Social MediaTRENDING

വിരമിക്കുന്നതിന് മുമ്പുള്ള അവസാന സല്യൂട്ട് അമ്മയ്ക്ക് അര്‍പ്പിച്ച് സൈനികന്‍; വീഡിയോ വൈറല്‍

മ്മ എന്ന വാക്കിന് എന്തുമാത്രം അര്‍ത്ഥങ്ങളുണ്ട്. ഓരോരുത്തര്‍ക്കും ആ വാക്ക് നല്‍കുന്ന അര്‍ത്ഥം ഓരോന്നായിരിക്കും. ആദ്യമായി നാവില്‍ വഴങ്ങുന്ന വാക്ക്, കണ്ണ് തുറക്കുമ്പോള്‍ ആദ്യം കാണുന്ന വ്യക്തി അങ്ങനെയങ്ങനെ….അമ്മ, ഉമ്മ എന്ന് എങ്ങനെ വിളിച്ചാലും വിളിക്കുന്നയാളിനും, കേള്‍ക്കുന്നയാളിനും ഇന്നും ഇത്രയേറെ സംതൃപ്തി നല്‍കുന്ന ഒരു വാക്ക് ഒരു ഭാഷയിലും കാണില്ല.

ആണ്‍കുട്ടികള്‍ക്ക് അമ്മമാരോട് അടുപ്പം ഇത്തിരി കൂടുതലാണ്. കാരണം പിറന്നുവീണ അന്നു മുതല്‍ എന്നും എപ്പോഴും ആ തുണ അല്ലെങ്കില്‍ ആ തണലില്ലാതെ അവര്‍ക്ക് പറ്റില്ല. ഒരു പുരുഷന്റെ യഥാര്‍ത്ഥ സ്വഭാവം മനസിലാക്കാന്‍ അവന്‍ തന്റെ അമ്മയോട് എങ്ങനെ പെരുമാറുന്നു എന്ന് കണ്ടാല്‍ മതിയെന്നാണ് പലരുടെയും അഭിപ്രായം. അമ്മയുടെ മുഖത്ത് വിടരുന്ന ചിരി കാണാന്‍ സര്‍പ്രൈസ് നല്‍കി കൊണ്ട് നാം അവരെ സന്തോഷിപ്പിക്കാറുണ്ട്. ഇത്തരം സര്‍പ്രൈസ് വീഡിയോകള്‍ നാം ധാരാളം കാണാറുണ്ട്.

Signature-ad

ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നതും അത്തരം ഒരു വീഡിയോയാണ്. വിരമിക്കുന്നതിന് മുമ്പുള്ള അവസാന സല്യൂട്ട് അമ്മയ്ക്ക് അര്‍പ്പിച്ച് തനിക്കായി നല്‍കിയ സ്‌നേഹത്തിനും കരുതലിനും ആദരവ് പ്രകടിപ്പിച്ചിരിക്കുകയാണ് കരസേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. വൈറലായ വീഡിയോയില്‍ ആ അമ്മയുടെ മുഖത്തെ സന്തോഷം സമാനതകളില്ലാത്തതാണ്. മേജര്‍ ജനറല്‍ രഞ്ജന്‍ മഹാജനാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

https://www.instagram.com/reel/CmGIZy8N8aq/?utm_source=ig_web_copy_link

സൈനിക ഉദ്യോഗസ്ഥന്‍ യൂണിഫോം ധരിച്ച് വീട്ടില്‍ പ്രവേശിക്കുന്നു. മാര്‍ച്ച് ചെയ്ത് കൊണ്ട് നേരെ അമ്മയുടെ അരികിലേക്ക്. സോഫയില്‍ ഇരിക്കുന്ന അമ്മ മകനെ കണ്ട് സന്തോഷത്തോടെ അത്ഭുതപ്പെടുന്നു. സോഫയ്ക്ക് അരികില്‍ എത്തിയപ്പോള്‍ അമ്മയ്ക്ക് മകന്റെ വക സല്യൂട്ട്. ആ വൈകാരിക നിമിഷത്തില്‍ അമ്മയും മകനും പരസ്പരം ആലിംഗനം ചെയ്യുന്നു. അമ്മയ്ക്ക് ഒരു മാല സമ്മാനിക്കുന്നതും വീഡിയോയില്‍ കാണാം. അമ്മയാണ് ഇന്ത്യന്‍ ആര്‍മിയുടെ യൂണിഫോം അണിയാന്‍ തന്നെ യോഗ്യനാക്കിയതെന്ന് മേജര്‍ ജനറല്‍ പറയുന്നു.

Back to top button
error: