർ ലോകം, അഭിനന്ദനങ്ങൾ
മുംബൈ: കുഞ്ഞുങ്ങളുമായി പാർലമെന്‍റിലും നിയമ നിർമ്മാണ സഭകളിലുമെത്തുന്ന അമ്മമാരുടെ വാർത്ത ലോകത്തിന്‍റെ പലഭാഗത്ത് നിന്നും പുറത്തുവരാറുണ്ട്. ഇപ്പോഴിതാ മഹാരാഷ്ട്ര നിയമസഭയിൽ നിന്നാണ് അത്തരത്തിലൊരു വാർത്ത പുറത്തുവന്നിരിക്കുന്നത്. രണ്ടരമാസം പ്രായമുള്ള കുഞ്ഞുമായാണ് എം എൽ എ കൂടിയായ അമ്മ നിയമസഭാ സമ്മേളനത്തിനെത്തിയത്. എൻ സി പി പ്രതിനിധിയായ നാസിക്കിൽ നിന്നുള്ള എം എൽ എ സരോജ് അഹിരെയാണ് കൈക്കുഞ്ഞുമായി എത്തിയത്. അമ്മയാണ്… പക്ഷേ ജനങ്ങളോടുള്ള ഉത്തരവാദിത്വം പ്രധാനമാണെന്ന ബോധ്യം തനിക്കുണ്ട്, അതുകൊണ്ടാണ് കുഞ്ഞുമായി നിയമസഭാ സമ്മേളനത്തിന് എത്തിയതെന്ന് സരോജ് അഹിരെ പറഞ്ഞു.ജനങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം തേടാനാണ് സഭാ സമ്മേളനത്തിന് എത്തിയതെന്നും കുഞ്ഞുള്ളത് കൊണ്ട് ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നിൽക്കില്ലെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ നിയമസഭാ ഹാളിനകത്തേക്ക് എം എൽ എ കുഞ്ഞിനെ കൊണ്ട് പോയില്ല. പകരം സഭാ മന്ദിരത്തിലെ പാർട്ടി ഓഫീസിൽ നിർത്തുകയായിരുന്നു. സോഷ്യൽ മീഡിയയിലടക്കം സരോജ് അഹിരെ എം എൽ എ കൈകുഞ്ഞുമായി സഭാ സമ്മേളനത്തിന് എത്തിയതിന്‍റെ ചിത്രം പങ്കുവച്ച്…
Read More » -
19/12/202261-കാരന് മകൾക്കായി ഓർഡർ ചെയ്തത് 1.2 ലക്ഷം രൂപയുടെ മാക്ബുക്ക്; പെട്ടി പൊട്ടിച്ചപ്പോൾ അദ്ദേഹം ശരിക്കും ഞെട്ടി !
ഓണ്‍ലൈന്‍ വഴി സാധനങ്ങൾ വാങ്ങുമ്പോൾ പലർക്കും അബദ്ധങ്ങൾ സംഭവിക്കാറുണ്ട്. ഐഫോൺ ഓർഡർ ചെയ്തവര്‍ക്ക് സോപ്പും കല്ലുമൊക്കെ കിട്ടിയ സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. പലപ്പോഴും ഓർഡർ ചെയ്ത മൂല്യമുള്ള സാധനങ്ങളുടെ സ്ഥാനത്ത് മൂല്യമില്ലാത്ത വസ്തുക്കള്‍ ലഭിക്കുന്നത് വാര്‍ത്തകളില്‍ ഇടംനേടാറുമുണ്ട്. അത്തരത്തിലൊരു സംഭവം ആണ് യുകെയിലും സംഭവിച്ചിരിക്കുന്നത്. ഇവിടെയൊരു 61-കാരന്‍ തന്‍റെ മകള്‍ക്കായി 1.2 ലക്ഷം രൂപയുടെ ഒരു മാക്ബുക്കാണ് ആമസോണ്‍ വഴി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ നായകള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തിന്‍റെ രണ്ട് പാക്കറ്റുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. ഐ. ടി മാനേജറായിരുന്ന അദ്ദേഹം നവംബര്‍ 29നാണ് മുഴുവന്‍ പണവും നല്‍കി മാക്ബുക്ക് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ വീട്ടില്‍ എത്തിയ പെട്ടി തുറന്നു നോക്കിയ അദ്ദേഹം ശരിക്കും ഞെട്ടുകയായിരുന്നു. നായകള്‍ക്ക് കൊടുക്കുന്ന ഭക്ഷണത്തിന്‍റെ രണ്ട് പാക്കറ്റുകളാണ് പെട്ടിക്കുള്ളില്‍ ഉണ്ടായിരുന്നത്. സംഭവം അപ്പോള്‍ തന്നെ ആമസോണ്‍ കമ്പനിയില്‍ വിളിച്ച് അദ്ദേഹം അറിയിച്ചു. ആദ്യം പ്രതികരിക്കാതിരുന്ന കമ്പനി പിന്നീട് അദ്ദേഹത്തോട് ക്ഷമാപണം നടത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുമ്പ് കോയമ്പത്തൂർ…
Read More » -
19/12/2022ശില്‍പയ്ക്കും തമന്നയ്ക്കും ഒരേ തയ്യല്‍ക്കാരന്‍! പുതിയ വീഡിയോയ്‌ക്കെതിരേ വിമര്‍ശനം
തെന്നിന്ത്യന്‍ സിനിമകളില്‍ തന്റെതായ സ്ഥാനം സ്വന്തമാക്കിയ നടിയാണ് തമന്ന ഭാട്ടിയ. തമന്നയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ച് ആരാധകര്‍ക്ക് വളരെ നല്ല അഭിപ്രായമാണ്. ട്രെഡീഷണല്‍ വസ്ത്രങ്ങളിലും മോഡേണ്‍ വസ്ത്രങ്ങളിലും ഒരു പോലെ താരം തിളങ്ങാറുണ്ട്. എന്നിരുന്നാലും, ഇത്തവണ തമന്നയുടെ ഫാഷനെ വിമര്‍ശിച്ചിരിക്കുകയാണ് ജനങ്ങള്‍. ശില്‍പ ഷെട്ടിയെ കോപ്പിയടിച്ചതിനാണ് തമന്ന വിമര്‍ശിക്കപ്പെട്ടത്. അടുത്തിടെ ശില്‍പ ഷെട്ടി ഡബിള്‍ ടോണ്‍ ജീന്‍സ് ധരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. അതുപോലെയുള്ള ഡബിള്‍ ടോണ്‍ ജീന്‍സ് ധരിച്ചാണ് തമന്നയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. https://youtu.be/arcAPB745tg വീഡിയോയില്‍ കറുത്ത ബട്ടണുള്ള ഷര്‍ട്ട് ധരിച്ച് ഷോര്‍ട്ട് ജാക്കറ്റും ഡബിള്‍ ടോണ്‍ ജീന്‍സും ധരിച്ച് നില്‍ക്കുന്ന തമന്നയെ കാണാം. ഈ വീഡിയോയ്‌ക്കെതിരെയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഇന്റര്‍നെറ്റ് ഉപഭോക്തകള്‍ കമന്റുകളുമായി രംഗത്തെത്തി. ശില്‍പ ഷെട്ടിയെ കോപ്പിയടിച്ചെന്നും നിങ്ങള്‍ക്ക് രണ്ട് പേര്‍ക്കു ഒരേ തയ്യല്‍ക്കാര്‍ ആണോ എന്നുമുള്ള രീതിയിലാണ് കമന്റുകള്‍ വന്നത്. മറ്റു ചിലര്‍ ഈ…
Read More » -
18/12/2022“എന്തൊരു അന്തരീക്ഷം..എന്തൊരു നിമിഷം” ഗ്യാലറിയിൽ നിന്നും മമ്മൂക്കയുടെ ക്ലിക്ക് !
ദോഹ: ഫിഫ വോൾഡ് കപ്പ് പോരാട്ടത്തിനിടെ ഗ്യാലറിയിൽ നിന്നുമുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി. “ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുന്നു. എന്തൊരു അന്തരീക്ഷം..എന്തൊരു നിമിഷം” എന്ന് കുറിച്ചു കൊണ്ടാണ് മമ്മൂട്ടി ട്വിറ്ററിൽ ചിത്രം പങ്കുവച്ചത്. നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ട്. Witnessing the biggest sporting spectacle ! What an atmosphere..What a moment !!#FIFAWorldCup #ArgentinaVsFrance pic.twitter.com/MJAzPoQ6Es — Mammootty (@mammukka) December 18, 2022
Read More » -
18/12/2022രാമജന്മഭൂമിയില്‍ ഡ്യൂട്ടിക്കിടെ ‘പത്ത്ലി കമരിയ’യ്ക്ക് ചുവടുവച്ചു, വീഡിയോ വൈറലായതിന് പിന്നാലെ വനിതാ പോലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
ലഖ്നൗ: ട്രെന്‍ഡിംഗ് പാട്ടിന് ചുവടുവച്ച നാല് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് സസ്പെന്‍ഷന്‍. അയോദ്ധ്യയിലെ രാമജന്മഭൂമി സൈറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നിയോഗിച്ചിരുന്ന വനിതാ പോലീസുകാര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. ഇവരുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. #Ayodhya: महिला सिपाहियों के द्वारा बनाया गया 'पतली कमरिया तोरी' पर रील। महिला सिपाहियों का विडियो हुआ वायराल। @ayodhya_police pic.twitter.com/YGn8rlj5cU — Rahul kumar Vishwakarma (@Rahulku18382624) December 16, 2022 അതേസമയം ഇവര്‍ യൂണിഫോമില്‍ അല്ല വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു. ഇന്‍സ്റ്റാഗ്രാം റീല്‍സിലും യുട്യൂബിലും മറ്റും ഏറെ ട്രെന്‍ഡിംഗ് ആയ ഭോജ്പൂരി പാട്ടായ ‘പത്ത്ലി കമരിയ’യ്ക്കാണ് ഇവര്‍ ചുവടുവച്ചത്. കവിത പട്ടേല്‍, കാമിനി കുഷ്വാഹ, കാശിശ് സഹ്നി, സന്ധ്യ സിംഗ് എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ ലഭിച്ചത്. യൂണിഫോം കോഡിന്റെ ലംഘനം ആരോപിച്ചായിരുന്നു നടപടി. സംഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അഡീഷനല്‍ എസ്പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Read More » -
18/12/2022”പതിവ് പോലെ തെറിവിളിച്ചാലെ ഫുട്ബോള്‍ കമ്പക്കാരനായി അംഗീകരിക്കപ്പെടുകയുള്ളൂവെന്നാണ് ധാരണ”
തിരുവനന്തപുരം: അര്‍ജന്റീനയെ പിന്തുണച്ച് ഫ്രാന്‍സ് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പയെ തെറിവിളിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ട മുന്‍ മന്ത്രി എം.എം. മണിക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. പതിവ് പോലെ മറ്റുള്ളവരെ തെറിവിളിച്ചാലേ വലിയ ഫുട്ബോള്‍ കമ്പക്കാരനായി അംഗീകരിക്കപ്പെടുകയുള്ളൂ എന്നാണ് ധരിച്ചു വച്ചിരിക്കുന്നതെന്ന് തോന്നുന്നുവെന്നും ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു. സി.പി.എം എം.എല്‍.എയും മുന്‍ മന്ത്രിയുമാണ്. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കും സാംസ്‌ക്കാരിക നായകര്‍ക്കും ആരാധ്യ പുരുഷനായ ആശാനാാണ് ഇത്തരത്തില്‍ പോസ്റ്റിട്ടിരിക്കുന്നതെന്നും ബല്‍റാം കുറിച്ചു. ‘എം ബാപ്പയോ ഓന്റെ ബാപ്പയോ വരട്ടെ നാള പാക്കലാം’ മണിയുടെ പോസ്റ്റ്. ഖത്തര്‍ ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീന ഇന്ന് ഫ്രാന്‍സിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 8.30 നാണ് ഫൈനല്‍
Read More »