Social MediaTRENDING

മുരളി, കലാഭവന്‍ മണി, സുബി സുരേഷ്, മൂന്നു പേരുടെയും മരണത്തിലെ ഞെട്ടിപ്പിക്കുന്ന സാമ്യതകള്‍ വെളിപ്പെടുത്തി ശാന്തിവിള ദിനേശ്

ലയാളികള്‍ എല്ലാവരും ഞെട്ടിയ ഒരു വാര്‍ത്തയായിരുന്നു കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് നമ്മള്‍ കേട്ടത്. ടെലിവിഷന്‍ സിനിമ മേഖലയിലൂടെ ശ്രദ്ധിക്കപ്പെട്ട സുബി സുരേഷ് നമ്മളെ വിട്ടു പിരിഞ്ഞിരിക്കുകയാണ് എന്ന വാര്‍ത്തകള്‍ ആയിരുന്നു നമ്മള്‍ കേട്ടത്. നിരവധി ആളുകള്‍ ആയിരുന്നു ഇവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വളരെ ചെറിയ പ്രായത്തില്‍ ആയിരുന്നു ഇവരുടെ മരണം. കുറച്ചു പ്രായമായിരുന്നു എങ്കിലും ഇവര്‍ ഇതുവരെ വിവാഹം ചെയ്തിരുന്നില്ല. വിവാഹം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സമയത്ത് ആയിരുന്നു ഇവരുടെ മരണം സംഭവിച്ചത് എന്നതും ദുഃഖം വര്‍ദ്ധിപ്പിക്കുന്നു.

അതേസമയം, ഇപ്പോള്‍ ശാന്തിവിള ദിനേശ് നടത്തുന്ന ഒരു പ്രതികരണമാണ് ഇപ്പോള്‍ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. മണ്‍മറഞ്ഞ മൂന്ന് അതുല്യ കലാകാരന്മാരുടെ മരണത്തിലുള്ള സാമ്യത ആണ് ഇപ്പോള്‍ ഇദ്ദേഹം തുറന്നു കാട്ടുന്നത്. മുരളി, കലാഭവന്‍ മണി, സുബി സുരേഷ് എന്നിവര്‍ ആണ് സമാനമായ സാഹചര്യത്തില്‍ മരണപ്പെട്ടത് എന്നാണ് ഇദ്ദേഹം പറയുന്നത്. അതേസമയം ഇദ്ദേഹം ഇത് പറഞ്ഞപ്പോള്‍ മാത്രമാണ് ഞങ്ങളും ഇത് ശ്രദ്ധിക്കുന്നത് എന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

Signature-ad

”സുബി മരണപ്പെട്ട സമയത്ത് അവരുടെ ഡോക്ടര്‍ പറഞ്ഞത് ഈ രോഗത്തെ നിസ്സാരമായി കാണരുത് എന്നാണ്. അങ്ങനെ കണ്ടതുകൊണ്ട് ആണ് ഇവരുടെ മരണം സംഭവിച്ചത് എന്നാണ് ആ ഡോക്ടര്‍മാര്‍ പറയുന്നത്. ആ ഡോക്ടറുടെ വാക്കുകള്‍ എന്റെ മനസ്സില്‍ കിടന്നു. മദ്യത്തില്‍ മുങ്ങി കുളിക്കുന്ന ഒരു സമൂഹമാണ് നമ്മുടേത്. സിനിമ മേഖലയിലാണ് ഏറ്റവും കൂടുതല്‍ കരള്‍ രോഗികള്‍ ഉള്ളത് എന്നാണ് എനിക്ക് തോന്നുന്നത്. സിനിമ മേഖലയിലെ ഭൂരിഭാഗം ആളുകള്‍ മദ്യത്തിന് അടിമപ്പെട്ടവര്‍ ആണ് എന്നാണ് എനിക്ക് തോന്നുന്നത്. ഒരുപാട് ആളുകള്‍ നഷ്ടപ്പെട്ടവരാണ്. മൂന്നു തലമുറയ്ക്ക് വേണ്ട കരളാണ് ദൈവം നമുക്ക് തന്നിരിക്കുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നമ്മളെ ഓര്‍മിപ്പിക്കുന്നത് കലാകാരന്മാര്‍ക്ക് അച്ചടക്കം ഒക്കെ വേണം എന്നത് ആണ്” ശാന്തിവിള ദിനേശ് പറയുന്നു.

”54 വയസ് ഉള്ളപ്പോള്‍ ആണ് ശ്രീനാഥ് മരിക്കുന്നത്. മദ്യപാനമായിരുന്നു മരണകാരണം. ഒരുപാട് വിപ്ലവഗാനങ്ങള്‍ എഴുതിയ അനില്‍ പനച്ചൂരാന്‍ മരിക്കുന്നത് 46 ആമത്തെ വയസില്‍. സിനിമ സെറ്റില്‍ വച്ചാണ് രാജന്‍ പി ദേവ് രോഗബാധിതനായി ആശുപത്രിയില്‍ എത്തുന്നത്. നരേന്ദ്രപ്രസാദിന്റെ റൂമില്‍ ആയിരുന്നു ഞാന്‍ ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞാല്‍ ബുക്ക് വായിക്കുവാന്‍ വേണ്ടി പോകുന്നത്. 57 വയസ്സുള്ളപ്പോള്‍ ആണ് അദ്ദേഹം മരിക്കുന്നത്.

ഒരുപക്ഷേ സിനിമ ഇല്ലായിരുന്നുവെങ്കില്‍ നരേന്ദ്രപ്രസാദ് ഇനിയും കുറേക്കാലം ജീവിച്ചിരുന്നേനെ. സിനിമ കാരണം വഴിതെറ്റിപ്പോയ വ്യക്തിയാണ് നരേന്ദ്രപ്രസാദ്. മമ്മൂട്ടിക്ക് അവസരം വാങ്ങി നല്‍കിയ രതീഷ് എന്ന വ്യക്തിയും മദ്യത്തിന് അടിമയായി. അവസാനം കാലങ്ങളില്‍ കുഴിമടിയന്‍ ആയിരുന്നു രതീഷ്. 48 വയസ്സുള്ളപ്പോള്‍ ആണ് അദ്ദേഹം മരിക്കുന്നത്” – ദിനേശ് പറയുന്നു.

 

Back to top button
error: