NEWSSocial Media
‘അധികം കരയേണ്ട, വകുപ്പ് കാശുമുടക്കിയ സ്ഥലത്താണ് തോന്ന്യാസം’; കർഷകന്റെ വാഴ വെട്ടിയ സംഭവത്തിൽ സോഷ്യൽ മീഡിയ
News DeskAugust 7, 2023
⭕ കർഷകന്റെ വാഴകൾ കെഎസ്ഇബി വെട്ടി നശിപ്പിച്ചു.. കേൾക്കുമ്പോൾ ഒരു രോഷം തിളച്ചു പൊങ്ങുന്നില്ലേ.. ❓
⭕ ഉയരം കൂടിയ പ്രത്യേകതരം ഇനം വാഴകൾ 220 KV ലൈനിന് താഴെ നട്ടാൽ അപകടമാണ്.
ഒരു വൻ ദുരന്തം ഒഴിവാക്കാൻ കെഎസ്ഇബി ഇടപെട്ടു എന്നതാണ് വാസ്തവം..
⭕ ലൈനിന് താഴെയുള്ള കോറിഡോറിൽ ഉയരം വെയ്ക്കുന്ന ഒരു സസ്യവും വെച്ച് പിടിപ്പിയ്ക്കാൻ പാടില്ല.
⭕ ആ സ്ഥലത്തിന് കെഎസ്ഇബി നഷ്ടപരിഹാരം കൊടുത്ത് ഏറ്റെടുത്തതാണ്. അവിടെ ഒരാൾക്ക് ഷോക്കേറ്റ പരാതി ഉണ്ടായിട്ടുമുണ്ട്.
⭕ ഇത് സെൻസേഷണൽ ആക്കേണ്ട വാർത്തയല്ല. ആ സ്ഥലത്ത് അത്തരം കൃഷികൾ നടത്താൻ പാടില്ലാത്തതുകൊണ്ടാണല്ലോ അവർക്ക് നഷ്ടപരിഹാരം കൊടുത്തത്.
⭕ ലൈൻ അയഞ്ഞു തൂങ്ങലൊക്കെ സംഭവിയ്ക്കാവുന്ന കാര്യമാണ്. അത് വഴി ആർക്കും അപകടം സംഭവിയ്ക്കാതിരിയ്ക്കാൻ ‘ അവിടെ ഇഞ്ചി, മഞ്ഞൾ തുടങ്ങിയ കൃഷികളേ ചെയ്യാവൂ എന്ന് പറയുന്നുണ്ട്.
⭕ അത്രയും ഉയർന്ന നഷ്ട പരിഹാരം ഈ ഭൂമിയ്ക്ക് കൊടുക്കുന്നുണ്ട്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചിരുന്നേൽ തിരിച്ചു പറയുമായിരുന്നില്ലേ..❓ അപ്പോൾ കെഎസ്ഇബി നഷ്ടപരിഹാരമായി നല്ല തുക കൊടുക്കേണ്ടി വരുമായിരുന്നില്ലേ ..❓
⭕ വകുപ്പ് കാശ് കൊടുത്ത് വാങ്ങിയ സ്ഥലത്താണ് ഈ തോന്ന്യാസം എന്നിട്ട് കരച്ചിലും ..വല്യ അപകടം ഉണ്ടായി രണ്ട് ദിവസം കറൻ്റ് ഇല്ലാതായാൽ ഇപ്പൊ ഫെസ് ബുക്കിൽ കരയുന്ന നന്മക്കാർ വരെ കെഎസ്ഇബിക്ക് എതിരെ വരും .അവർക്ക് AC ഇടാതെ ഉറങ്ങാൻ പറ്റില്ലലോ..‼️