Social MediaTRENDING

മുംബൈ തെരുവുകളില്‍ കറങ്ങി നടക്കുന്ന ഈ പച്ചപ്പരിഷ്‌കാരിയെ മനസിലായോ? മൂക്കത്ത് വിരല്‍വച്ച് സോഷ്യല്‍ മീഡയ

താരങ്ങളുടെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് എല്ലാകാലത്തും ഒരു പ്രത്യേക ഉത്സാഹം തന്നെയായിരിക്കും. ഇതിനുള്ള കാരണം എന്താണെന്നാല്‍ താരങ്ങളെ നമ്മള്‍ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ് നമ്മള്‍ ഇവരെ കാണുന്നതും സ്‌നേഹിക്കുന്നതും എന്നതുകൊണ്ടുമാണ്. അതുകൊണ്ടുതന്നെ ഇവരുടെ വിശേഷങ്ങള്‍ എല്ലാം നാം ഇരുകൈയും നീട്ടി സ്വീകരിക്കും എന്ന് അറിയാവുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇവരുടെ വിശേഷങ്ങള്‍ വലിയ പ്രാധാന്യമാണ് എപ്പോഴും വാര്‍ത്തകളില്‍ നല്‍കാറുള്ളത്.

ഇപ്പോള്‍ ഒരു നടിയുടെ കുറച്ചു ചിത്രങ്ങളാണ് വയറലായി മാറിക്കൊണ്ടിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങള്‍ എല്ലാം തന്നെ സമൂഹം മാധ്യമങ്ങള്‍ വഴി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. മുംബൈ തെരുവുകളിലൂടെ താരം ഒറ്റയ്ക്ക് നടന്നു പോകുന്ന ചിത്രങ്ങളാണ് താരം ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. വെക്കേഷന്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് താരം മുംബൈയിലേക്ക് ട്രിപ്പ് പോയിരിക്കുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. സമയം പലര്‍ക്കും നടിയെ ഫോട്ടോയില്‍ കണ്ടിട്ട് മനസ്സിലാവുന്നില്ല എന്നതാണ് സത്യം.

Signature-ad

നാടന്‍ വേഷങ്ങളിലൂടെയാണ് താരം തിളങ്ങിയത്. അതുകൊണ്ടുതന്നെ നടിയുടെ മുഖം മലയാളികളുടെ മനസ്സില്‍ ഇപ്പോഴും ഒരു നാടന്‍ പെണ്‍കുട്ടിയുടേത് ആണ്. പക്ഷേ ഈ ചിത്രങ്ങളില്‍ എല്ലാം തന്നെ വളരെ മോഡല്‍ ആയിട്ടാണ് താരം പ്രത്യക്ഷപ്പെടുന്നത് എന്ന് മാത്രമല്ല മുടി വെട്ടുകയും കളര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതുകൊണ്ട് മലയാളികളുടെ മനസ്സിലുള്ള നടിയുടെ രൂപം തന്നെ മൊത്തത്തില്‍ മാറിപ്പോയി എന്നാണ് ഇപ്പോള്‍ മലയാളികള്‍ പറയുന്നത്.

പ്രയാഗ മാര്‍ട്ടിന്‍ എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. ചെറിയ ചില വേഷങ്ങളിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഉണ്ണി മുകുന്ദന്റെ നായികയായി ഒരു സിനിമയില്‍ യക്ഷി കഥാപാത്രമായി എത്തിയതോടെയാണ് താരം മുന്‍നിര നായികമാരില്‍ ഒരാളായി മാറുന്നത്.പിന്നീട് ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച രാമലീല അടക്കമുള്ള സിനിമകളില്‍ താരമായി നായികയായി പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. ഇന്ന് മലയാളത്തിലെ മുന്‍നിര നടിമാരില്‍ ഒരാളാണ് പ്രയാഗ മാര്‍ട്ടിന്‍ എന്ന് മാത്രമല്ല തിങ്ങിയില്‍ ഉടനീളം താരത്തിന് വലിയ ഒരു ആരാധക സ്വാധീനം തന്നെയുണ്ട്.

 

 

Back to top button
error: