Social MediaTRENDING

മീറ്റൂ ആരോപണവുമായി സായി പല്ലവി; വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന പീഡന അനുഭവം വെളിപ്പെടുത്തി താരം

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് സായി പല്ലവി. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് തമിഴിലും തെലുങ്കിലും താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളാണ് സായി പല്ലവി. ഇപ്പോള്‍ താരം ഗുരുതരമായ ഒരു ആരോപണമാണ് തുറന്നു പറഞ്ഞിരിക്കുന്നത്. തനിക്ക് നേരിടേണ്ടി വന്ന ഒരു പീഡന അനുഭവത്തെക്കുറിച്ചാണ് താരം തുറന്നു പറയുന്നത്.

നിജം എന്ന ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് ആയിരുന്നു താരം ഈ കാര്യങ്ങള്‍ എല്ലാം തന്നെ തുറന്നു പറഞ്ഞിട്ടുള്ളത്. നിരവധി സ്ത്രീകള്‍ ആണ് അവര്‍ക്ക് നേരിട്ടിട്ടുള്ള പീഡന അനുഭവങ്ങളെ കുറിച്ച് തുറന്നു പറഞ്ഞുകൊണ്ട് എത്തിയത് എന്നും അതില്‍ നിങ്ങളുടെ അഭിപ്രായം എന്താണ് എന്നുമായിരുന്നു നടിയോട് ചോദിച്ച ചോദ്യം. ഇതിനുള്ള ഉത്തരമായിട്ടായിരുന്നു താരം തനിക്ക് നേരിട്ട് പീഡന അനുഭവം വെളിപ്പെടുത്തിയത്. നടിയുടെ ഈ വാക്കുകള്‍ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരങ്കമായി മാറിക്കൊണ്ടിരിക്കുന്നത്.

”എനിക്ക് ഇതുവരെ ശാരീരിക പീഡനം നേടി വന്നിട്ടില്ല. പക്ഷേ ഏതെങ്കിലും വ്യക്തി മറ്റുള്ളവരെ വാക്കുകള്‍ കൊണ്ട് ഉപദ്രവിക്കുകയാണെങ്കില്‍ അത് പീഡനമായി തന്നെയാണ് ഞാന്‍ കരുതുന്നത്. അത്തരത്തിലുള്ള അനുഭവങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്” ഇതായിരുന്നു സായി പല്ലവി തുറന്നു പറഞ്ഞത്.

അതേസമയം, നിങ്ങള്‍ക്ക് നേരിട്ട് ദുരനുഭവങ്ങള്‍ എല്ലാം നടികള്‍ തുറന്നു പറയുന്നത് വെറും പബ്ലിസിറ്റി കിട്ടുവാന്‍ വേണ്ടി മാത്രമാണ് എന്നാണ് ഇപ്പോള്‍ മലയാളി അമ്മാവന്മാരും അമ്മായിമാരും അഭിപ്രായപ്പെടുന്നത്. അങ്ങനെ അല്ലായിരുന്നുവെങ്കില്‍ എന്തുകൊണ്ട് ഈ പീഡനം ഒക്കെ നടക്കുന്ന സമയത്ത് ഇവര്‍ തുറന്നു പറഞ്ഞില്ല എന്നാണ് ഇവര്‍ ചോദിക്കുന്നത്. അന്ന് അതെല്ലാം സഹകരിച്ചു പോകുന്നവര്‍ ആണ് ഇന്ന് പുരുഷന്മാര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അവരെ പീഡന വീരന്മാര്‍ ആക്കുന്നത് എന്നാണ് മലയാളി അമ്മാവന്മാരും അമ്മായിമാരും പറയുന്നത്. അതേസമയം ഈ നടിയെ ഈ നടി ആക്കിയത് മലയാളം സിനിമയാണ് എന്നും എന്നാല്‍ ഇപ്പോള്‍ താരമൂല്യം വന്നപ്പോള്‍ ഇവര്‍ മലയാളം സിനിമയെ ഉപേക്ഷിച്ചു എന്നും ഇനി ഇവരുടെ സിനിമകള്‍ ഒന്നും കാണില്ല എന്നുമാണ് ഇപ്പോള്‍ മലയാളികള്‍ ഒന്നടങ്കം പറയുന്നത്.

 

 

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: