Social MediaTRENDING
mythen08/12/2023
ഒരുലക്ഷം ദിര്‍ഹം സമ്മാനം; മലയാളി ക്ലീനിംഗ് അസിസ്റ്റന്‍റിന് യുഎഇയില്‍ ആദരം

ദുബൈ: തൊഴില്‍ മികവിന് യുഎഇ മാനവ വിഭവ ശേഷി പുരസ്കാരം നേടി മലയാളി. കനേഡിയൻ മെഡിക്കല്‍ സെന്‍റര്‍ ജീവനക്കാരി പ്രമീള കൃഷ്ണൻ ആണ് എമിറേറ്റ്സ് ലേബര്‍ അവാര്‍ഡ് നേടിയത്.
ഒരു ലക്ഷം ദിര്‍ഹം ആണ് സമ്മാനം. ക്ളീനിംഗ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുകയാണ് പ്രമീള. തുകയ്ക്ക് ഒപ്പം മറ്റു ആനുകൂല്യങ്ങളും ലഭിക്കും. 13 വര്‍ഷത്തെ സര്‍വീസില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിനാണ് ആദരം.
പ്രമീളയെ യുഎഇ മാനവ വിഭവശേഷി മന്ത്രാലയം അഭിനന്ദിച്ചു. പ്രമീളയുടെ കഥ പറയുന്ന ചെറിയ ഒരു വീഡിയോയും മാനവ വിഭവ ശേഷി മന്ത്രാലയം എക്സില്‍ പങ്കുവെച്ചിട്ടുണ്ട്.






