Breaking NewsLead NewsNewsthen SpecialSportsTRENDING

കളി ശോകം! ബംഗ്ലാദേശിനെതിരേ സഞ്ജു ബെഞ്ചിലിരിക്കും; പകരം ജിതേഷ് ശര്‍മ; ബൗളിംഗിലും മാറ്റം; സാധ്യതാ ടീം ഇങ്ങനെ

ദുബായ്: ഏഷ്യ കപ്പില്‍ പാകിസ്താതെ തകര്‍ത്തശേഷം ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായി മാറിയ ബംഗ്ലാദേശിനെ നേരിടാനുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ബുധനാഴ്ച നടക്കുന്ന മത്സരത്തില്‍ ചെറിയ പണിയുമായിട്ടായിരിക്കും ഇന്ത്യ ഇറങ്ങുകയെന്നും അതില്‍ പണികിട്ടുക സഞ്ജുവിനായിരിക്കുമെന്നുമാണ് വിവരം.

അഫ്ഗാനിസ്താനെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയ ബംഗ്ലാ കടുവകള്‍ സൂപ്പര്‍ ഫോറില്‍ ശ്രീലങ്കയെ അട്ടിമറിക്കുകയും ചെയ്തിരുന്നു. ഇനി ഇന്ത്യയെയും ഞെട്ടിക്കാനൊരുങ്ങുകയാണ് ലിറ്റണ്‍ ദാസിന്റെ ടീം. അവരെ വില കുറച്ചു കണ്ടാല്‍ ഇന്ത്യക്കു എട്ടിന്റെ പണി തന്നെ കിട്ടിയേക്കും.

Signature-ad

ബംഗ്ലാദേശുമായുള്ള സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ വലിയ അഴിച്ചു പണികള്‍ക്കൊന്നും കോച്ച് ഗൗതം ഗംഭീര്‍ തുനിഞ്ഞേക്കില്ല. എന്നാല്‍ ബാറ്റിങിലും ബൗളിങിലും ഓരോ മാറ്റങ്ങള്‍ വരുത്തിനിടയുണ്ട്. ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായ അഭിഷേക് ശര്‍മയ്ക്കൊപ്പം വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും ഓപ്പണിങില്‍ തുടരും.

ഗ്രൂപ്പുഘട്ടത്തിലെ മല്‍സരങ്ങളിലെ ചെറിയ സ്‌കോറുകളുടെ പേരില്‍ ഗില്ലിന്റെ ഇലവിനെ സ്ഥാനം നേരത്ത ചോദ്യം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ പാകിസ്താനെതിരായ തകര്‍പ്പന്‍ ഇന്നിങ്സിലൂടെ വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് അദ്ദേഹം. 28 ബോളില്‍ 47 റണ്‍സോടെ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കാണ് ഗില്‍ വഹിച്ചത്.

ബംഗ്ലാദേശിനെതിരേ മൂന്നാമനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുണ്ടാവും. പാകിസ്താനെതിരേ ഡക്ക് അടിച്ചതിന്റെ ക്ഷീണം തീര്‍ക്കാനും ശ്രമമുണ്ടാകും. നാലാമനായി തിലക് വര്‍മ തന്നെ തുടരും. പക്ഷേ, അഞ്ചാം നമ്പറില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ കണ്ടേക്കില്ല. മധ്യനിരയിലെ ബാറ്റിങ് തന്നെക്കൊണ്ടു പറ്റില്ലെന്നു പാകിസ്താനെതിരേ അദ്ദേഹം തെളിയിച്ചിരിക്കുകയാണ്. 17 ബോളില്‍ വെറും 13 റണ്‍സാണ് സഞ്ജു നേടിയത്.

തൊട്ടുമുമ്പത്തെ കളിയില്‍ ഒമാനെതിരേ ഫിഫ്റ്റിയടിച്ചെങ്കിലും ഒട്ടും ഒഴുക്കുള്ള, സ്ഥിരം ശൈലിയിലുള്ള ഇന്നിങ്സായിരുന്നില്ല അത്. ഒട്ടും താളത്തിലല്ല ഈ ടൂര്‍ണമെന്റില്‍ സഞ്ജു കാണപ്പെടുന്നത്. അതുകൊണ്ടുതന്നെ ബംഗ്ലാദേശിനെതിരേ അദ്ദേഹത്തെ പുറത്തിരുത്തി പകരം ജിതേഷ് ശര്‍മയെ ഇന്ത്യ പരീക്ഷിച്ചേക്കും. അഞ്ചു മുതല്‍ ഏഴുവരെ ഏതു റോളിലും ബാറ്റ് ചെയ്യാന്‍ മിടുക്കനാണ് ജിതേഷ്. ബംഗ്ലാദേശിനെതിരേ അഞ്ചാമനായി ജിതേഷിനെ കളിപ്പിക്കാനിടയില്ല. പകരം ഈ പൊസിഷനില്‍ ഹാര്‍ദിക് പാണ്ഡ്യയോ, ശിവം ദുബെയോ ആവും കളിക്കും.

സൂര്യയാണ് ക്രീസിലെങ്കില്‍ ദുബെയും തിലകാണ് ക്രീസിലെങ്കില്‍ ഹാര്‍ദിക്കുമാവും അഞ്ചില്‍ ബാറ്റ് വീശുക. കാരണം ഇടംകൈ-വലംകൈ കോമ്പിനേഷനു പ്രാധാന്യം നല്‍കുന്നയാളാണ് ഗംഭീര്‍. സഞ്ജുവിനു പകരമെത്തുന്ന ജിതേഷ് ഏഴാം നമ്പറിലാവും ഇറങ്ങിയേക്കുക.

എട്ടാമനായി ഇടംകൈയന്‍ ബാറ്ററും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലുണ്ടാലും. തുടര്‍ന്നു രണ്ടു സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയുമാവും ഇലവനിലുണ്ടാവുക. എന്നാല്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയ്ക്കു ഇന്ത്യ ബ്രേക്ക് നല്‍കാനിടയുണ്ട്. പകരം അര്‍ഷ്ദീപ് സിംഗിനായിരിക്കും പേസിന്റെ ചുമതല.

ഇന്ത്യയുടെ സാധ്യതാ ടീം

ശുഭ്മന്‍ ഗില്‍, അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍) തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിംഗ്.

 

Back to top button
error: