Social Media
-
30/01/2026ചോദ്യങ്ങൾക്കെല്ലാം കുറിക്കുകൊള്ളുന്ന ഉത്തരങ്ങൾ, കുഴപ്പിക്കാൻ വേണ്ട് രാഹുൽ ഇഷ്യു എടുത്തിട്ടപ്പോൾ എന്തുകൊണ്ട് താൻ കപട അതി ജീവിതകൾക്ക് ഒപ്പമല്ല താൻ ഇന്ത്യൻ നിയമത്തിന് ഒപ്പമാണെന്ന് കൃത്യമായി മറുപടി!! നമ്മൾ തമ്മിൽ പരിപാടിയിൽ ശ്രീകണ്ഠൻ നായരെ വെള്ളം കുടിപ്പിച്ച് ശ്രീനാദേവി കുഞ്ഞമ്മ-Video
ശ്രീകണ്ഠൻ നായരുടെ നമ്മൾ തമ്മിൽ പരിപാടിയിൽ അവതാരകനെ വെള്ളം കുടിപ്പിച്ച് ശ്രീനാദേവി കുഞ്ഞമ്മ. പലപ്പോഴും കുറിക്കുകൊള്ളുന്ന മറുപടിയുമായെത്തിയതോടെ വിഷയംതന്നെ മാറ്റേണ്ടി വന്നു. സംഭവം ഇങ്ങനെ- നമ്മൾ തമ്മിൽ പരിപാടിയിൽ സ്ത്രീകൾ അധികാരത്തിൽ വന്നാൽ അഴിമതി കുറയുമോ എന്നുള്ള ചർച്ചയ്ക്ക് ശ്രീനാദേവിയെ അത് കൃത്യമായി അവർ അഭിപ്രായം പറയുന്നു നായർ നൈസ് ആയിട്ട് വിഷയം തിരിച് രാഹുൽ മാങ്കൂട്ടം വിഷയം എടുത്ത് ഇടുന്നു. അപ്പോൾ ശ്രീനാദേവി എന്തുകൊണ്ട് താൻ കപട അതി ജീവിതകൾക്ക് ഒപ്പമല്ല താൻ ഇന്ത്യൻ നിയമത്തിന് ഒപ്പമാണെന്ന് കൃത്യമായി മറുപടി നൽകുന്നു സദസിൽ ഇരിക്കുന്ന ഒരാൾ പോലും അത് ചോദ്യം ചെയ്യാതെ അവരെ സപ്പോർട്ട് ചെയ്യുന്നു കണ്ഠൻ നായർ നൈസ് ആയിട്ട് വീണ്ടും വിഷയം മാറ്റുന്നു എന്നിട്ട് ഇത് നമുക്ക് മറ്റൊരു വേദിയിൽ സംസാരിക്കാം എന്ന് പറഞ്ഞിട്ട് സ്‌കൂട്ട് ആകുന്നു. അതിൽ ഒരു ഉത്തരം ഇങ്ങനെ എനിക്കു പറയാനുള്ള രണ്ടു കാര്യങ്ങൾ, നമുക്കൊക്കെ അറിയാവുന്ന പേരാണു ചന്താ കോച്ചാർ, ഐസിഐസിയുടെ…
Read More » -
29/01/2026‘ഒരാള്‍ എങ്ങനെ ഇരിക്കണം എന്നത് അയാളുടെ ഇഷ്ടം; അമ്മയുടെ കാഴ്ചപ്പാടിലെ ഫെമിനസം തെറ്റ്’; നടി ആനിയും മകനും തമ്മിലുള്ള സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍; ആഴത്തില്‍ ചിന്തിച്ചല്ല ഒരോന്നു പറയുന്നതെന്ന് ആനി
കൊച്ചി: ബോഡി ഷെയിമിംഗിനെയും ഫെമിനസത്തെക്കുറിച്ചുമുള്ള നടി ആനിയുടെയും മകന്‍ റുഷിന്റെയും സംഭാഷണം സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഈ രണ്ടു വിഷയങ്ങളെക്കുറിച്ചുമുള്ള മകന്റെ ചോദ്യങ്ങള്‍ക്ക് ആനിയുടെ മറുപടിയാണ് ചര്‍ച്ചയാകുന്നത്. ആനിയെ റോസ്റ്റ് ചെയ്തുള്ള ഇന്‍ഫ്‌ലുവന്‍സേഴ്‌സിന്റെ വിഡിയോ കാണിച്ച ശേഷമാണ് റുഷിന്‍ ഈ വിഷയത്തില്‍ സംസാരിച്ചത്. ആരെയും അധിക്ഷേപിക്കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഒരാള്‍ ക്ഷീണിച്ചോ എന്ന് ചോദിക്കുന്നത് സ്വാഭാവികമായ കാര്യമാണെന്നും ആനി പറഞ്ഞു. എന്നാല്‍ ഒരാള്‍ എങ്ങനെ ഇരിക്കണം എന്നത് അവരുടെ വ്യക്തിപരമായ ഇഷ്ടമാണെന്നും ആ പ്രയോഗം തെറ്റാണെന്നും പറഞ്ഞ് റുഷിന്‍ അമ്മയെ തിരുത്തുകയായിരുന്നു. ഫെമിനിസത്തെ പറ്റിയുള്ള അഭിപ്രായവും മകന്‍ അമ്മയോട് ചോദിച്ചു. ‘ഞാന്‍ സിനിമയില്‍ വന്ന കാലത്ത് സെലിബ്രിറ്റി സ്റ്റാറ്റസിനെക്കുറിച്ചും ഒരുങ്ങി നടക്കുന്നതിനെക്കുറിച്ചുമാണ് ചിന്തിച്ചിരുന്നത്. കോളജില്‍ പഠിക്കുന്ന കാലത്താണ് സിനിമയില്‍ വരുന്നത്, അപ്പോള്‍ കിട്ടുന്നൊരു ഫെയിം ഉണ്ട്, എപ്പോഴും ഒരുങ്ങി നടക്കണം എന്നൊക്കെയാണ് ആ സമയത്ത് ചിന്തിക്കുന്നത്. ഏതൊരു പെണ്‍കുട്ടിയും ചിന്തിക്കുന്നതുപോലെ തന്നെയേ ഞാനും ചിന്തിക്കൂ, അല്ലാതെ അതിന്റെ ആഴത്തിലേക്കൊന്നും പോയിട്ടില്ല. ആ…
Read More » -
28/01/2026കോടതി കയറിയിറങ്ങാൻ നേരമില്ല: ഗൂഗിൾ കൊടുക്കും നഷ്ടപരിഹാരം : വെറും 570 കോടി രൂപ
കാലിഫോർണിയ: കേസിനും കോടതി നടപടികൾക്കും പോകാതെ നഷ്ടപരിഹാരം കൊടുത്ത് പരാതി ഒത്തുതീർപ്പാക്കുക എന്നത് പൊതുവേ എല്ലാ നാട്ടിലും നടക്കുന്ന കാര്യമാണ്. ലോകപ്രശസ്ത സെർച്ച് എഞ്ചിനായ ഗൂഗിളും അങ്ങനെ ഒരു നഷ്ടപരിഹാരം കൊടുക്കുന്നതിന് തയ്യാറായിട്ടുണ്ട്. ഒന്നോ രണ്ടോ ലക്ഷമോ രണ്ടോ മൂന്നോ കോടിയോ അല്ല 570 കോടി രൂപയാണ് ഗൂഗിൾ നഷ്ടപരിഹാരമായി നൽകാൻ തയ്യാറായിരിക്കുന്നത്. ഉപയോക്താക്കളുടെ സമ്മതമില്ലാതെ അവരുടെ സംഭാഷണങ്ങൾ ഗൂഗിൾ വോയ്സ് അസിസ്റ്റന്റ് രഹസ്യമായി റിക്കാർഡ് ചെയ്യുന്നതിനെതിരേ ഫയൽ ചെയ്തിരിക്കുന്ന സ്വകാര്യതാ ലംഘന കേസ്. കേസിലാണ് 570 കോടി രൂപ നഷ്ടപരിഹാരം നൽകാൻ തയാറാണെന്ന് ടെക് ഭീമനായ ഗൂഗിൾ സമ്മതിച്ചിരിക്കുന്നത്. എന്നാൽ ഗൂഗിൾ തങ്ങൾക്കെതിരെ ആരോപിക്കപ്പെട്ടിട്ടുള്ള ഒരു തെറ്റും സമ്മതിച്ചിട്ടില്ല. കോടതി രേഖകൾ പ്രകാരം ദീർഘകാല നിയമ ചെലവുകളും അസൗകര്യങ്ങളും ഒഴിവാക്കാൻ കമ്പനി 68 മില്യൺ ഡോളർ (ഏകദേശം 570 കോടി രൂപ) നഷ്ടപരിഹാരം നൽകി കേസ് ഒത്തുതീർപ്പാക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ജില്ലാ ജഡ്ജി ബെത്ത്…
Read More » -
27/01/2026രാഹുലിനെതിരെ 2026 ജനുവരിയിൽ പരാതി കൊടുത്ത മൂന്നാം പരാതിക്കാരിയെ 2025 ഓഗസ്റ്റിൽ ബന്ധപ്പെട്ടിരുന്നു എന്നത് റിനിക്ക് നിഷേധിക്കാൻ ആവില്ല, നിഷേധിച്ചാൽ ബാക്കി പിന്നീട്… റിനി ആൻ ജോർജ് തന്നെ അങ്ങോട്ട് ബന്ധപ്പെട്ടിരുന്നു എന്ന് മൂന്നാമത്തെ പരാതിക്കാരി എന്നോട് പറഞ്ഞിട്ടുണ്ട്’- ഫെനി നൈനാൻ
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ബലാത്സംഗ കേസിൽ നടി റിനി ആൻ ജോർജിനെതിരെ രാഹുലിന്റെ സുഹൃത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ ഫെനി നൈനാന്റെ ഫേസ്ബുക്ക് പോസ്റ്റ്. റിനിയുടെ മുഖത്ത് കള്ളത്തരം ഉണ്ട്, റിനി ഈ കാണിച്ചതും കാണിച്ചുകൊണ്ടിരിക്കുന്നതും മുഖംമൂടിയാണ്, ജനുവരിയിൽ പരാതി നൽകിയ മൂന്നാം പരാതിക്കാരിയെ നടി കഴിഞ്ഞ ഓഗസ്റ്റിൽ ബന്ധപ്പെട്ടിരുന്നുവെന്നാണ് ഫെനിയുടെ കുറിപ്പ്. പരാതിക്കാരി ഇക്കാര്യം ചാറ്റിൽ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ഫെനി കുറിച്ചു. ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരുമെന്നും ഫെനി. ഫെനി നൈനാന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം റിനി ആൻ ജോർജിൻ്റെ കഴിഞ്ഞ ദിവസത്തെ പോസ്റ്റ് വായിക്കുകയായിരുന്നു. റിനിക്കെതിരെ വെളിപ്പെടുത്തലുകൾ വന്ന പശ്ചാത്തലത്തിലാണ് റിനി ആ പോസ്റ്റ് ഇട്ടത്. എനിക്ക് ഒന്നും അറിയില്ല , ഞാൻ ആരുടെയും പേര് പറഞ്ഞിട്ടില്ല എന്നൊക്കെ പറഞ്ഞ് ഒരു പോസ്റ്റ്. അതിൽ വന്ന ഒരു കമന്റിന് റിനി മറുപടി പറഞ്ഞിരിക്കുകയാണ് , ഞാൻ ഒരു പരാതിക്കാരിയെയും…
Read More » -
25/01/2026‘ഉമ്മ ഹൂറന്‍മാരില്ലാത്ത ലോകത്തേക്ക് മടങ്ങി, ഉമ്മയുടെ സ്‌നേഹം കവര്‍ന്നെടുത്ത ആശയങ്ങളോടുള്ള യുദ്ധം തുടരുകതന്നെ ചെയ്യും, ഈ സമയത്ത് പറഞ്ഞതു കൊണ്ടല്ലേ നിങ്ങള്‍ക്ക് കൊണ്ടത്’; മാതാവിന്റെ മരണവാര്‍ത്ത അറിയിച്ച പോസ്റ്റ് വിവാദമായതിന് പിന്നാലെ പ്രതികരണവുമായി ആരിഫ്
കൊച്ചി: ഉമ്മയുടെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനു താഴെ വിശ്വാസികളുടെ പ്രതികരണങ്ങള്‍ രൂക്ഷമാകുന്നതിനിടെ വിശദീകരണവുമായി സ്വതന്ത്ര ചിന്തകനും എക്‌സ് മുസ്ലിമുമായ ആരിഫ് ഹുസൈന്‍ തെരുവത്ത്. പോസ്റ്റ് പിന്‍വലിക്കില്ലെന്നും മാപ്പു പറയില്ലെന്നും വ്യക്തമാക്കി ആരിഫ്, ആ പോസ്റ്റിലെ ഓരോ വാക്കും പൂര്‍ണ ബോധ്യത്തോടെയാണ് ഏഴുതിയതെന്നും പറയുന്നു. ‘ഉമ്മ മരിച്ചു. ഹൂറന്‍മാര്‍ക്കുവേണ്ടി സ്വന്തം മകനെവരെ തള്ളിപ്പറഞ്ഞ എന്റെ ജിഹാദി ഉമ്മ ഹൂറന്‍മാര്‍ ഇല്ലാത്ത ലോകത്തേക്കു പോയി. ആദരാഞ്ജലികള്‍’ എന്നായിരുന്നു ആരിഫിന്റെ പോസ്റ്റ്. ഇതിനു താഴെ വിശ്വാസികളും ഇസ്ലാമിക പ്രചാരകരും രൂക്ഷമായ ഭാഷയിലാണ് പ്രതികരണങ്ങളുമായി എത്തിയത്. എന്നാല്‍, ഉമ്മയുടെ സ്‌നേഹം എന്നില്‍നിന്ന് കവര്‍ന്നെടുത്ത, ഉമ്മ വിശ്വസിച്ച ആശയങ്ങളോടുള്ള യുദ്ധം തുടരുകതന്നെ ചെയ്യുമെന്ന് ആവര്‍ത്തിക്കുകയാണ് ആരിഫ് ചെയ്യുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം പോസ്റ്റ് പിന്‍വലിക്കില്ല. മാപ്പ് പറയാനല്ല, വ്യക്തമാക്കാനാണ്. എന്റെ ഉമ്മയുടെ മരണവാര്‍ത്ത അറിയിച്ചുകൊണ്ട് ഞാന്‍ ഇട്ട പോസ്റ്റ് കണ്ട്, എന്നെ സദാചാരവും സ്‌നേഹവും പഠിപ്പിക്കാന്‍ വരുന്നവരോട്… ആ പോസ്റ്റിലെ ഓരോ വാക്കും ഞാന്‍ പൂര്‍ണ്ണബോധ്യത്തോടെ, കൃത്യമായ…
Read More » -
24/01/2026ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു…ആദരവോടെ ഞാൻ കാലുകൾ തൊട്ടുവന്ദിച്ചപ്പോൾ, മോദിജി വിനയത്തോടെ എന്റെ കാലുകൾ തിരിച്ചു വന്ദിച്ചു… ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു… ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി, ഒരു പ്രചോദനമായി നിലനിൽക്കും’….
തിരുവനന്തപുരം: താൻ കാൽ തൊട്ട് വന്ദിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ച് തൻറെ കാലുകൾ തൊട്ട് വന്ദിച്ചതിനെ കുറിച്ച് വികാരാധീനയായി കുറിപ്പെഴുതി തിരുവനന്തപുരം കോർപറേഷൻ ഡപ്യൂട്ടി മേയർ ആശാ നാഥ്. തന്റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമെന്നാണ് ആശാനാഥ് ആ നിമിഷത്തെപ്പറ്റി ഫേസ്ബുക്കിൽ കുറിച്ചത്. പ്രധാനമന്ത്രി കാലിൽ തൊട്ടു തൊഴുതപ്പോൾ കണ്ണുകൾ അറിയാതെ നനഞ്ഞു. അത് ദുഃഖത്തിന്റെ കണ്ണീർ അല്ല, സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നുവെന്നും ആശാ നാഥ് പറയുന്നു.. ആശാ നാഥിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം: ഇത് വെറും ഒരു ഫോട്ടോയല്ല എന്റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമാണ് ആദരവോടെ ഞാൻ കാലുകൾ തൊട്ടുവന്ദിച്ചപ്പോൾ, അധികാരത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകൾ തിരിച്ചു വന്ദിച്ചു. ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു. അത് ദുഃഖത്തിന്റെ കണ്ണീർ അല്ല, സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു. ഈ നേതാവിൽ ഞാൻ…
Read More » -
24/01/2026‘ധ്രുവീകരണം ആഴത്തിലാക്കുന്നു; രോഷം വളര്‍ത്തി തീവ്ര നിലപാടുകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നു; ജനത്തെ ബഹളത്തില്‍ മുഴുകാന്‍ വിടുന്നു’; മാധ്യമങ്ങളെ കുടഞ്ഞ് തരൂരിന്റെ ലേഖനം ചര്‍ച്ചയാകുന്നു; ‘വിശ്വാസ്യത തകര്‍ക്കും, വിഭജനത്തിന് ആക്കംകൂട്ടും’
കൊച്ചി: ആധുനിക കാലത്തെ മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ചു ശശി തരൂര്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു. മീഡിയ ‘മുഗള്‍’ എന്നു വിളിക്കാവുന്ന റൂപര്‍ട്ട് മര്‍ഡോക്കിന്റെ ലേഖനത്തിലൂടെയാണ് അതീവ ഗൗരവമേറിയ തലത്തില്‍ കേരളത്തിലെ ടിവി ജേണലിസത്തെയും അതിന്റെ പാതയിലേക്കു നിര്‍ബന്ധപൂര്‍വം കടന്നെത്തേണ്ടിവരുന്ന പത്രങ്ങളുടെയും രീതികളെയും തരൂര്‍ വിലയിരുത്തുന്നത്. ഓരോ വൈകുന്നേരവും 10 പേര്‍ പരസ്പരം ആക്രോശിക്കുന്ന ‘ചര്‍ച്ചകള്‍’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുകയാണ് അവതാരകനെന്നും ശബ്ദകോലാഹലങ്ങള്‍ക്കിടയില്‍ കാര്യങ്ങള്‍ ഇല്ലാതാകുന്നെന്നും തരൂര്‍ പറയുന്നു. ഏറ്റുമുട്ടലുകള്‍ക്കായി സങ്കീര്‍ണ്ണതകള്‍ ബലികഴിക്കപ്പെടുന്നു. ചിന്താപരമായ വിശകലനങ്ങളേക്കാള്‍ മൂര്‍ച്ചയുള്ള വാചകങ്ങള്‍ പറയുന്നവര്‍ക്ക് ഇവിടെ പ്രാധാന്യം ലഭിക്കുന്നു. രാഷ്ട്രീയക്കാരും സാമൂഹിക പ്രവര്‍ത്തകരും വിജ്ഞാനികളും ഈ സര്‍ക്കസ്സിലേക്ക് ആകര്‍ഷിക്കപ്പെടുന്നു, കാരണം ഒരു യുക്തിസഹമായ വാദത്തേക്കാള്‍ ഒരു വൈറല്‍ ക്ലിപ്പിന് ഇന്ന് വലിയ വിലയുണ്ടെന്ന് അവര്‍ക്കറിയാമെന്നു തരൂര്‍ പറയുന്നു. പണ്ട് വസ്തുതകളുടെയും ഗൗരവത്തിന്റെയും കോട്ടയായിരുന്ന അച്ചടി മാധ്യമങ്ങളും ഈ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ തുടങ്ങിയിരിക്കുന്നു. രാവിലെ പത്രം വായനക്കാരിലേക്ക് എത്തുമ്പോഴേക്കും ടെലിവിഷനിലൂടെ അവര്‍ വിവരങ്ങള്‍ അറിഞ്ഞുകഴിഞ്ഞിരിക്കുമെന്ന് എഡിറ്റര്‍മാര്‍ക്കറിയാം. അതിനാല്‍ വാര്‍ത്തകളെ…
Read More » -
20/01/2026‘ജനുവരി 17 അവന്റെ ജനന ദിവസം, അതിനു അടുത്ത ദിവസം അവന്റെ ചരമദിനവും… ആ പെണ്ണ് മനസ്സിൽ ഉറപ്പിച്ചോളു, നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും ആ പെണ്ണിനു ഭൂമിയുടെ അറ്റം വരെ പോയിട്ടും മേടിച്ചു നൽകും, ദീപകിന്റെ കുടുംബത്തിന്റെ അനുമതിയോടെ ഇന്ത്യയിലെ ഏറ്റവും മികച്ച അഭിഭാഷകരെയും ഈ കേസിനായി കൊണ്ടുവരും’- രാഹുൽ ഈശ്വർ
കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ദീപക്ക് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച വടകര സ്വദേശി ഷിംജിതയെ വെല്ലുവിളിച്ച് രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആ പെണ്ണ് (പേര് പറയുന്നില്ല) മനസ്സിൽ ഉറപ്പിച്ചോളു – നിയമം അനുശാസിക്കുന്ന എല്ലാ ശിക്ഷയും ഭൂമിയുടെ അറ്റം വരെ പോയിട്ടും ആ പെണ്ണിനെ മേടിച്ചു നൽകും. ദീപകിന്റെ കുടുംബത്തിന്റെ അനുമതിയോടെ ഇന്ത്യയിലെ ഏറ്റവും മികച്ച അഭിഭാഷകരെയും ഈ കേസിനായി കൊണ്ടുവരുമെന്നാണ് രാഹുൽ പോസ്റ്റിൽ പറയുന്നത്. അതുപോലെ 17 ജനുവരി ആണ് ദീപക് ജനിച്ചത്, ദീപകിന്റെ Birthday ദിവസം ആണ് അവനു വ്യാജ പരാതി നേരിടേണ്ടി വന്നത്. ജന്മദിനത്തിന്റെ അടുത്ത ദിവസം അവന്റെ ചരമദിനവും ആയെന്നും രാഹുൽ കുറിക്കുന്നു. രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- 17 ജനുവരി ആണ് ദീപക് ജനിച്ചത് (ആധാർ കാർഡ്). ദീപകിന്റെ Birthday ദിവസം ആണ് അവനു വ്യാജ പരാതി നേരിടേണ്ടി വന്നത്. ജന്മദിനത്തിന്റെ അടുത്ത ദിവസം അവന്റെ…
Read More » -
20/01/2026‘പെണ്‍കുട്ടികളെ നിങ്ങള്‍ കാമറയെടുക്കൂ, ബ്രാഹ്‌മണ- പുരുഷാധിപത്യത്തിന്റെ യുക്തികള്‍ തകര്‍ക്കേണ്ട ആയുധമാണിത്, നടിയുടെ വീഡിയോയ്ക്ക് കോടതിയില്‍ സംഭവിച്ചത് എന്താണെന്നു ചര്‍ച്ചയായ കേരളത്തില്‍ നിന്നാണ് ഇതു പറയുന്നത്’; ദീപക്കിന്റെ ആത്മഹത്യയില്‍ യുവതിയെ ന്യായീകരിച്ച പോസ്റ്റിന് വ്യാപക വിമര്‍ശനം
കൊച്ചി: ബസില്‍ ലൈംഗിക കൈയേറ്റം നടത്തിയെന്ന തരത്തില്‍ യുവതി വീഡിയോ പ്രചരിപ്പിച്ചതിനു പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയെ ന്യായീകരിച്ച് സാമൂഹിക നിരീക്ഷക മാളവിക ബിന്നി. പീഡകനെ അനുകൂലിക്കുന്ന ന്യായീകരണങ്ങള്‍ യുക്തിക്കും മനുഷ്യത്വത്തിനും അപ്പുറമാണെന്നും ബ്രാഹ്‌മണ പുരുഷാധിപത്യത്തിന്റെ യുക്തികള്‍ തകര്‍ക്കേണ്ട ആയുധമാണ് കാമറകളെന്നും അവര്‍ പറഞ്ഞു. വീഡിയോ എടുത്ത് പോലീസിനു കൈമാറണമായിരുന്നെന്ന വാദത്തെയും മാളവിക വിമര്‍ശിക്കുന്നു. നടിയുടെ വീഡിയോയ്ക്കു കോടതിയില്‍ എന്തു സംഭവിച്ചെന്ന ഗുരുതരമായ വിമര്‍ശനമാണ് മുന്നോട്ടു വയ്ക്കുന്നത്. സൈബര്‍ ഭീഷണി നേരിട്ട എന്റെ സ്വന്തം കേസില്‍, എനിക്ക് അയച്ച നൂറുകണക്കിന് അശ്ലീലവും അക്രമാസക്തവുമായ സന്ദേശങ്ങള്‍ പരിശോധിക്കുക മാത്രമല്ല, അവ എങ്ങനെ അശ്ലീലമാണെന്ന് തെളിയിക്കുകയും അവയില്‍ റേപ്പ് എന്ന വാക്ക് ഉണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യേണ്ടിവന്നെന്നും അവര്‍ പറഞ്ഞു. പോസ്റ്റിന്റെ പൂര്‍ണരൂപം ഓ, ഈ വിഡ്ഢിത്തം നിര്‍ത്തൂ പീഡകനെ അനുകൂലിക്കുന്ന ചില ന്യായീകരണങ്ങള്‍ യുക്തിക്കും മനുഷ്യത്വത്തിനും അപ്പുറമാണ്. ചില സാമ്പിളുകള്‍? 1) മകന്റെ മൃതദേഹത്തില്‍ അമ്മയുടെ കണ്ണുനീര്‍ നിങ്ങള്‍ക്ക്…
Read More » -
19/01/2026‘അതുവരെ പിന്നില്‍നിന്ന യുവതി എന്തിനാണ് അയാള്‍ ഇറങ്ങാനായി ഒരുങ്ങി നില്‍ക്കുമ്പോള്‍ കാമറ ഓണ്‍ ചെയ്തു ചരിഞ്ഞു നിന്നത്?’; ദീപകത്തിന്റെ മരണത്തില്‍ മുന്‍ പഞ്ചായത്തംഗത്തെ നിര്‍ത്തിപ്പൊരിച്ച് സോഷ്യല്‍ മീഡിയ; ആദ്യ വീഡിയോ എവിടെയെന്നും ചോദ്യം
ബസില്‍നിന്ന് മോശം അനുഭവം ഉണ്ടായെന്നു കാട്ടി വീഡിയോ പോസ്റ്റ് ചെയ്തതിനു പിന്നാലെ യുവതിക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുന്നവരും രംഗത്ത്. ലഭ്യമായ വീഡിയോളകില്‍നിന്നുള്ള വിവരങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ സംശയം ഉന്നയിക്കുന്നത്. ബസ് നിര്‍ത്തി ഇറങ്ങാന്‍ സമയത്താണ് വീഡിയോയുടെ ഒടുവിലത്തെ ഭാഗം ചിത്രീകരിച്ചിട്ടുള്ളത്. ഈ സമയത്ത് അയാള്‍ ബാഗ് എടുക്കുമ്പോഴാണു സ്ത്രീയുടെ ശരീരത്തില്‍ സ്പര്‍ശിക്കുന്നത്. അതുവരെ യുവാവിന്റെ പിന്നില്‍ നിന്ന് സ്ത്രീ എന്തിനാണ് യുവാവ് ഇറങ്ങാന്‍ നില്‍ക്കുമ്പോള്‍ തിരിഞ്ഞു നില്‍ക്കുന്നത് എന്നും ഇവര്‍ ചോദിക്കുന്നു. ഇയാളുടെ പെരുമാറ്റം മൂലം മറ്റൊരു യുവതി അസ്വസ്ഥയാകുന്നതു കണ്ടാണ് വീഡിയോ എടുത്തതെന്നു പറയുന്നു. എങ്കില്‍ ആ വീഡിയോ എവിടെ എന്നും ഇവര്‍ ചോദിക്കുന്നു. യുവതിയുടേതായി പുറത്തുവന്ന ഓഡിയോയില്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങാന്‍ പോകുന്ന സമയം വരെയും ഇയാള്‍ മുട്ടിയിരുമ്മി നില്‍ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു എന്നാണു പറഞ്ഞത്. മുട്ടിയുരുമ്മി നിന്നു എന്നല്ല, ശ്രമിച്ചു എന്നാണു പറയുന്നത്. അത്രേം നേരം വീഡിയോ പിടിച്ചു നിന്ന സ്ത്രീക്ക് ഈ പറച്ചിലിനപ്പുറം ഒന്നും…
Read More »