Social Media

  • ജിമ്മില്‍ കടന്നുപിടിച്ച അക്രമിയെ മലര്‍ത്തിയടിച്ച് സോഷ്യല്‍ മീഡിയ താരം!

    മിയാമി(ഫ്‌ളോറിഡ): അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിനുള്ളില്‍ ജിമ്മില്‍ വ്യായാമത്തിനിടെ ആക്രമിക്കാനെത്തിയ ആളെ മല്‍പ്പിടിത്തത്തിലൂടെ കീഴ്‌പ്പെടുത്തി സമൂഹമാധ്യമതാരമായ ഇരുപത്തിനാലുകാരി! ഫ്‌ളോറിഡയിലെ ഹില്‍സ്ബറോ കൗണ്ടിയിലുള്ള അപ്പാര്‍ട്‌മെന്റില്‍ ജനുവരി 22 നായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യം ഹില്‍സ്ബറോ കൗണ്ടി ഷെരീഫിന്റെ ഓഫീസ് പുറത്തുവിട്ടു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ നഷാലി ആല്‍മയാണ് കഥയിലെ നായിക. സംഭവ ദിവസം ജിമ്മില്‍ ഒറ്റയ്ക്കു വ്യായാമം ചെയ്യുകയായിരുന്നു നഷാലി. അപ്പോഴാണു വാതില്‍ തുറക്കാന്‍ ഒരാള്‍ ശ്രമിക്കുന്നതു കണ്ടത്. ജിമ്മില്‍ വരുന്ന ആളുകള്‍ പലപ്പോഴും പ്രവേശിക്കാനുള്ള കീ ടാഗുകള്‍ മറന്നുപോകാറുണ്ട്. അതുകൊണ്ടുതന്നെ വാതില്‍ തുറക്കാനുള്ള ഇയാളുടെ ശ്രമത്തില്‍ നഷാലിക്ക് അസ്വാഭാവികത തോന്നിയില്ല. മാത്രമല്ല, ഇയാളെ നേരത്തെയും ജിമ്മില്‍ നഷാലി കണ്ടിട്ടുമുണ്ട്. നഷാലി ഇയാള്‍ക്കു വാതില്‍ തുറന്നുകൊടുത്തു. Tampa, FL: Xavier Thomas-Jones (25) is facing charges of sexual battery, false imprisonment, burglary, and kidnappings. As of Thursday morning, Thomas-Jones remains in Faulkenburg Jail. Nashali Alma,…

    Read More »
  • വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ‘പെരുമ്പാമ്പിന്‍കൂട്ടം’ താഴേയ്ക്ക്; വീഡിയോ വൈറല്‍

    പാമ്പുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചില വീഡിയോകള്‍ ഭയപ്പെടുത്തുമ്പോള്‍ മറ്റു ചിലത് തമാശ നിറഞ്ഞതാണ്. ഇപ്പോള്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് താഴെ വീഴുന്ന മൂന്ന് കൂറ്റന്‍ പെരുമ്പാമ്പുകളുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചത്. ബോണ്‍എകാങ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചത്. ഇത്തരം സന്ദര്‍ഭം വന്നാല്‍ വീട് കത്തിക്കുന്നതാണ് നല്ലത് എന്ന ആമുഖത്തോടുകൂടിയാണ് വീഡിയോ. https://twitter.com/BornAKang/status/1625099652818149376?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1625099652818149376%7Ctwgr%5E4cda1c7aea061d0898e4dc059d63eab4903ac8eb%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Frajyandaram-international%2F2023%2Ffeb%2F14%2Fthree-giant-snakes-fall-through-ceiling-in-malaysia-170787.html മലേഷ്യയില്‍ നിന്നുള്ളതാണ് ദൃശ്യം. വീടിന്റെ മേല്‍ക്കൂരയില്‍ പാമ്പ് ഉണ്ട് എന്ന് അറിഞ്ഞ് പാമ്പ് പിടിത്തക്കാരന്‍ എത്തുന്നതാണ് വീഡിയോയുടെ തുടക്കം. ഇരുമ്പ് വടി ഉപയോഗിച്ച് പാമ്പിനെ പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ഒന്നല്ല, മൂന്ന് പെരുമ്പാമ്പുകള്‍ മേല്‍ക്കൂര തകര്‍ന്ന് താഴെ വീഴുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. പാമ്പുകളെ കണ്ട് വീട്ടുകാര്‍ ഭയന്ന് നിലവിളിച്ചു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ, ഒരു പാമ്പിന്റെ വാലില്‍ പിടിച്ച് വലിച്ചപ്പോഴാണ് മേല്‍ക്കൂര തകര്‍ന്ന് കൂട്ടത്തോടെ താഴെ വീണത്.  

    Read More »
  • ”ഷുഹൈബ് വധക്കേസില്‍ ആകാശിനെ രക്ഷിക്കാന്‍ 88 ലക്ഷം പൊതുഖജനാവില്‍ നിന്ന് ചെലവാക്കിയതെന്തിന് ?”

    യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഷുഹൈബിനെ കൊന്നത് ആകാശ് തില്ലങ്കേരിയാണെങ്കില്‍ ആകാശിനെ രക്ഷിക്കാന്‍ പൊതുഖജനാവില്‍ നിന്ന് 88 ലക്ഷം രൂപ മുടക്കിയത് എന്തിനെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെ സിപിഎം ആകാശിനെ തള്ളിയിരുന്നു. ആകാശാണ് ഷുഹൈബിനെ കൊന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍ പറഞ്ഞു. ഈ സാഹചര്യത്തിലാണ് ആകാശ് അല്ല കൊന്നതെന്ന് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ 88 ലക്ഷം മുടക്കിയത് എന്തിനെന്ന ചോദ്യവുമായി രാഹുല്‍ രംഗത്തെത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുറിപ്പ് പേരിന്റെ അറ്റത്ത് തില്ലങ്കേരി എന്ന് എഴുതിയാല്‍ നാട്ടില്‍ എന്ത് അരാജകത്വവും ആകാമെന്ന് കരുതുന്ന ഒരു പറ്റം സിപിഎമ്മുകാരുടെ ഫെയ്‌സ്ബുക്ക് വഴിയുള്ള പോര്‍വിളികളും വെളിപ്പെടുത്തലുകളും കാണുകയായിരുന്നു. വായിക്കുമ്പോഴത്രയും ആശങ്കയോടെ ഓര്‍ത്തത് ആ നാട്ടിലെ പാര്‍ട്ടിക്കാരല്ലാത്ത സാധാരണ മനുഷ്യരെ പറ്റിയാണ്. എത്ര അരക്ഷിത ബോധത്തിലൂടെയായിരിക്കും അവരുടെയൊക്കെ ജീവിതം കടന്നുപോകുന്നത്. ആ നാട്ടില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ധൈര്യത്തെക്കുറിച്ച് അഭിമാനം…

    Read More »
  • നിരത്ത് കീഴടക്കി ‘സിംഹക്കൂട്ടം’; വീഡിയോ കണ്ട് അമ്പരന്ന് നെറ്റിസണ്‍സ്

    റോഡിലൂടെ തെരുവുനായ്ക്കള്‍ കൂട്ടമായി പോകുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാല്‍ തെരുവിലൂടെ സിംഹക്കൂട്ടം പോകുന്നു എന്ന് കേട്ടാല്‍ അമ്പരന്നില്ലെങ്കിലേ അത്ഭുതമുള്ളൂ. ഇപ്പോള്‍ അത്തരമൊരു ദൃശ്യമാണ് സോഷ്യല്‍മീഡിയ കീഴടക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. ഇന്ത്യയില്‍ സിംഹമുള്ളത് ഗുജറാത്തിലെ ഗിര്‍ വനത്തില്‍ മാത്രമാണ്. ഗിര്‍ വനത്തിനോട് ചേര്‍ന്നുള്ള ജനവാസകേന്ദ്രത്തില്‍ നിന്നുള്ളതാണ് ദൃശ്യം. Another day,Another pride…Walking on the streets of Gujarat pic.twitter.com/kEAxByqPUU — Susanta Nanda (@susantananda3) February 15, 2023 തെരുവു കീഴടങ്ങി സിംഹക്കൂട്ടം നടന്നുപോകുന്ന രാത്രി ദൃശ്യമാണ് വൈറലാകുന്നത്. പത്തോളം സിംഹങ്ങളാണ് തെരുവിലൂടെ നടന്നുനീങ്ങുന്നത്. ഈ സമയത്ത് ഒരു വാഹനം ലൈറ്റിട്ട് വരുന്നതും വീഡിയോയില്‍ വ്യക്തമാണ്. വാഹനത്തിന്റെ ശബ്ദം കേട്ട് സിംഹം പിന്‍വാങ്ങുന്നതാണ് വീഡിയോയുടെ അവസാനം.      

    Read More »
  • നിയമപരമായ മുന്നറിയിപ്പ്; ചിരിച്ചു മരിച്ചാല്‍ ഞങ്ങള്‍ക്ക് ഉത്തരവാദിത്തമില്ല!!! റോമിയോയ്ക്കും ജൂലിയറ്റിനും അമ്മയുടെ വക വാലന്റൈസ് ദിന സമ്മാനം

    അമ്മ മകള്‍ക്കും കാമുകനും നല്‍കിയ വാലന്റൈസ് ദിന സമ്മാനം സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നു. പ്രണയദിനത്തില്‍ കാമുകിയെ കാണാനെത്തിയ കാമുകനെ യുവതിയുടെ അമ്മ ‘അച്ചാലുംമുച്ചാലും’ തല്ലുന്ന ദൃശ്യങ്ങളാണ് നാട്ടുകാരെ കുടുകുടെ ചിരിപ്പിക്കുന്നത്. വാലന്റൈന്‍സ് ദിനത്തിന് ഒരു ദിവസം മുമ്പുള്ള ഫെബ്രുവരി 13 ന് വരുന്ന ‘ചുംബന ദിനത്തിലാണ്’ സംഭവം നടന്നത്. വൈറല്‍ വീഡിയോയെ അടിസ്ഥാനമാക്കി ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമുകളില്‍ വിവിധ തരത്തിലുള്ള പ്രതികരണങ്ങള്‍ ഉയര്‍ന്നുവരുന്നു. ടോപ്പും മിനി സ്‌കേര്‍ട്ടും ധരിച്ച പെണ്‍കുട്ടി സ്‌കൂള്‍ യൂണിഫോം ധരിച്ച കാമുകനുമായി കൂടിക്കാഴ്ച നടത്തുന്നിടത്താണ് ദൃശ്യങ്ങള്‍ ആരംഭിക്കുന്നത്. പെണ്‍കുട്ടിയുടെ വീടിന്റെ ടെറസില്‍ ആകാം സംഭവം നടക്കുന്നത് എന്ന് നമുക്ക് അനുമാനിക്കാം. ഉടന്‍ പെണ്‍കുട്ടിയുടെ അമ്മയെപ്പോലെ തോന്നിക്കുന്ന ഒരു സ്ത്രീ രംഗത്തെത്തുന്നു. സംശയത്തോടെ അവര്‍ പരിസരം മുഴുവന്‍ പരിശോധിക്കുകയും ഒളിഞ്ഞിരുന്ന കാമുകനെ കയ്യോടെ പിടികൂടുകയും ചെയ്യുന്നു. Kalesh B/w Girl,Her Boyfriend vs her mom on Valentine’s daypic.twitter.com/avEY8O9ErA — Ghar Ke Kalesh (@gharkekalesh) February 14,…

    Read More »
  • കൊല്ലത്തല്ല!!! അമ്മാവന് ‘മട്ടര്‍ പനീര്‍’ കറി കിട്ടിയില്ല; വിവാഹവിരുന്നില്‍ കൂട്ടത്തല്ല്, വിളമ്പുകാരനെ ചവിട്ടിക്കൂട്ടി

    ലക്‌നൗ: വിവാഹവിരുന്നില്‍ വരന്റെ അമ്മാവന് കഴിക്കാന്‍ ‘മട്ടര്‍ പനീര്‍’ കറി കിട്ടിയില്ലെന്ന പരാതിക്കു പിന്നാലെ വിവാഹവേദിയില്‍ കൂട്ടത്തല്ല്. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കൂട്ടത്തല്ലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. വിവാഹവിരുന്നില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ തമ്മില്‍ ഏറ്റുമുട്ടുന്നതും ചിലരെല്ലാം ചേര്‍ന്ന് ഇരുകൂട്ടരെയും പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും വിഡിയോയില്‍ കാണാം. വധുവിന്റെ കുടുംബമാണ് വിവാഹവിരുന്ന് സംഘടിപ്പിച്ചത്. വിരുന്നില്‍ വരന്റെ അമ്മാവന് മട്ടര്‍ പനീര്‍ കറി കിട്ടിയില്ലെന്ന് ആരോപിച്ച് വാക്കേറ്റമുണ്ടാകുകയും കൂട്ടത്തല്ലില്‍ കലാശിക്കുകയുമായിരുന്നു. ഇഷ്ടപെട്ട പാട്ട് വയ്ക്കാതിരുന്നതിന് ഡി.ജെയ്‌ക്കെതിരെയും കയ്യേറ്റശ്രമം ഉണ്ടായതായി ആരോപണമുണ്ട്. വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ വടിയും ബെല്‍റ്റും വരെ ഉപയോഗിച്ച് പരസ്പരം തല്ലുന്നതും വിളമ്പുകാരന്റെ വസ്ത്രം ധരിച്ച ഒരാളെ നിലത്തിട്ടു ചവിട്ടുന്നതും വിഡിയോയില്‍ കാണാം. शादी में दूल्हे के फूफा को पनीर न परोसने का अंजाम देख लो…. यूपी के बागपत का है मामला। #Baghpat #Viralvideo #UttarPradesh pic.twitter.com/gh3nMfVKUV — Aditya Bhardwaj (@ImAdiYogi)…

    Read More »
  • ”ഇത് എന്റെ പുതിയ കൂട്ടുക്കാരന്‍”….കുരങ്ങന്റെ കൂടെ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് അമല പോള്‍!!!

    തെന്നിന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് അമല പോള്‍. മലയാള സിനിമയില്‍ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. 2009 ല്‍ പുറത്തിറങ്ങിയ ‘നീലത്താമര’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയില്‍ കൂടി എത്തിയ താരം വളരെപ്പെട്ടെന്ന് തന്നെ അഭിനയത്തില്‍ സജീവമാക്കുകയായിരുന്നു.ആദ്യ സിനിമയ്ക്ക് ശേഷം ‘വീരശേഖരന്‍’ എന്ന തമിഴ് സിനിമയിലും താരം അഭിനയിച്ചു. അതിനുശേഷം വീണ്ടും താരം മലയാള സിനിമയില്‍ സജീവമാക്കുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴ് കന്നട തെലുങ്ക് ഇപ്പോഴിതാ ഹിന്ദി സിനിമയിലും താരം അഭിനയിച്ചിരിക്കുകയാണ്. ആരെയും മയക്കുന്ന സൗന്ദര്യവും അഭിനയവും തന്നെയാണ് താരത്തിന്റെ ശക്തി. ഒരുപക്ഷേ അന്യ ഭാഷയില്‍ എത്തിയതോടെയാണ് താരത്തിന്റെ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നത്. മലയാള സിനിമയില്‍ സാധാരണ വേഷങ്ങള്‍ ചെയിത താരം അന്യ ഭാഷയില്‍ എത്തിയതോടെയാണ് ഗ്ലാമര്‍ വേഷങ്ങള്‍ കൂടുതലായും ചെയ്യാന്‍ ആരംഭിച്ചത്. ഇപ്പോള്‍ ഇതാ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയില്‍ മടങ്ങി എത്തിയിരിക്കുകയാണ് താരം. 2022 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ്…

    Read More »
  • നയന്‍താരയുടെ വീട്ടില്‍ അപ്രതീക്ഷിത അതിഥിയായി ഷാരൂഖ് ഖാന്‍; തടിച്ചുകൂടി ആരാധകര്‍,? വീഡിയോ വൈറല്‍

    തെന്നിന്ത്യന്‍ താരറാണിയായ നയന്‍താരയെ കാണാന്‍ ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍ ചെന്നൈയിലെ വസതിയിലെത്തി. ഇതിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നയന്‍താരയെയും ഭര്‍ത്താവ് വിഘ്‌നേഷിനെയും ഇവരുടെ ഇരട്ടക്കുഞ്ഞുങ്ങളേയും കണ്ട ശേഷമാണ് അദ്ദേഹം മടങ്ങിയത്. https://twitter.com/TeamSRKWarriors/status/1624494082532990976?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1624494082532990976%7Ctwgr%5Eba353b5252f7336fa10ac5714e164f10fda6bf29%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralakaumudi.com%2Fnews%2Fnews.php%3Fid%3D1006685u%3Dshah-rukh-khan-visits-nayanthara-fbclid%3DIwAR2pbL0oij-IPYM8Wltno1iNwOtvvJ5Ndldi_5eNu1aR1sTHmPeKffizuvM ഷാരൂഖ് ഖാനും നയന്‍താരയും പ്രധാന വേഷത്തിലെത്തുന്ന ‘ജവാന്‍’ എന്ന പുതിയ ചിത്രവുമായി ബന്ധപ്പെട്ടാണ് സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്. അര മണിക്കൂറോളം ഷാരൂഖ് നയന്‍താരയുടെ വസതിയില്‍ ചെലവഴിച്ചിരുന്നു. വിവരം അറിഞ്ഞ് താരത്തെ കാണാന്‍ നിരവധി ആരാധകരാണ് നയന്‍താരയുടെ വീട്ടില്‍ എത്തിയത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ ഷാരൂഖ് ഖാന് ചുറ്റും ആരാധകര്‍ കൂടുന്നതും സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ ഉണ്ട്. കൂടാതെ സൂപ്പര്‍താരത്തെ യാത്രയാക്കാന്‍ നയന്‍താരയും എത്തിയിരുന്നു. കാറില്‍ കയറിയ ഷാരൂഖ് ഖാന്‍, നയന്‍താരയോട് വിടപറഞ്ഞ് പോകുന്ന വീഡിയോകളും പ്രചരിക്കുന്നുണ്ട്. https://twitter.com/SRKUniverse/status/1624465433746149376?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1624465433746149376%7Ctwgr%5Eba353b5252f7336fa10ac5714e164f10fda6bf29%7Ctwcon%5Es1_c10&ref_url=https%3A%2F%2Fkeralakaumudi.com%2Fnews%2Fnews.php%3Fid%3D1006685u%3Dshah-rukh-khan-visits-nayanthara-fbclid%3DIwAR2pbL0oij-IPYM8Wltno1iNwOtvvJ5Ndldi_5eNu1aR1sTHmPeKffizuvM അതേസമയം, ജവാന്റെ ചിത്രീകരണം മുംബയില്‍ പുരോഗമിക്കുകയാണ്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ ഷാരൂഖിന്റെ വില്ലനായി എത്തുന്നത്. നയന്‍താര ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണിത്.…

    Read More »
  • ‘കണ്ണൂര്‍ സ്‌ക്വാഡ്’ പുതിയ ഷെഡ്യൂള്‍ ഇന്നു മുതല്‍; പുനെയിലേക്ക് സ്വയം വാഹനമോടിച്ച് മമ്മുക്ക!

    സൂപ്പര്‍ താരം മമ്മൂട്ടിയുടെ വാഹനക്കമ്പം ഏറെ പ്രശസ്തമാണ്. ഷൂട്ടിങ്ങിനായി മുംബൈയിലേക്ക് സ്വയം കാേറാടിച്ചു പോകുന്ന മമ്മുക്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനകം തരംഗമായി. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ഡിസംബര്‍ അവസാനം പാലായില്‍ വച്ച് പൂജയും സ്വിച്ചോണും നടന്ന ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ പൂനെയില്‍ വച്ചാണ്. ഇന്നാണ് ഈ ഷെഡ്യൂള്‍ ആരംഭിക്കുക. ഇതില്‍ പങ്കെടുക്കാനായി മുംബൈയില്‍ നിന്ന് പുനെയിലേക്ക് സ്വയം വാഹനമോടിച്ചാണ് മമ്മൂട്ടി പോയത്. ഇതിന്റെ ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. പൂനെ കൂടാതെ പാലാ, കൊച്ചി, കണ്ണൂര്‍, വയനാട്, അതിരപ്പിള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും മമ്മൂട്ടി തന്നെ തന്റെ വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് ‘കണ്ണൂര്‍ സ്‌ക്വാഡ്’ എന്ന് വെളിപ്പെടുത്തിയിരുന്നു. ‘നന്‍പകല്‍ നേരത്ത് മയക്കം’ തമിഴ്‌നാട് റിലീസിന്റെ ഭാഗമായി ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.…

    Read More »
  • രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ 128 മണിക്കൂറിന് ശേഷം പുറത്തെടുത്തു; വൈറലായി പാല്‍പ്പുഞ്ചിരി

    അങ്കാറ: തുര്‍ക്കിയിലെ അന്റാക്യയില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ 128 മണിക്കൂറിന് ശേഷം ഞായറാഴ്ച പുറത്തെടുത്തു. കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത ശേഷം കുരുന്നു നിറഞ്ഞു ചിരിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. https://twitter.com/Doranimated/status/1624492243775025152?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1624492243775025152%7Ctwgr%5E583f65cc085bf0989998d56a508aabec7037d3e8%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2023%2F02%2F13%2Fsatisfied-after-lunch-baby-rescued-128-hours-after-turkey-earthquake.html ”ഇതാ ഈ ദിവസത്തെ നായകന്‍” എന്ന കുറിപ്പിനൊപ്പമാണ് വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ”ഭൂകമ്പമുണ്ടായി 128 മണിക്കൂറിന് ശേഷം രക്ഷപ്പെടുത്തിയ പിഞ്ചുകുഞ്ഞ്. കുളിക്കുശേഷം രുചികരമായ ഉച്ചഭക്ഷണവും കഴിച്ച് തൃപ്തനായി” ട്വീറ്റില്‍ പറയുന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പുറത്തെടുത്തതിനു പിന്നാലെ, മുഖത്ത് പൊടിയും അഴുക്കും പുരണ്ട പിഞ്ചുകുഞ്ഞിന്റെ ചിത്രങ്ങളും വിഡിയോകളും നേരത്തേ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തില്‍ നിന്ന് 160 മണിക്കൂറിന് ശേഷം 35 വയസ്സുകാരനെയും രക്ഷപ്പെടുത്തി. റഷ്യ, കിര്‍ഗിസ്ഥാന്‍, ബെലാറസ് എന്നിവിടങ്ങളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരാണ് ഇയാളെ രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തനം നാല് മണിക്കൂറിലധികം നീണ്ടുനിന്നു. അതേസമയം, തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരണം 34,000 കടന്നു.

    Read More »
Back to top button
error: