Social MediaTRENDING

അപ്പന്റെ വലിയ ആഗ്രഹമായിരുന്നു റിമിയെ എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാന്‍; എന്തോ ഭാഗ്യം കൊണ്ട് അത് നടന്നില്ല! കുഞ്ചാക്കോ ബോബന്‍

സ്റ്റേജുകളില്‍ പാട്ടുപാടിക്കൊണ്ട് നൃത്തം ചെയ്തു മലയാള പ്രേക്ഷകരുടെ മനസ്സു കവര്‍ന്ന ഗായികയാണ് റിമി ടോമി. ആദ്യകാലങ്ങളില്‍ ഗാനമേളകളിലൂടെ ആയിരുന്നു ഇവര്‍ തിളങ്ങിയത്. എന്നാല്‍, തന്റേതായ കഴിവുകള്‍ ഉപയോഗിച്ചുകൊണ്ടുതന്നെ മലയാള സിനിമ പിന്നണിഗാനരംഗത്തും റിമി തിളങ്ങി. വളരെ വ്യത്യസ്തമായ രീതിയിലുള്ള ആട്ടവും പാട്ടും റിമിയെ മലയാളികളുടെ പ്രിയങ്കരി ആക്കി. കുട്ടിത്തമാര്‍ന്ന രീതിയിലുള്ള സംസാരമാണ് റിമിയുടെ മറ്റൊരു പ്രത്യേകത.

വര്‍ഷങ്ങള്‍ക്ക് മുന്നേ ഏഷ്യാനെറ്റിന്റെ കോമഡി അവാര്‍ഡ് എന്ന പരിപാടിയില്‍ അവതാരികയായി എത്തിയ റിമിയും നടന്‍ കുഞ്ചാക്കോ ബോബനും വേദിയില്‍ നടത്തിയ സംഭാഷണത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലാകുന്നത്. വേദിയില്‍ വെച്ച് റിമിടോമിയോട് കുഞ്ചാക്കോ ബോബന്‍ പറഞ്ഞത് തന്റെ അപ്പന് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകാരിയാണ് റിമി ടോമി എന്ന്.

Signature-ad

അതുകൊണ്ടുതന്നെ അപ്പന് എന്നെക്കൊണ്ട് റിമിയെ കല്യാണം കഴിപ്പിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍, അന്ന് റിമിയെ കെട്ടാതിരുന്നത് എന്റെ ഭാഗ്യം കൊണ്ടാണെന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്. ഇത് കേട്ട് വേദിയില്‍ ഉണ്ടായിരുന്ന ആളുകള്‍ മൊത്തം ചിരിച്ചു. എന്നാല്‍ മറുപടിയായി റിമി അപ്പോള്‍ തന്നെ ചാക്കോച്ചനോട് പറഞ്ഞത് ചാക്കോച്ചന്റെ വാക്കുകള്‍ എന്റെ ചങ്കിലാണ് കൊണ്ടത് എന്ന്. അപ്പച്ചന് എന്നെ അത്രയ്ക്ക് ഇഷ്ടമായിരുന്നെങ്കില്‍ ഒന്ന് പാല വരെ വന്ന് കല്യാണം ആലോചിച്ചു കൂടായിരുന്നോ എന്ന് റിമി ചോദിച്ചു.

ചാക്കോച്ചന്റെ സിനിമകള്‍ ആയിരുന്നു ആ കാലഘട്ടത്തില്‍ പെണ്‍കുട്ടികളെ ഒക്കെ ഹരം കൊള്ളിച്ചതെന്നും ആദ്യമായി കോളജില്‍നിന്നും കൊണ്ടുപോയി കാണിച്ച സിനിമയായിരുന്നു നിറം എന്നും റിമി പറഞ്ഞു. ആ കാലത്ത് ചാക്കോച്ചിന്റെ കയ്യില്‍ നിന്നും ഓട്ടോഗ്രാഫ് മേടിക്കുന്ന റിമിയുടെ ഫോട്ടോ അടുത്ത ദിവസത്തെ പത്രത്തില്‍ വന്നിരുന്നു. അതോടെ കുട്ടികളുടെ ഇടയില്‍ ഞാനന്ന് കോളേജില്‍ സ്റ്റാര്‍ ആവുകയും ചെയ്തു. ഞങ്ങളുടെ ആര്‍ട്സ് ഡേയ്ക്ക് ചാക്കോച്ചനെ കൊണ്ടുവരണമെന്നായിരുന്നു ആഗ്രഹം.

പക്ഷേ പല കാരണങ്ങള്‍ കൊണ്ടും അതിന് പറ്റിയില്ല. ബോബന്‍ ആലന്‍ മൂടനായിരുന്നു ആര്‍ട്സ് ഡേയ്ക്ക് വന്നത്. ഇത്രയും കടുത്ത ആരാധകയായ എന്നോട് തന്നെ ഇങ്ങനെ പറയണമെന്ന് ചാക്കോച്ചനോട് തമാശ രൂപേണ റിമി പറഞ്ഞു. സ്റ്റേജില്‍ വെച്ച് കുഞ്ചാക്കോ ബോബന്‍ ആദ്യമായി അഭിനയിച്ച അനിയത്തിപ്രാവ് എന്ന സിനിമയിലെ എന്നും നിന്നെ പൂജിക്കാം എന്ന പാട്ട് പാടി തകര്‍ക്കുകയും ചെയ്തു. നാദിര്‍ഷ യായിരുന്നു റിമിയെ സിനിമാലോകത്തേക്ക് കൊണ്ടുവന്നത്. മീശമാധവന്‍ എന്ന സിനിമയിലെ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന ഗാനത്തിലൂടെ ആയിരുന്നു മലയാള പിന്നണി ഗാനരംഗത്തേക്കുള്ള റിമിയുടെ കാല്‍വെപ്പ്.

 

Back to top button
error: