രാമജന്മഭൂമിയില്‍ ഡ്യൂട്ടിക്കിടെ ‘പത്ത്ലി കമരിയ’യ്ക്ക് ചുവടുവച്ചു, വീഡിയോ വൈറലായതിന് പിന്നാലെ വനിതാ പോലീസുകാര്‍ക്ക് സസ്പെന്ഷന്
ലഖ്നൗ: ട്രെന്‍ഡിംഗ് പാട്ടിന് ചുവടുവച്ച നാല് വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്ക് സസ്പെന്ഷന്. അയോദ്ധ്യയിലെ രാമജന്മഭൂമി സൈറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥരായി നിയോഗിച്ചിരുന്ന വനിതാ പോലീസുകാര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചത്. ഇവരുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് നടപടി.
#Ayodhya: महिला सिपाहियों के द्वारा बनाया गया 'पतली कमरिया तोरी' पर रील। महिला सिपाहियों का विडियो हुआ वायराल। @ayodhya_police pic.twitter.com/YGn8rlj5cU
— Rahul kumar Vishwakarma (@Rahulku18382624) December 16, 2022
അതേസമയം ഇവര്‍ യൂണിഫോമില്‍ അല്ല വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെടുന്നു.
ഇന്‍സ്റ്റാഗ്രാം റീല്‍സിലും യുട്യൂബിലും മറ്റും ഏറെ ട്രെന്‍ഡിംഗ് ആയ ഭോജ്പൂരി പാട്ടായ ‘പത്ത്ലി കമരിയ’യ്ക്കാണ് ഇവര്‍ ചുവടുവച്ചത്. കവിത പട്ടേല്‍, കാമിനി കുഷ്വാഹ, കാശിശ് സഹ്നി, സന്ധ്യ സിംഗ് എന്നിവര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചത്.
യൂണിഫോം കോഡിന്റെ ലംഘനം ആരോപിച്ചായിരുന്നു നടപടി. സംഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസം അഡീഷനല്‍ എസ്പി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.