Social Media
-
22/12/2023‘അക്ഷയയില്‍ പോകേണ്ട’; ആധാര്‍ കാര്‍ഡിലെ വിലാസം സൗജന്യമായി മാറ്റാം ഒണ്‍ലൈൻ വഴി
ഇന്ത്യയിലെ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ബാങ്ക് അക്കൗണ്ടുകള്‍ എടുക്കാനും സര്‍ക്കാര്‍ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുള്‍പ്പെടെ എന്തിനും ഏതിനും ആധാര്‍ നിര്‍ബന്ധമാണ്. പ്രധാന തിരിച്ചറിയല്‍ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങള്‍ കൃത്യമായിരിക്കണം. പത്ത് വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിര്‍ദേശിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് മാര്‍ച്ച് 14 വരെ സൗജന്യമായി ആധാര്‍ രേഖകള്‍ അപ്ഡേറ്റ് ചെയ്യാം.അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നല്‍കേണ്ടത് പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങള്‍ മാറ്റേണ്ട ആവശ്യമാണുള്ളതെങ്കില്‍, ഓണ്‍ലൈൻ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാം. ബയോമെട്രിക് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണം. ആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ അപ്ഡേറ്റ് ചെയ്യാം * https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക * MyAadhaar’ മെനുവില്‍ നിന്ന് ‘അപ്ഡേറ്റ് യുവര്‍ ആധാര്‍’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. * തുടര്‍ന്ന് ‘അപ്ഡേറ്റ്…
Read More » -
22/12/2023കാറിലേക്ക് കയറാന്‍ മറ്റൊരാളുടെ സഹായം; ഏറെ ക്ഷീണിതനായി നടൻ സലിംകുമാർ
നടക്കാന്‍ വയ്യ, കാറിലേക്ക് കയറാന്‍ മറ്റൊരാളുടെ സഹായം വേണം.നടൻ സലിം കുമാറിന് എന്തു സംഭവിച്ചു? ഒട്ടേറെ കോമഡി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടനാണ് സലിം കുമാര്‍. താരത്തിന്റെ പഴയ കോമഡി ചിത്രങ്ങള്‍ ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നു.എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി സലിം കുമാര്‍ സിനിമാ രംഗത്ത് അത്ര സജീവമല്ല. താരത്തെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.എന്നാൽ നടക്കാന്‍ പോലും ഏറെ പ്രയാസപ്പെടുന്ന സലിം കുമാറിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു സ്വകാര്യ പരിപാടി കഴിഞ്ഞ് കാറിലേക്ക് കയറാന്‍ വരുന്ന സലിം കുമാറിനെ വീഡിയോയില്‍ കാണാം.മറ്റൊരാളുടെ സഹായത്തോടെയാണ് സലിം കുമാര്‍ വാഹനത്തിലേക്ക് കയറുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ താരം ഏറെ ക്ഷീണിതനാണ്. അതേസമയം തനിക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഈയടുത്ത് വീണതാണ് കാരണമെന്നും സലിം കുമാര്‍ പറയുന്നു. വയസ്സ് 54 ആയെന്നും താരം കൂട്ടിച്ചേർത്തു.
Read More » -
22/12/2023എന്തൊരു ദുരന്തം; കോൺഗ്രസിന്റെ ആ വ്യാജവാർത്തയും ആവിയായി!
പല വ്യാജവാര്‍ത്തകളും കെട്ടിച്ചമച്ച് സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ജനങ്ങളെ തിരിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് അനുകൂലികളുടെയും മുഖംമൂടി അഴിഞ്ഞുവീണു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിലൊരു പുതിയ വ്യാജവാര്‍ത്തയുമായാണ് കോണ്‍ഗ്രസുകാര്‍ എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ കാറില്‍ നിന്നു വീണ റോഡില്‍ കിടക്കുന്ന ഒരു ചിത്രം എടുത്ത് ഇപ്പോള്‍ കഴിഞ്ഞ സംഭവം എന്ന നിലയില്‍ പ്രചരിപ്പിക്കുകയാണ്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇപ്പോഴുത്തെ വാഹനത്തിന്റെ നിറം കറുപ്പാണെന്നുപോലുമറിയാത്ത കോണ്‍ഗ്രസുകാരാണ് ഇത്തരത്തിലുള്ള വിമര്‍ശനം ഉന്നയിക്കാന്‍ വരുന്നതെന്നാണ് ഏറെ ഖേദകരം!. വിടി ബല്‍റാം അടക്കമുള്ളവര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്യുകയാണുണ്ടായത്!! (സോഷ്യൽ മീഡിയ)
Read More » -
22/12/2023വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജും തേനിയിലെ മുന്തിരിത്തോട്ടവും: പാക്കേജുമായി കെഎസ്ആർടിസി
കോഴിക്കോട്: പുതുവത്സര യാത്രാ പാക്കേജുമായി കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. 29-ന് രാത്രി കോഴിക്കോട് നിന്ന് പുറപ്പെട്ട് ജനുവരി ഒന്നിന് രാവിലെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്.വാഗമണ്‍, കുമളി,തേനി,രാമക്കൽമേട് എന്നിവിടങ്ങളിലൂടെയാണ് യാത്ര. 20-ന് രാവിലെ കുമളി, തേനി മുന്തിരിത്തോട്ടം ഉള്‍പ്പടെ നാല് സ്ഥലങ്ങളിലേക്കാണ് യാത്ര. ഇതില്‍ ജീപ്പ് ട്രക്കിങും ഉള്‍പ്പെടുന്നു. അന്നുതന്നെ രാമക്കല്‍മേടും സന്ദര്‍ശിച്ച് തിരിച്ച് കുമളിയിലെത്തും. അവിടെയാണ് അന്നത്തെ താമസ സൗകര്യം ഒരുക്കുക. 31-ന് രാവിലെ പ്രഭാത ഭക്ഷണം കഴിച്ച് വാഗമണിലേക്ക് പുറപ്പെടുന്നു. വാഗമണില്‍ ഗ്ലാസ് ബ്രിഡ്ജും പൈൻ ഫോറസ്റ്റും സന്ദര്‍ശിക്കും. അന്ന് വൈകിട്ട് വാഗമണില്‍ ക്യാംപ് ഫയറോടെയാണ് പുതുവത്സരാഘോഷം. പിറ്റെ ദിവസം രാവിലെ 5.30 ന് കോഴിക്കോട് തിരിച്ചെത്തും. 4430 രൂപയാണ് ഒരാള്‍ക്കുള്ള പാക്കേജ് നിരക്ക്. യാത്രയിലെ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, താമസ സൗകര്യം (ഫാമിലി റൂം) എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 984685028, 9544477954 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.
Read More » -
22/12/2023ഭക്ഷണം ചോദിച്ചെത്തി, രാജനെ മകനെപ്പോലെ വളര്‍ത്തി മുഹമ്മദ്
മലപ്പുറം: കുടുംബാംഗമായി കഴിഞ്ഞ ഇതര മതസ്ഥന് മതങ്ങളുടെ വേര്‍തിരിവുകള്‍ക്കപ്പുറം അന്ത്യയാത്രയൊരുക്കിയിരിക്കുകയാണ് മലപ്പുറം ചങ്ങരംകുളത്ത് ഒരു കുടുംബം. തെരുവില്‍ നിന്നെത്തി സഹോദരനായി മാറിയ രാജനെയാണ് ഇസ്ലാം മതവിശ്വാസിയായ അലിമോനും കുടുംബവും ഹിന്ദുമതാചാര പ്രകാരം യാത്രായാക്കിയത്. മലപ്പുറം നരണിപ്പുഴയെന്ന ഗ്രാമത്തിലാണ് സംഭവം.പൊതുപ്രവര്‍ത്തകനായ മുഹമ്മദിന്‍റെയടുത്ത് ഭക്ഷണത്തിനുള്ള പണമന്വേഷിച്ച് നാല്‍പ്പതു വര്‍ഷം മുമ്ബാണ് നെന്‍മാറക്കാരനായ രാജനെത്തിയത്. പോകാനിടമില്ലാത്തതിനാല്‍ രാജനെ മുഹമ്മദ് വീട്ടിലേക്ക് കൂട്ടി. മകന്‍ അലിമോനൊപ്പം മകന്‍റെ സ്ഥാനം തന്നെയായിരുന്നു രാജനും. മുഹമ്മദിന്‍റെ കാലശേഷം കുടുംബാഗമായി തന്നെ രാജൻ ജീവിതം തുടര്‍ന്നു. ഇതിനിടയിലാണ് ഹൃദ്രോഗം രാജുവിന്‍റെ ജീവന്‍ കവര്‍ന്നത്. ആരുമില്ലാതിരുന്ന രാജന്‍റെ അന്ത്യകര്‍മ്മങ്ങള്‍ ഹിന്ദുമാതാചാരപ്രകാരം തന്നെ നടത്താനായിരുന്നു അലിമോന്‍റെ തീരുമാനം. നാട്ടുകാര്‍ കത്തിച്ചു വെച്ച നിലവിളക്കിനടുത്തായി നാഴിയരിയും ഇടങ്ങഴി നെല്ലും എരിഞ്ഞു കത്തുന്ന ചന്ദനത്തിരിയും വെച്ചായിരുന്നു ചടങ്ങുകള്‍. കുറ്റിക്കാട് പൊതു ശ്മശാനത്തിലുയര്‍ന്ന ചിതക്ക് അലിമോനും സഹോദരീപുത്രന്‍ റിഷാനും ചേര്‍ന്ന് തീ കൊളുത്തുകയായിരുന്നു. മരണത്തിന് പോലും മായ്ക്കാനാവാത്ത ഈ സ്നേഹബന്ധത്തിന് മുന്നില്‍ കണ്ണീരണിഞ്ഞ് നരണിപ്പുഴയെന്ന ഗ്രാമവും ഒന്നിച്ചു നിന്നു.
Read More » -
22/12/2023സഞ്ജുവിനെ പ്രകീര്‍ത്തിച്ച് പൃഥ്വിരാജ്! പ്രശംസാവാക്കുകളുമായി ജോസ് ബട്‌ലറും; സെഞ്ചുറി ആഘോഷിച്ച് സോഷ്യല്‍ മീഡിയ
പാള്‍: കന്നി ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ താരം സഞ്ജു സാംസണെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്നാം ഏകദിനത്തില്‍ 108 റണ്‍സാണ് സഞ്ജു നേടിയത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ മൂന്ന് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. പതിവിന് വിപരീതമായി മൂന്നാമനായിട്ടാണ് സഞ്ജു ഇന്നലെ ക്രീസിലെത്തിയത്. കിട്ടിയ അവസരം സഞ്ജു ഉപയോഗിക്കുകയും ചെയ്തു. ഇപ്പോള്‍ സഞ്ജുവിനെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ഇക്കൂട്ടത്തില്‍ ചലച്ചിത്ര താരം പൃഥ്വിരാജ്, സംവിധായകന്‍ ബേസില്‍ തമ്ബി, നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരവുമായ ജോസ് ബട്‌ലറമുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മികച്ച റെക്കോര്‍ഡാണ് സഞ്ജുവിന്. ഇതുവരെ അഞ്ച് ഇന്നിംഗ്‌സാണ് സഞ്ജു കളിച്ചത്. 119 ശരാശരിയില്‍ നേടിയത് 238 റണ്‍സ്. ഇതില്‍ ഒരു സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. 99.16 സ്‌ട്രൈക്ക് റേറ്റിലാണ് നേട്ടം. നാലാം വിക്കറ്റില്‍ 116 റണ്‍സാണ് സഞ്ജുവും തിലക് വര്‍മയും കൂട്ടിചേര്‍ത്തത്. ഇരുവരുടേയും കൂട്ടുകെട്ട് ഒരു…
Read More » -
21/12/2023പപ്പടത്തിന്‍റെ പേരില്‍, ബിരിയാണിയില്‍ ഇറച്ചി കുറഞ്ഞ് പോയതിന്‍റെ പേരില്‍… ഏറ്റവും ഒടുവിലിതാ, വിവാഹ സദ്യയില്‍ പനീര്‍ കഷ്ണങ്ങളില്ലെന്നതിന്‍റെ പേരില്‍ കൂട്ടത്തല്ല് !
അടുത്ത കാലത്തായി ആഘോഷമായി സംഘടിപ്പിക്കപ്പെടുന്ന പല വിവാഹങ്ങളും നിസാര കാര്യത്തിന് കൂട്ടയടിയില്‍ കലാശിച്ച വാര്‍ത്തകള്‍ നമ്മള്‍ ഇതിന് മുമ്പും കണ്ടിട്ടുണ്ട്. പപ്പടത്തിന്‍റെ പേരില്‍, ബിരിയാണിയില്‍ ഇറച്ചി കുറഞ്ഞ് പോയതിന്‍റെ പേരില്‍… ഏറ്റവും ഒടുവിലായി പനീര്‍ കിട്ടാത്തതിന്‍റെ പേരിലാണ് ഒരു വിവാഹാഘോഷം അടിച്ച് പിരിഞ്ഞത്. ഒരു വിവാഹ ചടങ്ങിൽ സദ്യയിൽ പനീർ കിട്ടാതെ വന്നതോടെ രോഷാകുലരായ അതിഥികൾ തമ്മിൽ തല്ലുന്നതിന്‍റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. Kalesh b/w groom side and bride side people's during marriage over no pieces of paneer inside matar paneer pic.twitter.com/qY5sXRgQA4 — Ghar Ke Kalesh (@gharkekalesh) December 20, 2023 വീഡിയോ ദൃശ്യങ്ങളിൽ, അതിഥികള്‍ക്കായി മേശപ്പുറത്ത് ഭക്ഷണം വിളമ്പി വച്ചിരിക്കുന്നത് കാണാം. ഇതിനിടയിലൂടെ യുവാക്കള്‍ പരസ്പരം തമ്മില്‍ തല്ലുന്നു. ചിലര്‍ കസേര വലിച്ചെടുത്ത് മറ്റുള്ളവരുടെ മേല്‍ ആഞ്ഞടിക്കുന്നു. മറ്റ് ചിലര്‍ മുഖമടച്ച് അടിക്കുന്നു. ഘര്‍ കി…
Read More » -
21/12/202330 സെക്കന്റ് റീലസിന് 2 ലക്ഷവും ഫ്‌ളൈറ്റ് ടിക്കറ്റും; അമലയുടെ ഡിമാന്റ് കേട്ട് ഞെട്ടി സംവിധായകന്‍!
ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 5 ന്റെ സമയത്ത് ഉറക്കെ കേട്ടിരുന്ന ഒരു പേരാണ് അമല ഷാജിയുടേത്. സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ സ്റ്റാര്‍ എന്നറിയപ്പെടുന്ന ഒരാളുണ്ട് എന്ന് മോഹന്‍ലാല്‍ പ്രമോ വീഡിയോയില്‍ പറഞ്ഞതും, അമല ഷാജി എന്ന പേര് ട്രെന്റിങ് ആകുകയായിരുന്നു. അതെ സോഷ്യല്‍ മീഡിയയില്‍ അമല ഷാജി അറിയപ്പെടുന്നത് സൂപ്പര്‍സ്റ്റാര്‍ എന്നാണ്. അന്ന് ട്രെന്റിങ് ആയ അമല ഷാജി വീണ്ടും വാര്‍ത്തകളില്‍ സജീവമാവുന്നു. അമലയ്ക്കെതിരെ പ്രിയന്‍ തമിഴ് ഗാനരചയിതാവ് ആ പ്രിയന്‍ അമല ഷാജിയ്ക്ക് എതിരെ രംഗത്ത് വന്നതോടു കൂടെയാണ് ആ പേര് വീണ്ടും വൈറലാവുന്നത്. അരണം എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധാന ലോകത്തേക്ക് കടക്കുകയാണ് പ്രിയന്‍. സിനിമയുടെ പ്രസ് മീറ്റിലാണ് അമല ഷാജിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. 2 ലക്ഷം രൂപ! സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് മുപ്പത് സെക്കന്റുള്ള ഒരു റീല്‍ ചെയ്യാമോ എന്ന് ചോദിച്ച് വിളിച്ചപ്പോള്‍, 2 ലക്ഷം രൂപയാണത്രെ അമല ആവശ്യപ്പെട്ടത്. കൂടാതെ…
Read More » -
21/12/2023മൂന്നാം ഏകദിനം ഇന്ന്; പരമ്പര ലക്ഷ്യമിട്ട് ഇരുടീമുകളും
ജോഹന്നാസ്ബർഗ്: ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന്. മൂന്നു മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരം വിജയിച്ചതിനാൽ ഇന്ന് ജീവൻ മരണ പോരാട്ടത്തിനാണ് പാര്‍ള്‍ ബോലണ്ട് പാര്‍ക്കിലെ സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്. ആദ്യമത്സരത്തില്‍ അര്‍ഷദീപ് സിംഗിന്‍റെ മാരക ബൗളിംഗിനു മുന്നില്‍ തകര്‍ന്ന ദക്ഷിണാഫ്രിക്ക രണ്ടാം മത്സരത്തില്‍ ഇന്ത്യയെ എട്ടുവിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യൻ സമയം വൈകുന്നേരം 4.30നാണ് മത്സരം.
Read More » -
21/12/2023കുട കൊണ്ടൊരു കിടിലൻ ക്രിസ്മസ് ട്രീ
ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കലാണ് ലോകമ്ബൊടുമുള്ള ആളുകള്‍. വീട് അലങ്കരിച്ചും, കേക്ക് മുറിച്ചുമൊക്കെ ആഘോഷങ്ങള്‍ ഗംഭീരമായി നടക്കുകയാണ്. ഡിസംബര്‍ മാസത്തെ ഉത്സവത്തിനിടയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വീടും പരിസരവും അലങ്കരിക്കുക എന്നത്. വിവിധ നിറങ്ങളില്‍ മിന്നിതിളങ്ങുന്ന ലൈറ്റുകള്‍, പുല്‍കൂട്, സ്റ്റാറുകള്‍, ക്രിസ്മസ് ട്രീ അങ്ങനെ നീളുന്നു അലങ്കാര പണികള്‍. പണ്ട് ക്രിസ്‌മസ് ട്രീ നിര്‍മ്മിച്ചിരുന്നത് മരകൊമ്ബ് വെട്ടിയെടുത്ത് പെയിന്റ് അടിച്ചാണെങ്കില്‍ ഇന്ന് കാലം മാറി. എല്ലാം റെഡിമെയ്‌സ് ആയി ലഭിക്കുന്ന കാലമാണിത്. സീസണല്‍ ഉത്പന്നമായതു കൊണ്ടു തന്നെ ഇവയുടെ വിലയും നല്ല കൂടുതലായിരിക്കാം.അതിനാൽ അധികം ചെലവ് ഇല്ലാതെ ക്രിസ്മസ് ട്രീ എങ്ങനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് നമുക്ക് നോക്കാം.ഇതിന് പഴയൊരു കുടയാണ് പ്രധാനമായും നമുക്ക് വേണ്ടത്. കുട ഉപയോഗിച്ച് ക്രിസ്‌മസ് ട്രീ നിര്‍മിക്കുന്നതെന്ന് നോക്കാം: • കുടയുടെ മുകളിലെ ഭാഗം അഴിച്ചുമാറ്റി കമ്ബി മാത്രമാക്കിയെടുക്കുക. • ശേഷം വലുപ്പമുള്ള പേപ്പര്‍ ഗ്ലാസില്‍ ക്ലേ(Clay) ഉപയോഗിച്ച് കമ്ബി കുത്തി നിര്‍ത്തുക. • പച്ച നിറത്തിലുള്ള…
Read More »