Social MediaTRENDING

ജിമ്മില്‍ കടന്നുപിടിച്ച അക്രമിയെ മലര്‍ത്തിയടിച്ച് സോഷ്യല്‍ മീഡിയ താരം!

മിയാമി(ഫ്‌ളോറിഡ): അപ്പാര്‍ട്‌മെന്റ് കോംപ്ലക്‌സിനുള്ളില്‍ ജിമ്മില്‍ വ്യായാമത്തിനിടെ ആക്രമിക്കാനെത്തിയ ആളെ മല്‍പ്പിടിത്തത്തിലൂടെ കീഴ്‌പ്പെടുത്തി സമൂഹമാധ്യമതാരമായ ഇരുപത്തിനാലുകാരി! ഫ്‌ളോറിഡയിലെ ഹില്‍സ്ബറോ കൗണ്ടിയിലുള്ള അപ്പാര്‍ട്‌മെന്റില്‍ ജനുവരി 22 നായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യം ഹില്‍സ്ബറോ കൗണ്ടി ഷെരീഫിന്റെ ഓഫീസ് പുറത്തുവിട്ടു.

സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറായ നഷാലി ആല്‍മയാണ് കഥയിലെ നായിക. സംഭവ ദിവസം ജിമ്മില്‍ ഒറ്റയ്ക്കു വ്യായാമം ചെയ്യുകയായിരുന്നു നഷാലി. അപ്പോഴാണു വാതില്‍ തുറക്കാന്‍ ഒരാള്‍ ശ്രമിക്കുന്നതു കണ്ടത്. ജിമ്മില്‍ വരുന്ന ആളുകള്‍ പലപ്പോഴും പ്രവേശിക്കാനുള്ള കീ ടാഗുകള്‍ മറന്നുപോകാറുണ്ട്. അതുകൊണ്ടുതന്നെ വാതില്‍ തുറക്കാനുള്ള ഇയാളുടെ ശ്രമത്തില്‍ നഷാലിക്ക് അസ്വാഭാവികത തോന്നിയില്ല. മാത്രമല്ല, ഇയാളെ നേരത്തെയും ജിമ്മില്‍ നഷാലി കണ്ടിട്ടുമുണ്ട്. നഷാലി ഇയാള്‍ക്കു വാതില്‍ തുറന്നുകൊടുത്തു.

Signature-ad

എന്നാല്‍ അകത്തുകയറിയ സേവ്യര്‍ തോമസ് ജോണ്‍സ്, നഷാലിയുടെ പിന്നാലെ ചെന്ന് അരയില്‍ ചുറ്റിപ്പിടിക്കാന്‍ ശ്രമിച്ചു. കുതറിമാറിയ യുവതിയെ ഇയാള്‍ വിടാതെ പിന്തുടരുന്നതും മല്‍പ്പിടിത്തത്തിലൂടെ നഷാലി അയാളെ കീഴ്‌പ്പെടുത്തുന്നതും വീഡിയോയില്‍നിന്ന് ദൃശ്യമാണ്.

”ഒരിക്കലും വിട്ടുകൊടുക്കരുതെന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ മാതാപിതാക്കള്‍ എന്നോടു പറഞ്ഞിട്ടുള്ളത് ജീവിതത്തില്‍ ഒരു കാര്യത്തിലും വിട്ടുകൊടുക്കരുതെന്നാണ്. അയാളുമായി മല്‍പ്പിടിത്തം നടത്തുമ്പോള്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്ന കാര്യവും അതാണ്”- നഷാലി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: