Social MediaTRENDING

ആരും ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല, ഇപ്പോഴും മനസ്സുമുഴുവന്‍ ആ നാട്ടുകാര്‍: വിനീത് ശ്രീനിവാസന്‍

ആലപ്പുഴ: ചേര്‍ത്തല വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേളയ്ക്ക് പിന്നാലെ വാഹനത്തില്‍ കയറാനായി ഓടുന്ന വിനീത് ശ്രീനിവാസന്റെ വീഡിയോ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനും ഗായകനുമായ വിനീത്.

പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍ അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി എന്നും ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട് വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നുവെന്നും താരം പറഞ്ഞു. ആരും ഒരു തരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ലെന്നും വിനീത് വ്യക്തമാക്കി.

Signature-ad

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. അടുത്ത കാലത്ത് താന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു ഇതെന്നും വിനീത് പറഞ്ഞു. പരിപാടി അവസാനിക്കുന്നതുവരെ ഓരോ പാട്ടും തന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് മനസ്സുമുഴുവന്‍ എന്നും ഇവിടേയ്ക്ക് ഇനിയും വിളിച്ചാല്‍ ഇനിയും വരുമെന്നും വിനീത് കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വാരനാട് ക്ഷേത്രത്തില്‍ നടന്ന ഗാനമേള സംബന്ധിച്ച് ഒരുപാടു വാര്‍ത്തകളും വീഡിയോസും വന്നതുകൊണ്ടാണ് ഇതെഴുതുന്നത്. അടുത്ത കാലത്ത് ഞാന്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചു പാടിയ ഒരു വേദിയായിരുന്നു അത്. പ്രോഗ്രാമിന്റെ അവസാനഘട്ടത്തില്‍, അനിയന്ത്രിതമായ ജനതിരക്കു കാരണം ഗാനമേള അവസാനിപ്പിച്ച് പുറത്തു കടക്കേണ്ട ഒരു സാഹചര്യം ഉണ്ടായി. ക്ഷേത്ര പരിസരത്ത് വണ്ടികയറ്റാന്‍ നിര്‍വാഹമില്ലാത്തതുകൊണ്ട്, വണ്ടി വരെ അല്‍പദൂരം ഓടേണ്ടിവന്നു. അല്ലാതെ ആരും ഒരുതരത്തിലുമുള്ള ദേഹോപദ്രവം ഉണ്ടാക്കിയിട്ടില്ല.

പരിപാടി അവസാനിക്കുന്നതുവരെ, ഓരോ പാട്ടും എന്നോടൊപ്പം ഏറ്റുപാടിയ സഹൃദയരായ വാരനാട്ടുകാരാണ് ഇപ്പോഴും മനസ്സുമുഴുവന്‍. ഒരു കലാകാരന് ഇതിനപ്പുറം എന്താണ് വേണ്ടത്. സിനിമ പിന്നണി ഗായകനായി ഇതെന്റെ ഇരുപതാം വര്‍ഷമാണ്. രണ്ടാം തവണയാണ് വാരനാട് പ്രോഗ്രാമിന് വരുന്നത്. ഇനിയും വിളിച്ചാല്‍, ഇനിയും വരും!

 

Back to top button
error: