Social MediaTRENDING

മിണ്ടീം പറഞ്ഞും കാര്യം സാധിക്കാം…വൈറലായി യു.പിയിലെ ശൗചാലയം

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലെ ഗൗരു ദുണ്ഡ ഗ്രാമത്തില്‍ പുതുതായി ശൗചാലയത്തിന്റെ ചിത്രം വൈറല്‍.
ഒരു ശൗചാലയത്തിനുള്ളില്‍ തന്നെ വേര്‍തിരിവുകളില്ലാതെ അടുത്തടുത്തായി രണ്ട് ഇന്ത്യന്‍ ടോയ്ലറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 10 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച ‘ഇസത് ഘര്‍’ എന്ന ടോയ്‌ലറ്റ് കോംപ്ലക്‌സിലാണ് വിചിത്രമായി രീതിയില്‍ ശൗചാലയം നിര്‍മിച്ചത്. ചില മുറികളില്‍ ഭിത്തി ഇല്ലാതെ രണ്ട് ക്ലോസറ്റുകളാണ് ഉള്ളതെങ്കില്‍ ചിലതിന് വാതില്‍ പോലുമില്ല.

ചിത്രം പുറത്തുവന്നതോടെ രൂക്ഷമായ വിമര്‍ശനവും പരിഹാസവും സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. ഇതെന്താ ഫാമിലി ടോയ്‌ലെറ്റ് ആണോ എന്നാണ് നിരവധിപേര്‍ കമന്റ് ചെയ്തിരിക്കുന്നത്. ‘ഇത് കൊള്ളാം, മിണ്ടിയും പറഞ്ഞും ഇരിക്കാമല്ലോ’ എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. തുടര്‍ന്ന് ബസ്തി ജില്ലാ ഭരണകൂടം ഇടപെട്ടു. വിഷയത്തില്‍ അന്വേഷണം നടത്തുകയാണെന്ന് ജില്ലാ ഭരണകൂടം പറയുന്നു.

Signature-ad

ശൗചാലയ സമുച്ചയത്തിലെ ടോയ്ലറ്റുകള്‍ക്ക് എന്തുകൊണ്ടാണ് വാതിലുകളും വേര്‍തിരിവ് ഭിത്തിയും ഇല്ലാത്തതെന്ന് വിശദീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജില്ലാ പഞ്ചായത്ത് ഓഫീസര്‍ നമ്രത ശരണ്‍ എന്‍ഡി ടിവിയോട് പറഞ്ഞു.

 

 

 

Back to top button
error: