ചങ്ങമ്പുഴയുടെ ‘വാഴക്കുല’ വൈലോപ്പിള്ളിയുടേതാക്കി; അബദ്ധപഞ്ചാംഗമായി ചിന്താ ജമറാമിന്റെ ഗവേഷണ പ്രബന്ധം
തിരുവനന്തപുരം: യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തില്‍ ഗുരുതര തെറ്റ്. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ ‘വാഴക്കുല’യുടെ രചയ്താവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വ്വകലാശാല പ്രോ വി.സിയായിരുന്നു ചിന്തയുടെ ഗൈഡ്. ജന്മിത്വത്തിനെതിരായ പോരാട്ടത്തില്‍ മലയാള സാഹിത്യത്തിലെ എക്കാലത്തെയും കൊടിയടയാളമാണ് ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘വാഴക്കുല’. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉണര്‍ത്ത് പാട്ടായി പോലും വാഴ്ത്തപ്പെടുന്ന കൃതിയുടെ കര്‍ത്താവിനെയാണ് ചിന്ത മാറ്റിക്കളഞ്ഞത്.
നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ ഗവേഷണ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021 ല്‍ ഡോക്ടറേറ്റും കിട്ടി. കമ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്റെയും രഞ്ജിത്തിന്റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുലയെക്കുറിച്ചുള്ള പരാമര്‍ശം. വൈലോപ്പള്ളിയെഴുതിയ വാഴക്കുലയെന്നാണ് ചിന്ത എഴുതിപ്പിടിപ്പിച്ചത്.
കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന അജയകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു ചിന്തയുടെ ഗവേഷണം. വിവിധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചതുമില്ല.അബദ്ധം കയറിക്കൂടിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ചിന്താ ജെറോമിന്റെ പ്രതികരണം. ഓര്‍മ്മയില്ലെന്ന് ഗൈഡും പറയുന്നു.
അതേസമയം, വിഷയം മസാഷ്യല്‍ മീഡിയയില്‍ വൈറലായി. അര്‍ജന്‍്‌റീനക്കാരനായ ചെഗുവേരയെ ക്യൂബക്കാരനെന്നു പറഞ്ഞ ചിന്തയുടെ മുന്‍കാല പ്രസംഗങ്ങളടക്കം ട്രോളുകളായി പരക്കുകയാണ്. രാഷ്ട്രീയ നിരീക്ഷകനായ അഡ്വ. എ. ജയശങ്കറും ഇതുസംബന്ധിച്ച് കുറിപ്പെഴുതി.
ജയശങ്കറിന്റെ പോസ്റ്റിന്‍െ്‌റ പൂര്‍ണ രൂപം:
ഈ മാപ്രകള്‍ക്ക് വേറെ ജോലിയില്ലേ?
സഖാവ് ചിന്താ ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തില്‍ ‘ഗുരുതരമായ’ തെറ്റുണ്ടെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ‘കണ്ടുപിടിച്ചു’ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘വാഴക്കുല’ എന്ന വിപ്ലവ കാവ്യം രചിച്ചത് നവോത്ഥാനകാല കവി വൈലോപ്പിള്ളിയാണെന്ന് ചിന്തയുടെ പ്രബന്ധത്തിലുണ്ടത്രേ.
ഏണസ്റ്റോ ചെഗുവേര ജനിച്ചത് ക്യൂബയിലാണെന്നു പ്രസംഗിച്ചു കയ്യടി നേടിയ ധീരസഖാവാണ് ചിന്താ ജെറോം.
ചങ്ങമ്പുഴയുടെ വാഴക്കുല എന്നതിന് വയലാറിന്റെ തേങ്ങാക്കുല എന്നോ ഓഎന്‍വിയുടെ അടയ്ക്കാ കത്തി എന്നോ എഴുതിയെങ്കിലും അല്‍ഭുതപ്പെടാനില്ല.
ചിന്താ ജെറോമിനു ഡിലിറ്റ് കൂടി നല്‍കാവുന്നതാണ്