Social Media
-
26/12/2023ആഡംബരക്കപ്പലുകളിലെ മാലിന്യങ്ങളെല്ലാം എന്താണ് ചെയ്യുക? അവ അപ്പാടെ കടലിലേക്ക് വലിച്ചെറിയുമോ? – വീഡിയോ
ആഡംബരക്കപ്പലുകൾ എല്ലാവർക്കും കൗതുകമുള്ള കാര്യമാണ്. ഇന്ന് അനേകം ആളുകൾ ആഡംബരക്കപ്പലുകളിലെ യാത്രകൾ ആസ്വദിക്കുന്നുണ്ട്. എന്തിനേറെ, വിദേശത്ത് വീട് വിറ്റ് വരെ ആഡംബരക്കപ്പലിൽ യാത്രക്കിറങ്ങിയവരുണ്ട്. കടലിൽ കൂടി ലക്ഷൂറിയസായിട്ടുള്ള യാത്ര. പല ദേശങ്ങൾ. ആഹാ എന്തടിപൊളിയായിരിക്കും അല്ലേ? എന്നാൽ, എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ കപ്പലുകളിലെ മാലിന്യങ്ങളെല്ലാം എന്താണ് ചെയ്യുക എന്ന്? അവ അപ്പാടെ കടലിലേക്ക് വലിച്ചെറിയുമെന്നോ തള്ളുമെന്നോ കരുതണ്ട. ഈ മാലിന്യങ്ങൾ കളയുന്നതിന് വേണ്ടി വളരെ വേറിട്ട ഒരു മാർഗമാണ് കപ്പലുകളിൽ അവലംബിക്കുന്നത്. നമുക്കറിയാം കപ്പലുകളിൽ ടോയ്‍ലെറ്റുകളിൽ നിന്നും പോകുന്ന മാലിന്യമുണ്ട്. അതുപോലെ തന്നെ ഭക്ഷണാവശിഷ്ടങ്ങളും മറ്റുമായ മാലിന്യങ്ങളും ഉണ്ട്. അതും കുറച്ചൊന്നുമല്ല ഈ കൂറ്റൻ ആഡംബരക്കപ്പലുകളിലെ മാലിന്യം. ടോയ്‍ലെറ്റുകളിൽ നിന്നും സിങ്കുകളിൽ നിന്നും, കുളിമുറികളിൽ നിന്നും ഒക്കെയുള്ള മലിനജലം കടലിലേക്ക് ഒഴുക്കി വിട്ടാൽ എന്തായിരിക്കും അവസ്ഥ അല്ലേ? കടൽ മലിനമാകാൻ മറ്റൊന്നും വേണ്ട. അപ്പോൾ പിന്നെ എങ്ങനെയാവും ക്രൂയിസ് കപ്പലുകളിലെ മാലിന്യങ്ങൾ കളയുക? അതിനെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോയാണ്…
Read More » -
24/12/2023ശാന്തരാത്രി, തിരുരാത്രി എന്ന ലോകപ്രശസ്ത ക്രിസ്മസ് ഗാനം പിറന്ന കഥ
1818 ഡിസംബര്‍ 24.ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിന് വടക്കുള്ള ഓബേണ്‍ഡോര്‍ഫിലുള്ള സെയ്ന്റ് നിക്കോളസ് ദേവാലയത്തിലെ പുരോഹിതനായ ജോസഫ് മോര്‍ രാത്രിയിലെ ക്രിസ്മസ് ആരാധനയ്ക്കായി തയ്യാറെടുക്കുമ്ബോഴാണ് ഞെട്ടിക്കുന്ന ആ കാര്യം അറിഞ്ഞത്. ദേവാലയത്തിലെ ഓര്‍ഗൻ എങ്ങനെയോ ഉപയോഗശൂന്യമായിരിക്കുന്നു! കഴിഞ്ഞ കുറെ ദിവസങ്ങളായി അവിടത്തെ ഗായകസംഘം പരിശീലിച്ചുവന്ന ഗാനങ്ങളെല്ലാം വൃഥാവിലായി എന്ന് തോന്നിപ്പോയ നിമിഷം. എന്നാല്‍ മനുഷ്യന്റെ പ്രശ്നങ്ങളെല്ലാം ദൈവത്തിന്റെ അവസരങ്ങളാണെന്ന് കരുതുന്ന ശുഭാപ്തിവിശ്വാസിയായ ജോസഫ് മോര്‍ പ്രതീക്ഷ കൈവിട്ടില്ല. പെട്ടെന്ന് തന്നെ ദേവാലയത്തിലെ ഓര്‍ഗന്റെ പശ്ചാത്തലസംഗീതം ഇല്ലാതെ പാടുവാൻ പറ്റുന്ന ഒരുഗാനം എഴുതാൻ അദ്ദേഹം തീരുമാനിച്ചു.ഇതിനായി രണ്ടുവര്‍ഷംമുൻപ് ജര്‍മൻ ഭാഷയില്‍ എഴുതിയ ഒരു ഗാനത്തില്‍ അദ്ദേഹം അല്പം മിനുക്കുപണികള്‍ നടത്തുകയുംചെയ്തു. ലോകപ്രശസ്തമായ Silent night! Holy night! All is calm, all is bright എന്ന ഗാനത്തിന്റെ പിറവി അങ്ങനെയായിരുന്നു. പ്രാദേശിക സ്കൂള്‍ അധ്യാപകനായിരുന്ന ദേവാലയത്തിലെ ഓര്‍ഗനിസ്റ്റായ ഫ്രാൻസിസ് സേവ്യര്‍ ഗ്രൂബററോട് ഗിറ്റാറില്‍ ലളിതമായ ഒരു ഈണം നല്‍കുവാൻ ജോസഫ് മോര്‍ ആവശ്യപ്പെട്ടു. ഗ്രൂബര്‍…
Read More » -
24/12/2023ഐഎസ്‌എൽ: ഇന്നും അധിക സര്‍വ്വീസ് ഒരുക്കി കൊച്ചി മെട്രോ
കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മത്സരങ്ങള്‍ നടക്കുന്ന കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വീസ് ഒരുക്കുന്നു. ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്‌എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വ്വീസ് 11.30-ന് ആയിരിക്കും. രാത്രി പത്ത് മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും ഉണ്ടാവും. മത്സരം കാണുന്നതിനായി മെട്രോയില്‍ വരുന്നവര്‍ക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റും ആദ്യം തന്നെ വാങ്ങാന്‍ സാധിക്കും.കേരള ബ്ലാസ്റ്റേഴ്സും മുംബൈ എഫ്സിയും തമ്മിലാണ് ഇന്നത്തെ മത്സരം.
Read More » -
24/12/2023ഒരു ഇസ്രയേൽ യാത്രാക്കുറിപ്പ്
ബൈബിൾ വായിച്ചു തുടങ്ങിയ നാളുകളിൽ അതിലെ സ്ഥലങ്ങളെക്കുറിച്ച് ചിത്രങ്ങളിലൂടെ മനസ്സിലൊരു ധാരണ രൂപപ്പെട്ടിരുന്നു. ഇസ്രയേൽ, പലസ്തീൻ, ജോർദാൻ എന്നീ രാജ്യങ്ങൾ പിൽക്കാലത്ത് സന്ദർശിച്ചപ്പോൾ മനസ്സിലെ ദൃശ്യങ്ങൾ റിയലിസ്റ്റിക്കായി. ഏഴു തവണ വിശുദ്ധ നാടുകളിലൂടെ സഞ്ചരിച്ചു. 2001ലാണ് ആദ്യമായി ഇസ്രയേൽ സന്ദർശിച്ചത്. പലസ്തീൻ, ഈജിപ്ത് എന്നിവിടങ്ങളും ഉൾപ്പെടുന്നതായിരുന്നു യാത്രാ പാക്കേജ്. ഉണങ്ങിയ വരണ്ട ഭൂമിയാണ് ജോർദാൻ. മാർബിളിലും ശിലകളിലും നിർമിച്ച അനേകം നിർമിതികൾ അവിടെയുണ്ട്. അവിടെ സന്ദർശകരെ ആകർഷിക്കുന്നത് മൗണ്ട് നോമോബിൻ എന്ന മലയാണ്. ബൈബിൾ പഴയ നിയമത്തിലെ മോശ എത്തിച്ചേർന്ന ‘പ്രവാചകന്റെ മല’യാണ് മൗണ്ട് നമോബിൻ. ആ കുന്നിനു മുകളിൽ നിന്നു നോക്കിയപ്പോഴാണ് പച്ചപ്പുള്ള ഭൂപ്രദേശം മോശ കണ്ടത്. സർപ്പത്തെ മോശ ഉയർത്തിയെന്നു പറയപ്പെടുന്നതിന്റെ പ്രതീകമായി ഈ മലയുടെ മുകളിലൊരു സ്തൂപവുമുണ്ട്. ജോൺപോൾ മാർപാപ്പ 2000ൽ ഇവിടം സന്ദർശിച്ചിരുന്നു. മാർപാപ്പ അന്ന് ഈ മലയുടെ മുകളിൽ ഒലീവിന്റെ തൈ നട്ടു. അതു വളർന്നു മരമായി. ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവർ ആ മരത്തിന്റെ…
Read More » -
24/12/2023ക്രിസ്മസെന്നാൽ മഞ്ഞും തണുപ്പുമായിരുന്നു
ക്രിസ്മസെന്നാൽ മഞ്ഞും തണുപ്പുമായിരുന്നു… പിന്നെ നക്ഷത്രവിളക്കിന്റെ ശോഭയും പടക്കങ്ങളുടെ ഗന്ധവും… കറന്റ് ഉണ്ടായിരുന്നെങ്കിലും മുറ്റത്തു കുത്തി നാട്ടിയ വാറിന്റെ മുകളിൽ കടലാസ് നക്ഷത്രം മെഴുകുതിരി കത്തിച്ചു വച്ച് വലിച്ചു കയറ്റും.. ആദ്യത്തെ കാറ്റിൽ തന്നെ അത് കത്തിത്തീരും .. പിന്നെയാണ് ബൾബിലേക്ക് മാറിയത്. ഈറമരത്തിന്റെ ചില്ലകൾ വെട്ടിയുണ്ടാക്കിയ “ക്രിസ്മസ് ട്രീ” യിലും പിന്നീട് വൈദ്യുത ബൾബുകൾ അലങ്കാരം തീർത്തു. അതിനു മുമ്പ് വർണ്ണക്കടലാസുകളും ബലൂണുകളുമൊക്കെയായിരുന്നു ട്രീയെ സമ്പന്നമാക്കിയിരുന്നത്. അതുപോലെ തന്നെ പുൽക്കൂടും.. എങ്കിലും ക്രിസ്തുമസ് കാലത്തെ ഏറ്റവും വലിയ സന്തോഷം മഞ്ഞും തണുപ്പുമായിരുന്നു. നിശയുടെ നിശബ്ദതയിൽ മഞ്ഞുതിരുന്നതിന്റെ താളാത്മകമായ ശബ്ദം കേട്ട് കമ്പിളി പുതപ്പിനുള്ളിൽ.. അതിനിടയിൽ ഇടവഴികളിൽ നിന്നും ഉയരുന്ന ക്രിസ്തുമസുകാരുടെ തമ്പേറടിയും പാട്ടുകളും… ഇലകൾ കൂമ്പിയടഞ്ഞു തുടങ്ങിയ മരങ്ങളുടെ ശിഖിരങ്ങൾക്കിടയിലൂടെ പാറിവരുന്ന പാതിമറഞ്ഞ നിലാവിന്റെ വെട്ടവും ആകാശത്തിലെ അസംഖ്യം നക്ഷത്രങ്ങളും.. കരിയിലകൾക്കുമേലെ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികൾ നിലാവേറ്റ് വൈഡൂര്യം പോലെ വെട്ടിത്തിളങ്ങുന്ന ഒറ്റയടിപ്പാതയിലൂടെ കരോൾ കൂടാനായി പള്ളിയിലേക്കും തിരിച്ചുമുള്ള യാത്രകൾ… കേക്കും…
Read More » -
24/12/2023ക്രിസ്മസ് രാവുകള്‍ക്ക് സംഗീതമേകി, അന്നും ഇന്നും പ്രിയപ്പെട്ട ചില ഗാനങ്ങള്‍
ക്രിസ്മസ് എന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസ്സിലേക്ക് ഒഴുകിവരുന്ന ഗാനമാണ് ജിംഗിൾ ബെൽസ്.1857-ലാണ് ഈ ഗാനം എഴുതപ്പെട്ടത്.സൈലന്റ് നൈറ്റ്, ഹോളി നൈറ്റ് എന്ന ഗാനം1818- ലാണ് രചിക്കപ്പെട്ടത്.ജർമ്മനിയിൽ രചിക്കപ്പെട്ട ഈ ഗാനം ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷയിൽ വിവർത്തനം ചെയ്യപ്പെട്ട ഒരു ക്രിസ്മസ് ഗാനം കൂടിയാണ്. മലയാളത്തിൽ, ‘ശാന്തരാത്രി, തിരുരാത്രി’ എന്ന മലയാള ക്രിസ്മസ് ഗാനം സൈലന്റ് നൈറ്റിൽ നിന്ന് വന്നതാണ്. ‘വീ വിഷ് യു എ മെറി ക്രിസ്മസ്’ എന്ന ഗാനം16-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതുന്ന ഒരു ഗാനമാണ്.ഈ ഗാനത്തിന് പിന്നണിയിൽ പ്രവർത്തിച്ചവർ ആരെന്ന് ഇപ്പോഴും അജ്ഞാതമാണ്.പുരാതനമായ ഇംഗ്ലീഷ് കരോൾ ഗാനമാണ് ‘വീ വിഷ് യു എ മെറി ക്രിസ്മസ്’. വിക്ടോറിയൻ കാലഘട്ടത്തിൽ ക്രിസ്മസ് രാത്രികളിൽ കുട്ടികൾ വീടുകൾ തോറും കയറി ഇറങ്ങി കരോൾ പാടുമ്പോൾ പ്രധാനമായി ആലപിച്ചിരുന്ന പാട്ടുകളിൽ ഒന്നാണ് ഇത്. ഇതേപോലെ ക്രിസ്മസുമായ ബന്ധപ്പെട്ട നിരവധി ഗാനങ്ങളുണ്ട്, പലഭാഷകളിലും. പലഗാനങ്ങളും കാലാതീതമായി ഇന്നും ക്രിസ്മസ് രാവുകളിൽ കേൾക്കാറുണ്ട്. അങ്ങനെയുള്ള ചില മലയാള…
Read More » -
24/12/2023പെൺകുട്ടികളുടെ ഭാവിക്ക് പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി യോജന
പെണ്‍കുട്ടികളുടെ ഉപരിപഠനവും വിവാഹവും ഉള്‍പ്പെടെ ഭാവിയിലെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ഒരു ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 7.6 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് കാലാവധി. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴി മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. മുഴുവന്‍ തുകയ്ക്കും ആദാനികുതി ഇളവ് ലഭിക്കും. പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ മാത്രമേ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കൂ. 18 വയസാകുമ്പോള്‍ വിദ്യാഭ്യാസ ആവശ്യത്തിനായി വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പകുതി പിന്‍വലിക്കാനുള്ള ഓപ്ഷനും ഉണ്ട്. പെണ്‍കുട്ടിക്ക് ഒരു വയസാകുമ്പോള്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കുന്നവര്‍ക്ക് പ്രതിമാസം 12,500 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി തീരുമ്പോള്‍ 64 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ് ഇതിന്റെ പ്രത്യേകത. ഇനി ഇതിന് സാധിക്കുന്നില്ലെങ്കിൽ ഓരോ വര്‍ഷവും ചുരുങ്ങിയത് 250 രൂപ അക്കൗണ്ടില്‍ അടച്ചാല്‍ മതി. ഒരോ സാമ്പത്തിക വര്‍ഷവും…
Read More » -
23/12/2023എന്തൊരു പ്രവചനം! സഞ്ജുവിന്റെ കാര്യത്തില്‍ ഡിവില്ലിയേഴ്‌സ് പറഞ്ഞത് അച്ചട്ടായി
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്ബരയില്‍ രണ്ട് തവണ മാത്രമാണ് മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ആദ്യ ഏകദിനത്തില്‍ സഞ്ജു ബാറ്റിംഗിന് ഇറങ്ങും മുമ്ബ് ഇന്ത്യ ജയിച്ചു. രണ്ടാം ഏകദിനത്തില്‍ താരം 12 റണ്‍സിന് പുറത്തായിരുന്നു. മൂന്നാം ഏകദിനത്തില്‍ 108 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സഞ്ജുവിനായി. രാജ്യാന്തര തലത്തില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി ആയിരുന്നത്. മത്സരത്തിലെ താരമായും സഞ്ജു തിരഞ്ഞെടുക്കപ്പെട്ടു. എന്തായാലും സഞ്ജുവിന്റെ സെഞ്ചുറി വൈറലാകുന്നത് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ് മലയാളി താരത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ അതിലും വൈറൽ. പരമ്ബരയ്ക്ക് മുമ്ബ് തന്നെ ഡിവില്ലിയേഴ്‌സ് സഞ്ജുവിനെ കുറിച്ച് പ്രവചിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ സഞ്ജു അടിച്ചുതകര്‍ക്കുമെന്നാണ് ഡിവില്ലിയേഴ്‌സ് പ്രവചിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ”സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയതില്‍ സന്തോഷം. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജു ഇഷ്ടപ്പെടും. കാരണം, ബൗണ്‍സുള്ള ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിക്ക്…
Read More » -
22/12/2023മട്ടര്‍ പനീറില്‍ കഷ്ണങ്ങള്‍ കുറഞ്ഞുപോയി; വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്
വിവാഹവുമായി ബന്ധപ്പെട്ട വഴക്കുകളും തല്ലുകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വളരെപ്പെട്ടെന്ന് ചര്‍ച്ചയാകാറുണ്ട്. പപ്പടം വിളമ്പിയില്ല, കറിയില്‍ ഉപ്പ് കുറഞ്ഞു, ചിക്കന്‍ തീര്‍ന്നുപോയി…തുടങ്ങി നിസ്സാര കാര്യങ്ങളായിരിക്കും പ്രശ്‌നത്തിന് കാരണമാകുന്നത്. ചിലപ്പോള്‍ ഇത് വിവാഹം മുടങ്ങുന്നതിലേക്ക് തന്നെ എത്താറുണ്ട്. അത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിവാഹ സത്ക്കാരത്തില്‍ വിളമ്പിയ മട്ടര്‍ പനീറില്‍ പനീറിന്റെ കഷ്ണങ്ങള്‍ കുറഞ്ഞുപോയതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഏത് സ്ഥലത്താണ് സംഭവം നടന്നതെന്ന് വീഡിയോയില്‍ വ്യക്തമല്ല. വധുവിന്റെയും വരന്റെയും ഭാഗത്തുനിന്നുള്ള അതിഥികളാണ് വിവാഹവേദി പൂരപ്പറമ്പാക്കി മാറ്റിയത്. ഏവമൃ ഗല ഗമഹലവെ എന്ന ഉപയോക്താവാണ് എക്‌സില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അതിഥികള്‍ പരസ്പരം കസേര വലിച്ചെറിയുന്നതും പിടിച്ചുതള്ളുന്നതുമെല്ലാം വീഡിയോയിലുണ്ട്. രണ്ടു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ വീഡിയോയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. പനീറില്ലെങ്കില്‍ കല്യാണമില്ലെന്നും മൂന്നാം ലോക മഹായുദ്ധം പനീറിനു വേണ്ടിയാണെന്നും നെറ്റിസണ്‍സ് കമന്റ് ചെയ്തു. Kalesh b/w groom side and bride side people's during marriage over no pieces…
Read More » -
22/12/2023കൗരവസഭയല്ല ഇത്; യുവതിയുടെ ഉടുപ്പ് വലിച്ചു കീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടതെന്ന് നടി ശ്രിയ രമേശ്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ പൊലീസ് നടപടിയില്‍ പ്രതികരണവുമായി നടി ശ്രിയ രമേശ്. വനിത പ്രവര്‍ത്തകയുടെ വസ്ത്രം പൊലീസ് വലിച്ചുകീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടതെന്ന് ശ്രിയ ഫേസ്ബുക്കില്‍ കുറിച്ചു. ശ്രിയയുടെ കുറിപ്പ് ഇതില്‍ രാഷ്ട്രീയമില്ല, ഇതൊരു രാഷ്ട്രീയ പോസ്റ്റുമല്ല. തെരുവില്‍ നൂറുകണക്കിന് ആളുകളുടെ മധ്യത്തില്‍ ഓരോ ദൃശ്യവും അനേകം ക്യാമറകളാല്‍ ഒപ്പിയെടുക്കപ്പെടുകയും ലൈവായി ലോകത്തിന് കാണിക്കുകയും ചെയ്യുന്ന ഒരു സമരമുഖത്ത് നില്‍ക്കുന്ന യുവതിയുടെ ഉടുപ്പ് വലിച്ചു കീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടത്. കള്ളന്മാരോ ക്രിമിനലുകളോ അല്ല അത് ചെയ്തത് എന്ന് ഓര്‍ക്കണം. എന്തൊരു കടുത്ത മാനസിക അവസ്ഥയായിരിക്കും ആ സ്ത്രീ അനുഭവിച്ചിട്ടുണ്ടാവുക? കൗരവസഭയല്ല ഇത് കേരളത്തിലെ ഒരു തെരുവാണ്, ഒരു സമര മുഖമാണ്. നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും സ്ത്രീ ആയിരുന്നു എങ്കില്‍ ഇങ്ങനെ ചെയ്യുമോ? സമരമുഖത്തെ സ്ത്രീകളോട് രാഷ്ട്രീയം നോക്കാതെ അന്തസ്സോടെ പെരുമാറുവാന്‍ ശക്തമായി ആവശ്യപ്പെടുന്നു. തെരുവില്‍ പോര്‍വിളി നടത്തി കലാപ അന്തരീക്ഷം സൃഷ്ടിക്കുന്ന യുവാക്കളോട് . ആര്‍ക്ക് വേണ്ടിയാണ്…
Read More »