Social Media
-
24/02/2023ഹൃദയാഘാതത്തെത്തുടർന്ന് റോഡിൽ കുഴഞ്ഞ് വീണ യുവാവിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് ട്രാഫിക് പൊലീസ്; വീഡിയോ സോഷ്യൽ മീഡിയയിൽ വെെറൽ
ഹൃദയാഘാതത്തെ തുടർന്ന് റോഡിൽ കുഴഞ്ഞ് വീണ യുവാവിന്റെ ജീവൻ രക്ഷിച്ച് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥൻ. രാജശേഖർ എന്ന Highly Appreciate traffic police Rajashekhar of Rajendranagar PS for doing a commendable job in saving precious life by immediately doing CPR. #Telangana Govt will conduct CPR training to all frontline employees & workers next week inview of increasing reports of such incidents pic.twitter.com/BtPv8tt4ko — Harish Rao Thanneeru (@BRSHarish) February 24, 2023 ഉദ്യോഗസ്ഥൻ സിപിആർ നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുകയാണ്. ബാലാജി എന്ന യുവാവാണ് കുഴഞ്ഞ് വീണത്. ഇയാൾ രാജേന്ദ്രനഗറിൽ ഇറങ്ങിയപ്പോൾ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയാണ് ചെയ്തതു. ഹൃദയാഘാതം അല്ലെങ്കിൽ മുങ്ങിമരണം പോലുള്ള അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗപ്രദമായ ഒരു ജീവൻ രക്ഷിക്കാനുള്ള സാങ്കേതികതയാണ് Cardiopulmonary resuscitation എന്നത്. തെലങ്കാന ആരോഗ്യമന്ത്രി ഹരീഷ്…
Read More » -
24/02/2023ഞാന്‍ മുസ്ലിം അല്ല, വര്‍ഷങ്ങളായി പിന്തുടരുന്നത് ഹിന്ദുമതം, അച്ഛന്‍ ബ്രാഹ്‌മണന്‍; വെളിപ്പെടുത്തലുമായി ഹനാന്‍
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രിറ്റികളില്‍ ഒരാള്‍ ആണ് ഹനാന്‍. ജീവിതച്ചെലവ് കണ്ടെത്താന്‍ സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ കച്ചവടം നടത്തിയ സംഭവത്തോടെയാണ് ഹനാന്‍ മലയാളികള്‍ക്ക് പരിചിതയും പ്രിയങ്കരിയുമായത്. നടിയും മോഡലുമായ ഇവര്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഈ വര്‍ഷത്തെ ബിഗ് ബോസില്‍ ഹനാന്‍ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്. അതേസമയം, മസാഷ്യല്‍ മീഡിയയില്‍ പലപ്പോഴും കടുത്ത ആക്രമണങ്ങള്‍ക്കും ഹനാന്‍ ഇരയാകാറുണ്ട്. ഇവര്‍ നടത്തുന്ന ഫോട്ടോഷൂട്ടുകളുടെ പേരില്‍ ആണ് ഇവര്‍ക്കെതിരെ സൈബര്‍ അറ്റാക്ക് വരുന്നത്. ഇസ്ലാമികമായ രീതിയിലല്ല താരം ജീവിക്കുന്നത് എന്ന് ആരോപിച്ചുകൊണ്ട് ആണ് എപ്പോഴും ഇവര്‍ക്കെതിരെ ആളുകള്‍ രംഗത്തെത്തുന്നത്. നിരവധി സദാചാര കമന്റുകളും ഇവരുടെ ചിത്രങ്ങള്‍ക്ക് താഴെ വരാറുണ്ട്. അതേ സമയം ഇപ്പോള്‍ തന്റെ മതവിശ്വാസം വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് ഹനാന്‍. കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ശിവരാത്രി ദിവസം താരം ശിവസ്തുതി പങ്കിട്ടിരുന്നു. ഈ വീഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായി മാറുകയും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറുകയും ചെയ്തിരുന്നു. വീഡിയോയില്‍ താരം പറയുന്നത് ഇങ്ങനെ ഒരു…
Read More » -
23/02/2023ഇടിവെട്ട് വീഡിയോകള്‍ വരുന്നുണ്ട്…യൂട്യൂബ് ചാനലില്‍ സുബിയുടെ അവസാന വീഡിയോ
എപ്പോഴും ചിരിച്ച മുഖത്തോടെ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്ന സുബി സുരേഷിന്റെ മരണവാര്‍ത്ത ഇന്നലെ രാവിലെയാണ് പുറത്തുവന്നത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെ ആയിരുന്നു മരണം. സോഷ്യല്‍ മീഡിയയില്‍ സജീവമായ സുബി തന്റെ യൂട്യൂബ് ചാനല്‍ വഴി വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്. തന്റെ വീഡിയോയിലും എപ്പോഴും ചിരിപ്പിച്ചു കൊണ്ടാണ് സുബി എത്താറ്. 2 ലക്ഷത്തിലധികം സബ്സ്‌ക്രൈബേഴ്സ് ആണ് സുബിക്ക് ഉള്ളത്. തന്റെ ചാനല്‍ വഴി സുബി അവസാനമായി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. രണ്ട് ആഴ്ചകള്‍ക്കു മുമ്പായിരുന്നു ഇത് പോസ്റ്റ് ചെയ്തത്. അതേസമയം, രണ്ടുവര്‍ഷം മുമ്പാണ് സ്വന്തമായി യൂട്യൂബ് ചാനല്‍ ആരംഭിച്ചത്. ഇതിലൂടെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക വീഡിയോസും വൈറല്‍ ആവാറുണ്ട്. പാചക പരീക്ഷണവും യാത്രകളും തന്റെ കൃഷിയിടമെല്ലാം സുബി ഇതിലൂടെ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവില്‍ സുബി പങ്കുവെച്ച വീഡിയോ വൈറല്‍ ആവുകയാണ്. ഇതിലും കളിച്ചു ചിരിച്ചുകൊണ്ടാണ് സുബി എത്തിയത് . ഝാര്‍ഖണ്ഡില്‍ പ്രോഗ്രാമിന് പോയപ്പോള്‍ ചിത്രീകരിച്ച മൂന്ന്…
Read More » -
22/02/2023അരങ്ങ് അടക്കിവാണ് അധ്യാപികമാരുടെ തകര്‍പ്പന്‍ ഡാന്‍സ്; കൈയടിച്ച് കിങ് ഖാനും
വിവാദങ്ങളെയും ആഹ്വാനങ്ങളെയും കാറ്റില്‍ പറത്തി ആഗോളതലത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുകയാണ് ഷാറൂഖ് ഖാന്‍ ചിത്രം പത്താന്‍. റിലീസായി ഒരു മാസത്തിനുള്ളില്‍ ആയിരം കോടി ക്ലബ്ബിലും ചിത്രം ഇടം പിടിച്ചു. ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷകര്‍ക്കിടയില്‍ ട്രെന്റിങ്ങാണ്. ഇപ്പോഴിതാ പത്താനിലെ ‘ഝൂമേ ജോ പത്താന്‍’ എന്ന ?ഗാനത്തിന് ചുവടുവെച്ച് സമൂഹമധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ ജീസസ് ആന്‍ഡ് മേരി കോളജിലെ കൊമേഴ്സ് വിഭാഗം അധ്യാപികമാര്‍. വിദ്യാര്‍ഥികളുടെ ഫ്‌ളാഷ്‌മോബിന് ഇടയ്ക്ക് അപ്രതീക്ഷിതമായി അധ്യാപികമാര്‍ കയറി വരികയായിരുന്നു. സാരിയുടുത്ത് ‘കൂള്‍’ ആയി വന്ന ഗുരുക്കന്‍മാരെ കൈയടികളോടെയാണ് കുട്ടികള്‍ സ്വീകരിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ഡിപാര്‍ട്മെന്റ് ഓഫ് കൊമേഴ്സ് ജെഎംസി എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നാലെ ഇത് വൈറലാകുകയും ചെയ്തു. How lucky to have teachers and professors who can teach us and have fun with us also. Educational Rockstars all of them!! pic.twitter.com/o94F1cVcTV —…
Read More » -
21/02/2023നാലു വയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊന്നു, ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍
ഹൈദരാബാദ്: നാലു വയസ്സുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകീറി കൊലപ്പെടുത്തി. ഹൈദരാബാദില്‍ നടന്ന ഞെട്ടിക്കുന്ന സംഭവത്തിന്റെ സിസിസിടി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. വാച്ച്മാന്‍ ആയി ജോലി ചെയ്യുന്നയാളുടെ മകനാണ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായത്. നായ്ക്കള്‍ കടിച്ചുകീറിയ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 4-yr-old boy was killed today by stray dogs in Hyderabad. 21 deaths, over 2 lac dog bites in Kerala in 2022. What’s more effective? Castration of stray dogs or of dog activists? pic.twitter.com/tPXAh5V99e — Porinju Veliyath (@porinju) February 21, 2023 കുട്ടി തെരുവിലൂടെ നടന്നു നീങ്ങുന്നതും നായ്ക്കള്‍ കൂട്ടത്തോടെ ആക്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ചുറ്റും ആരും ഉള്ളതായി ദൃശ്യങ്ങളില്‍ ഇല്ല. മറ്റു വിവരങ്ങള്‍ വെളിവായിട്ടില്ല.
Read More » -
21/02/2023”നാലില്‍ ഒന്നു മാത്രമാണ് പ്ലാന്‍ ചെയ്ത്; ബാക്കി മൂന്നും അബദ്ധത്തില്‍ സംഭവിച്ചത്”!!!
മലയാളി പ്രേക്ഷകര്‍ക്ക്് സുപരിചിതനാണ് നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാര്‍. കൃഷ്ണകുമാറിന്റെ കുടുംബത്തെയും അറിയാത്തവര്‍ ഉണ്ടായിരിക്കില്ല എന്നതാണ് സത്യം. മൂന്നു പതിറ്റാണ്ടിലേറെയായി സിനിമയിലും സീരിയലിലും എല്ലാം തന്റേതായ സാന്നിധ്യം ഉറപ്പിക്കാന്‍ കൃഷ്ണകുമാറിന് സാധിച്ചിട്ടുണ്ട്. ദൂരദര്‍ശനില്‍ വാര്‍ത്താ അവതാരകനായാണ് ഇമദ്ദഹഗ മലയാളികള്‍ക്കു മുന്നിലേക്ക് ആദ്യഗ എത്തുന്നത്. കൃഷ്ണകുമാറിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബവും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതമാണ്. ഭാര്യ സിന്ധു കൃഷ്ണയും മക്കളും ഒക്കെ സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ്. സ്വന്തമായി ഒരു യൂട്യൂബ് ചാനലും സിന്ധുവിനുണ്ട്. യൂട്യൂബിലൂടെ പലപ്പോഴും വീഡിയോകളും ആയി താരം എത്തുകയും ചെയ്യാറുണ്ട്. ഇപ്പോള്‍ മക്കളെ കുറിച്ച് സിന്ധു നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. വീഡിയോയില്‍ തന്റെ നാല് പെണ്‍മക്കളെയും കുറിച്ചാണ് താരം പറയുന്നത്. നാലു പേരില്‍ ഒരാളെ മാത്രമാണ് പ്ലാന്‍ ചെയ്ത് ഗര്‍ഭിണിയായത് എന്നാണ് പറയുന്നത്. ആ കുട്ടിയാണ് ദിയ. ബാക്കി മൂന്നു പേരും അബദ്ധത്തില്‍ ജനിച്ചതാണ് എന്ന് സിന്ധു പറയുന്നു. വീഡിയോ വൈറല്‍ ആയതിന് പിന്നാലെ നിരവധി…
Read More » -
21/02/2023മാതാപിതാക്കള്‍ക്ക് ധനുഷിന്റെ 150 കോടിയുടെ ഉപഹാരം; മൂക്കത്ത് വിരല്‍വച്ച് നെറ്റിസണ്‍സ്!!!
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ധനുഷ്. തമിഴ് സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇതുവരെ ഒരു മലയാളം സിനിമയില്‍ മാത്രമാണ് ഇദ്ദേഹം പ്രത്യക്ഷപ്പെട്ടത്. കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന സിനിമയിലാണ് ഇദ്ദേഹം ഒരു ചെറിയ വേഷത്തില്‍ എത്തിയത്. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ഒരു വാര്‍ത്തയാണ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഇദ്ദേഹം മാതാപിതാക്കള്‍ക്ക് നല്‍കിയ ഒരു സമ്മാനതിന്റെ വാര്‍ത്ത ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. 150 കോടി രൂപയുടെ സമ്മാനമാണ് അച്ഛനും അമ്മയ്ക്കും വേണ്ടി ധനുഷ് നല്‍കിയിരിക്കുന്നത്! ഒരു ഗംഭീര വീട് ആണ് ധനുഷ് മാതാപിതാക്കള്‍ക്ക് വേണ്ടി പണികഴിപ്പിച്ചിരിക്കുന്നത്. ചെന്നൈയിലെ പോയ്സ് ഗാര്‍ഡനില്‍ ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഈ വീട്ടില്‍ തന്നെ ആയിരിക്കും ധനുഷ് ഇനി മാതാപിതാക്കളുടെ ഒപ്പം താമസിക്കുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. സുബ്രഹ്‌മണ്യം ശിവ ആണ് ഈ വാര്‍ത്ത ആദ്യമായി സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. ധനുഷിന്റെ രണ്ട് സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകന്‍ ആണ് ഇദ്ദേഹം. ഒരു…
Read More » -
21/02/2023ട്വിറ്ററിന് പിന്നാലെ ബ്ലൂ ടിക് വെരിഫിക്കേഷന് പണം ഈടാക്കാൻ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും
സാൻഫ്രാന്സിസ്കോ: സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിച്ച് മെറ്റ. പ്രതിമാസം 990 രൂപ മുതൽ വെരിഫൈഡ് അക്കൗണ്ടുകൾ നൽകേണ്ടി വരുമെന്നാണ് റിപ്പോർട്ട്. പ്രതിമാസ നിരക്കിൽ ബ്ലൂ ടിക്ക് ബാഡ്ജിന് സബ്‌സ്‌ക്രിപ്‌ഷൻ ഏർപ്പെടുത്തുകയാണെന്ന് മെറ്റയുടെ സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു. ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ സബ്‌സ്‌ക്രിപ്‌ഷൻ സേവനം തുടങ്ങുന്നതോടെ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ബ്ലൂടിക്ക് സബ്‌സ്‌ക്രിപ്‌ഷൻ ആഗ്രഹിക്കുന്ന ഉപയോക്താക്കൾ പണം നൽകേണ്ടി വരും. “ഞങ്ങളുടെ സേവനങ്ങളിലുടനീളം ആധികാരികതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനാണ് ഈ പുതിയ ഫീച്ചർ,” മെറ്റ സിഇഒ മാർക്ക് സക്കർബർഗ് പറഞ്ഞു. സബ്‌സ്‌ക്രിപ്‌ഷൻ സേവനം ഈ ആഴ്ച ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും പുറത്തിറക്കും, മറ്റ് രാജ്യങ്ങളിൽ ക്രമേണ എത്തുമെന്നാണ് സൂചന. ട്വിറ്ററിനെ പിന്തുടർന്നാണ് മെറ്റ സബ്‌സ്‌ക്രിപ്‌ഷൻ സേവനങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ മാസം ട്വിറ്റർ ബ്ലൂ ടിക്കിന്റെ വില പ്രതിമാസം 11 ഡോളർ, അഥവാ 900 രൂപയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ട്വിറ്ററിനെ ടെസ്‌ല സിഇഒ ഇലോൺ മാസ്ക് ഏറ്റെടുത്തതിന് ശേഷമാണു പരിഷ്‌കാരങ്ങൾ ഏർപ്പെടുത്തിയത്. സോഷ്യൽ മീഡിയ ഭീമനായ ട്വിറ്ററിന്റെ പെയ്ഡ് വേരിഫിക്കേഷൻ…
Read More » -
20/02/2023കര്‍ണാടകയില്‍ ഐ.എ.എസ്-ഐ.പി.എസ് വനിതാ ഉദ്യോഗസ്ഥരുടെ കുടിപ്പക; സ്വകാര്യചിത്രങ്ങള്‍ പുറത്തുവിട്ട് തേജോവധം
ബംഗളൂരു: കര്‍ണാടകയില്‍ ഐ.എ.എസ്-ഐ.പി.എസ് വനിതാ ഉദ്യോഗസ്ഥരുടെ കുടിപ്പക സ്വകാര്യചിത്രങ്ങള്‍ പുറത്തുവിടുന്ന വിധം അതിരുവിട്ടു. ദേവസ്വം കമ്മിഷണറും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങള്‍ ഐ.പി.എസ് ഓഫീസറും കര്‍ണാടക കരകൗശല വികസന കോര്‍പറേഷന്‍ എം.ഡിയുമായ ഡി.രൂപ മൊദുഗില്‍ ഫെയ്‌സ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്. പുരുഷ ഐ.എ.എസ് ഓഫീസര്‍മാര്‍ക്കു രോഹിണി അയച്ച ചിത്രങ്ങളാണെന്നാണു രൂപയുടെ അവകാശവാദം. തന്റെ വാട്‌സാപ് സ്റ്റാറ്റസില്‍ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണു വ്യക്തിഹത്യ ചെയ്യാന്‍ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു. മൈസൂരു കെ.ആര്‍ നഗറില്‍ നിന്നുള്ള ദള്‍ എം.എല്‍.എയും മുന്‍ മന്ത്രിയുമായ സ.ര മഹേഷിന്റെ സ.ര കണ്‍വന്‍ഷന്‍ ഹാള്‍ മഴവെള്ളക്കനാല്‍ കയ്യേറി നിര്‍മിച്ചതാണെന്നു മൈസൂരു കലക്ടറായിരിക്കെ 2021ല്‍ രോഹിണി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരേ മഹേഷ് നല്‍കിയ ഒരു കോടി രൂപയുടെ അപകീര്‍ത്തിക്കേസ് നിലവിലുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ രോഹിണി മഹേഷിനെ കണ്ടു ചര്‍ച്ച നടത്തിയെന്ന ആരോപണത്തിനിടെയാണു ചിത്രങ്ങള്‍ പുറത്തുവന്നത്. കോവിഡ് കാലത്തു ചാമരാജ്‌പേട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ഓക്‌സിജന്‍…
Read More » -
20/02/2023500 കിലോ തൂക്കം; പൊന്നാനിയില്‍ കൂറ്റന്‍ കട്ട കൊമ്പന്‍ വലയില്‍
മലപ്പുറം: 500 കിലോ തൂക്കമുള്ള കൂറ്റന്‍ ‘കട്ട കൊമ്പന്‍’ മീനിനെ വലയിലാക്കി പൊന്നാനി ഹാര്‍ബറിലെ മത്സ്യത്തൊഴിലാളികള്‍. ഔക്കല ഫൈബര്‍ വള്ളത്തിലെ മത്സ്യത്തൊഴിലാളികളാണ് കട്ട കൊമ്പനെ പിടിച്ചത്. ഇന്നലെ പുലര്‍ച്ചെയാണ് കൊമ്പന്‍ മീനുമായി തൊഴിലാളികള്‍ ഹാര്‍ബറിലെത്തിയത്. ഈ വര്‍ഷം പൊന്നാനി ഹാര്‍ബറില്‍ ലഭിച്ച മത്സ്യങ്ങളില്‍ ഏറ്റവും വലിയ മത്സ്യമാണിത്. മാസങ്ങള്‍ക്ക് മുന്‍പ് മറ്റൊരു ഫൈബര്‍ വള്ളത്തിന് ഇത് പോലൊരു കൊമ്പനെ കിട്ടിയിരുന്നു. 200 കിലോയുടെ അടുത്ത് തൂക്കം വരുന്ന കട്ട കൊമ്പനെയാണ് അന്ന് ലഭിച്ചത്. മുള്ളില്ലാത്ത മത്സ്യമാണ് എന്നതാണ് കട്ടകൊമ്പന്‍ മീനിന്റെ പ്രത്യേകത. മറ്റു ഇറച്ചികള്‍ക്ക് സമാനമായ രീതിയില്‍ ബിരിയാണി ഉണ്ടാക്കാനായി കട്ടക്കൊമ്പന്റെ ഇറച്ചി ഉപയോഗിക്കാന്‍ സാധിക്കും. വലിയ കല്യാണങ്ങള്‍ക്കും മറ്റും ഇത്തരം മത്സ്യങ്ങള്‍ ഉപയോഗിക്കാറുണ്ടന്നും നാട്ടുകാര്‍ പറയുന്നു.
Read More »