Social MediaTRENDING

കൊച്ചി മെട്രോ ടിക്കറ്റ് ഇനി മുതല്‍ യാത്രി ആപ്പ് വഴി എടുക്കാം

കൊച്ചി:  മെട്രോ ട്രെയിന്‍ ടിക്കറ്റ് ഇനി യാത്രി ആപ്പ് വഴി എടുക്കാം. ഇ-കൊമേഴ്സ് ശൃംഖലയായ ഒഎന്‍ഡിസിയുമായി (ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സ്) സഹകരിച്ചാണു കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഈ സേവനം അവതരിപ്പിക്കുന്നത്.

മെട്രോ ട്രെയിനില്‍ യാത്രയ്‌ക്കു മുന്‍പും അതിനു ശേഷവും ഓട്ടോ, ക്യാബ് എന്നീ സേവനങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അത് ബുക്ക് ചെയ്യാനും യാത്രി ആപ്പിലൂടെ സൗകര്യമൊരുക്കും.

Signature-ad

യാത്രക്കാര്‍ക്ക് മികച്ച സേവനമൊരുക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. ഇപ്പോള്‍ മെട്രോ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കൗണ്ടറില്‍ നിന്നാണ് ടിക്കറ്റ് നല്‍കുന്നത്. ഇതിനു പുറമെ മെട്രോ കാര്‍ഡ് ഉപയോഗിച്ചും യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്.

Back to top button
error: