Social MediaTRENDING

”മോള്‍ക്ക് ഞാന്‍ അങ്ങോട്ട് 15 ദിര്‍ഹം തരാം, ഒരു ട്രൗസര്‍ വാങ്ങിയിട്”…നടി മീരാനന്ദന്റെ വീഡിയോയ്ക്ക് താഴെ സദാചാര ആങ്ങളമാര്‍

ലയാളികള്‍ക്ക് സുപരിചിതയായ താരമാണ് മീരാ നന്ദന്‍. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പരിപാടിയില്‍ അവതാരികയായാണ് മീരാനന്ദനെ മലയാളികള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. തുടര്‍ന്ന് ലാല്‍ ജോസ് സംവിധാനം ചെയ്ത ദിലീപ് ചിത്രമായ മുല്ല എന്ന ചിത്രത്തില്‍ നായികയായി അഭിനയിച്ചു.

സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമായ മീരാനന്ദന്‍ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ ആരാധകര്‍ക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് നടി മീരാനന്ദന്‍.

Signature-ad

കഴിഞ്ഞ ദിവസം താരം പങ്കുവെച്ച വീഡിയോയ്ക്ക് എതിരെയാണ് കടുത്ത സദാചാര ആക്രമണം ഉണ്ടായിരിക്കുന്നത്. മീരാ നന്ദന്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ലുലു മാളിലെ രാത്രികാല ഷോപ്പിങ് ഫെസറ്റിവലിനെക്കുറിച്ച് പറയുകയാണ്. വീഡിയോയില്‍ താരം ധരിച്ചിക്കുന്ന വസ്ത്രത്തിന്റെ ഇറക്കമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സദാചാരവാദികളെ ചൊടിപ്പിച്ചിട്ടുള്ളത്. നിരവധി സദാചാര കമ്മെന്റുകളാണ് താരത്തിന്റെ വീഡിയോയ്ക്ക് താഴെ വരുന്നത്. ”മോളെ മീരാനന്ദന്‍ മോള്‍ക്ക് ഞാന്‍ അങ്ങോട്ട് 15 ദിര്‍ഹം തരാം, ഒരു ട്രൗസര്‍ വാങ്ങിയിട്,

മോളൂസ് ആദ്യം ലുലൂന്ന് ഒരു പ്യാന്റ് വാങ്ങി ഇടൂ, പാവാട ഇടാന്‍ മറന്നു പെട്ടെന്ന് പോ പെണ്ണെ, ആദ്യം നിങ്ങള്‍ ഒരു പാന്റ് ഇടൂ… കാശ് നു വേണ്ടിയോ അതോ ഫെയിം ആവാന്‍ വേണ്ടിയോ ഈ മോഡല്‍… നിങ്ങളുടെ പ്രൈവസി ആയിരിക്കാം പക്ഷെ കാണുമ്പോള്‍ വളരെ കഷ്ടം തോന്നുന്നു” എന്നിങ്ങനെ നീളുന്നു അധിക്ഷേപ കമന്‍്‌റുകള്‍. അതേസമയം, താരത്തെ പിന്തുണച്ച് നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ തനിക്കെതിരേ ഉയര്‍ന്ന സൈബര്‍ ആക്രമണങ്ങളില്‍ മീര ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിന് മുന്പും മീരയുടെ വസ്ത്ര ധാരണത്തിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. സൈബര്‍ ആക്രമണങ്ങളില്‍ തളരാതെ തനിക്ക് ഇഷ്ടമുള്ളത് ധരിക്കുന്നത് തുടരുകയാണ് മീര നന്ദന്‍.

 

 

 

 

Back to top button
error: