‘ഞാനിങ്ങനെ ഇന്ത്യയില്‍ നടന്നാല്‍.. എന്റമ്മോ!’ ബ്രസീലില്‍നിന്നുള്ള ട്രാവല്‍ വീഡിയോ പങ്കുവച്ച് ഇന്‍ഫ്‌ളുവന്‍സര്‍; സോഷ്യല്‍ മീഡിയയില്‍ തരംഗം; ‘തുറിച്ചു നോട്ടമോ അനാവശ്യ കമന്റുകളോ ഇല്ല’

ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്ത്രീകള്‍ വസ്ത്രസ്വാതന്ത്ര്യം അനുഭവിക്കുന്നില്ലെന്ന് നടിയും യാത്രാ ഇന്‍ഫ്‌ലുവന്‍സറുമായ ഷെനാസ് ട്രഷറി. ബ്രസീലില്‍ നിന്നുള്ള ട്രാവല്‍ വീഡിയോയിലാണ് തെരുവിലൂടെ നടക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ചത്. ഇത് സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയുമായി. ഇന്ത്യയില്‍ സ്ത്രീകള്‍ വസ്ത്രധാരണത്തിന്റെ പേരില്‍ നിരീക്ഷണത്തിനും അനാവശ്യ ഇടപെടലുകള്‍ക്കും ഇരയാകാറുണ്ടെന്ന് ഷെനാസ് പറയുന്നു.
കാഷ്വല്‍ ബിക്കിനി ടോപ്പും ബാക്ക്പാക്കും വലിയ ഒരു തൊപ്പിയുമിട്ട് കൂളായി ബ്രസീലിന്റെ തെരുവുകളിലൂടെ നടക്കുന്ന വിഡിയോ ആണ് ഷെനാസ് പങ്കുവച്ചത്. ‘താനിങ്ങനെ ഡല്‍ഹിയിലോ മുംബൈയിലോ നടന്നാല്‍…ഓ എന്റെ ദൈവമേ..’എന്നാണ് ഷെനാസിന്റെ വിഡിയോയിലെ ക്യാപ്ഷന്‍. ബ്രസീലിലെ നടത്തത്തിനിടയില്‍ തനിക്കൊരു തുറിച്ചുനോട്ടമോ അനാവശ്യ കമന്റുകളോ അനുഭപ്പെട്ടില്ലെന്നും ഇവര്‍ പറയുന്നു.
View this post on Instagram
‘ബ്രസീലില്‍, ശരീരം വെറുമൊരു ശരീരമാണ്. ആളുകള്‍ വിധിക്കപ്പെടുന്നതില്‍ നിന്നും തുറിച്ചുനോട്ടങ്ങളില്‍ നിന്നും ഫ്രീയായിരിക്കുന്ന അനുഭവം ഇന്ത്യന്‍ സ്ത്രീകള്‍ അറിഞ്ഞിരിക്കണം. ഇവിടെ ഒരു സ്ത്രീയായിരിക്കുന്നത് സുരക്ഷിതത്വവും സ്വാതന്ത്ര്യവും നല്‍കുന്നു, ഒരുപക്ഷേ എന്റെ ഫോണ്‍ സുരക്ഷിതമായിരിക്കില്ല, എന്നാല്‍ എന്റെ ശരീരം സുരക്ഷിതമാണെന്നും ഷെനാസ് കുറിച്ചു. ഷെനാസിന്റെ വിഡിയോക്ക് താഴെ നിരവധി കമന്റുകളും നിറയുന്നുണ്ട്. ചിലര്‍ പിന്തുണച്ചും ചിലര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചും രംഗത്തെത്തി. ചിലര്‍ ഇന്ത്യയിലെ അനുഭവങ്ങളും ഷെനാസുമായി പങ്കുവച്ചു.
View this post on Instagram
shenaz-treasury-clothing-freedom-indian-women-freedom-brazil






