Social MediaTRENDING

‘ഓട്ടോഗ്രാഫി’ലെ ജയിംസിനെ ഓര്‍മ്മയില്ലേ? നടന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ?

രുകാലത്ത് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായിരുന്നു രഞ്ജിത്ത് രാജ്. ഒരുപക്ഷേ ഈ പേര് പറഞ്ഞാല്‍ ഇദ്ദേഹത്തെ മനസ്സിലാവണമെന്നില്ല. ഓട്ടോഗ്രാഫ് എന്ന പരമ്പരയില്‍ ജെയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് രഞ്ജിത്ത് രാജ്. നടി ഉഷയുടെ മകനാണ് രഞ്ജിത്ത്. ഇപ്പോള്‍ കബനി എന്ന പരമ്പരയില്‍ ഒരു ശ്രദ്ധയെ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത് ഇദ്ദേഹമാണ്.

സമൂഹമാധ്യമങ്ങളില്‍ താരം വളരെ സജീവമാണ്. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിശേഷമാണ് സമൂഹം മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഹോസ്പിറ്റലില്‍ നിന്നും ഡിസ്ചാര്‍ജ് ആയിരിക്കുകയാണ് എന്ന വാര്‍ത്ത ആണ് ഇപ്പോള്‍ ഇദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ഇനി കുറച്ചു ദിവസം ബെഡ് റസ്റ്റ് വേണമെന്നാണ് ഇദ്ദേഹം പറയുന്നത്.

Signature-ad

ഇദ്ദേഹത്തിന് ഒരു മകള്‍ കൂടിയുണ്ട്. മകളുടെ ഒപ്പം രീല്‍സ് ചെയ്തുകൊണ്ട് ഇദ്ദേഹം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ ധന്യ ഇപ്പോള്‍ അയര്‍ലെന്റിലാണ്. 2017 വര്‍ഷത്തിലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ഫെയ്‌സ്ബുക്ക് വഴിയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. പിന്നീട് ഈ സൗഹൃദം വിവാഹത്തില്‍ എത്തുകയായിരുന്നു. ഇരുവര്‍ക്കും 2019 വര്‍ഷത്തില്‍ ഇസബല്‍ എന്ന് പേരുള്ള ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു.

രഞ്ജിത്ത് ആശുപത്രിയിലാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്താണ് അസുഖം എന്ന് അന്വേഷിച്ചു കൊണ്ട് ധാരാളം പേര്‍ രംഗത്തെത്തി. എന്നാല്‍, ഇപ്പോള്‍ താന്‍ ആശുപത്രി വിട്ടു എന്നും ഇപ്പോള്‍ സുഖമായിരിക്കുന്നു എന്നും എന്നാല്‍ കുറച്ചു ദിവസത്തേക്ക് ബെഡ് റെസ്റ്റ് വേണം എന്നുമാണ് ഇദ്ദേഹം പറയുന്നത്. എന്നാല്‍, അസുഖം എന്താണ് എന്ന് വെളിപ്പെടുത്തുവാന്‍ രഞ്ജിത്ത് തയ്യാറായില്ല.

Back to top button
error: