Social Media
-
28/12/2022ബെഡ്ഷീറ്റ് അഴിഞ്ഞ് കനകയുടെ മുന്നില്‍ പിറന്നപടി നിന്ന കാര്യം വെളിപ്പെടുത്തി മുകേഷ് !
മലയാളത്തില്‍ സിനിമയുടെ ചരിത്രത്തില്‍ ഇടംനേടിയ ചിത്രമാണ് ‘ഗോഡ്ഫാദര്‍’. സിദ്ധിഖ്‌ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ചിത്രത്തിലൂടെ നാടകാചാര്യന്‍ എ.എ.ന്‍ പിള്ള ആദ്യമായി വെള്ളിത്തിരയ്ക്കു മുന്നിലെത്തി. ഇതിനു പുറമേ മുകേഷ്, ജഗദീഷ്, ഇന്നസെന്റ്, തിലകന്‍, ഫിലോമിന, കനക, സിദ്ധിഖ്, കെപിഎസി ലളിത തുടങ്ങി വലിയ താരനിര തന്നെയുണ്ടായിരുന്നു ഈ ചിത്രത്തില്‍. ചിത്രത്തിലെ അഞ്ഞൂറാനും ആനപ്പാറയില്‍ അച്ഛമ്മയും സ്വാമിയേട്ടനും എല്ലാം ഇന്നും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. 1991 നവംബര്‍ 15 നായിരുന്നു ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ മാലു എന്ന കഥാപാത്രത്തെ ആയിരുന്നു കനക അവതരിപ്പിച്ചത്. ഇപ്പോഴിതാ ഗോഡ്ഫാദര്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു രസകരമായ സംഭവം പങ്കു വെക്കുകയാണ് മുകേഷ് തന്റെ യൂട്യൂബ് ചാനലിലൂടെ. മുകേഷ് സ്പീക്കിങ് എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ ആണ് താരം തന്റെ പഴയ സിനിമയിലെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കു വെക്കാറുള്ളത്. അടുത്തിടെ നടി ഉര്‍വശിയെ സിനിമയുടെ സെറ്റില്‍ വെച്ച് പറ്റിച്ച സംഭവം താരം വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ…
Read More » -
27/12/2022ജയില്‍ ഒന്നു കാണിച്ചു തരുവോ സാറേ… പോലീസ് സ്റ്റേഷനിലെത്തിയ കുട്ടിപ്പടയുടെ ആഗ്രഹം; പൊട്ടിച്ചിരിച്ച് സോഷ്യല്‍മീഡിയ
തൊടുപുഴ : പോലീസ് സ്റ്റേഷനിലെത്തിയ കുട്ടിപ്പട്ടാളത്തിന്റെ വീഡിയോ വൈറല്‍. ക്രിസ്മസ് കരോളുമായി കാഞ്ഞാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ ഒരു കൂട്ടം കുട്ടികളുടെവീഡിയോ കേരളാ പോലീസിന്റെ സമൂഹമാധ്യമ പേജിലാണ് പങ്കുവച്ചിരിക്കുന്നത്. ‘കാഞ്ഞാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ അതിഥികള്‍’ എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. https://www.instagram.com/reel/CmovfUrB_ws/?utm_source=ig_web_button_share_sheet പൊതുവെ കുട്ടികള്‍ക്ക് പോലീസുകാരും സ്റ്റേഷനുമൊക്കെ അല്പം പേടി തന്നെയാണ്. എന്നാല്‍ ഇവരാകട്ടെ പോലീസ് സ്റ്റേഷനില്‍ പാട്ടും നൃത്തവുമായി ആഘോഷമാക്കുകയായിരുന്നു. സാന്റാക്ലോസിനും കൂട്ടര്‍ക്കും പോലീസ് സ്റ്റേഷനില്‍ നിന്നും കേക്കും സമ്മാനമായി ലഭിച്ചു. വീഡിയോയുടെ ഒടുവില്‍ കൂട്ടത്തിലൊരു ആണ്‍കുട്ടി തന്റെ ആഗ്രഹം പോലീസുകാരനോട് പറയുന്നതാണ് വീഡിയോയുടെ പഞ്ച് ലൈന്‍. ”ജയില്‍ ഒന്നു കാണിച്ചു തരുവോ സാറേ…” എന്ന ചോദിച്ചുകൊണ്ട് സ്റ്റേഷനകത്തേയ്ക്ക് കൂളായങ്ങ് കയറിപ്പോകുകയാണ് കക്ഷി. ”ജയിലില്ലിവിടെ ലോക്കപ്പേയുള്ളൂ” എന്ന് പോലീസ് ഉദ്യോഗസ്ഥന്റെ മറുപടിയും കേള്‍ക്കാം. ”പത്ത് മിനുട്ടു കൊണ്ട് പോലീസ് സ്റ്റേഷന്‍ ഡെ കെയര്‍ ആക്കി മാറ്റി”യെന്നും ”ഇനി ചോറുണ്ടില്ലെങ്കില്‍ പോലീസ് പിടിക്കുമെന്ന് കുട്ടികളോട് എങ്ങനെ പറയും” എന്നൊക്കെയുള്ള രസകരമായ…
Read More » -
27/12/2022
മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ വിറ്റ് കാശാക്കിയ യൂട്യൂബർ… കേരളത്തിലെ ഞരമ്പ് രോഗികളെ പിഴിഞ്ഞു ഊറ്റി കാശാക്കുന്ന ഒരു താരം
സോഷ്യൽ മീഡിയയിലെ ഹോട്ട് താരമായ അഞ്ജിത നായർ ചർച്ചയാവുന്നു. മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ വിറ്റ് കാശാക്കിയ യൂട്യൂബർ എന്ന പേരിലാണ് ഇവർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ അഞ്ജിത ഒക്കെ അടിപൊളി മാർക്കറ്റിങ് സ്ട്രേറ്റേജി ഇംപ്ലിമെൻററാണ്. അഞ്ജിത കേരളത്തിലെ മൊത്തം ഊളകളെ കമെന്റ് ബോക്സിൽ എത്തിച്ച് തെറി വിളി മേടിച്ച് കൂട്ടുന്നതിനോടൊപ്പം റീച്ചും കാശും ഫോക്കസ് ചെയുന്നു. ഞെട്ടരുത് എന്ന ടൈറ്റിലും ഇട്ട് ഇപ്പൊ കാണും ഇപ്പൊ കാണും എന്ന് നോക്കി ഇരിക്കുന്ന ചൊറികൾക്ക് ഒന്നും കാണിക്കത്തുമില്ല. നിരാശ കൊണ്ട് ഈ നാറികൾ തെറി വിളിച്ച് വിളിച്ച് കുരച്ച് ചാവുന്നു. എന്റെ കണ്ണിൽ അഞ്ജിത മികച്ച സ്റ്റ്‌ട്രാറ്റജി മേക്കറാണ്. മറ്റൊരു ആങ്കിളിൽ ചിന്തച്ചാൽ MBA സ്റ്റുഡൻസിനും മാർക്കറ്റ് അനലിസ്റ്റുകൾക്കും ഹൗ റ്റു മേക്ക് മാർക്കറ്റിംഗ് സ്ട്രറ്റേജീസ് ആൻറ് ഇറ്റ്സ് ഇംപ്ലിമെൻറേഷൻ എനിന്നിവയിൽ റഫറൻസ് ചെയാൻ പറ്റിയ ഒരു എക്സാമ്പിൾ കൂടിയാണ് അഞ്ജിത എന്ന പോസ്റ്റാണ് വൈറലായികൊണ്ടിരിക്കുന്നത്. മലയാളികളുടെ ലൈംഗിക ദാരിദ്ര്യത്തെ…
Read More » -
27/12/2022സല്‍മാന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ഷാരൂഖ് എത്തി; കെട്ടിപിടിച്ചും സ്‌നേഹം പങ്കുവച്ചും ഖാന്‍മാര്‍
ബോളിവുഡിലെ മെഗാ താരങ്ങളാണ് ഖാന്‍മാരായ ഷാരൂഖും സല്‍മാനും. ഇരുവരും ഒന്നിച്ചെത്തുന്ന നിമിഷങ്ങളൊക്കെ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിക്കാറ്. സല്‍മാന്‍ ഖാന്റെ 57-ാം പിറന്നാളിനോടനുബന്ധിച്ച് സഹോദരി അര്‍പിത മുംബൈയില്‍ പാര്‍ട്ടിയൊരുക്കിയിരുന്നു. സല്‍മാന് ആശംസകളുമായി പിറന്നാള്‍ പാര്‍ട്ടിക്കെത്തിയ ഷാരൂഖിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സല്‍മാനെ ആലിംഗനം ചെയ്യുന്ന ഷാരൂഖിന്റെ വീഡിയോയും ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയ ആഘോഷമാക്കുന്നത്. നിരവധി സെലിബ്രിറ്റികളും ബര്‍ത്ത്‌ഡേ പാര്‍ട്ടിയ്‌ക്കെത്തിയിരുന്നു. ജാന്‍വി കപൂര്‍, കാര്‍ത്തിക് ആര്യന്‍, സൊനാക്ഷി സിന്‍ഹ, സുനില്‍ ഷെട്ടി, തബു, പൂജ ഹെഗ്‌ഡെ, റിതേഷ് ദേശ്മുഖ്, ജനീലിയ ഡിസൂസ തുടങ്ങി താരങ്ങളുടെ ഒരു വലിയ നിര തന്നെയാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. കിംഗ് ഖാന്‍ തന്നെയായിരുന്നു പാര്‍ട്ടിയുടെ ശ്രദ്ധ കേന്ദ്രം. കറുത്ത നിറത്തിലെ ടീഷര്‍ട്ട് ആയിരുന്നു ഷാരൂഖും സല്‍മാനും ധരിച്ചിരുന്നത്. സല്‍മാന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് താരങ്ങളും ആരാധകരും. 2017 ല്‍ പുറത്തിറങ്ങിയ ട്യൂബ് ലൈറ്റ് എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത്. സല്‍മാന്‍ നായകനായെത്തിയ ചിത്രത്തില്‍ അതിഥി വേഷത്തിലായിരുന്നു…
Read More » -
27/12/2022ശില്പ ചെണ്ടകൊട്ടി, ദേവാനന്ദ് ഇലത്താളത്തിൽ താളം പിടിച്ചു: വിവാഹ ശേഷം വധൂ വരന്മാർ ഒരുക്കിയ ‘കല്യാണമേളം’ അഥിതികൾക്ക് ആവേശമായി
പുതുമ കൊണ്ടും വ്യത്യസ്തത കൊണ്ടും ഓരോ വിവാഹാഘോഷവും ശ്രദ്ധ നേടുകയാണ്. വിവാഹ ശേഷമുള്ള ഫോട്ടോ സെക്ഷനിൽ വധുവരന്മാർ പുഴയിലും വെള്ളം കയറിക്കിടന്ന കരിങ്കൽ ക്വാറിയിലുമൊക്കെ വീണത് വാർത്തയായിരുന്നു. ഗുരുവായൂരിൽ ഇന്നലെ നടന്ന വിവാഹാഘോഷം വ്യത്യസ്തമായത് ചെണ്ട കൊട്ടുന്ന വധുവും ഇലത്താളം പിടിക്കുന്ന വരനും ചേർന്നതോടെയാണ്. കല്യാണം കൂടാനെത്തിയവരും മേളത്തിനു വന്നവരും ഉഷാർ. ഗുരുവായൂർ ക്ഷേത്ര നടയിലെ കല്യാണമണ്ഡപത്തിൽ താലി കെട്ടിയശേഷം ഹാളിലേക്ക് ആനയിക്കുമ്പോഴായിരുന്നു വധൂവരന്മാരുടെ ‘കല്യാണമേളം.’ വധൂവരൻമാരെ ഹാളിലേയ്ക്ക് ആനയിച്ചത് ശിങ്കാരിമേളത്തോടെയാണ്. ചൊവ്വല്ലൂർ പാലിയത്ത് ശ്രീകുമാർ- രശ്മി ദമ്പതികളുടെ മകൾ ശില്പയാണ് വധു. നല്ലൊരു മേളക്കാരി കൂടിയാണ് ശില്പ. വിവാഹസത്‌കാരം നടക്കുന്ന പടിഞ്ഞാറേനടയിലെ ലോഡ്ജ് ഹാളിനു മുന്നിൽ 25 പേർ നിന്ന് ശിങ്കാരിമേളം കൊട്ടുകയായിരുന്നു. കൊട്ടിന്റെ ആവേശത്തിൽ ശില്പ ചെണ്ട വാങ്ങി തോളിലിട്ട് ഒപ്പം കൂടി. ഇതോടെ വരൻ കണ്ണൂർ സ്വദേശി ദേവാനന്ദും വെറുതെ നിന്നില്ല. ഇലത്താളം വാങ്ങി ചുവടുവെച്ച് കുത്തി ഭാര്യക്ക് പിന്തുണ നൽകി. വിവാഹവേഷത്തിൽ വധൂവരന്മാർ നടത്തിയ ചെണ്ടകൊട്ടും…
Read More » -
26/12/2022കടം വാങ്ങിയ പണം തിരികെ നൽകാതിരിക്കാൻ യുവതിയുടെ അതിബുദ്ധി; മകളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സ്വന്തം മരണവാർത്ത വ്യാജമായി ചിത്രീകരിച്ചു പ്രചരിപ്പിച്ചു
കടം വാങ്ങിയ പണം തിരികെ കൊടുക്കാതിരിക്കാൻ സ്വന്തം മരണവാർത്ത വ്യാജമായി സൃഷ്ടിച്ചു യുവതി. ഇന്തോനേഷ്യയിലെ മെഡാൻ സ്വദേശിയായ യുവതിയാണ് കടം വാങ്ങിയ പണം തിരികെ കൊടുക്കാതിരിക്കാൻ ഇത്തരത്തിൽ അതിബുദ്ധി കാണിച്ചത്. സ്വന്തം മകളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചുകൊണ്ടാണ് ഇവർ തന്റെ മരണം ഫേസ്ബുക്കിൽ വ്യാജമായി ചിത്രീകരിച്ചത്. താൻ മരിച്ചു കിടക്കുന്ന ചിത്രവും ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും ഉൾപ്പെടെ തൻറെ മരണവാർത്ത അറിയിച്ചുകൊണ്ടുള്ള ഒരു കുറിപ്പും ആണ് ഇവർ മകളുടെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പോസ്റ്റ് ചെയ്തത്. യുവതിയുടെ പേര് ഇതുവരെയും പുറത്തുവിട്ടിട്ടില്ല. എൽ എന്ന് മാത്രമാണ് ന്യൂയോർക്ക് പോസ്റ്റ് ഉൾപ്പെടെയുള്ള മാധ്യമങ്ങൾ ഇവരെ വിശേഷിപ്പിക്കുന്നത്. ഗൂഗിളിൽ നിന്ന് എടുത്ത സ്ട്രക്ചർ പടവും ഒപ്പം മൂക്കിൽ പഞ്ഞി തിരുകി മൃതദേഹത്തിന് സമാനമായി കിടക്കുന്ന തന്റെ ചിത്രവുമാണ് യുവതി ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്തത്. വീടിനടുത്തുള്ള ഒരു പാലത്തിൽ വച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടുവെന്നും മൃതദേഹം ആഷെയിൽ സംസ്കരിക്കും എന്നുമാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്. മായ ഗുണവൻ എന്ന…
Read More » -
26/12/2022മണിച്ചിത്രത്താഴിന്റെ ലൊക്കേഷനില്‍ ഉണ്ടായ ആ പ്രശ്‌നം പരിഹരിച്ചത് ശോഭന; വെളിപ്പെടുത്തലുമായി വിനയ പ്രസാദ്
തെന്നിന്ത്യന്‍ സിനിമാലോകത്തെ പ്രശസ്ത നടിമാരില്‍ ഒരാളാണ് വിനയ പ്രസാദ്. ടിവി സീരിയലുകളിലും സിനിമകളിലും വിനയ നല്ല വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. മലയാള പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടി, ഫാസില്‍ സംവിധാനം ചെയ്ത മണിച്ചിത്രത്താഴില്‍ സുപ്രധാന വേഷമാണ് കൈകാര്യം ചെയ്തത്. ഫാസില്‍ വിനയെ നേരിട്ട് കണ്ടിരുന്നില്ല എന്നിട്ടും അവസരം കൊടുത്തു. ബംഗളുരുവിലെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മോഹന്‍ലാല്‍ വഴിയാണ് വിനയ മണിച്ചിത്രത്താഴില്‍ എത്തിച്ചര്‍ന്നത്. ചടങ്ങില്‍ കന്നഡ സിനിമയെ പ്രതിനിധീകരിച്ച് വിനയയും അവിടെ എത്തിയിരുന്നു. ”എന്നെ കണ്ടപ്പോള്‍ തന്നെ മോഹന്‍ലാല്‍ ചോദിച്ചു പെരുന്തച്ചന്‍ എന്ന സിനിമയില്‍ അഭിനയിച്ച നടിയല്ലേ എന്ന്. മോഹന്‍ലാലും വിനയം തമ്മില്‍ ഇംഗ്ലീഷില്‍ ആയിരുന്നു സംസാരം ഒക്കെ. അതുകഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ലത്തീഫ് വിനയയെ വിളിച്ചു. അദ്ദേഹം പറഞ്ഞു മണിച്ചിത്രത്താഴ് എന്ന സിനിമയിലേക്ക് ഒരു അവസരം ഉണ്ടെന്ന്. അങ്ങനെ ഷൂട്ടിംഗ് തുടങ്ങി. അഭിനയിച്ചു തുടങ്ങിയപ്പോഴാണ് ആ റോള്‍ അത്രമാത്രം പ്രാധാന്യമുണ്ടോ എന്നൊരു സംശയം വന്നത്. ആ സംശയം നേരിട്ട് ഫാസിലിനോട് അവതരിപ്പിക്കുകയും ചെയ്തു.…
Read More » -
26/12/2022പ്രസവ ശസ്ത്രക്രിയയുടെ വീഡിയോ സോഷ്യല്‍ മിഡിയയില്‍ പോസ്റ്റ് ചെയ്തു; ഡോക്ടര്‍ക്കെതിരേ പരാതിയുമായി യുവതി
അബുദാബി: തന്റെ അനുവാദമില്ലാതെ പ്രസവ ശസ്ത്രക്രിയയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഡോക്ടര്‍ക്കെതിരേ നിയമനടപടിയുമായി യുവതി. ഇന്‍സ്റ്റഗ്രാമില്‍ അനുവാദമില്ലാതെ പ്രസവ വീഡിയോ ഇട്ടതിന് 50,000 ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് യു.എ.ഇയിലെ യുവതി കേസ് ഫയല്‍ ചെയ്തത്. എന്നാല്‍, അല്‍ ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കേസ് തള്ളി. ആശുപത്രിക്കെതിരെയും വീഡിയോ പകര്‍ത്തിയ ഡോക്ടര്‍ക്കെതിരെയുമാണ് യുവതി പരാതിയുമായി കോടതിയെ സമീപിച്ചത്. പ്രസവം നടക്കുന്നതിനിടെയാണ് അനുവാദം പോലും ചോദിക്കാതെ വീഡിയോ പകര്‍ത്തിയതെന്നും അതില്‍ നേരിടേണ്ടിവന്ന ധാര്‍മികവും ഭൗതികവുമായ പ്രശ്നത്തിന് നഷ്ടപരിഹാരം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം. എന്നാല്‍, ഡോക്ടറുടെയും ആശുപത്രിയുടെയും പിഴവ് വ്യക്തമാക്കുന്ന രേഖകള്‍ തെളിവായി നല്‍കാന്‍ യുവതിക്ക് സാധിച്ചില്ലെന്ന് കാണിച്ചാണ് കോടതി കേസ് തള്ളിയത്. കോടതിയില്‍ സമര്‍പ്പിച്ച ചിത്രങ്ങളില്‍ കാണുന്നത് പരാതിക്കാരി തന്നെയാണോ എന്നത് സ്ഥിരീകരിക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് നടത്താന്‍ ആരോപണവിധേയന് ചെലവായ തുക പരാതിക്കാരി നല്‍കണമെന്നും കോടതി പറഞ്ഞു.
Read More » -
25/12/2022വേഷം ലഭിക്കാന്‍ എന്ത് അഡ്ജസ്റ്റ്‌മെന്റിനും റെഡിയെന്ന് പറഞ്ഞു പെണ്‍കുട്ടികള്‍ സമീപിക്കാറുണ്ട്: ഒമര്‍ ലുലു
മലയാള സിനിമയില്‍ തന്നെ ഒരു വലിയ മാറ്റം കൊണ്ടുവന്ന സംവിധായകനാണ് ഒമര്‍ ലുലു. ഒമര്‍ ലുലു ചിത്രങ്ങളോട് പ്രേക്ഷകര്‍ക്കും ഒരു പ്രത്യേക താല്പര്യം ഉണ്ട് എന്നതാണ് സത്യം. ഒമര്‍ ലുലുവിന്റെ ഓരോ ചിത്രങ്ങളിലും അദ്ദേഹം വ്യത്യസ്തതകള്‍ നിറയ്ക്കാറുണ്ട്. അതോടൊപ്പം വലിയതോതിലുള്ള സൈബര്‍ ആക്രമണങ്ങളും ഉണ്ടാകാറുണ്ട്. ഡബിള്‍ മീനിങ് കൂടുതല്‍ വരുന്ന ഡയലോഗുകള്‍ ആണ് ഒമര്‍ ലുലു ചിത്രങ്ങളുടെ പ്രത്യേകത എന്നതാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് പലപ്പോഴും ശക്തമായ മറുപടി തന്നെയാണ് ഒമര്‍ ലുലുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാവാറുള്ളത്. ഇപ്പോഴിതാ ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. സിനിമയില്‍ ഒരു ചാന്‍സ് താരകയാണെങ്കില്‍ ഞാന്‍ എന്ത് അഡ്ജസ്റ്റ്‌മെന്റിനും തയ്യാറാണ് എന്ന് പറഞ്ഞുള്ള ഫോണ്‍ കോളുകള്‍ എത്താറുണ്ടോ എന്നായിരുന്നു താരത്തോട് ചോദിച്ചിരുന്നത്. ഇതിന് താരം പറഞ്ഞ മറുപടിയും ശ്രദ്ധ നേടിയിരുന്നു. അത്തരം മെസ്സേജുകളും ഒക്കെ ലഭിക്കാറുണ്ട് എന്നാണ് ഒമര്‍ ലുലു പറഞ്ഞത്.…
Read More » -
25/12/2022ക്ഷേത്രമുറ്റത്ത് കരോള്‍ സംഘം; പാല്‍പ്പായസം നല്‍കി സ്വീകരിച്ച് മേല്‍ശാന്തി
കൊല്ലം: ക്രിസ്മസിനോട് അനുബന്ധിച്ച് ക്ഷേത്രത്തിലെത്തിയ കരോള്‍ സംഘത്തിന് പാല്‍പ്പായസം നല്‍കി ക്ഷേത്ര മേല്‍ശാന്തി. പത്തനാപുരം പട്ടാഴി ശ്രീ രാജരാജേശ്വരി ദേവി ക്ഷേത്രത്തില്‍ നിന്നാണ് മതസൗഹാര്‍ദത്തിന്റെ ഈ വേറിട്ട കാഴ്ച. ക്ഷേത്ര മേല്‍ശാന്തി മുരളീധര ശര്‍മ്മ, ഭാരവാഹി കണ്ണന്‍ ശ്രീരാഗ് എന്നിവരാണ് കരോള്‍ സംഘത്തിന് സ്വീകരണം നല്‍കിയത്. പത്തനാപുരം കുന്നിട സെന്റ് തോമസ് മാര്‍ത്തോമ ഇടവകയില്‍ നിന്നുളള കരോള്‍ സംഘത്തിനാണ് ക്ഷേത്രത്തില്‍ സ്വീകരണം നല്‍കിയത്. ക്ഷേത്രത്തിലെത്തിയ സംഘത്തെ പാല്‍പ്പായസം നല്‍കിയാണ് മേല്‍ശാന്തി സ്വീകരിച്ചത്. പായസം കുടിച്ച ശേഷം ആശംസകള്‍ നേര്‍ന്ന് ഒപ്പം കരോള്‍ ഗാനവും പാടിയാണ് ഇടവകയില്‍ നിന്നെത്തിയവര്‍ പിരിഞ്ഞത്. കരോള്‍ സംഘത്തിന് ക്ഷേത്ര മുറ്റത്ത് സ്വീകരണം നല്‍കിയ മേല്‍ശാന്തിയുടെ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
Read More »