Social MediaTRENDING

സീറ്റ് കിട്ടിയില്ല, ബസിനുള്ളില്‍ സ്ത്രീകളുടെ തല്ലുമാല സ്‌റ്റൈല്‍ അടി; പോലീസ് വന്നിട്ടും രക്ഷയില്ല

ന്യുഡല്‍ഹി: ദിവസവും പലതരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ടൊവിനോ തോമസിന്റെ തല്ലുമാല സ്‌റ്റൈലിലൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പക്ഷേ തല്ലുകൂടുന്നത് പുരഷന്മാരല്ല സ്ത്രീകളാണെന്നതാണ് ഒരു വ്യത്യാസം. ബസിനുള്ളില്‍ ഒരു സീറ്റിന് വേണ്ടിയുള്ള അടിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു സീറ്റിന് വേണ്ടി ഇത്രയും സാഹസത്തിന്റെ ആവശ്യമുണ്ടോയെന്നാണ് ഈ വീഡിയോ കണ്ടവരുടെ ചോദ്യം.

വീഡിയോയുടെ തുടക്കത്തില്‍ തന്നെ ഒരു സ്ത്രീ സീറ്റിന് വേണ്ടി വഴക്കിടുന്നത് കാണാം. തുടര്‍ന്ന് മറ്റൊരു സ്ത്രീ പിന്നില്‍ നിന്നും അവരുടെ മുടിപിടിച്ചു വലിക്കുന്നതും. പരസ്പരം അടികൂടുന്നതും വീഡിയോയില്‍ കാണാം. ചുറ്റും നില്‍ക്കുന്നവര്‍ ഇടപെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അടി നിര്‍ത്താന്‍ കൂട്ടാക്കുന്നില്ല. പിന്നീട് പോലീസ് വന്നെങ്കിലും രക്ഷിയുണ്ടായില്ല. ബസില്‍ നിന്നും ഇറങ്ങിയിട്ടും ഇരുവരും തമ്മിലുള്ള അടി തുടര്‍ന്നു.

ഗര്‍ക്കെ കലേഷ് എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുമാണ് വിഡിയോ പങ്കുവെച്ചിട്ടുള്ളത്. വിഡിയോ ഷയര്‍ ചെയ്തതിന് പിന്നാലെ നിരവധി ആളുകളാണ് വീഡിയോ കണ്ടത്. നിരവധി കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. ഡല്‍ഹി അടിപിടികളുടേയും തലസ്ഥാനമാണ്. ഐലവ്ഡല്‍ഹി എന്നായിരുന്നു ഒരാളുടെ കമന്റ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: