Social MediaTRENDING

ഇവിടെ എല്ലാം തുറന്ന് കാണിച്ചിട്ട് ഖത്തറില്‍ എത്തിയപ്പോള്‍ എല്ലാം അടച്ച് മൂടി വെച്ചിരിക്കുന്നത് എന്തിനാണ്? ദീപിക പദുക്കോണിനോട് വിമര്‍ശകര്‍

പത്താന്‍ സിനിമയുടെ പേരില്‍ നടി ദീപിക പദുക്കോണ്‍ വലിയ വിമര്‍ശനം ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ ‘ബേഷരം രംഗ്’ എന്ന ഗാനത്തില്‍ ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയാണ് ഇതിനെല്ലാം കാരണം.

അത് കൊണ്ട് തന്നെ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഹിന്ദുമത വിശ്വാസത്തെ കളിയാക്കാനാണ് ഈ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് പല സംഘടനകളും പറയുന്നത്.

Signature-ad

ഇതിനിടയിലാണ് ഇന്നലെ നടന്ന ഫിഫ ലോകകപ്പ് ഫൈനല്‍ മത്സരത്തില്‍ ദീപിക പദുക്കോണ്‍ എത്തിയത്. ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി ആണ് താരം എത്തിയത്. ദീപിക പദുക്കോണും മുന്‍ സ്‌പെയിന്‍ ഗോള്‍കീപ്പറും ക്യാപ്റ്റനുമായ ഇക്കര്‍ കാസിലാസും ചേര്‍ന്നാണ് ട്രോഫി അനാവരണം ചെയ്തത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സിനിമാതാരം ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനായി നിയോഗിക്കപ്പെടുന്നത്. മുന്‍കാലങ്ങളില്‍ കഴിഞ്ഞ ലോകകപ്പില്‍ കിരീടം നേടിയ ടീമിന്റെ നായകനും ആതിഥേയ രാജ്യത്തെ പ്രമുഖ മോഡലും ആണ് സ്റ്റേഡിയത്തിലേക്ക് ട്രോഫി എത്തിക്കാറുള്ളത്.

ഇതിന് മാറ്റം വരുത്തിക്കൊണ്ടാണ് ഖത്തറില്‍ ഒരു ഇന്ത്യക്കാരി ഇത്രയും വലിയ വേദിയില്‍ താരമായി മാറുന്നത്. കിരീടം സൂക്ഷിക്കുന്ന ട്രാവല്‍ കെയ്സിന്റെ നിര്‍മ്മാതാക്കളായ ലൂയിസ് വിറ്റണിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ദീപിക പദുക്കോണ്‍ ഖത്തറില്‍ എത്തിയത്. ബോളിവുഡ് താരത്തിന് പുറമേ മലയാളത്തിലെ പ്രിയ താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും ഖത്തറില്‍ എത്തിയിരുന്നു. നടന്‍ മമ്മൂട്ടിയും മോഹന്‍ലാലും കളി കാണുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു. ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍ വേദിയില്‍ നിന്നുള്ള ദീപിക പദുക്കോണിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങില്‍ ആയിരുന്നു.

അതേസമയം, ദീപികയെ വിമര്‍ശിച്ചുകൊണ്ട് ഒരു കൂട്ടര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഖത്തറില്‍ എത്തിയപ്പോള്‍ എല്ലാം അടച്ച് മൂടി വെച്ചിരിക്കുന്നത് എന്തിനാണ്? ഡഫല്‍ ബാഗ് പോലെയുണ്ടല്ലോ, കട്ടികുറഞ്ഞ വസ്ത്രങ്ങള്‍ കിട്ടിയില്ലേ, സൗദി അറേബ്യയില്‍ കട്ടികുറഞ്ഞ വസ്ത്രങ്ങളും തൂങ്ങുന്ന നെക്ലേസുകളും ഇല്ലേ, എന്താ എല്ലാം മറച്ചത് ഓപ്പണ്‍ ആക്കി കാണിക്കാമായിരുന്നില്ലേ എന്നാണ് പലരും ദീപികയെ വീണ്ടും വിമര്‍ശിച്ചുകൊണ്ട് പറയുന്നത്. എന്നാല്‍, ഇതുവരെയും ദീപിക പദുക്കോണ്‍ തന്നെ വിമര്‍ശിക്കുന്നവര്‍ക്കെതിരേ പ്രതികരിച്ചിട്ടില്ല. ദീപികയോടൊപ്പം ഭര്‍ത്താവ് രണ്‍വീര്‍ സിങ്ങും കളി കാണാന്‍ എത്തിയിരുന്നു.

Back to top button
error: