Social Media

  • അടച്ചിട്ട മുറിയില്‍ ഞാന്‍ പറഞ്ഞത് അല്ല പുറത്ത് വന്നത്; ദിലീപ് കേസിലെ മൊഴിയെക്കുറിച്ച് ബിന്ദു പണിക്കര്‍

    മലയാള സിനിമാ ഇന്റസ്ട്രിയെ അടിമുടി ഉലച്ച സംഭവമായിരുന്നു നടിയെ ആക്രമിച്ച കേസ്. കേസില്‍ ജനപ്രിയ നായകന്‍ ദിലീപ് അറസ്റ്റിലാകുകയും ചെയ്തു. പിന്നീട് മലയാള സിനിമയിലെ നടീ – നടന്മാരുടെയും സംവിധായകരുടെയും നിര്‍മാതാക്കളുടെയും ഒക്കെ ഒരു നീണ്ട സാക്ഷി പട്ടികയാണ് കണ്ടത്. അതിലൊരു സാക്ഷിയായിരുന്നു നടി ബിന്ദു പണിക്കരും. ബിന്ദു പണിക്കര്‍ ആദ്യം പോലീസിന് കൊടുത്ത മൊഴി പിന്നീട് മാറ്റി പറഞ്ഞു എന്നൊക്കെ വാര്‍ത്തകളുണ്ടായി. വിഷയത്തില്‍ ആദ്യമായി ബിന്ദു പണിക്കര്‍ പ്രതികരിച്ചു. ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ബിന്ദു പണിക്കര്‍, ദിലീപ് കേസിനെ കുറിച്ച് സംസാരിച്ചത്. സത്യത്തില്‍ താന്‍ എങ്ങിനെയാണ് ഈ സാക്ഷി പട്ടികയില്‍ വന്നത് എന്ന് പോലും അറിയില്ല എന്ന് ബിന്ദു പണിക്കര്‍ പറയുന്നു. ”ഒരു പക്ഷേ ഒന്നിച്ച് ഒരുപാട് സിനിമകളില്‍ അഭിനയിച്ചത് കൊണ്ടാവാം തന്നെ സാക്ഷിയാക്കിയത്. എന്നാല്‍, ഞാന്‍ പോലീസിന് കൊടുത്ത മൊഴിയെ കുറിച്ച് പുറത്ത് വന്ന കാര്യങ്ങള്‍ വാസ്തവ വിരുദ്ധമാണ്. അടച്ചിട്ട മുറിയില്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അല്ല…

    Read More »
  • ക്രിസ്മസ് ആവേശം വാനോളമുയര്‍ത്തി എമിറേറ്റ്‌സിന്റെ ‘സാന്റാവിമാനം’

    ദുബായ്: സാന്റാക്ലോസും റെയ്ന്‍ഡീറുകള്‍ വലിക്കുന്ന മഞ്ഞു വണ്ടിയുമെല്ലാം ലോകമമ്പാടും ക്രിസ്മസിന്‍െ്‌റ പ്രതീകങ്ങളാണ്. മഞ്ഞുപെയ്യുന്ന യൂറോപ്പെന്നോ കണ്ണെത്താത്ത മണലാരണ്യമെന്നോ അതിനു വേര്‍തിരിവില്ല. അത്തരത്തില്‍ ഏറെ ആനന്ദം പകരുന്ന ഒരു ക്രിസ്മസ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ്. എമിറേറ്റ്സിന്റെ ഒരു യാത്രാവിമാനത്തെ സാന്റയുടെ വാഹനം പോലെ, റെയ്ന്‍ഡീറുകള്‍ വലിച്ചുനീക്കി ആകാശത്തേക്കുയര്‍ത്തുന്ന ഗ്രാഫിക് വീഡിയോയാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. സാന്റയെ പോലെ ക്രിസ്മസ് തൊപ്പിയണിഞ്ഞ ഒരു വിമാനം ക്രിസ്മസ് സംഗീതത്തിന്റെ അകമ്പടിയോടെ ആകാശത്തേക്ക് പതിയെ ഉയരുന്ന ദൃശ്യം കാണുന്നവരുടെ ഉള്ളിലും സ്വര്‍ഗീയമായ ആഹ്ളാദം നിറയ്ക്കുന്നു. https://www.instagram.com/reel/Cmg1MTABatF/?utm_source=ig_web_copy_link ക്യാപ്റ്റന്‍ ക്ലോസ് ടേക്ക് ഓഫിന് അനുമതി തേടുന്നു എന്ന കുറിപ്പോടെയാണ് എമിറേറ്റ്സ് 100 പിക്സല്‍സിനൊപ്പം വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതിനോടകം ലൈക്ക് ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് രസകരമായ കുറിപ്പുകളും കമന്റ് ബോക്സില്‍ കുന്നുകൂടുകയാണ്.  

    Read More »
  • ഐ.പി.എല്‍ ലേലത്തിനിടെ ട്രെന്‍ഡിങ് മാരന്റെ മകള്‍; ആരാധകരുടെ സ്വന്തം കാവ്യ മാരന്‍

    Take My Heart ❤ Kavya Maaran pic.twitter.com/fy8a26D5A7 — Virat_Jaga_18 (@ViratJagdish) December 23, 2022 കൊച്ചി: ഐ.പി.എല്‍ താരലേലം കത്തിക്കയറിയപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങായത് ഹൈദരാബാദ് ടീം ഉടമ കലാനിധി മാരന്റെ മകള്‍ കാവ്യ മാരനാണ്. താരലേലം കാണാന്‍ ഇരിക്കുന്നത് തന്നെ ഹൈദരാബാദ് സി.ഇ.ഒ: കാവ്യയെ കാണാനാണെന്നും ചലച്ചിത്ര താരങ്ങളെപ്പോലെ അവര്‍ അതീവ സുന്ദരിയാണെന്നും ആരാധകര്‍ പറയുന്നു. കാവ്യയുടെ നിരവധി ചിത്രങ്ങളും അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ലേലത്തില്‍ ഹൈദരാബാദിനായി നീക്കങ്ങള്‍ നടത്തിയത് കാവ്യയായിരുന്നു. മുന്‍പ് സണ്‍റൈസേഴ്‌സിന്റെ മത്സരങ്ങള്‍ക്കിടെയും ലേലത്തിനിടെയും പല തവണ കാവ്യയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. https://twitter.com/boy_in_chennai/status/1606224921880891393?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1606224921880891393%7Ctwgr%5Ef6d56822529216d432396c165096b4c52631f677%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fsports%2Fcricket%2F2022%2F12%2F24%2Fipl-auction-kavya-maran-is-trending-again.html ലേലത്തിലും കാവ്യയുടെ ഹൈദരാബാദ് ടീം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 13.25 കോടി രൂപയ്ക്ക് അവര്‍ ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിനെ തട്ടകത്തിലെത്തിച്ചു. മായങ്ക് അഗര്‍വാളിനായി ചെന്നൈ സൂപ്പര്‍ കിങ്സിനൊപ്പം മത്സരിച്ച് ഒടുവില്‍ 8.25 കോടി രൂപയ്ക്ക് ഇന്ത്യന്‍ താരത്തെ തട്ടകത്തിലെത്തിച്ചു. ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഹെന്റിച്ച് ക്ലാസെനേയും…

    Read More »
  • വിരമിക്കുന്നതിന് മുമ്പുള്ള അവസാന സല്യൂട്ട് അമ്മയ്ക്ക് അര്‍പ്പിച്ച് സൈനികന്‍; വീഡിയോ വൈറല്‍

    അമ്മ എന്ന വാക്കിന് എന്തുമാത്രം അര്‍ത്ഥങ്ങളുണ്ട്. ഓരോരുത്തര്‍ക്കും ആ വാക്ക് നല്‍കുന്ന അര്‍ത്ഥം ഓരോന്നായിരിക്കും. ആദ്യമായി നാവില്‍ വഴങ്ങുന്ന വാക്ക്, കണ്ണ് തുറക്കുമ്പോള്‍ ആദ്യം കാണുന്ന വ്യക്തി അങ്ങനെയങ്ങനെ….അമ്മ, ഉമ്മ എന്ന് എങ്ങനെ വിളിച്ചാലും വിളിക്കുന്നയാളിനും, കേള്‍ക്കുന്നയാളിനും ഇന്നും ഇത്രയേറെ സംതൃപ്തി നല്‍കുന്ന ഒരു വാക്ക് ഒരു ഭാഷയിലും കാണില്ല. ആണ്‍കുട്ടികള്‍ക്ക് അമ്മമാരോട് അടുപ്പം ഇത്തിരി കൂടുതലാണ്. കാരണം പിറന്നുവീണ അന്നു മുതല്‍ എന്നും എപ്പോഴും ആ തുണ അല്ലെങ്കില്‍ ആ തണലില്ലാതെ അവര്‍ക്ക് പറ്റില്ല. ഒരു പുരുഷന്റെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കാന്‍ അവന്‍ തന്റെ അമ്മയോട് എങ്ങനെ പെരുമാറുന്നു എന്ന് കണ്ടാല്‍ മതിയെന്നാണ് പലരുടെയും അഭിപ്രായം. അമ്മയുടെ മുഖത്ത് വിടരുന്ന ചിരി കാണാന്‍ സര്‍പ്രൈസ് നല്‍കി കൊണ്ട് നാം അവരെ സന്തോഷിപ്പിക്കാറുണ്ട്. ഇത്തരം സര്‍പ്രൈസ് വീഡിയോകള്‍ നാം ധാരാളം കാണാറുണ്ട്. ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നതും അത്തരം ഒരു വീഡിയോയാണ്. വിരമിക്കുന്നതിന് മുമ്പുള്ള അവസാന സല്യൂട്ട് അമ്മയ്ക്ക് അര്‍പ്പിച്ച് തനിക്കായി നല്‍കിയ…

    Read More »
  • ”പള്ളിയുടെ പാരിഷ് ഹാളില്‍ മാംസം വിളമ്പാന്‍ പോലും അനുവാദം നല്‍കാത്ത ഈ നോമ്പുകാലത്ത്..” ക്രിസ്മസ് വിരുന്നുകള്‍ക്ക് വിമര്‍ശനം

    കൊച്ചി: നോമ്പുകാലത്ത് ആഡംബര ഹോട്ടലില്‍ മുഖ്യമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ ക്രിസ്ത്യന്‍ സഭാ തലവന്മാര്‍ പങ്കെടുത്ത നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് സിറോ മലബാര്‍ സഭ മുന്‍ വക്താവും അങ്കമാലി സെന്റ് ജോര്‍ജ് ബസിലിക്ക റെക്ടറുമായ ഫാ. ജിമ്മി പൂച്ചക്കാട്ട്. ”ഡിസംബര്‍ 24 വരെ ഒരുക്കത്തിന്റെ കാലമാണെന്നും ആഘോഷത്തിന്റെ കാലഘട്ടം ഡിസംബര്‍ 25 മുതല്‍ ജനുവരി ആറു വരെയാണെന്നും ഉറപ്പിച്ചു പറയാനുള്ള ആര്‍ജ്ജവം നമുക്കുണ്ടാകട്ടെ. ആര്/ എന്ത് കഴിച്ചു…. കഴിച്ചില്ല എന്നുള്ളതല്ല, പള്ളിയുടെ പാരിഷ് ഹാളില്‍ മാംസം വിളമ്പാന്‍ പോലും അനുവാദം നല്‍കാത്ത ഈ നോമ്പുകാലത്ത്, ഏതു വലിയവന്‍ വിളിച്ചാലും, വണ്ടിക്കൂലിയും മുടക്കി ചെന്ന് അവര്‍ കാട്ടുന്ന ഏതു കൂത്തിനും കൂട്ടുനില്‍ക്കാതിരിക്കാനുള്ള നട്ടെല്ലുബലം എല്ലാവര്‍ക്കും ഉണ്ടാകട്ടെ!”- ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു. ക്രിസ്മസ് കമ്പോളവത്സരിക്കുമ്പോള്‍.. എന്ന തലക്കെട്ടോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. കുറിപ്പിന്റെ പൂര്‍ണരൂപം ക്രിസ്മസ് കമ്പോളവല്‍ക്കരിക്കപ്പെടുമ്പോള്‍… കത്തോലിക്കാ സഭ പൊതുവേയും, കേരളത്തിന്റെ പശ്ചാത്തലത്തില്‍ വളരെ പ്രത്യേകമായും, ഈശോയുടെ പിറവി തിരുനാളിന് ഒരുക്കമായ നോമ്പുകാലം…

    Read More »
  • ”മോള്‍ക്ക് ഞാന്‍ അങ്ങോട്ട് 15 ദിര്‍ഹം തരാം, ഒരു ട്രൗസര്‍ വാങ്ങിയിട്”…നടി മീരാനന്ദന്റെ വീഡിയോയ്ക്ക് താഴെ സദാചാര ആങ്ങളമാര്‍

    മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മീരാ നന്ദന്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ അവതാരികയായാണ് മീരാനന്ദനെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ മുല്ല എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമായ മീരാനന്ദന്‍ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് നടി മീരാനന്ദന്‍. കഴിഞ്ഞ ദിവസം താരം പങ്കുവെച്ച വീഡിയോയ്ക്ക് എതിരെയാണ് കടുത്ത സദാചാര ആക്രമണം ഉണ്ടായിരിക്കുന്നത്. മീരാ നന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ലുലു മാളിലെ രാത്രികാല ഷോപ്പിങ് ഫെസറ്റിവലിനെക്കുറിച്ച് പറയുകയാണ്. വീഡിയോയില്‍ താരം ധരിച്ചിക്കുന്ന വസ്ത്രത്തിന്റെ ഇറക്കമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സദാചാരവാദികളെ ചൊടിപ്പിച്ചിട്ടുള്ളത്. നിരവധി സദാചാര കമ്മെന്റുകളാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ വരുന്നത്. ”മോളെ മീരാനന്ദന്‍ മോള്‍ക്ക് ഞാന്‍ അങ്ങോട്ട് 15 ദിര്‍ഹം തരാം, ഒരു ട്രൗസര്‍…

    Read More »
  • ടിവി ഓഫാക്കിക്കോ, അച്ഛന്‍ വരുന്നുണ്ട്.. സമൂഹമാധ്യമങ്ങളില്‍ പൊട്ടിച്ചിരി പടര്‍ത്തി കുട്ടിക്കുറുമ്പിയും വളര്‍ത്തു നായയും

    നിരവധി വീഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഫോണില്‍ ഏറെ സമയം ചിലവഴിക്കുന്നത് കൊണ്ട് തന്നെ മനസ്സിന് സന്തോഷം നല്‍കുന്ന രസകരവും ഹൃദ്യവുമായ വീഡിയോകളാണ് ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ കാണാനും പങ്കുവെയ്ക്കാനും ആഗ്രഹിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് പങ്കുവെയ്ക്കപ്പെടുന്ന രസകരമായ ഇത്തരം നിരവധി വിഡിയോകള്‍ ശ്രദ്ധേയമാവാറുണ്ട്. ഇപ്പോള്‍ അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഒരു വളര്‍ത്തുനായയും കുട്ടിയും തമ്മിലുള്ള അടുപ്പത്തെ കാണിക്കുന്നതാണീ വീഡിയോ. സോഫയിലിരുന്ന് ടിവി കാണുന്ന പെണ്‍കുട്ടിയെയും ഈ സമയം ടിവിക്ക് മുമ്പില്‍ വളര്‍ത്തുനായ കിടക്കുന്നതും വിഡിയോയില്‍ ദൃശ്യമാണ്. https://twitter.com/Yoda4ever/status/1604440086396825600?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1604440086396825600%7Ctwgr%5Ee0b2140a0eaae57326bf64f88db5841b2c1d5735%7Ctwcon%5Es1_c10&ref_url=https%3A%2F%2Fflowersoriginals.com%2F2022%2F12%2Flittle-girl-and-pet-dog-funny-video%2F കുട്ടിയുടെ അച്ഛന്‍ വരുന്നത് മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ടിവി കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയോട് ടിവി ഓഫാക്കാന്‍ ഓര്‍മ്മപ്പെടുത്തുകയാണ് നായ. പെട്ടെന്ന് ടിവി ഓഫാക്കുകയും പഠിക്കുന്നതായി കുട്ടി അഭിനയിക്കുകയും ചെയ്യുമ്പോള്‍ അച്ഛന്‍ മുറിയിലേയ്ക്ക് കയറിവരുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വലിയ ചിരിയാണ് പടര്‍ത്തുന്നത്.  

    Read More »
  • മിണ്ടീം പറഞ്ഞും കാര്യം സാധിക്കാം…വൈറലായി യു.പിയിലെ ശൗചാലയം

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഗൗരു ദുണ്ഡ ഗ്രാമത്തില്‍ പുതുതായി ശൗചാലയത്തിന്റെ ചിത്രം വൈറല്‍. ഒരു ശൗചാലയത്തിനുള്ളില്‍ തന്നെ വേര്‍തിരിവുകളില്ലാതെ അടുത്തടുത്തായി രണ്ട് ഇന്ത്യന്‍ ടോയ്ലറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ‘ഇസത് ഘര്‍’ എന്ന ടോയ്‌ലറ്റ് കോംപ്ലക്‌സിലാണ് വിചിത്രമായി രീതിയില്‍ ശൗചാലയം നിര്‍മിച്ചത്. ചില മുറികളില്‍ ഭിത്തി ഇല്ലാതെ രണ്ട് ക്ലോസറ്റുകളാണ് ഉള്ളതെങ്കില്‍ ചിലതിന് വാതില്‍ പോലുമില്ല. ചിത്രം പുറത്തുവന്നതോടെ രൂക്ഷമായ വിമര്‍ശനവും പരിഹാസവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. ഇതെന്താ ഫാമിലി ടോയ്‌ലെറ്റ് ആണോ എന്നാണ് നിരവധിപേര്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ഇത് കൊള്ളാം, മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ’ എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. തുടര്‍ന്ന് ബസ്തി ജില്ലാ ഭരണകൂടം ഇടപെട്ടു. വിഷയത്തില്‍ അന്വേഷണം നടത്തുകയാണെന്ന് ജില്ലാ ഭരണകൂടം പറയുന്നു. ശൗചാലയ സമുച്ചയത്തിലെ ടോയ്ലറ്റുകള്‍ക്ക് എന്തുകൊണ്ടാണ് വാതിലുകളും വേര്‍തിരിവ് ഭിത്തിയും ഇല്ലാത്തതെന്ന് വിശദീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് ഓഫീസര്‍ നമ്രത ശരണ്‍ എന്‍ഡി ടിവിയോട് പറഞ്ഞു.    …

    Read More »
  • തെരുവുനായ്ക്കൾക്ക് ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണവും നല്‍കുന്ന ഒരു ഡോഗ് ലവർ; വീഡിയോ കാണാം…

    പ്രചോദിപ്പിക്കുന്ന ഒട്ടേറെ വീഡിയോകളാണ് ദിവസവും സാമൂഹിക മാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്. അത്തരത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ സൈബർ ലോകത്ത് ഹിറ്റാകുന്നത്. തെരുവുനായ്ക്കൾക്കായി ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണവും നൽകുന്ന ഒരു ഡോഗ് ലവറിനെ ആണ് വീഡിയോയിൽ കാണുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ആണ് വീഡിയോ പ്രചരിക്കുന്നത്. തായ്ലാൻറിലെ തെരുവുനായ്ക്കൾക്കായി തൻറെ വാഹനം നിറയെ ക്രിസ്മസ് സമ്മാനങ്ങളും ഭക്ഷണവുമായി പോകുന്ന യുവാവിനെ ആണ് വീഡിയോയുടെ തുടക്കത്തിൽ കാണുന്നത്. ശേഷം വിളമ്പി വച്ചിരിക്കുന്ന ഭക്ഷണം കഴിക്കാനായി തെരുവുനായ്ക്കൾ വാഹനത്തിൻറെ അരികിൽ എത്തുന്നതും വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോ കണ്ടതും ലൈക്ക് ചെയ്തതും കമൻറുകൾ രേഖപ്പെടുത്തിയതും. മനോഹരമായ വീഡിയോ എന്നാണ് ആളുകളുടെ അഭിപ്രായം.   View this post on Instagram   A post shared by The Dodo (@thedodo) അതേസമയം, അച്ഛൻ വരുമ്പോൾ ടിവിക്ക് മുമ്പിലിരിക്കാതെ ഹോംവർക്ക് ചെയ്യാൻ കുട്ടിക്ക് സിഗ്നൽ നൽകുന്ന ഒരു മിടുക്കൻ നായയുടെ വീഡിയോ ആണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായത്. ജർമൻ…

    Read More »
  • ഓരോന്ന് അടിച്ചടിച്ച് പോകാം! ആംബുലന്‍സ് നിര്‍ത്തി മദ്യപിച്ച് ഡ്രൈവറും രോഗിയും; വീഡിയോ വൈറല്‍

    ഭുവനേശ്വര്‍(ഒഡീഷ): ആശുപത്രിയിലേക്കുള്ള യത്രയ്ക്കിടെ വാഹനം നിര്‍ത്തി രോഗിക്കൊപ്പം മദ്യപിച്ച് ആംബുലന്‍സ് ഡ്രൈവര്‍. ജഗത്സിങ്പുര്‍ ജില്ലയിലെ തിര്‍തോലിലാണ് സംഭവം. കാലിന് പരുക്കേറ്റ രോഗിയുമായി ആശുപത്രയിലേക്ക് പോകുംവഴിയാണ് ഡ്രൈവറും രോഗിയും ഷെയറിട്ടടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. വാഹനം നിര്‍ത്തി റോഡരികില്‍ നിന്ന് ആംബുലന്‍സ് ഡ്രൈവര്‍ മദ്യം ഒഴിച്ചുകൊടുക്കുന്നതും രണ്ടുപേരും ചേര്‍ന്ന് മദ്യപികുന്നതും ദൃശ്യത്തിലുണ്ട്. വാഹനത്തിനുള്ളിലെ സ്ട്രെച്ചറില്‍ കിടന്നുകൊണ്ടാണ് രോഗി മദ്യപിക്കുന്നത്. സംഭവത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നതോടെ, രോഗി ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് താന്‍ മദ്യം ഒഴിച്ചുകൊടുത്തതെന്ന് ആംബുലന്‍സ് ഡ്രൈവര്‍ വിശദീകരിച്ചു. ഇരുവരും രണ്ടുപെഗ്ഗ് വീതം കഴിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. ഒരു സ്ത്രീയും പ്രായപൂര്‍ത്തിയാവാത്ത കുട്ടിയും ഇതേസമയം വാഹനത്തില്‍ ഉണ്ടായിരുന്നു. In a shocking incident that took place in #Odisha #india ,a video of an ambulance driver drinking with a patient while on their way to hospital. In the video, the ambulance driver can…

    Read More »
Back to top button
error: