ഒരാള്‍ കിടന്ന ഉടനെ ഉറങ്ങും, ഒരാള്‍ ഇതാലോചിച്ച് ഉറങ്ങാതിരിക്കും; ഗോപി സുന്ദറും ഞാനും ഇങ്ങനെയെന്ന് അമൃത
പ്രേക്ഷകര്‍ക്ക് സുപരിചിത ആണ് ഗായിക അമൃത സുരേഷ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ റിയാലിറ്റി ഷോ മുതല്‍ പ്രേക്ഷകര്‍ കാണുന്ന മുഖമാണ് അമൃതയുടേത്. അമൃതയുടെ ജീവിതത്തിലെ ഓരോ ഘട്ടങ്ങളും പ്രോക്ഷകര്‍ കണ്ടതുമാണ്. നടന്‍ ബാലയുമായുള്ള വിവാഹം, ഒടുവില്‍ വിവാഹ മോചനം, മകളെക്കുറിച്ച് ബാലയും അമൃതയും തമ്മിലുണ്ടായ തര്‍ക്കം തുടങ്ങിയവ എല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
അമൃതയും കുടുംബവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. നടന്‍ ബാലയാവട്ടെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് സ്ഥിരം മുഖം കൊടുക്കുന്ന ആളും. ഇതുകൊണ്ടൊക്കെ തന്നെ വിവാഹ മോചനം നടന്നിട്ട് ഏതാനും വര്‍ഷങ്ങള്‍ ആയെങ്കിലും ഈ വിഷയം ഇന്നും ചൂട് പിടിച്ച് നില്‍ക്കുന്നു.
വിവാഹ മോചനത്തിന് ശേഷം കുറേക്കൂടി തുറന്ന ജീവിതമാണ് അമൃത സുരേഷ് നയിക്കുന്നത്. വിവാഹ മോചനത്തിന് ശേഷം വന്ന പ്രതിസന്ധികളെക്കുറിച്ചും മറ്റും അമൃത തന്നെ മുമ്പൊരിക്കല്‍ സംസാരിച്ചിട്ടുമുണ്ട്.
കരിയറില്‍ സ്വന്തമായൊരിടം നേടിയെടുക്കുകയും സിംഗിള്‍ മദറായി ജീവിക്കുകയും ചെയ്ത അമൃതയുടെ ജീവിതം ആരാധകര്‍ക്ക് പ്രചോദനം ആവാറുമുണ്ട്. ഗോസിപ്പുകള്‍ അന്നും ഇന്നും അമൃതയ്‌ക്കൊപ്പമുണ്ട്. രൂക്ഷമായ സൈബറാക്രമണവും ഇവര്‍ക്കെതിരെ നടക്കാറുണ്ട്. ഇതിനെതിരെ ഗായികയും കുടുംബവും നേരത്തെ പല തവണ രംഗത്ത് വന്നിട്ടുമുണ്ട്.
സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍ ആണ് അമൃതയുടെ ഇപ്പോഴത്തെ ജീവിത പങ്കാളി. അമൃത പോലെ തന്നെ ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിക്കാറുള്ള വ്യക്തിയാണ് ഗോപി സുന്ദര്‍. ഇവര്‍ രണ്ടു പേരും ഒരുമിച്ചപ്പോള്‍ ഇതിന്റെ ആക്കം കൂടി. അഭയ ഹിരണ്‍മയിയുമായുള്ള ബന്ധം ഉപേക്ഷിച്ചാണ് ഗോപി സുന്ദര്‍ അമൃതയുമായി അടുത്തത്. ഗോപി സുന്ദറിന്റെ ആദ്യം വിവാഹവും മറ്റും ഇതിനിടെ ചര്‍ച്ചയുമായി. ഇക്കാരണങ്ങളെല്ലാം ഗോപി സുന്ദര്‍-അമൃത സുരേഷ് ബന്ധത്തെ വാര്‍ത്തകളില്‍ നിറച്ചു.
ഇപ്പോഴിതാ അമൃത സുരേഷിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി ആണ് ശ്രദ്ധ നേടുന്നത്. ഗോപി സുന്ദറിന്റെ ഉറക്കത്തെ തമാശയാക്കിക്കൊണ്ടാണ് അമൃതയുടെ സ്റ്റോറി. എല്ലാ ബന്ധങ്ങളിലും വളരെ പെട്ടെന്ന് ഉറങ്ങുന്ന ഒരാളും ഇതെങ്ങനെ സാധിക്കുന്നു എന്ന് ആലോചിച്ച് ഉറങ്ങാതിരിക്കുന്ന മറ്റൊരാളും ഉണ്ടാവുമെന്ന വാചകമാണ് അമൃത പങ്കുവെച്ചത്. ”ഓ യൂ ആന്റ് മീ” എന്നാണ് ഗോപി സുന്ദറിനെ ടാഗ് ചെയ്ത് കൊണ്ട് സ്റ്റോറിയില്‍ അമൃത സുരേഷ് കുറിച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അമൃത സുരേഷും ഗോപി സുന്ദറും. ഒരുമിച്ചുള്ള ചിത്രങ്ങളും ഇരുവരും പങ്കുവെക്കാറുണ്ട്. രണ്ട് പേരും ഒരുമിച്ച് മ്യൂസിക് പരിപാടികളും നടത്തുന്നു. പോയ വര്‍ഷം തനിക്ക് കിട്ടിയ ഏറ്റവും വലിയ സമ്മാനം ഗോപി സുന്ദറാണെന്ന് അമൃത സുരേഷ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
പുതുവത്സര ദിനത്തില്‍ ഒരു സണ്‍ ഗ്ലാസ് ആണ് ഗോപി സുന്ദറിന് അമൃത സുരേഷ് നല്‍കിയ സമ്മാനം. കരിയറിന്റെയും മികച്ച സമയത്ത് നില്‍ക്കുകയാണ് ഗോപി സുന്ദറും അമൃതയും. പഴയതിനേക്കാള്‍ സജീവമാണ് ഗാന രംഗത്ത് ഇപ്പോള്‍ അമൃത സുരേഷ്. ഗോപി സുന്ദര്‍ മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് സിനിമാ മേഖലകളിലും സാന്നിധ്യം അറിയിക്കുന്നു.