Social MediaTRENDING

‘കൊടയല്ല വടി’… വൈറല്‍ വീഡിയോ താരം അന്നമ്മച്ചി വിടവാങ്ങി

കോട്ടയം: കേള്‍വിക്കുറവുള്ള ഭര്‍ത്താവിനോട് വീട്ടിലെ തെങ്ങിന് വളമിടുന്ന കാര്യം പലയാവര്‍ത്തി പറഞ്ഞിട്ടും കേള്‍ക്കാതെയായപ്പോള്‍ ‘കൊടയല്ല വടി’ എന്ന് തമാശരൂപേണ കിടിലന്‍ ഡയലോഗ് പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ താരമായിരുന്ന ഉഴവൂര്‍ ചക്കാലപ്പടവില്‍ അന്ന തോമസ് (92) വിടവാങ്ങി. ഇന്നലെ പുലര്‍ച്ചെ 4.30 നായിരുന്നു അന്ത്യം.

രണ്ട് കൊല്ലം മുമ്പാണ് ഉഴവൂര്‍ ചക്കാലപടവില്‍ അന്ന ചക്കാലപടവും ഭര്‍ത്താവ് തോമസുമായുള്ള സംഭാഷണം യൂട്യുബില്‍ എത്തിയത്.  ‘തൈയുടെ ചോട്ടിലേ വളം മേടിച്ചിടണം …വളം” എന്ന് അന്ന. ഭാര്യ എന്തോ പറയുന്നുണ്ടെന്ന് മനസിലാക്കിയ തോമസ് ശ്രദ്ധാപൂര്‍വം ശ്രദ്ധിക്കുന്നുണ്ടെങ്കിലും കേള്‍ക്കാന്‍ കഴിയുന്നില്ല. അന്ന പലയാവര്‍ത്തി പറയുമ്പോള്‍ തോമസ് വളരെ ശാന്തനായി അവസാനം ചോദിക്കുന്നു ”കൊടയോ”. അത് കേട്ടതും സ്വാഭാവികമായുണ്ടായ ദേഷ്യത്തിന് പുറത്ത് അന്ന പ്രതികരിച്ചതാണ് ”കൊടയല്ല വടി’.

ആ മാസ് ഡയലോഗ് കേട്ട് ചിരിക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ഈ രംഗം കണ്ട് അന്നാമ്മച്ചി തന്നെ പറയും മകളുടെ മകള്‍ പറ്റിച്ച പണിയായിരുന്നെന്ന്. ഈ രംഗം പിന്നീട് കണ്ട് സാക്ഷാല്‍ ജഗതി ശ്രീകുമാര്‍ പോലും ചിരിച്ചു. ജഗതി ചിരിക്കുന്ന വീഡിയോ കണ്ട് അന്നച്ചേട്ടത്തിയും ചിരിച്ചുപോയി.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: