Social Media

  • 490 കോടി രൂപ മുടക്കി കല്ല്യാണമാമാങ്കം, ഒറ്റദിവസം കൊണ്ട് സോഷ്യൽ മീഡിയയിലെങ്ങും വൈറലായി, ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചു; കഴിഞ്ഞ് വെറും ഒരാഴ്ച മാത്രം, വരന് ജീവപര്യന്തം, നേരെ ജയിലിലേക്ക്?

    ഒറ്റദിവസം കൊണ്ട് സോഷ്യൽ മീഡിയയിലെങ്ങും വൈറലാവുകയും, ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിക്കുകയും ചെയ്ത വധൂവരന്മാരാണ് മഡലെയ്ൻ ബ്രോക്ക്‌വേയും ജേക്കബ് ലാഗ്രോണും. 26 -കാരിയായ സംരംഭകയാണ് മഡലെയ്‍ൻ. അവരുടെ ദീര്‍ഘകാലത്തെ കാമുകനായിരുന്നു 29 -കാരൻ ലാ​ഗ്രോൺ. ഇവരുടെ കല്ല്യാണത്തിന് വേണ്ടി പൊടിപൊടിച്ചത് ഒന്നും രണ്ടും കോടി രൂപയൊന്നുമല്ല, 490 കോടി രൂപയാണ്. ഒരു നൂറ്റാണ്ടിലെ തന്നെ വിവാഹമാമാങ്കമായിട്ടാണ് ഈ കല്ല്യാണം വാർത്തകളിൽ നിറഞ്ഞത് തന്നെ. യൂട്ടയിലെ കാന്യോൺ പോയിന്റിലെ ആഡംബര റിസോർട്ടായ അമൻഗിരിയിൽ വച്ച് ബാച്ചിലര്‍ വീക്കോടെയായിരുന്നു വിവാഹമാമാങ്കം ആരംഭിച്ചത്. ഒറ്റരാത്രി തങ്ങാന്‍ ഏറ്റവും കുറഞ്ഞത് രണ്ടരലക്ഷത്തിലധികം വേണം അവിടെ. ബാച്ചിലര്‍ പാര്‍ട്ടിക്ക് ശേഷം വധൂവരന്മാരും അതിഥികളും പാരിസിലേക്ക്. അതിഥികളെ കൊണ്ടുപോയത് സ്വകാര്യജെറ്റിൽ. ചടങ്ങുകൾ നടന്നത് വെർസൈൽസ് കൊട്ടാരത്തിൽ. മറൂൺ 5 എന്ന പ്രശസ്ത ബാന്‍ഡിന്റെ പരിപാടി വേറെ. കൂടാതെ ലക്ഷങ്ങളുടെ വസ്ത്രങ്ങളും അലങ്കാരങ്ങളും… എല്ലാം കൊണ്ട് വിവാഹം ആകെ കളറായി മാറി.   View this post on Instagram   A post…

    Read More »
  • രത്തന്‍ ടാറ്റയുടെ ഡീപ് ഫേക്ക് വീഡിയോ പുറത്ത്! ആ വീഡിയോ ഉള്ളത് താനല്ലെന്നും ആ ഉപദേശങ്ങള്‍ തന്റേതല്ലെന്നും രത്തന്‍ ടാറ്റയുടെ മുന്നറിയിപ്പ്

    ന്യൂഡല്‍ഹി: തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പുമായി പ്രമുഖ വ്യവസായിയും ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റ. നഷ്ട സാധ്യതകളില്ലാത്തതും നൂറ് ശതമാനം നേട്ടം ഉറപ്പു നല്‍കുന്നതുമായ നിക്ഷേപ പദ്ധതികളെന്ന പേരില്‍ തയ്യാറാക്കിയിരിക്കുന്ന ഒരു വീഡിയോ ക്ലിപ്പിലാണ് രത്തന്‍ ടാറ്റയുടെ ‘ഉപദേശങ്ങള്‍’ വ്യാജമായി ചേര്‍ത്ത് പ്രചരിപ്പിക്കുന്നത്. ഈ വീഡിയോ വ്യാജമാണെന്നും അതിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ബുധനാഴ്ച രത്തന്‍ ടാറ്റ ആവശ്യപ്പെട്ടു. ‌ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് രത്തന്‍ ടാറ്റ തന്റെ പേരിലുള്ള വ്യാജ വീഡിയോയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. സോന അഗര്‍വാള്‍ എന്ന പേരിലുള്ള ഒരു അക്കൗണ്ടില്‍ നിന്നുള്ള വീഡിയോയുടെ സ്ക്രീന്‍ ഷോട്ടും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്. ചില നിക്ഷേപങ്ങള്‍ രത്തന്‍ ടാറ്റ പ്രോത്സാഹിപ്പിക്കുന്നു എന്ന തരത്തില്‍ അദ്ദേഹത്തിന്റെ അഭിമുഖമാണ് വ്യാജമായി തയ്യാറാക്കിയിരിക്കുന്നത്. ഈ വ്യാജ വീഡിയോയില്‍ സോന അഗര്‍വാളിനെ തന്റെ മാനേജറായി അവതരിപ്പിച്ചുകൊണ്ട് രത്തന്‍ ടാറ്റ സംസാരിക്കുന്നതായാണ് ചിത്രീകരണം. ഇന്ത്യയിലുള്ള എല്ലാ ഓരോരുത്തരോടും രത്തന്‍ ടാറ്റ നിര്‍ദേശിക്കുന്ന കാര്യം എന്ന…

    Read More »
  • ഇങ്ങനെയൊക്കെ പറയുന്നൊരു മനുഷ്യനെ ഞങ്ങള്‍ കേള്‍ക്കില്ല; ജിയോ ബേബിയെ ഒഴിവാക്കിയതില്‍ വിശദീകരണവുമായി എംഎസ്എഫ്

    കോഴിക്കോട്: സംവിധായകന്‍ ജിയോ ബേബിയെ ഫാറൂഖ് കോളജിലെ ചലച്ചിത്ര ക്ലബിന്റെ സെമിനാര്‍ ഉദ്ഘാടനത്തിന് വിളിച്ച ശേഷം ഒഴിവാക്കിയ സംഭവത്തില്‍ വിശദീകരണവുമായി എംഎസ്എഫ്. ജിയോ ബേബിക്ക് ആശയങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുള്ളതുപോലെ എന്തുകേള്‍ക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം വിദ്യാര്‍ഥികള്‍ക്കുണ്ടെന്ന് എംഎഎസ്എഫ് സംസ്ഥാന പ്രസിഡന്റ് നവാസ് പറഞ്ഞു. ക്ഷണിക്കപ്പെട്ട വ്യക്തി എന്ന നിലയില്‍ ജിയോ ബേബി അപമാനിക്കപ്പെടാന്‍ പാടില്ലായിരുന്നു. ആരാണോ ക്ഷണിച്ചത് അവരായിരുന്നു അതില്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരുന്നതെന്നും നവാസ് പറഞ്ഞു. അദ്ദേഹം അപമാനിക്കപ്പെട്ടതിന്റെ വേദന ഉള്‍ക്കൊള്ളുന്നതായും സമൂഹത്തെ ആരാചകത്വത്തിലേക്ക് നയിക്കുന്ന അദ്ദേഹത്തിന്റെ നിലപാടിനോട് നേരത്തെയുള്ള അഭിപ്രായത്തില്‍ മാറ്റമില്ല. ഫാറൂഖ് കോളജിലെ യൂണിയന്‍ എന്ന നിലയില്‍ എംഎസ്എഫ് എടുതച്ത ആ നിലപാടിനെ സ്വാഗതം ചെയ്യുന്നു. ജിയോ ബേബിയുടെ നിലപാടിനോട് യോജിപ്പില്ല. ആ പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചതെന്നും നവാസ് പറഞ്ഞു. തന്റെ പരാമര്‍ശങ്ങള്‍ കോളജിന്റെ ധാര്‍മികമൂല്യങ്ങള്‍ക്ക് എതിരാണെന്ന കാരണത്താല്‍ താന്‍ ഉദ്ഘാടകനായ പരിപാടി ഫാറൂഖ് കോളജ് സംഘാടകര്‍ മാറ്റിവച്ചതായി ജിയോ ബേബി ആരോപിച്ചിരുന്നു. പരിപാടിക്കായി കോഴിക്കോട് എത്തിയപ്പോഴാണ്…

    Read More »
  • ഇത്തവണത്തെ ക്രിസ്മസ് കേക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം

    ക്രിസ്മസ് ( Christmas ) എന്നാല്‍ ആദ്യം ഏവരുടെയും മനസില്‍ വരുന്നത് കേക്ക്  തന്നെയായിരിക്കും.കേക്കുകളിലെ വൈവിധ്യങ്ങള്‍ ഏറെയും പരീക്ഷക്കപ്പെടുന്ന ഒരു ആഘോഷാവസരം കൂടിയാണ് ക്രിസ്മസ്. ഇതാ ലളിതമായി തയ്യാറാക്കാവുന്ന ഒരു ‘റെഡ് വെല്‍വറ്റ്’ കേക്ക് റെസിപ്പി. ചേരുവകള്‍… മൈദ – 120 ഗ്രാം പൗഡേര്‍ഡ് ഷുഗകര്‍ / കാസ്റ്റര്‍ ഷുഗര്‍ – 150 ബട്ടര്‍ – 55 ഗ്രാം മുട്ട – 2 എണ്ണം കൊക്കോ പൗഡര്‍  – ഒരു ടേബിള്‍ സ്പൂണ്‍ സൈഡര്‍ വിനിഗര്‍ – അര ടീസ്പൂണ്‍ ബേക്കിംഗ് സോഡ – അര ടീസ്പൂണ്‍ തൈര് – 100 ഗ്രാം റെഡ് കളര്‍ – ഇഷ്ടാനുസരണം ചേര്‍ക്കാം ( അര ടേബിള്‍ സ്പൂണ്‍ തന്നെ മതിയാകും ) വനില എസന്‍സ് – അര ടീസ്പൂണ്‍ ഇനി കേക്ക് തയ്യാറാക്കാന്‍… ആദ്യം ഒരു ബൗളിലേക്ക് കാസ്റ്റര്‍ ഷുഗറും ബട്ടറും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്ത് വയ്ക്കുക. ഇതിലേക്ക് മുട്ടയും പൊട്ടിച്ച് ചേര്‍ത്ത്…

    Read More »
  • 120 ഇന്ത്യൻ സൈനികർ 2000 ത്തോളം പാക്കിസ്ഥാൻ സൈനീകരെ തോൽപ്പിച്ച ലോംഗേവാല യുദ്ധം ( 4-7 ഡിസംബർ 1971) 

    ഇന്ത്യ – പാക്ക് അതിർത്തിയിലെ രാജസ്ഥാനിലുള്ള ഒരു ചെറിയ ഗ്രാമമാണ് ലോംഗേവാല. 1971 ഡിസംബർ 4ന് രാത്രി 12:30 ഓടെ 2000ത്തോളം പട്ടാളക്കാരും 45യുദ്ധ ടാങ്കുകളുമായി പാകിസ്താൻ സൈന്യം നടത്തിയ അധിനിവേശ ശ്രമത്തെ വെറും 120 ഇന്ത്യൻ പട്ടാളക്കാർ  6 മണിക്കൂറിലേറെ ചെറുത്ത് നിന്ന് തോൽപ്പിച്ച യുദ്ധമാണ് ലോംഗേവാല. ഒടുവിൽ നേരം പുലർന്നതോടെ ഏയർഫോർസ് എത്തി കനത്ത നാശ നഷ്ടങ്ങൾ പാക്കിസ്ഥാൻ സൈന്യത്തിന് ഏൽപ്പിക്കുകയും ചെയ്തു.എയർഫോഴ്സ് വിമാനങ്ങൾക്ക്  രാത്രി ദർശനത്തിനുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചിരുന്നില്ല , അതിനാൽ നേരം പുലരുന്നതുവരെ അവർക്ക് കാത്തിരിക്കുകയേ മാർഗമുണ്ടായിരുന്നുള്ളൂ.   യുദ്ധത്തിൽ പാകിസ്താന്റെ 200ഓളം പട്ടാളക്കാർ കൊല്ലപ്പെടുകയും 43 ടാങ്കുകൾ തകർക്കപ്പെടുകയും ചെയ്തതായി കരുതപ്പെടുന്നു. ഇന്ത്യൻ ഭാഗത്തെ നഷ്ടം 2 പട്ടാളക്കാരുടെ മരണം മാത്രമായിരുന്നു. മേജർ കുൽദീപ് സിംഗ് ചാന്ദ്പുരിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ആർമിയുടെ 23-ആം ബറ്റാലിയനിലെ പഞ്ചാബ് റെജിമെന്റിന്റെ ഒരു കമ്പനിയാണ് പാക്കിസ്ഥാനെ ഒരു രാത്രി മുഴുവൻ മരുഭൂമിയിൽ നിർഭയം നേരിട്ടത്. ബോർഡർ എന്ന പേരിൽ 1997ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയിൽ വിഷയമായത് ലോംഗേവാലയിൽ നടന്ന ഈ  ഏറ്റുമുട്ടലാണ്. 1971 ഡിസംബർ മൂന്നിന്…

    Read More »
  • ശീതളപാനീയങ്ങള്‍ കുടിക്കുന്നത്  ആപത്താണ്; ഇക്കാര്യങ്ങൾ അറിയാതെ പോകരുത്

    പല നിറത്തിലും ഫ്ലേവറിലും ആകര്‍ഷകമായി ശീതളപാനീയങ്ങള്‍ കടകളില്‍ നിരത്തിവെക്കുന്നത് കണ്ടാൽ ആര്‍ക്കും ഒന്ന് കുടിക്കാൻ തോന്നും. നമ്മളില്‍ പലര്‍ക്കും ഇത് ഇഷ്ടവുമാണ്.എന്നാല്‍ ഇത്തരം ശീതളപാനീയങ്ങള്‍ കുടിക്കുന്നത് ശരീരത്തിന് ആപത്താണ്. കടകളില്‍ സുലഭമായി കിട്ടുന്ന എനര്‍ജി ഡ്രിങ്കുകള്‍, സോഡ, ഐസ് ടീ, ആല്‍ക്കഹോള്‍ കോക്ടെയിലുകള്‍, കൃത്രിമ പാനീയങ്ങള്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന പദാര്‍ത്ഥങ്ങള്‍ പല അവയവങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാം. അതിനാല്‍ ഇവ ഉപയോഗിക്കരുതെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്.  ശീതളപാനീയങ്ങളില്‍ ചേര്‍ക്കുന്ന കൃത്രിമ മധുരവും സുഗന്ധത്തിന് ഉപയോഗിക്കുന്ന പദാര്‍ത്ഥങ്ങളും കുടലിന്റിയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും. എനര്‍ജി ഡ്രിങ്കുകളില്‍ കഫീനും ഉത്തേജക വസ്തുക്കളും അടങ്ങിയിട്ടുള്ളതിനാല്‍ ഇത് പതിവായി കുടിക്കുന്നത് ശരീരത്തിലെ രക്തസമ്മര്‍ദ്ദം കൂട്ടുകയും ഉറക്കത്തെ ബാധിക്കുകയും ചെയ്യും. വിട്ടുമാറാത്ത തലവേദന, ഛര്‍ദ്ദി എന്നിവയ്ക്കും ചില പാനീയങ്ങള്‍ കാരണമായേക്കും. ഐസ് ടീ, സോഡ എന്നിവയില്‍ പഞ്ചസാരയുടെ അളവ് വളരെയധികം കൂടുതലാണ്.ഇത് പ്രമേഹത്തിന് കാരണമാകും. അതേപോലെ ഇത്തരം പാനീയങ്ങൾ പല്ലുകൾക്കും ദോഷമാണ്.മധുര ശീതള പാനീയങ്ങളുടെ അമിതോപയോഗം പല്ല് കാലക്രമേണ…

    Read More »
  • അണലിവേഗം ചെടി പറമ്ബിലുണ്ടെങ്കില്‍ പാമ്ബ് വരില്ല

    ഇനി പാമ്ബിനെ പേടിക്കേണ്ട.അണലിവേഗം ചെടി പറമ്ബില്‍  വളര്‍ത്തിയാല്‍ അണലിയെന്നല്ല, ഒരു പാമ്പും ഏഴയലത്തുപോലും വരില്ല.   മുറിവുണക്കാനും അകാല നര അകറ്റാനും യൗവനം നിലനിര്‍ത്താനും ഇത് അത്യുത്തമമാണ്. ആറുമീറ്റര്‍ വരെ പൊക്കത്തില്‍ വളരുന്ന അണലിവേഗം എന്ന ഔഷധ സസ്യത്തിന്റെ വേരുകള്‍ ഇരുപതുമീറ്റര്‍ ചുറ്റളവിലെത്തും.ഈ ഭാഗങ്ങളില്‍ പാമ്ബുകള്‍ വരില്ല. വന്നാല്‍ അവിടെത്തന്നെ മയങ്ങിക്കിടക്കുകയും ചെയ്യും. ഈ സസ്യത്തിന്റെ പട്ടയിലും കായിലും അടങ്ങിയിരിക്കുന്ന ഇന്‍ഡോള്‍ എന്ന പദാര്‍ത്ഥമാണ് ഈ പ്രത്യേകതയ്‌ക്കു കാരണം. ശാസ്ത്രീയ നാമം അല്‍സ്‌റ്റോണിയ വെനിനേറ്റ എന്നാണ്. പാമ്ബിന്‍ വിഷത്തിന് ഇത് പ്രതിവിധിയായും ഉപയോഗിക്കുന്നുണ്ട്. കൂടാതെ പനി, ത്വക്ക് രോഗങ്ങള്‍ എന്നിവയ്‌ക്കും ഗുണപ്രദമാണ്.

    Read More »
  • വേദന സംഹാരി അഥവാ പെയിൻ കില്ലര്‍ പതിവായി കഴിക്കരുത്; കാരണങ്ങൾ ഇവയാണ്

    പനിയായാലും തലവേദനയായാലും ഇനി പൈൽസിന്റെ പ്രശ്നമായാലും  വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന പെയിൻ കില്ലർ ടാബ്‌ലറ്റ് എടുത്ത് കഴിക്കുകയെന്നതാണ് നമ്മൾ ആദ്യം ചെയ്യുന്നത്. ഇതിനായി ഒരു ഡോക്ടറേയും കാണേണ്ട ആവശ്യം നമ്മൾക്കില്ല. എന്നാൽ ഒന്നോർക്കുക,വൃക്ക രോഗങ്ങൾ അല്ലെങ്കില്‍ വൃക്കയുടെ ആരോഗ്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ തീര്‍ച്ചയായും നമ്മെ ആശങ്കപ്പെടുത്തുന്നത് തന്നെയാണ്.നമ്മുടെ ശരീരത്തില്‍ നിന്ന് ആവശ്യമില്ലാത്ത പദാര്‍ത്ഥങ്ങളെ പുറന്തള്ളുന്നതും, അധികമായ ദ്രാവകങ്ങളെ പുറന്തള്ളുന്നതുമെല്ലാമാണ് വൃക്കകളുടെ ധര്‍മ്മം. ഇക്കാരണം കൊണ്ടുതന്നെ വൃക്കയ്ക്ക് എന്തെങ്കിലും വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാകുമ്ബോള്‍ അത് ശരീരത്തില്‍ നിന്ന് അവശഷ്ടങ്ങളെ പുറന്തള്ളുന്ന പ്രക്രിയയെ ആണ് കാര്യമായും ബാധിക്കുക. ഏറെ ഗൗരവമുള്ള അവസ്ഥ തന്നെയാണ് ഇതുമൂലമുണ്ടാവുക. ഇതില്‍ പെയിൻ കില്ലേഴ്സിനാണ് എന്താണ് ‘റോള്‍’ എന്നാണോ ചിന്തിക്കുന്നത്? അതിലേക്ക് വരാം… പെയിൻ കില്ലേഴ്സ് കഴിക്കുന്നത് കാണുമ്ബോള്‍ ചിലരെങ്കിലും നിങ്ങളോട് പറ‍ഞ്ഞിരിക്കാം, അല്ലെങ്കിൽ ഡോക്ടർമാർ – അത് നല്ല ശീലമല്ല,ആരോഗ്യത്തിന് ഭീഷണിയാണെന്ന്.വേദനയിൽ നിന്നും താൽക്കാലിക ആശ്വാസം നൽകുമെങ്കിലും വൃക്കയെയാണ് പെയിൻ കില്ലേഴ്സ് ആദ്യം തകരാറിലാക്കുക. എന്നുവച്ചാല്‍ ദീര്‍ഘകാലത്തേക്ക് പതിവായി പെയിൻ കില്ലേഴ്സ്…

    Read More »
  • മോനിഷ വിട പറഞ്ഞിട്ട് 31 വർഷങ്ങൾ

    ഇന്നും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് മോനിഷ. ഇന്നലെ മോനിഷയുടെ 31-ാം ചരമവാര്‍ഷികമായിരുന്നു. 1992-ല്‍ ഡിസംബര്‍ 5നാണ് വാഹനാപകടത്തെത്തുടര്‍ന്ന് മോനിഷ വിടപറഞ്ഞത്. 21 വയസ്സായിരുന്നു. സിനിമാലോകത്തെയും ആരാധകരെയും അങ്ങേയറ്റം ഞെട്ടിച്ച അനുഭവമായിരുന്നു പ്രിയപ്പെട്ട നടിയുടെ പെട്ടെന്നുള്ള മരണം. ചെപ്പടിവിദ്യ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടയിലാണ് അപകടം. 24 സിനിമകളിലാണ് 6 വര്‍ഷത്തെ കരിയറില്‍ മോനിഷ അഭിനയിച്ചത്. നഖക്ഷതങ്ങള്‍ എന്ന ആദ്യ ചിത്രത്തിലെ അഭിനയത്തിന് 16-ാം വയസ്സില്‍ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്. ഈ അവാര്‍ഡ് നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു മോനിഷ. മോഹൻലാല്‍, സുരേഷ് ഗോപി, മുരളി, കാര്‍ത്തിക്, ശരത് കുമാര്‍ തുടങ്ങി മലയാളം, തമിഴ് സിനിമാ മേഖലയിലെ മുൻനിര നായകന്മാര്‍ക്കൊപ്പം ചുരുങ്ങിയ കാലഘട്ടത്തിലെ കരിയറില്‍ തന്നെ മോനിഷ അഭിനയിച്ചിരുന്നു. അവസാനമായി മോനിഷ പ്രത്യക്ഷപ്പെട്ടത് മൂന്ദ്രവത്ത് കണ്ണ് എന്ന തമിഴ് ചിത്രത്തിലാണ്. വ്യവസായ പ്രമുഖനായിരുന്ന പരേതനായ നാരായണൻ ഉണ്ണിയുടെയും നടിയും നര്‍ത്തകിയുമായ ശ്രീദേവി ഉണ്ണിയുടെയും മകളാണ്…

    Read More »
  • ക്രിസ്തുമസിന്റെ വേറിട്ട ആഘോഷവുമായി വയനാട്ടിലെ ഒരു ഗ്രാമം

    വയനാട്: ഡിസംബര്‍ 25-നാണ് ക്രിസ്തുമസ് എങ്കിലും ഡിസംബര്‍ ഒന്ന് മുതല്‍ ദിവസവും ക്രിസ്തുമസ് ആഘോഷിക്കുകയാണ് വയനാട്ടിലെ ഒരു പ്രദേശം. ചെന്നലോട് സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ നേതൃത്വത്തിലാണ് ഈ ആഘോഷം .റെഡിമെയ്ഡ് നക്ഷത്രങ്ങള്‍ക്ക് പകരം പല തലമുറകളില്‍ പ്പെട്ടവര്‍ ചേര്‍ന്ന് ഓട കൊണ്ടും കടലാസുകൊണ്ട് നിര്‍മ്മിച്ച 25 നക്ഷത്രങ്ങള്‍ കൊണ്ട് ദേവാലയങ്കണവും മനോഹരമാക്കിയിട്ടുണ്ട്. മാനന്തവാടി രൂപതക്ക് കീഴിലെ ചെന്നലോട് സെൻ്റ് സെബാസ്റ്റ്യൻസ് ഇടവകയില്‍ 25 യൂണിറ്റുകളാണുള്ളത്. ഡിസംബര്‍ ഒന്നുമുതല്‍ ഓരോ യൂണിറ്റിലും ഓരോ ദിവസം ക്രിസ്തുമസ് ആഘോഷം നടക്കും. പ്രദേശത്തെ എല്ലാ മതവിഭാഗങ്ങളില്‍ പ്പെട്ടവരും പ്രദേശത്തെ ഒരു വീട്ടില്‍ ഒരുമിച്ചുകൂടി കലാപരിപാടികള്‍ അവതരിപ്പിച്ചും സ്നേഹ സന്ദേശം കൈമാറിയുമാണ് മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന ആഘോഷം. ഫാ.തോമസ് മുക്കാട്ടുകാവുങ്കലിൻ്റെയും ഇടവക ട്രസ്റ്റിമാരുടെയും നേതൃത്വത്തിലാണ് 25 ദിവസവും ക്രിസ്മസ് ആഘോഷം നടക്കുന്നത്. അതേ സമയം പരിസ്ഥിതി സൗഹൃദമായ മറ്റൊരു സന്ദേശം കൂടി ഇവര്‍ സമൂഹത്തിന് കൈമാറുന്നു. എല്ലാ തലമുറകളില്‍പ്പെട്ടവരും ചേര്‍ന്ന് വീടുകളില്‍ കടലാസുകൊണ്ടും തുണികള്‍ കൊണ്ടും ഓട കൊണ്ടും…

    Read More »
Back to top button
error: