‘നടിമാര്‍ ബിക്കിനി ഇട്ടാല്‍ കുഴപ്പമില്ല ഞങ്ങളിട്ടാല്‍ വേശ്യ, കോഫി ഡേറ്റിന് 5000, സെലിബ്രിറ്റീസിനൊപ്പം പോയിട്ടില്ല’

സോഷ്യല്‍മീഡിയയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുകള്‍ പോസ്റ്റ് ചെയ്ത് ചര്‍ച്ചയായി മാറിയ മോഡലും നടിയുമാണ് ഗൗരി സിജി മാത്യൂസ്. നഴ്സിങ് പ്രൊഫഷന്‍ വിട്ട് മോഡലിങ്ങിലേക്ക് എത്തിയ ഗൗരി ഏറെയും ബിക്കിനി ഫോട്ടോഷൂട്ടുകളാണ് ചെയ്യാറുള്ളത്. പത്തനാപുരത്താണ് ജനിച്ചതും വളര്‍ന്നതും. അമ്മയും അച്ഛനും ചേച്ചിയുമെല്ലാം അടങ്ങുന്നതാണ് ഗൗരിയുടെ കുടുംബം. അച്ഛന്‍ കുറേക്കാലം സൗദിയില്‍ ജോലി ചെയ്യുകയായിരുന്നു. ഗൗരിയുടേത് പ്രണയ വിവാഹമായിരുന്നു. മൂവി വേള്‍ഡ് മീഡിയയില്‍ ഷക്കീലയുമായി നടത്തിയ സൗഹൃദ സംഭാഷണത്തിന് ഇടയില്‍ ഇതുവരെയുള്ള തന്റെ ജീവിതത്തെ കുറിച്ച് ഗൗരി മനസ് തുറന്നു.
സാരി ഫോട്ടോഷൂട്ടുകളെക്കാള്‍ തന്റെ ബിക്കിനി ഫോട്ടോഷൂട്ടിനാണ് ആരാധകര്‍ കൂടുതലെന്ന് ഗൗരി പറയുന്നു. ഈ ഫീല്‍ഡില്‍ വന്നശേഷം ചതിക്കപ്പെട്ടിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ അവസരങ്ങള്‍ ചോദിക്കുമ്പോള്‍ പല തരത്തിലുള്ള ചോദ്യങ്ങള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അത് അല്ലാതെ ജോലി ചെയ്ത് ഫാമിലിക്ക് കൊണ്ടുപോയി കൊടുക്കുമ്പോള്‍ അവര്‍ ചീറ്റ് ചെയ്യുന്ന അവസ്ഥയുണ്ടായിട്ടുണ്ട്.
അവര്‍ എന്നോട് ആവശ്യം പറയുമ്പോള്‍ ഞാന്‍ കൊടുക്കാറുണ്ട്. മാത്രമല്ല അവര്‍ ചോദിക്കുമ്പോള്‍ പണം കൊടുത്തില്ലെങ്കിലുള്ള മുഖം വീര്‍പ്പീരും കാണേണ്ടി വന്നിട്ടുണ്ട്. ഞാന്‍ ഒരുപാട് നന്മകള്‍ ചെയ്യാറുണ്ട്. ഭക്ഷണത്തിന് വകയില്ലാത്തവരെ സഹായിക്കാറുണ്ട്. ആരെങ്കിലും ആവശ്യം പറഞ്ഞാല്‍ ചെയ്ത് കൊടുക്കും. ചിരിച്ച മുഖവുമായി മാത്രമാണ് മുന്നോട്ട് പോകുന്നത്. കുടുംബത്തിന് വേണ്ടിയാണ് ഞാന്‍ ജീവിക്കുന്നത് ഗൗരി പറഞ്ഞ് തുടങ്ങി. ഭര്‍ത്താവിനെ പരിചയപ്പെടുന്നത് നഴ്സിങ് പഠിച്ച സമയത്താണ്.
കുവൈറ്റില്‍ ഞാന്‍ ജോലി ചെയ്തിരുന്നു. പിന്നീട് വിസയില്‍ പ്രശ്നം വന്നപ്പോള്‍ നാട്ടിലേക്ക് വന്നു. ശേഷം സിനിമയില്‍ അവസരം വന്നു. അത് കഴിഞ്ഞ് തമിഴിലും സിനിമ ചെയ്തു. അഡ്ജസ്റ്റ്മെന്റ് ആളുകള്‍ ചോദിച്ച് തുടങ്ങിയതോടെയാണ് സിനിമയില്‍ നിന്നും മാറി നില്‍ക്കാന്‍ തുടങ്ങിയത്. ബിഗ്രേഡ് സിനിമകള്‍ ചെയ്യാന്‍ താല്‍പര്യമില്ല. അത്തരം അവസരം വന്നിട്ടില്ല.
അത്തരം സിനിമകളില്‍ അഭിനയിക്കുന്നതുപോലെയല്ല ബിക്കിനി ഫോട്ടോഷൂട്ട് ചെയ്യുന്നത്. ബിക്കിനി ഷൂട്ട് എല്ലാവരും ചെയ്യുന്നതല്ലേ. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാറുമുണ്ട്. ഞാന്‍ നല്ലൊരു സാരിയുടുത്ത് ഫോട്ടോഷൂട്ട് ചെയ്താല്‍ ആര്‍ക്കും അതിനോട് താല്‍പര്യമില്ല. ലൈക്ക്സും കുറവായിരിക്കും. ബിക്കിനി ഇട്ട് വരുമോയെന്നാണ് ചോദ്യം. അതിന് ലൈക്ക്സുമുണ്ട്. അല്ലാതെ മറ്റൊന്നും ഫോളോവേഴ്സ് ചോദിക്കാറില്ല. ഞാന്‍ ഇങ്ങനെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് ചേച്ചിക്കും ഭര്‍ത്താവിനും എല്ലാം അറിയാം. കമന്റ്സ് കണ്ട് കരഞ്ഞ് ഞങ്ങളുടെ അടുത്ത് വരരുത് എന്നാണ് അവര്‍ പറഞ്ഞിട്ടുള്ളത്.
ചേച്ചിയൊക്കെ സപ്പോര്‍ട്ടീവാണ്. എന്റെ കാര്യങ്ങള്‍ക്ക് ആരോടും ഞാന്‍ പണം ആവശ്യപ്പെടാറില്ല. ഒരു കമ്പനിയുടെ കീഴില്‍ ഞാന്‍ ബിക്കിനി ഷൂട്ട് ചെയ്തിരുന്നു. അടിമയെപ്പോലെ പണി എടുത്തിട്ടും എനിക്ക് അവര്‍ കൃത്യമായി പണം തന്നില്ല. എന്നാല്‍ അവര്‍ക്ക് നല്ല വരുമാനവുമുണ്ട്. എനിക്ക് തുച്ഛമായ തുകയാണ് കിട്ടിയിരുന്നത്. എന്റെ ശരീരം ഞാന്‍ കൊണ്ടുപോയി പാഴാക്കിയിട്ട് എന്തിനാണ്.
അങ്ങനെ ആ കമ്പനി വിട്ട് സ്വന്തമായി ഫോട്ടോഷൂട്ട് ചെയ്യാന്‍ തുടങ്ങി. വിവിധ ബൊട്ടീക്കുകളാണ് ബിക്കിന് തരുന്നത്. എനിക്ക് വയ്യാതാകുന്ന കാലത്തും സമ്പാദ്യമുണ്ടാകണം. അതിന് വേണ്ടിയാണ് ബിക്കിനി ഫോട്ടോഷൂട്ടിലേക്ക് വന്നത്. ആരും ഇല്ലെങ്കിലും എനിക്ക് ജീവിക്കണം ചാവാന്‍ പറ്റില്ലല്ലോ. നടിമാര്‍ ബിക്കിനി ഇട്ടാല്‍ ആളുകള്‍ക്ക് കുഴപ്പമില്ല. ഞങ്ങളിട്ടാല്‍ വേശ്യയെന്ന് വിളിക്കും. പണം വാങ്ങി ഡേറ്റിങിന് ഇന്നേവരെ പോയിട്ടില്ല. അഡല്‍ട്ട് ആപ്പില്‍ താല്‍പര്യമുള്ളവര്‍ തുക അവര്‍ അടച്ചാല്‍ മാത്രമെ ഡേറ്റിങിന് പോകൂ. പക്ഷെ ഇന്നേവരെ പോയിട്ടില്ല.
അങ്ങനെ ആരും അടച്ചിട്ടില്ല. ഒരു കോഫി ഡേറ്റിന് അയ്യായിരം രൂപയാണ്. ഇതുപോലുള്ള പ്ലാറ്റ്ഫോമില്‍ ഒരുപാട് മലയാളി മോഡല്‍സുണ്ട്. എന്നെ കണ്ടിട്ട് ആരും ഈ പ്ലാറ്റ്ഫോമിലേക്ക് വന്നിട്ടില്ല. കേരളത്തിലുള്ള ചില വ്യക്തികളെ കണ്ടിട്ടാണ് ഞാനും ഈ പ്ലാറ്റ്ഫോമിലേക്ക് വന്നത്. സെലിബ്രിറ്റീസിനൊപ്പം പണം വാങ്ങി ഞാന്‍ ഇന്നേവരെ പോയിട്ടില്ല. ഇന്‍സ്റ്റഗ്രാമില്‍ കണ്ടിട്ട് എന്നെ ആരും വിലയിരുത്തരുതെന്നും ഗൗരി പറയുന്നു.
കുടുംബത്തില്‍ വരുന്ന ഫങ്ഷനുകളില്‍ പോലും ഞാന്‍ പോകാറില്ല. അവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുതെന്ന് കരുതിയാണ് പോകാത്തത്. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് ഞാന്‍ കടന്നുപോകുന്നത്. എല്ലാവരും ചിരിക്കുന്ന എന്റെ മുഖമെ കണ്ടിട്ടുള്ളു. ഉള്ളില്‍ കരയുന്ന ഒരാളാണ് ഞാന്‍. എന്റെ മകന്‍ ഡോക്ടറാകാന്‍ പഠിക്കാന്‍ പോവുകയാണ്. എന്റെ പണത്തിനാണ് ഞാന്‍ അവനെ പഠിക്കാന്‍ അയക്കാന്‍ പോകുന്നത്. ആ ഒരു സന്തോഷം ദൈവം എനിക്ക് തന്നിട്ടുണ്ടെന്നും ഗൗരി സിജി പറയുന്നു.






