Social MediaTRENDING

ടിവി ഓഫാക്കിക്കോ, അച്ഛന്‍ വരുന്നുണ്ട്.. സമൂഹമാധ്യമങ്ങളില്‍ പൊട്ടിച്ചിരി പടര്‍ത്തി കുട്ടിക്കുറുമ്പിയും വളര്‍ത്തു നായയും

നിരവധി വീഡിയോകളാണ് ഓരോ ദിവസവും സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഫോണില്‍ ഏറെ സമയം ചിലവഴിക്കുന്നത് കൊണ്ട് തന്നെ മനസ്സിന് സന്തോഷം നല്‍കുന്ന രസകരവും ഹൃദ്യവുമായ വീഡിയോകളാണ് ആളുകള്‍ സമൂഹമാധ്യമങ്ങളില്‍ കാണാനും പങ്കുവെയ്ക്കാനും ആഗ്രഹിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് പങ്കുവെയ്ക്കപ്പെടുന്ന രസകരമായ ഇത്തരം നിരവധി വിഡിയോകള്‍ ശ്രദ്ധേയമാവാറുണ്ട്.

ഇപ്പോള്‍ അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ഒരു വളര്‍ത്തുനായയും കുട്ടിയും തമ്മിലുള്ള അടുപ്പത്തെ കാണിക്കുന്നതാണീ വീഡിയോ. സോഫയിലിരുന്ന് ടിവി കാണുന്ന പെണ്‍കുട്ടിയെയും ഈ സമയം ടിവിക്ക് മുമ്പില്‍ വളര്‍ത്തുനായ കിടക്കുന്നതും വിഡിയോയില്‍ ദൃശ്യമാണ്.

Signature-ad

https://twitter.com/Yoda4ever/status/1604440086396825600?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1604440086396825600%7Ctwgr%5Ee0b2140a0eaae57326bf64f88db5841b2c1d5735%7Ctwcon%5Es1_c10&ref_url=https%3A%2F%2Fflowersoriginals.com%2F2022%2F12%2Flittle-girl-and-pet-dog-funny-video%2F

കുട്ടിയുടെ അച്ഛന്‍ വരുന്നത് മുന്‍കൂട്ടി തിരിച്ചറിഞ്ഞ് ടിവി കണ്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയോട് ടിവി ഓഫാക്കാന്‍ ഓര്‍മ്മപ്പെടുത്തുകയാണ് നായ. പെട്ടെന്ന് ടിവി ഓഫാക്കുകയും പഠിക്കുന്നതായി കുട്ടി അഭിനയിക്കുകയും ചെയ്യുമ്പോള്‍ അച്ഛന്‍ മുറിയിലേയ്ക്ക് കയറിവരുന്നു. സമൂഹമാധ്യമങ്ങളില്‍ ഈ വീഡിയോ വലിയ ചിരിയാണ് പടര്‍ത്തുന്നത്.

 

Back to top button
error: