തിരുവഞ്ചൂർ രാധാകൃഷ്ണൻ മകനോട് പറഞ്ഞത്…ഇങ്ങനെ ആവണം നേതാക്കൾ… യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ കുറുപ്പ് ശ്രദ്ധേയമാകുന്നു
കോൺഗ്രസിന്റെ ശക്തനായ നേതാക്കളിൽ ഒരാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. ആദർശ രാഷ്ട്രീയം കൊണ്ടും ശക്തമായ നിലപാടുകൊണ്ടും എന്നും ശ്രദ്ധിക്കപ്പെട്ട നേതാവാണ് അദ്ദേഹം. പൊതു പ്രവർത്തന രംഗത്തും അതോടൊപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങളിൽ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളുമായി സജീവമായ അദ്ദേഹത്തിന്റെ മകൻ അർജുൻ രാധാകൃഷ്ണനോട് തിരുവഞ്ചൂർ പറഞ്ഞത് “നീ ഗ്രൗണ്ട് ലെവലിൽ വർക്ക് ചെയ്തു ഉയർന്നു വരൂ അപ്പോഴേ ഈ പ്രസ്ഥാനത്തിനോട് നിനക്ക് സ്നേഹം വരൂ” എന്നാണ്. തിരുവഞ്ചൂർ മകന് നൽകിയ ഈ ഉപദേശം ഇപ്പോൾ പുറം ലോകം അറിഞ്ഞത് യൂത്ത് കോൺഗ്രസ് വനിതാ നേതാവായ ജ്യോതി ഗംഗാദരന്റെ ഫെയ്സ്ബുക്ക് കുറുപ്പിലൂടെയാണ്.
നിലവിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് അർജുൻ. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയിൽ കേരളത്തിലെ വിവിധ ജില്ലകളിൽ അർജുനും പങ്കെടുത്തിരുന്നു. ശ്രീനഗറിൽ നടന്ന ജോഡോ യാത്രയുടെ സമാപനത്തിൽ കേരളത്തിൽ നിന്നുള്ള വിവിധ യൂത്ത് കോൺഗ്രസ് നേതാക്കളോടൊപ്പം അദ്ദേഹവും പങ്കെടുത്തിരുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് കാശ്മീരിൽ എത്തിയപ്പോഴാണ് ജ്യോതി അർജുനോട് സംസാരിക്കുന്നതും നേരിട്ട് പരിചയപ്പെടുന്നതും. “അച്ഛൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന നേതാവിൻ്റെ തണലു പറ്റി ജീവിക്കാൻ താൽപര്യമില്ലാത്ത ഒരാൾ …. ഒരിക്കൽ പോലും ആരോടും , ആദ്യമായ് പരിചയപ്പെടുമ്പോൾ ഈ ആളുടെ മകനാണ് എന്ന് പറയുന്നത് കേട്ടിട്ടില്ല…. സ്വന്തമായി ഐഡൻ്റിറ്റി ഉണ്ടാക്കാൻ ശ്രമിക്കുന്ന ആളാണ് അർജുൻ ഏട്ടൻ…” ജ്യോതി ഫെയ്സ്ബുക്കിൽ കുറിച്ചു.
ജ്യോതിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഭാരത് ജോഡോ യാത്രയ്ക്ക് കാശ്മീരിൽ എത്തി വെറുതെ കാശ്മീർ ഒക്കെ കറങ്ങി നടക്കുമ്പോൾ ആണ് അർജുൻ ഏട്ടൻ്റെ ഫേസ്ബുക്ക് പോസ്റ്റ് കാണുന്നത്… പോസ്റ്റിൽ പരിചിതനായ Nijesh Aravind ചേട്ടനെ കണ്ടപ്പോൾ വേഗം നിജേഷ് ഏട്ടനെ വിളിച്ചു….
അർജുൻ ഏട്ടൻ ഫ്രണ്ട് ആണ് എന്ന് മാത്രം ആളുമായി അതിനു മുൻപ് സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല…
പിന്നീടുള്ള കാശ്മീർ ദിനങ്ങൾ അവരുടെ കൂടെയായിരുന്നു……
നിജേഷേട്ടനിലൂടെ പാലക്കാട് കൗൺസിലർ കൂടിയായ B Subash Yakkara ചേട്ടനെയും അർജുൻ ഏട്ടനെയും കൂടുതൽ അറിയാൻ കഴിഞ്ഞു ….
ഒട്ടും ജാഡ ഇല്ലാത്ത വളരെ സിംപിൾ ആയിട്ടുള്ള ഒരാളാണ് അർജുൻ ഏട്ടൻ…
അച്ഛൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്ന നേതാവിൻ്റെ തണലു പറ്റി ജീവിക്കാൻ താൽപര്യമില്ലാത്ത ഒരാൾ….
ഒരിക്കൽ പോലും ആരോടും , ആദ്യമായ് പരിചയപെടുമ്പോൾ ഈ ആളുടെ മകനാണ് എന്ന് പറയുന്നത് കേട്ടിട്ടില്ല….
(ഞങ്ങൾ ആരെങ്കിലും ആണ് പലപ്പോഴും ഇത് ആ നേതാവിൻ്റെ മകൻ ആണ് എന്ന് പറയാറ്…)
സ്വന്തമായി ഐഡൻ്റിറ്റി ഉണ്ടാക്കാൻ ശ്രമിക്കുന്ന ആളാണ് അർജുൻ ഏട്ടൻ…
ഒരിക്കൽ പോലും അച്ഛൻ തനിക്ക് വേണ്ടി ആരോടും റക്കമെൻഡേഷന് പോയിട്ടില്ല…
“നീ ഗ്രൗണ്ട് ലെവലിൽ വർക്ക് ചെയ്തു ഉയർന്നു വരൂ അപ്പോഴേ ഈ പ്രസ്ഥാനത്തിനോട് നിനക്ക് സ്നേഹം വരൂ” എന്ന് ഒരു നേതാവായ അച്ഛൻ മകനോട് പറഞ്ഞു എന്ന് കേട്ടപ്പോൾ അദ്ദേഹത്തിനോടുള്ള സ്നേഹവും ബഹുമാനവും ഒത്തിരി കൂടി ….
ഇങ്ങനെ ആവണം നേതാക്കൾ…..
അർജുൻ ഏട്ടനും അത് തന്നെ ആണ് ചെയ്യുന്നതും താഴെ നിന്നും ഉയരാൻ ശ്രമിക്കുന്നു…
ഞങ്ങൾക്കിടയിലെ സംഭാഷണങ്ങൾ എപ്പോഴും മീനിംഗ് ഫുൾ ആയിരുന്നു…
നല്ല നല്ല ചർച്ചകൾ…
കുറെ നല്ല യാത്രകൾ…
നല്ല നിമിഷങ്ങൾ ….
❤️❤️❤️❤️
ഫേസ്ബുക്ക് വഴി മാത്രം പരിചയം ഉണ്ടായിരുന്ന ഏട്ടൻ ഇന്നിപ്പോൾ
നല്ല ഒരു സുഹൃത്തും പിറക്കാതെ പോയ സഹോദരനും കൂടിയാണ്….
രക്തബന്ധത്തിനപ്പുറമാണ് ഈ ഏട്ടൻ സ്നേഹം