Social Media
-
17/08/2023അറ്റാച്ച്ഡ് ബാത്റൂം എന്നൊക്കെ കേട്ടിട്ടുണ്ട് പക്ഷേ, ഇതൊരു ഒന്നൊന്നര അറ്റാച്ച്ഡ് ബാത്റൂമാണേ!
അറ്റാച്ച്ഡ് ബാത്റൂം എന്നൊക്കെ കേട്ടിട്ടില്ലേ, പക്ഷേ ഇതുപോലൊരു മുറി നിങ്ങൾ ആദ്യമായിട്ടായിരിക്കും കാണുന്നത്. ദില്ലിയിൽ ഒരു ഓൺലൈൻ സൈറ്റിൽ വാടകയ്ക്ക് നൽകുന്നതിനായി ലിസ്റ്റ് ചെയ്ത മുറിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നത്. ദില്ലിയിലെ ആഡംബര പ്രദേശങ്ങളിലൊന്നായ ഗ്രേറ്റർ കൈലാഷ് ഏരിയയിൽ സ്ഥിതിചെയ്യുന്നത് എന്ന് അവകാശപ്പെടുന്ന ഈ കുഞ്ഞുമുറി കണ്ടാൽ ആരായാലും അമ്പരന്നു പോകും. യാതൊരു വിധത്തിലുള്ള വേർതിരിവുകളും ഇല്ലാതെ ഒരു കുഞ്ഞു മുറിക്കുള്ളിൽ കിടക്കയോട് ചേർന്ന് ഒരു ക്ലോസറ്റും കുളിക്കാനുള്ള സ്ഥലവും ആണ് ഈ മുറിയിൽ ഉള്ളത്. വലിയ ബംഗ്ലാവുകൾക്ക് പേരുകേട്ട ഗ്രേറ്റർ കൈലാഷ് ഏരിയയിൽ പക്ഷേ എവിടെയാണ് ഈ മുറി എന്ന കാര്യം വ്യക്തമല്ല. ചിത്രത്തിൽ കാണുന്ന മുറി പച്ചനിറത്തിൽ പെയിൻറ് അടിച്ചതാണ്. ഒരു ചെറിയ കിടക്കയും ടേബിൾ ഫാനും എയർകണ്ടീഷണറും മുറിയിലുണ്ട്. അതുവരെയുള്ള കാര്യങ്ങൾ ഓക്കെയാണ്. പക്ഷേ, ഇനി കാണുന്ന കാഴ്ചകളാണ് ഏവരെയും അമ്പരപ്പിക്കുന്നത്. ചെറിയൊരു മറപോലും നൽകാതെ ആ മുറിക്കുള്ളിൽ തന്നെ കിടക്കയോട് ചേർന്ന്…
Read More » -
15/08/2023ബോളിവുഡിലെ കിംഗ് ഖാന്റെ കോളേജ് കാലത്തെ ഉപന്യാസം സോഷ്യൽ മീഡിയയിൽ വൈറലായി; പറയുന്നത് അതിഗംഭീര സംഭവങ്ങള്‍.!
മുംബൈ: ബോളിവുഡിലെ കിംഗ് ഖാന്‍ ആണ് ഷാരൂഖ് ഖാന്‍. അടുത്തതായി അദ്ദേഹത്തിന്‍റെ ജവാന്‍ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമ ലോകം. എന്തായാലും ഷാരൂഖിനെ സംബന്ധിച്ച എന്ത് കാര്യവും വാര്‍ത്തയാകാറുണ്ട്. അതില്‍ ഏറ്റവും പുതുതായി എത്തിയത് ഷാരൂഖ് കോളേജ് കാലത്ത് എഴുതിയ ഒരു ലേഖനമാണ്. ഷാരൂഖിന്‍റെ സ്വന്തം കൈപ്പടയില്‍ വളരെ ലളിതമായ ഇംഗ്ലീഷിലാണ് അദ്ദേഹത്തിന്‍റെ ജീവിതത്തെക്കുറിച്ച് ഈ ലേഖനം എഴുതിയിരിക്കുന്നത്. വെള്ളിത്തിരയിൽ താരമാകും മുന്‍പ് തന്നെ തന്‍റെ വ്യക്തിത്വത്തിന്‍റെ ആകര്‍ഷണീയത ഷാരൂഖിന്‍റെ ഈ ഉപന്യാസത്തിലുണ്ടെന്നാണ് സോഷ്യൽ മീഡിയ അഭിപ്രായം. ഷാരൂഖിന്‍റെ ആദ്യകാല ജീവിതത്തിന്‍റെയും അദ്ദേഹത്തിന്‍റെ വ്യക്തിത്വത്തിന്‍റെ ഒരു നേര്‍ചിത്രം നാല് പേജോളം ഉള്ള ഈ ഉപന്യാസം നല്‍കും എന്നാണ് വായിച്ചവര്‍ പറയുന്നത്. ഉപന്യാസത്തിലെ ഒരു ഭാഗത്ത് പറയുന്നു “ഓര്‍മ്മയില്‍ വരുന്നത് വച്ച് വളരെ സന്തോഷകരമായ കുട്ടിക്കാലമായിരുന്നു എന്‍റെത്. എന്‍റെ ചേച്ചിയുമായി എനിക്ക് 5 വയസ് വ്യത്യാസം ഉണ്ടായിരുന്നു. മാതാപിതാക്കളുടെ രണ്ടാമത്തെ കുട്ടിയായിരുന്നു ഞാന്‍. 5 വയസ്സുള്ള എന്റെ പ്രവർത്തനങ്ങൾ. ബ്ലോക്കിലെ മറ്റേതൊരു…
Read More » -
15/08/2023അങ്ങനെയല്ല, ദാ ഇങ്ങനെ… ആനക്കുട്ടിയെ നേരെ നിൽക്കാൻ പഠിപ്പിക്കുന്ന അമ്മയാനയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നു
എല്ലാ കുഞ്ഞുങ്ങളെയും പോലെ തന്നെ ആനക്കുട്ടികൾക്കും വളരെ ചെറുതായിരിക്കുന്ന ഘട്ടത്തിൽ അമ്മയുടെ കരുതലും പരിചരണവും സഹായവും ഒക്കെ ആവശ്യമാണ്. അതുപോലെ തന്നെ ആ സമയത്ത് അമ്മയാനകളും തങ്ങളുടെ കുട്ടികളെ വളരെ അധികം ശ്രദ്ധയോടെയാണ് പരിപാലിക്കുന്നത്. എങ്ങനെയാണ് നിൽക്കേണ്ടത്, എങ്ങനെയാണ് നടക്കേണ്ടത്, എങ്ങനെയാണ് ഭക്ഷണം കഴിക്കേണ്ടത്, എങ്ങനെയാണ് സ്വയം സംരക്ഷിക്കേണ്ടത്, കാട്ടിൽ എങ്ങനെ എല്ലാത്തിനോടും പരിചയപ്പെടാം എന്നതെല്ലാം അമ്മയാനകൾ കുട്ടികളെ പഠിപ്പിക്കുന്നു. അതുപോലെ ഒരു ആനക്കുട്ടിയെ നേരെ നിൽക്കാൻ പഠിപ്പിക്കുന്ന ഒരു അമ്മയാനയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാവുന്നത്. Latest Sightings എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പങ്ക് വച്ചിരിക്കുന്നത്. ജീവിതത്തിൽ ഒരിക്കൽ മാത്രം കാണാനാവുന്ന ഈ കാഴ്ച പകർത്തിയിരിക്കുന്നത് ബ്രെറ്റ് മാർനെവെക്ക് എന്ന പരിചയസമ്പന്നനായ ഒരു ഫീൽഡ് ഗൈഡാണ്. അമ്മയാന പ്രസവിച്ച് അധികം വൈകാതെയായിരുന്നു വീഡിയോ പകർത്തിയിരിക്കുന്നത്. ബ്രെറ്റ് പറയുന്നത് അമ്മയാനയെ ബുദ്ധിമുട്ടിക്കാതെ ദൂരെ നിന്നാണ് താനാ രംഗം വീക്ഷിച്ചത് എന്നാണ്. പുൽമേടിൽ ആനക്കുട്ടി കിടക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്.…
Read More » -
15/08/2023മകളുടെ പേരുള്ള മനോഹരമായ നെക്ലേസ് അണിഞ്ഞ പ്രിയങ്ക ചോപ്ര! ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ വൈറൽ
നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യൽ മീഡിയയിൽ സജ്ജീവമായ താരം തൻറെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2022 ജനുവരിയിലാണ് പ്രിയങ്ക വാടകഗർഭധാരണത്തിലൂടെ മകളെ വരവേറ്റത്. മാൽതി മേരി ചോപ്ര ജൊനാസ് എന്നാണ് മകളുടെ പേര്. ഇപ്പോഴിതാ മകളുടെ പേരുള്ള മനോഹരമായ നെക്ലേസ് അണിഞ്ഞ പ്രിയങ്കയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഭർത്താവും ഗായകനുമായ നിക്ക് ജോനാസിൻറെ മ്യൂസിക് ബാൻറായ ജോനാസ് ബ്രദേഴ്‌സിൻറെ ലൈവ് ഷോയിൽ പങ്കെടുക്കാൻ എത്തിയതാണ് പ്രിയങ്ക. വൈറ്റ് ഔട്ട്ഫിറ്റിൽ എത്തിയ പ്രിയങ്കയുടെ കഴുത്തിലെ നെക്ലേസിലായിരുന്നു എല്ലാവരുടെയും ശ്രദ്ധ പോയത്. ഡബിൾ ചെയിനിൽ മാൽതി മേരി എന്നാണ് എഴുതിയിരിക്കുന്നത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമൻറുകളുമായി രംഗത്തെത്തിയത്. മനോഹരം എന്നും അമ്മയുടെ സ്നേഹം എന്നുമൊക്കെയാണ് കമൻറുകൾ. View this post on Instagram A post shared by Jerry x Mimi (@jerryxmimi) അതേസമയം ബ്ലാക്ക് ആൻറ് വൈറ്റ് ചെക്ക് പ്രിൻറുള്ള…
Read More » -
15/08/2023ഇന്ത്യക്കാരെ രോമാഞ്ചം കൊള്ളിച്ച് ദേശീയ ഗാനത്തിന്റെ വാദ്യരൂപം; ഗ്രാമി ജേതാവിനെ പ്രശംസിച്ച് ശശി തരൂര്‍
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് മൂന്ന് തവണ ഗ്രാമി അവാര്‍ഡ് നേടിയ റിക്കി കെജിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ദേശീയ ഗാനത്തിന്റെ വാദ്യരൂപം അവതരിപ്പിച്ചു. ലണ്ടനിലെ പ്രശസ്തമായ റോയല്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുമായി സഹകരിച്ച് ഐക്കണിക് ആബി റോഡ് സ്റ്റുഡിയോയിലായിരുന്നു സംഗീതം അവതരിപ്പിച്ചത്. 100 അംഗങ്ങളാണ് ഇതില്‍ പങ്കെടുത്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. ഇന്ത്യക്കാര്‍ക്ക് രോമാഞ്ചം നല്‍കുന്ന ഒരു വീഡിയോയാണിതെന്ന് പലരും അഭിപ്രായപ്പെട്ടു. ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാവ് ശശി തരൂരും ഈ വീഡിയോ പങ്കുവച്ചിട്ടുണ്ട്. ”കൊളോണിയലിസത്തിന് ശേഷമുള്ള സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള മനോഹരമായ മാര്‍ഗം. നിങ്ങള്‍ ഞങ്ങളെ അഭിമാനം കൊള്ളിച്ചു” – എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ”കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ലണ്ടനിലെ ആബി റോഡ് സ്റ്റുഡിയോയില്‍ ഇന്ത്യയുടെ ദേശീയ ഗാനം അവതരിപ്പിക്കാന്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുമായി സഹകരിച്ച് ഇത് നടത്തിയത്. ഇന്ത്യയുടെ ദേശീയ ഗാനം റെക്കോര്‍ഡ് ചെയ്ത ഏറ്റവും വലിയ ഓര്‍ക്കസ്ട്രയാണിത്. അവസാനത്തെ ‘ജയ ഹേ’ എന്നെ രോമാഞ്ചം കൊള്ളിച്ചു. ഒരു ഇന്ത്യന്‍…
Read More » -
14/08/2023ഓട്ടോ കാത്തു നില്‍ക്കുന്ന ബോറടി മാറ്റാന്‍ കാവാലയ്യ നൃത്തം; തകര്‍പ്പന്‍ ചുവടുകളുമായി കൊച്ചുമിടുക്കി
സമൂഹ മാധ്യമങ്ങളില്‍ തരംഗമാണ് കാവാലയ്യ. പാട്ടിറങ്ങിയ നാളുമുതല്‍ ഇന്നോളം കാവാലയ്യ തീര്‍ത്ത ഓളം ഇപ്പോഴും ഒട്ടും തന്നെ കുറഞ്ഞിട്ടില്ല. തമന്നയുടെ നൃത്ത ചുവടുകള്‍ അനുകരിച്ചു കൊണ്ടുള്ള ഡാന്‍സുകള്‍ റീലുകളില്‍ നിറഞ്ഞോടുകയാണ്. മുതിര്‍ന്നവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെയാണ് ഗാനത്തിനൊപ്പം ചുവടുകള്‍ വെയ്ക്കുന്നത്. ഇവിടെയും കാവാലയ്യയ്ക്ക് ചടുലമായ നൃത്തവുമായി എത്തിയിരിക്കുകയാണ് ഒരു കൊച്ചുമിടുക്കി. പാട്ടിന്റെ അകമ്പടിയില്ലാതെ, സ്‌കൂള്‍ യൂണിഫോമില്‍ ഏറെ രസകരമായി തന്നെയാണ് ആ കുരുന്നിന്റെയും ചുവടുകള്‍. സ്‌കൂളില്‍ പോകുന്നതിനായി യൂണിഫോമില്‍ ഓട്ടോ കാത്തുനില്‍ക്കുമ്പോഴാണ് കാവാലയ്യ പാട്ട് പാടിക്കൊണ്ട് പെണ്‍കുട്ടിയുടെ നൃത്തം. തനിക്കു ചുറ്റും നില്‍ക്കുന്നവരെയൊന്നും തന്നെ ശ്രദ്ധിക്കാതെ ഗാനത്തില്‍ തമന്ന ചെയ്ത അതേ ചുവടുകള്‍ വെച്ചുതന്നെയാണ് ആ കുട്ടിയുടെയും ഡാന്‍സ്. ഓട്ടോ കാത്തു നില്‍ക്കുന്ന ബോറടി മാറ്റാന്‍ വേണ്ടിയുള്ള ആ ഡാന്‍സ് സോഷ്യല്‍ ലോകവും കയ്യടികളോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ആ ഗാനത്തിലെ നൃത്തം മുതിര്‍ന്നവരെ എന്നപോലെ കുട്ടികളെയും ഏറെ സ്വാധീനിക്കാന്‍ കഴിഞ്ഞെന്നതിനു തെളിവാണ് പാട്ടിന്റെ അകമ്പടി പോലുമില്ലാതെയുള്ള ആ കുഞ്ഞിന്റെ ഡാന്‍സ്. നൃത്തത്തിന് അവസാനം…
Read More » -
13/08/2023ടെറ്റാനിക് ചിത്രത്തിലെ ഏറ്റവും വൈകാരികമായ നിമഷത്തില്‍ റോസ് ധരിച്ചിരുന്ന നീളമുള്ള കമ്പിളി ഓവർകോട്ട് വിൽപ്പനയ്ക്ക്; വില അറിഞ്ഞാൽ ഞെട്ടും!
ന്യൂയോർക്ക്: ലോക ചലച്ചിത്രങ്ങളിലെ എണ്ണം പറഞ്ഞ ക്ലാസിക് സിനിമകളിൽ ഒന്നാണ് ടൈറ്റാനിക്. ഈ ചിത്രത്തിൽ നായികയായ കേറ്റ് വിൻസ്‌ലെറ്റ് ധരിച്ചിരുന്ന ഓവർകോട്ട് ലേലത്തിന് വെച്ചിരിക്കുകയാണ്. ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം ഇതിന് ഒരു ലക്ഷം ഡോളറിലധികം വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1997-ലെ സിനിമയുടെ മുങ്ങുന്ന സീക്വൻസുകളിൽ നടി ധരിച്ച ഓവർകോട്ടാണ് ഇപ്പോൾ ലേലത്തിൽ വച്ചിരിക്കുന്നത്. ജാക്ക് ഒടുവിൽ കടലിലേക്ക് മുങ്ങുന്ന രംഗത്തിൽ അടക്കം റോസായി അഭിനയിച്ച കേറ്റ് വിൻസ്‌ലെറ്റ് ഈ കോട്ടാണ് ധരിച്ചിരിക്കുന്നത്. ലേല സ്ഥാപനമായ ഗോൾഡിൻ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ കെൻ ഗോൾഡിൻ പറയുന്നത് അനുസരിച്ച് ഈ ഓവർക്കോട്ടിന് ഒരുലക്ഷം ഡോളറിൽ (ഏതാണ്ട് 83 ലക്ഷം രൂപ) കൂടുതൽ വിളി പോയേക്കും. വെള്ളിയാഴ്ച രാത്രി വരെ അഞ്ച് വ്യക്തികൾ ബിഡ് നടത്തിക്കഴിഞ്ഞു. ഇതുവരെ ഉയർന്ന തുക 34,000 ഡോളറാണ് അതേ സമയം ഇപ്പോൾ ലേലത്തിൽ വച്ച കോട്ടിൽ ചിത്രീകരണ വേളയിൽ ഉണ്ടായ വെള്ളത്തിന്റെ പാടുകൾ ഇപ്പോഴും അതുപോലെയുണ്ട് എന്നതാണ്…
Read More » -
11/08/2023സർക്കാർ പ്രൈമറി സ്കൂൾ അധ്യാപിക കുട്ടികളിൽ അച്ചടക്കം വളർത്തുന്നതിന് സ്വീകരിച്ചത് രസകരമായൊരു മാർഗ്ഗം; ആഴ്ചയിലൊരിക്കൽ കുട്ടികളുടെ അതേ യൂണിഫോം ധരിച്ച് സ്കൂളിൽ!
ഒരു പ്രൈമറി സ്കൂൾ അധ്യാപിക കുട്ടികളിൽ അച്ചടക്കം വളർത്തുന്നതിന് സവിശേഷവും രസകരവുമായ മാർഗ്ഗം സ്വീകരിച്ചതാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. ഛത്തീസ്ഗഢിലെ റായ്പൂരിൽ ഒരു സർക്കാർ സ്കൂളിലാണ് സംഭവം. ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഗവൺമെന്റ് ഗോകുൽറാം വർമ്മ പ്രൈമറി സ്‌കൂളിലെ അധ്യാപികയായ ജാൻവി യാദുവാണ് തൻറെ ഒരു തീരുമാനത്തിലൂടെ കുട്ടികളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത്. പ്രൈമറി സ്‌കൂൾ അധ്യാപികയും കുട്ടികളിൽ ഒരാളാണെന്ന് കാണിക്കാനും വിദ്യാർത്ഥികളിൽ അച്ചടക്കം വളർത്താനും ആഴ്ചയിലൊരിക്കൽ കുട്ടികളുടെ അതേ യൂണിഫോം ധരിക്കുന്നതായാണ് റിപ്പോർട്ടുകൾ പറയുന്നത്. പഠനത്തിലേക്കുള്ള ആദ്യപടി അച്ചടക്കവും സ്വത്വബോധവുമാണെന്നും അതിനായി കുട്ടികളിൽ വ്യത്യസ്ത വികാസം സംഭവിക്കുകയും ഐക്യം വളരുകയും ചെയ്യേണ്ടതുണ്ടെന്നും അവർ പറയുന്നു. എല്ലാവരും തുല്യരാണ് എന്ന തോന്നൽ കുട്ടികൾക്കിടയിൽ ഉണ്ടാകുന്നതിനു വേണ്ടിയാണ് അവരോടൊപ്പം താനും യൂണിഫോം ധരിക്കുന്നതെന്നും ഈ അധ്യാപിക പറയുന്നു. ഏതായാലും ടീച്ചർ തന്നെ യൂണിഫോം ഇട്ട് വരാൻ ആരംഭിച്ചതോടെ സ്കൂൾ യൂണിഫോമിട്ട് സ്കൂളിൽ വരാൻ കുട്ടികൾക്കും ആവേശം കൂടി കഴിഞ്ഞു. നമുക്കറിയാം, ഒരു വ്യക്തിയുടെ…
Read More » -
11/08/2023”ഒരാഴ്ച മുന്നേ നടന്ന ചെറിയൊരു അപകടം, ഇപ്പോള്‍ പ്രശ്‌നങ്ങളൊന്നുമില്ല”
തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റെന്ന വാര്‍ത്തയില്‍ വ്യക്തത വരുത്തി മിമിക്രി താരം വിതുര തങ്കച്ചന്‍. ഒരാഴ്ച മുന്നേ നടന്ന ചെറിയൊരു അപകടത്തെക്കുറിച്ചുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും തനിക്ക് പറയത്തക്ക പ്രശ്‌നങ്ങളൊന്നുമില്ലെന്നും തങ്കച്ചന്‍ അറിയിച്ചു. ”എന്റെ പേരില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വാര്‍ത്ത ഒരാഴ്ച മുന്നേ നടന്ന ചെറിയൊരു അപകടമാണ്. എനിക്ക് ഇപ്പോള്‍ പറയത്തക്ക പ്രശ്നങ്ങള്‍ ഒന്നുമില്ല. സ്നേഹത്തോടെ തങ്കച്ചന്‍” – താരം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. വിതുരയിലെ വീട്ടില്‍ നിന്നു തിരുവനന്തപുരത്തേക്കു സ്റ്റേജ് പരിപാടിക്കായി കാറില്‍ പോകവേ കഴിഞ്ഞ ദിവസം പുലര്‍ച്ചെ തൊളിക്കോട് പതിനെട്ടാം കല്ലിനു സമീപമായിരുന്നു അപകടം. തങ്കച്ചനായിരുന്നു വാഹനം ഓടിച്ചിരുന്നത്. നായ കുറുകെ ചാടിയതിനെ തുടര്‍ന്നു വെട്ടിത്തിരിച്ച കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മണ്ണുമാന്തിയില്‍ തട്ടുകയായിരുന്നു. നെഞ്ചിലും കഴുത്തിലും പരുക്കേറ്റു. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.
Read More » -
09/08/2023കള്ള നായ് എന്റെ മോനെ! വളര്‍ത്തുനായുമായി കമ്പനിയായി; 1.7 ലക്ഷത്തിന്റെ സൈക്കിളുമായി കള്ളന്‍ മുങ്ങി
കാവലാണ് നായ്ക്കളുടെ പ്രാഥമിക കര്‍ത്തവ്യം. മിക്കവരും നായയെ വളര്‍ത്തുന്നത് അപരിചിതരോ കള്ളന്മാരോ വന്നാല്‍ അറിയാനും കൂടിയാണ്. എന്നാല്‍, കള്ളന്മാര്‍ക്ക് പിന്തുണ നല്‍കി മോഷ്ടിക്കാന്‍ പ്രോത്സാഹിപ്പിക്കുന്ന നായകളെ കണ്ടിട്ടുണ്ടോ? കലിഫോര്‍ണിയയിലെ സാന്‍ ഡിയാഗോയിലെ ഒരു നായ കള്ളന്റെ സ്‌നേഹപ്രകടനത്തില്‍ വീഴുന്ന വീഡിയോ സമൂഹമാധ്യമങ്ങള്‍ ശ്രദ്ധ നേടിവരികയാണ്. വിഡിയോയിലെ കള്ളനെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച് പൊലീസും പിന്നാലെയുണ്ട്. ജൂലൈ 15ന് രാത്രി 10.15 ഓടെയാണ് സംഭവം. സൈക്കിള്‍ കടയില്‍ കയറിയ കള്ളന്‍, 1.7 ലക്ഷം രൂപ വില വരുന്ന ഇലക്ട്ര3 സ്പീഡ് 2019 മോഡല്‍ സൈക്കിളുമായി സ്ഥലം വിടാന്‍ ഒരുങ്ങുമ്പോഴാണ് അവിടത്തെ വളര്‍ത്തുനായ എത്തിയത്. നായ കള്ളന്റെ പുറത്തുകയറാന്‍ ശ്രമിച്ചതോടെ അയാള്‍ സൈക്കിള്‍ വീണ്ടും കടയിലേക്ക് കയറ്റി. തുടര്‍ന്ന് നായയെ മെരുക്കാനുള്ള ഗിമ്മിക്കുകള്‍ പയറ്റി. ”ഞാന്‍ കണ്ടതില്‍ ഏറ്റവും കൂളായ നായ നീ ആണ്. ഐ ലവ് യു ടൂ…” എന്ന് പറഞ്ഞ് കള്ളന്‍ നായയെ തലോടുകയും അവനൊപ്പം കളിക്കുകയും ചെയ്തു. കുറച്ചുകഴിഞ്ഞപ്പോള്‍…
Read More »