Social MediaTRENDING

സ്റ്റുഡിയോയില്‍ നിന്നും മകള്‍ക്ക് മുലയൂട്ടുന്ന ചിത്രം പങ്കുവെച്ച് അഞ്ജലി; നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടിയുമായി താരം

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാള്‍ അഞ്ജലി നായര്‍. അടുത്തിടെ ഇവരുടെ ഒരു ചിത്രം വലിയ രീതിയില്‍ വൈറലായി മാറിയിരുന്നു. ഡബ്ബിങ് സ്റ്റുഡിയോയില്‍ ഇരുന്നു മുലയൂട്ടുന്ന ചിത്രം ആയിരുന്നു താരം പങ്കുവെച്ചത്. അടുത്തിടെ ആയിരുന്നു താരത്തിന് ഒരു കുട്ടി ജനിച്ചത്. ഒരു പെണ്‍കുഞ്ഞിന് ആയിരുന്നു താരം ജന്മം നല്‍കിയത്. കഴിഞ്ഞ ജൂലൈ മാസത്തില്‍ ആയിരുന്നു കുട്ടി ജനിച്ചത്. ആദ്വിക എന്നാണ് മകളുടെ പേര്.

അതേസമയം, ചിത്രത്തിന് താഴെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ആയിരുന്നു വന്നത്. നിരവധി ആളുകള്‍ അഭിനന്ദനങ്ങള്‍ ആയി എത്തിയിരുന്നു എങ്കിലും വിമര്‍ശനങ്ങള്‍ ആയിരുന്നു പിന്നീട് കൂടുതല്‍ വൈറലായി മാറിയത്. തന്റെ ഭര്‍ത്താവ് ആയിരുന്നു ആ ചിത്രം എടുത്തത് എന്നും അത് വളരെ ക്യാഷ്വല്‍ ആയിട്ട് എടുത്ത ഒരു സിനിമയായിരുന്നു എന്നുമാണ് അഞ്ജലി പറയുന്നത്.

Signature-ad

”നമന്‍ എന്ന് ഒരു തമിഴ് സിനിമയില്‍ പ്രവര്‍ത്തിച്ചിരുന്നു. സേതുപതിയുടെ സംവിധായകന്‍ ആയിട്ടുള്ള അരുണ്‍ ആയിരുന്നു ആ സിനിമയുടെ സംവിധാനം. സിദ്ധാര്‍ത്ഥ് ആണ് സിനിമയിലെ നായകനായി എത്തുന്നത്. ഈ സിനിമയുടെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു ഞാന്‍ ഗര്‍ഭിണിയാണ് എന്ന് വിവരം അറിയുന്നത്. പ്രൊഡക്ഷന്‍ ടീം ഈ വിവരം ഇങ്ങനെ എടുക്കുമെന്ന് ടെന്‍ഷനില്‍ ആയിരുന്നു ഞാന്‍. പക്ഷേ ഞാന്‍ കാര്യം പറഞ്ഞപ്പോള്‍ അവര്‍ കാര്യം നല്ല രീതിയില്‍ ആക്‌സെപ്റ്റ് ചെയ്തു. നല്ല രീതിയില്‍ അറസ്റ്റ് എടുക്കൂ എന്നായിരുന്നു എന്നോട് പറഞ്ഞത്” -അഞ്ജലി പറയുന്നു.

”ഈ സിനിമയുടെ ഭാഗമായിട്ട് ആയിരുന്നു കൊച്ചിയില്‍ ഡബ്ബ് ചെയ്യുവാന്‍ വേണ്ടി പോയത്. അപ്പോള്‍ എടുത്ത ഫോട്ടോ ആണ് അത്. കുട്ടിയെ ഉറക്കി കിടത്തിയിട്ടാണ് ഞാന്‍ പോയത്. പക്ഷേ കുറച്ചു കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി അവള്‍ എഴുന്നേറ്റു. സ്റ്റുഡിയോയില്‍ നമുക്ക് ഒരു ടൈം ഉണ്ടാവുമല്ലോ. അപ്പോള്‍ ഞാന്‍ വാവയെ കിടത്തി ഫീഡ് ചെയ്തു. ഈ സമയത്ത് ആയിരുന്നു അജിയേട്ടന്‍ ആ ഫോട്ടോ എടുത്തത്” അഞ്ജലി പറഞ്ഞു.

”നെഗറ്റീവായിട്ടും പോസിറ്റീവായിട്ടും കമന്റുകള്‍ വന്നിരുന്നു. ഇതുപോലെയുള്ള ഫോട്ടോകള്‍ ഇട്ടിട്ട് ഫെയ്മസ് ആവേണ്ട കാര്യം നിങ്ങള്‍ക്ക് ഉണ്ടോ എന്നായിരുന്നു ചോദ്യം. അതേസമയം, ആ ഫോട്ടോ ഞാന്‍ ചുമ്മാ പോസ്റ്റ് ചെയ്തതാണ്. പക്ഷേ അത് കുറെ പേര്‍ നല്ല രീതിയില്‍ എടുത്തു എന്നതില്‍ സന്തോഷമുണ്ട്” -ഇതാണ് നെഗറ്റീവ് കമന്റുകള്‍ക്ക് ഉള്ള അഞ്ജലി നായരുടെ മറുപടി.

Back to top button
error: