Social Media

  • ജീവിതത്തിൽ ആദ്യമായി മഞ്ഞുവീഴ്ചയ്ക്ക് കണ്ട ഒട്ടകത്തി​ന്റെ സന്തോഷം! മനോഹരമായ വീഡിയോ കാണാം

    ജീവിതത്തിൽ ആദ്യമായി മഞ്ഞുവീഴ്ചയ്ക്ക് കണ്ട ഒട്ടകത്തിന്റെ പ്രതികരണം ഉള്‍പ്പെടുന്ന വീഡിയോ സൈബര്‍ ലോകത്ത് വൈറലാകുകയാണ്.  നൂറുകണക്കിന് മൃഗങ്ങളുടെ ഫാമും മൃഗസംരക്ഷണ കേന്ദ്രവുമായ റാഞ്ചോ ഗ്രാൻഡെയാണ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.   View this post on Instagram   A post shared by Rancho Grande (@ranchogrande_ojai) ആൽബർട്ട് എന്ന് വിളിക്കുന്ന ഒട്ടകം ആദ്യമായി മഞ്ഞില്‍ എത്തുന്നതാണ് വീഡിയോയിൽ ഉള്ളത്. അത് ആവേശഭരിതനാകുകയും ചാടാനും ഓടനും തുടങ്ങുന്നതുമെല്ലാം വീഡിയോയില്‍ ഉണ്ട്. ഒട്ടകം മഞ്ഞ് കണ്ട് സന്തോഷത്തിലാണെന്ന് വീഡിയോ സൂചിപ്പിക്കുന്നു. ഒരു ആട്ടിൻ കൂട്ടവും ഒട്ടകത്തിനൊപ്പം ഉണ്ട്. അവരും ആദ്യമായാണ് മഞ്ഞുവീഴ്ച കാണുന്നത് എന്ന് വീഡിയോ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ ക്ലിപ്പിന്റെ അടിക്കുറിപ്പ് ഇങ്ങനെയാണ്, “ഞങ്ങൾ ഇത് ടിക്ടോക്കില്‍ പോസ്റ്റുചെയ്‌തു. ഇത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടതായി തോന്നി, അതാണ് ആൽബർട്ടും ഉദ്ദേശിച്ചത്, അതിനാൽ ഞങ്ങൾ ഇത് ഇന്‍സ്റ്റഗ്രാം കമ്മ്യൂണിറ്റിയിലും പങ്കിടാൻ ആഗ്രഹിക്കുന്നു! എല്ലാ പിന്തുണയ്ക്കും നന്ദി! ” രണ്ട് ദിവസം മുന്‍പിട്ട വീഡിയോ ഇതിനകം…

    Read More »
  • നാട്ടിലേക്ക് കെട്ടിയൊരുക്കി അയയ്‌ക്കേണ്ട… പ്രവാസിയുടെ മൃതദേഹം സ്വീകരിക്കാന്‍ വിസമ്മതിച്ച് കുടുംബം

    തിരുവനന്തപുരം: മണല്‍പ്പരപ്പിലെ പൊള്ളുന്ന ചൂടില്‍ കുടുംബത്തിനു വേണ്ടി ജീവിച്ച പ്രവാസി മരിച്ചപ്പോള്‍ മൃതദേഹം ഏറ്റെടുക്കാതെ ഭാര്യയും മക്കളും. നാട്ടിലെ പ്രാരാബ്ധങ്ങളുടെ ഭാരവും പേറി ഗള്‍ഫ് നാടുകളിലേക്ക് ജോലിക്കായി പോകുന്ന ഓരോ പ്രവാസിയും നാട്ടിലുള്ള തന്റെ കുടുംബത്തെ ഓര്‍ത്താണ് പ്രയാസങ്ങളിലും ആശ്വാസം കണ്ടെത്തുന്നത്. എന്നാല്‍, മരണപ്പെടുമ്പോള്‍ എല്ലാവര്‍ക്കും വേണ്ടി ജീവിച്ചിട്ടും ആര്‍ക്കും വേണ്ടാത്ത അവസ്ഥയിലേക്ക് തള്ളപ്പെടുന്നത് എത്ര ഹൃദയഭേദകമാണ്. 62 വയസുകാരനായ പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് അയക്കേണ്ടെന്ന് ഭാര്യയും മക്കളും പറഞ്ഞതിന്റെ ഞെട്ടലില്‍, സാമൂഹിക പ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരി പങ്കുവെച്ച കുറിപ്പ് നോവിക്കുകയാണ്… അഷ്‌റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ് ഭര്‍ത്താവിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയ ഭാര്യയെക്കുറിച്ചും രണ്ട് മക്കളെക്കുറിച്ചുമാണ് എനിക്കിന്ന് പറയേണ്ടിവരുന്നത്. ഒരു മനുഷ്യന്‍ മരണപ്പെട്ടാല്‍ അയാളുടെ നിര്‍ജ്ജീവമായ ദേഹത്തെ ഭൂമിയില്‍ മറവുചെയ്യുക എന്നത് കുടുംബത്തിന്റെ കടമയാണ്. കുടുംബം ഇല്ലാത്തവരുടെ ചുമതല സമൂഹം ഏറ്റെടുക്കുന്നു. അയാള്‍ വന്നിട്ട് അഞ്ചുവര്‍ഷം കഴിഞ്ഞിരുന്നു. പല കാരണങ്ങളെക്കൊണ്ടും യാത്ര നീട്ടി വയ്ക്കുകയായിരുന്നു. പതിറ്റാണ്ടുകളോളം സ്വന്തം കുടുംബത്തിനുവേണ്ടി ചുട്ടുപൊള്ളുന്ന…

    Read More »
  • മുറുക്കിച്ചുവപ്പിച്ച് അനശ്വര രാജന്റെ പൊളി ഫോട്ടോഷുട്ട്; ആലിയ ഭട്ട് ലൈറ്റെന്ന് ആരാധകര്‍

    പ്രധാന വേഷങ്ങളില്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ച് രണ്ട് തവണ 50 കോടി ക്ലബ്ബില്‍ കയറിയ താരമാണ് അനശ്വര രാജന്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ടായിരുന്നു അനശ്വരയുടെ തുടക്കം. ആദ്യ സിനിമ തന്നെ സൂപ്പര്‍ഹിറ്റായ അനശ്വരയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. ഇരുപതുകാരിയായ അനശ്വര കണ്ണൂര്‍ സ്വദേശിനിയാണ്. ‘ഉദാഹരണം സുജാത’യിലൂടെ തുടങ്ങിയ അനശ്വര ‘തണ്ണീര്‍മത്തന്‍ ദിനങ്ങളി’ല്‍ നായികയായിരുന്നു. ആ സിനിമ അന്‍പത് കോടിയില്‍ അധികം കളക്ഷന്‍ നേടിയിരുന്നു. അതും വളരെ ചെറിയ ബഡ്ജറ്റില്‍ ഇറങ്ങിയ ചിത്രമായിരുന്നു. പിന്നീട് ടൈറ്റില്‍ റോളില്‍ ഇറങ്ങിയ ‘സൂപ്പര്‍ ശരണ്യ’ കൂടി സൂപ്പര്‍ഹിറ്റായി മാറിയതോടെ അനശ്വരയു െതലവര മാറി. എവിടെ, ആദ്യരാത്രി, വാങ്ക്, അവിയല്‍, മൈക്ക് തുടങ്ങിയ സിനിമകളിലും അനശ്വര അഭിനയിച്ചിട്ടുണ്ട്. അനശ്വര സമൂഹ മാധ്യമങ്ങളില്‍ പുതിയതായി പങ്കുവച്ച ഫോട്ടോ ഷൂട്ടാണ് ശ്രദ്ധനേടുന്നത്. കടല്‍ തീരത്ത് വച്ച് എടുത്ത ഷൂട്ടിലെ ചിത്രങ്ങളാണ് ഇവ. വെറ്റില മുറുക്കി പൊളി ലുക്കില്‍ എടുത്ത ഷൂട്ടില്‍…

    Read More »
  • ഫെയ്സ്ബുക്ക് പോസ്റ്റിന് അടിയിൽ സൈനികരെ നായ്ക്കളോട് ഉപമിച്ച് കമൻറ്; സപ്ലൈകോ ജീവനക്കാരന് സസ്‌പെൻഷൻ

    തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിന് അടിയിൽ സൈനികരെ നായ്ക്കളോട് ഉപമിച്ച് കമന്‍റ് ഇട്ട സപ്ലൈകോ ജീവനക്കാരന് സസ്‌പെൻഷൻ. സപ്ലൈകോ തിരുവനന്തപുരം മേഖലാ ഓഫീസിൽ ജോലി ചെയ്യുന്ന ടി. സുജയ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഇയാൾക്ക് എതിരെ നടപടി എടുത്തത്. സപ്ലൈകോയുടെ സൽപ്പേരിന് കളങ്കം വരുത്തിയെന്നും അതിനാൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് ടി. സുജയ് കുമാറിനെ സസ്‌പെൻഡ് ചെയ്യുന്നുവെന്നാണ് ഉത്തരവില്‍ പറയുന്നത്. സുജയ് കുമാര്‍ ഔദ്യോഗിക കാലയളവില്‍ ഉപയോഗിച്ച കെഎൽസിപി 5381 നമ്പർ വാഹനവും, അനുബന്ധ രേഖകളും മേഖലാ കാര്യാലയത്തിൽ റ്റി 6 വിഭാഗത്തിൽ ഏൽപ്പിക്കണമെന്നും സപ്ലൈകോയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം സസ്‌പെൻഷൻ കാലയളവിൽ സുജയ് കുമാറിന് ഉപജീവനബത്ത നൽകുമെന്നും ഉത്തരവില്‍ പറയുന്നു. ഇന്നലെയാണ് സുജയ്കുമാറിനെ സസ്‌പെൻഡ് ചെയ്ത് സപ്ലൈകോ ഉത്തരവ് ഇറക്കിയത്. നാല് ആഴ്ച മുമ്പാണ് സുജയ കുമാർ മറ്റൊരാളുടെ ഫേസ്ബുക്ക് പോസ്റ്റിനടിയിൽ സൈനികരെ അപമാനിച്ചു കൊണ്ട് കമന്‍റിട്ടത്. കഴിഞ്ഞ ദിവസം ഈ…

    Read More »
  • വധുവിന് വരന്‍ നല്‍കിയ സര്‍പ്രൈസ് സമ്മാനം കണ്ടോ? ആദ്യം വിമര്‍ശിച്ചവര്‍ പിന്നീട് കൈയടിച്ചു

    കറാച്ചി: വിവാഹം ദിനത്തില്‍ പ്രിയതമയ്ക്ക് കഴുതക്കുട്ടിയെ സമ്മാനിച്ച്് യുവാവ്. സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഇത്തരത്തില്‍ വിവാഹ വേദിയില്‍ വധുവിന് ഒരു സര്‍പ്രൈസ് സമ്മാനം നല്‍കിയ ചിത്രങ്ങളാണ്. പാകിസ്ഥാനിലെ കറാച്ചിയില്‍ നിന്നുള്ള യൂട്യൂബര്‍ അസ്ലന്‍ ഷായാണ് തന്റെ പ്രിയതമയ്ക്ക് കഴുതക്കുട്ടിയെ സമ്മാനമായി നല്‍കിയത്. വധുവായ വാരിഷയ്ക്ക് കഴുതക്കുട്ടികളെ വളരെ ഇഷ്ടമാണ് അതുകൊണ്ടാണ് ഇങ്ങനെയൊരു സമ്മാനം നല്‍കാന്‍ തീരുമാനിച്ചതെന്നാണ് അസ്ലന്‍ പറയുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ നിമിഷ നേരം കൊണ്ടാണ് വൈറലായത്. വീഡിയോ പുറത്ത് വന്നപ്പോള്‍ ആദ്യം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നതെങ്കിലും ഇതിന് പിന്നിലെ കാരണമറിഞ്ഞതോടെ എല്ലാവരും ദമ്പതികളെ അഭിനന്ദിക്കുകയായിരുന്നു. കഴുതക്കുട്ടിയെ അമ്മയുടെ അടുത്ത് നിന്ന് വേര്‍പ്പെടുത്തിയിട്ടില്ലെന്നും കഴുതയുടെ അമ്മയും ഒപ്പമുണ്ടെന്നും യൂട്യുബര്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈറല്‍ ആകാന്‍ വേണ്ടിയാണ് ഇവര്‍ ഇങ്ങനെ ചെയ്തതെന്നാണ് ആദ്യം വീഡിയോയ്ക്കും ചിത്രങ്ങള്‍ക്കും വന്ന കമന്റുകള്‍. വധുവിനെ കഴുതയാക്കിയെന്ന് പോലും പലരും പറഞ്ഞു. സംഭവം വൈറലായതോടെ ദമ്പതികള്‍ തന്നെ ഇതിന് വിശദീകരണവുമായി രംഗത്ത് എത്തി. വൈറലാകാന്‍ ചെയ്തത് അല്ലെന്നും…

    Read More »
  • പുതിയ അങ്കത്തിനൊരുങ്ങി ദില്‍ഷ; സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് പുതിയ ഫോട്ടോഷൂട്ട്

    ബിഗ് ബോസ് മലയാളം സീസണ്‍ 4 കഴിഞ്ഞിട്ട് മാസങ്ങളായി. എന്നാല്‍ ബിഗ് ബോസിനെക്കുറിച്ചോ താരങ്ങളെക്കുറിച്ചോ ഉള്ള ചര്‍ച്ചകളൊന്നും ഇതുവരേയും അവസാനിച്ചിട്ടില്ല. താരങ്ങള്‍ക്കിടയിലെ വഴക്കുകളും തുടരുന്നുണ്ട്. സുഹൃത്തുക്കളായിരുന്നവര്‍ പിരിയുന്നതിനും പിരിഞ്ഞിരുന്നവര്‍ ഒരുമിക്കുന്നതിനുമൊക്കെ ഷോയ്ക്ക് ശേഷം പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചു. തങ്ങളുടെ ഇഷ്ട താരത്തിന് വേണ്ടി മറ്റ് താരങ്ങളെ സൈബര്‍ അറ്റാക്ക് ചെയ്യാന്‍ മടിക്കാത്ത ആരാധകര്‍ക്ക് ഇപ്പോഴും കുറവ് വന്നിട്ടില്ല. ചിലരൊക്കെ ഇപ്പോഴും സോഷ്യല്‍ മീഡിയയിലേക്ക് തിരികെ വന്നിട്ടില്ല. വിവാദങ്ങള്‍ക്കും യാതൊരു കുറവും സംഭവിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളുമൊക്കെ തുടരുകയാണ്. സോഷ്യല്‍ മീഡിയയില്‍ ബിഗ് ബോസ് താരങ്ങളുടെ വാദ പ്രതിവാദങ്ങള്‍ കാണുന്ന ആരാധകര്‍ പറയുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ 5 അല്ല ഇനി വേണ്ടത്, മറിച്ച് സീസണ്‍ 4 ന്റെ കണ്‍ക്ലൂഷനാണെന്നാണ്. അത്രത്തോളം സജീവമാണ് വിഷയങ്ങള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ എന്നതാണ് വസ്തുത. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ വിന്നറായിരുന്നു ദില്‍ഷ പ്രസന്നന്‍. എന്നാല്‍, ദില്‍ഷയുടെ വിജയം അംഗീകരിക്കാന്‍…

    Read More »
  • ഗര്‍ഭിണിയായതും പ്രസവം കഴിഞ്ഞതും രഹസ്യമായി സൂക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി ശ്രീയ ശരണ്‍

    ഗര്‍ഭകാലം ആഘോഷമാക്കുന്നവരാണ് പൊതുവെ സെലിബ്രിറ്റികള്‍. ‘പ്രെഗ്‌നന്‍സി’ ടെസ്റ്റ് ചെയ്ത റിസള്‍ട്ട് മുതല്‍, ആദ്യ സ്‌കാനിങും, പ്രസവകാലത്തെ ആഗ്രഹങ്ങളും, പ്രസവകാലത്തെ ഡാന്‍സും എന്നിങ്ങനെ തുടങ്ങി ലേബര്‍ റൂമില്‍ പോകുന്നത് വരെയുള്ള കാര്യങ്ങള്‍ യൂട്യൂബിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും പങ്കുവയ്ക്കും. എന്നാല്‍, അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തയായിരുന്നു ശ്രീയ ശരണ്‍. മകള്‍ ജനിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞതിന് ശേഷമാണ് താരം അക്കാര്യം പുറത്ത് വിട്ടത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഉള്ള ഒരു ചിത്രം പോലും പങ്കുവച്ചിരുന്നില്ല. അതിന്റെ കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ഇപ്പോള്‍ നടി. എനിക്ക് ഒരുപാട് പേടികള്‍ ഉണ്ടായിരുന്നു. അത് കാരണമാണ് പ്രത്യേകിച്ചും ചിത്രങ്ങള്‍ ഒന്നും പങ്കുവയ്ക്കാതിരുന്നത് എന്ന് ശ്രിയ പറയുന്നു. ”എന്റെ പ്രെഗ്‌നന്‍സി ടൈമിലെ ചിത്രങ്ങള്‍ പങ്കുവയ്ക്കാത്തതിന്റെയും ഒരു കാര്യങ്ങളും തുറന്ന് പറയാത്തതിന്റെയും പ്രധാന കാരണം, ആ സമയം എനിക്ക് പരമാവധി ആസ്വദിക്കണമായിരുന്നു. എന്റേതായ കുറേ സമയങ്ങള്‍ വേണം, ഓരോ ഘട്ടവും ആസ്വദിക്കണം അത് കാരണമാണ് പുറത്ത് പറയാതിരുന്നത്. പിന്നെ മകളെ പ്രസവിച്ച് ആറ് മാസത്തോളം ഞാന്‍…

    Read More »
  • ഫേസ്ബുക്കിലെ ജീവനക്കാരിയായ അമ്മയ്ക്ക് ജോലി നഷ്ടപ്പെട്ടതിൻ്റെ സങ്കടം, അമ്മയുടെ ജോലി നഷ്ടപ്പെട്ടതിൽ 6 വയസുകാരി മകള്‍ക്ക് സന്തോഷം!

    ‘മെറ്റ’യിലെ ജോലി പോയതിലുള്ള സങ്കടത്തിലാണ് അമേരിക്കക്കാരിയായ ഷെല്ലി കാലിഷ് എന്ന യുവതി. രാവിലെ മെയില്‍ നോക്കിയപ്പോഴാണ് ജോലി പോയവിവരം അറിഞ്ഞത്. ‘അതൊരു നീണ്ട മെയിലായിരുന്നു. എനിക്ക് സംശയം തോന്നിയിരുന്നു. ആദ്യത്തെ കുറച്ച് വരികള്‍ക്കപ്പുറം എനിക്ക് വായിക്കാന്‍ സാധിച്ചില്ല. കാരണം അപ്പോഴേക്കും പിരിച്ചുവിടുന്നവരില്‍ ഞാനുമുണ്ടെന്ന് മനസിലായി. പെട്ടെന്ന് തന്നെ ഭര്‍ത്താവിനെ വിളിച്ചു. അദ്ദേഹവും മക്കളും വന്ന് എന്നെ കെട്ടിപ്പിടിച്ചു കുറെ നേരം ഇരുന്നു. ജോലി നഷ്ടമായ കാര്യം ആറു വയസുകാരിയായ മകളോട് പറഞ്ഞപ്പോള്‍ അവള്‍ക്കു സന്തോഷമായി. ഇനി അമ്മയ്ക്ക് എന്നോടൊപ്പം കൂടുതല്‍ സമയം ചെലവിടാമല്ലോ എന്നാണ് അവള്‍ പറഞ്ഞത്. മകളുടെ പ്രതികരണം എന്നെ മറ്റൊരു തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു.’ ഷെല്ലി പറഞ്ഞു. ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സ് ആപ് തുടങ്ങിയ സാമൂഹികമാധ്യമങ്ങളുടെ മാതൃകംപനിയാണ് മെറ്റ. കംപനി ഈയടുത്താണ് നിരവധി ജീവനക്കാരെ പിരിച്ചുവിട്ടത്. വരുമാനത്തിലെ ഇടിവും ഡിജിറ്റല്‍ വ്യവസായമേഖലയില്‍ വര്‍ധിച്ചുവരുന്ന വെല്ലുവിളികളുമാണ് തീരുമാനത്തിന് കാരണമെന്നാണ് മെറ്റ സി.ഇ.ഒ മാര്‍ക് സകര്‍ബര്‍ഗ് അറിയിച്ചത്. 11,000 ജീവനക്കാരെയാണ് ഫേസ്ബുകിന്റെ…

    Read More »
  • ”പാവം യേശുക്രിസ്തു എന്തുപിഴച്ചു? മറ്റ് ചില മതങ്ങളുടെ ആഘോഷങ്ങള്‍ ആയിരുന്നെങ്കില്‍..” ഗവര്‍ണറുടെ വിരുന്ന് ബഹിഷ്‌കരിച്ചതില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ച് എഫ്.ബി. പോസ്റ്റ്

    തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കില്ലെന്ന മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും തീരുമാനത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ജി ശക്തിധരന്‍. മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള പോരിന് യേശുക്രിസ്തു എന്ത് പിഴച്ചുവെന്ന് ശക്തിധരന്‍ ഫെയ്സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ചോദിക്കുന്നു. ”മറ്റ് ചില മതങ്ങളുടെ ആഘോഷങ്ങള്‍ ആയിരുന്നെങ്കില്‍ ഗവര്‍ണര്‍ അല്ല തുക്കിടി ആയിരുന്നു ക്ഷണിച്ചതെങ്കിലും ഇതൊന്നും ആവില്ല സംഭവിക്കുന്നത്. നീണ്ട വെള്ളിത്താടി പിടിപ്പിച്ച മതപുരോഹിതന്റെ കൈപിടിച്ച് വേദിയില്‍ നടക്കാന്‍ എന്തൊരു ആവേശമായിരുന്നു? ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്”-കുറിപ്പില്‍ പറയുന്നു. ശക്തിധരന്റെ കുറിപ്പ്: ആരാന്റെ കുടിയില്‍പാര്‍ക്കുന്ന എരപ്പാളിയോ ഗവര്‍ണ്ണര്‍ ? ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘടിപ്പിക്കുന്ന ക്രിസ്മസ് വിരുന്നില്‍ കേരള മുഖ്യമന്ത്രിയോ മന്ത്രിസഭയിലെ ഏതെങ്കിലും അംഗമോ പങ്കെടുക്കില്ലെന്ന് മാത്രമല്ല ഫലത്തില്‍ അത് ഔദ്യോഗിഗമായി ബഹിഷ്‌ക്കരിക്കുകകൂടിയാണ് കേരള സര്‍ക്കാര്‍ . മുഖ്യമന്ത്രിയും ഗവര്‍ണ്ണറും തമ്മിലുള്ള പോരിന് യേശുക്രിസ്തു എന്ത് പിഴച്ചു? പ്രതിപക്ഷ നേതാവ് വി ഡി സതീശനും…

    Read More »
  • ക്ഷേത്രത്തില്‍ മുഖ്യമന്ത്രി സ്റ്റാലിന്റെ ഭാര്യയ്ക്ക് ചൂടാന്‍ മുത്തുക്കുട; തമിഴ്‌നാട്ടില്‍ വിവാദം

    ചെന്നൈ: ക്ഷേത്ര സന്ദര്‍ശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഭാര്യയ്ക്ക് മഴയില്‍നിന്നു രക്ഷപ്പെടാന്‍ അമ്പലത്തിലെ മുത്തുക്കുട ചൂടിയതിനെച്ചൊല്ലി വിവാദം. സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ ചെന്നൈയ്ക്കടുത്ത് തിരുവട്ടിയൂര്‍ ത്യാഗരാജ സ്വാമിക്ഷേത്ര ദര്‍ശനത്തിനെത്തിയപ്പോഴാണ് സംഭവം. ദുര്‍ഗ സ്റ്റാലിന്‍ ക്ഷേത്രത്തില്‍നിന്ന് പുറത്തിറങ്ങാനൊരുങ്ങിയപ്പോള്‍ മഴ പെയ്തു. എഴുന്നള്ളിപ്പ് വേളയില്‍ പ്രതിഷ്ഠയെ ചൂടിക്കാനുള്ള മുത്തുക്കുടയെടുത്ത് ക്ഷേത്രത്തിലെ ചിലര്‍ ദുര്‍ഗയെ ചൂടിച്ചു. പ്രതിഷ്ഠ നനയാതിരിക്കാന്‍ സാധാരണ കറുത്തകുട ചൂടുകയും ചെയ്തു. https://twitter.com/ShefVaidya/status/1602155564372467712?s=20&t=DqvASOW5ReaBfaQFyvff4w   എഴുത്തുകാരി ഷെഫാലി വൈദ്യ ഇതിന്റെ വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം വിവാദമായത്. പല ബി.ജെ.പി. പ്രവര്‍ത്തകരും സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് പങ്കുവെച്ചു. പ്രതിഷേധം പ്രകടിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കുടുംബത്തിന് ക്ഷേത്രങ്ങളില്‍ ദൈവത്തേക്കാള്‍ വലിയ പരിഗണനയാണ് കിട്ടുന്നതെന്ന് ബി.ജെ.പി നേതാക്കള്‍ കുറ്റപ്പെടുത്തി. എന്നാല്‍, മുത്തുക്കുട ചൂടിച്ചത് ദുര്‍ഗ സ്റ്റാലിന്റെ താത്പര്യപ്രകാരമായിരുന്നില്ലെന്ന് അവരോടൊപ്പമുള്ളവര്‍ അറിയിച്ചു. ക്ഷേത്രത്തിലുണ്ടായിരുന്ന ചിലരാണ് അതു ചെയ്തത്. ദുര്‍ഗ അത് തടഞ്ഞില്ലെന്നേയുള്ളൂവെന്ന് അവര്‍ വിശദീകരിക്കുന്നു.

    Read More »
Back to top button
error: