TRENDING

  • നാല് ബിരുദാനന്തര ബിരുദവും പി.എച്ച്‌.ഡിയും, ഉപജീവനത്തിന് പച്ചക്കറി വിൽപ്പനയുമായി യുവാവ്‌

    ചണ്ഡീഗഢ്: നാല് ബിരുദാനന്തര ബിരുദവും പി.എച്ച്‌.ഡിയുമുള്ള പച്ചക്കറി വില്‍പനക്കാരനാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. പഞ്ചാബ് സര്‍വകലാശാലയിലെ മുൻ പ്രൊഫസറായിരുന്ന ഡോ. സന്ദീപ് സിങാണ് സാഹചര്യങ്ങള്‍ മൂലം അധ്യാപകജോലി വിട്ട് ഉപജീവനത്തിനായി പച്ചക്കറി വില്‍ക്കാൻ തീരുമാനിച്ചത്. പട്യാലയിലെ പഞ്ചാബ് സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമായിരുന്നു സന്ദീപിന്റേത്. നിയമ വിഭാഗത്തില്‍ 11 വര്‍ഷക്കാലം അദ്ദേഹം ജോലി ചെയ്തു. നിയമത്തില്‍ രണ്ട് പി.എച്ച്‌.ഡി സ്വന്തമായുള്ള സിങ്ങിന് പഞ്ചാബി, മാധ്യമപ്രവര്‍ത്തനം, രാഷട്രമീമാംസ എന്നിവയിലും ബിരുദമുണ്ട്. തന്റെ ശമ്ബളം വെട്ടിക്കുറച്ചതായും കൃത്യമായി നല്‍കിയിരുന്നില്ലെന്നും സന്ദീപ് ആരോപിക്കുന്നു. 11 വര്‍ഷം കഠിനാധ്വാനം ചെയ്തെങ്കിലും സര്‍ക്കാര്‍ തന്നെ അംഗീകരിച്ചില്ല. ഇപ്പോഴും പ്രൊഫസറായി ജോലി ചെയ്യാൻ താത്പര്യമുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രൊഫസറായിരുന്നപ്പോള്‍ നേടിയതിലും കൂടുതല്‍ വരുമാനം ഇപ്പോള്‍ സമ്ബാദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

    Read More »
  • പത്താം ക്ലാസുണ്ടോ?  50000 രൂപ വരെ ശമ്പളത്തിൽ സ്ഥിര സർക്കാർ ജോലി നേടാം 

    തിരുവനന്തപുരം:കേരള സര്‍ക്കാരിന് കീഴിലുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് കേരള പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചു. മിനിമം പത്താം ക്ലാസ് പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സിയുടെ വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി ജനുവരി 31. തസ്തിക& ഒഴിവ് ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ, കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍, സ്റ്റേറ്റ് ഓഡിറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്, കേരള ലെജിസ്ലേച്ചര്‍ സെക്രട്ടറിയേറ്റ്, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ് തുടങ്ങിയ കേരള സര്‍ക്കാരിന് കീഴില്‍ വിവിധ വകുപ്പുകളില്‍ ഓഫീസ് അറ്റന്‍ഡന്റ് നിയമനം. 18 വയസ് മുതല്‍ 36 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ 02011987നും 01012005നും ഇടയില്‍ ജനിച്ചവരായിരിക്കണം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസിളവ് ഉണ്ടായിരിക്കും. വിദ്യാഭ്യാസ യോഗ്യത എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്ല്യം. ശമ്ബളം തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 23,000 രൂപ മുതല്‍ 50,200 രൂപ വരെ ശമ്ബളം ലഭിക്കും. അപേക്ഷ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം. https://www.keralapsc.gov.in/.

    Read More »
  • കപ്പ വിഷമാണ്; തൊടുപുഴയിൽ 15  ഉം 18 ഉം വയസ്സുള്ള  കുട്ടികൾ നടത്തുന്ന ഫാമിലെ 15 പശുക്കൾ ചത്തതിന് പിന്നിൽ

    പുതുവർഷം വളരെ ദുഃഖകരമായ ഒരു വാർത്തയാണ് തന്നത്. തൊടുപുഴയിൽ 15  ഉം 18 ഉം വയസ്സുള്ള രണ്ട് കുട്ടികൾ നടത്തുന്ന ഫാമിലെ 15 പശുക്കൾ ചത്തു എന്ന് വാർത്ത. വാട്ടനായി കൃഷി ചെയ്യുന്ന കപ്പ  കട്ടുള്ളതാണ് അതായത് സൈനൈഡ് ആണ് വിഷം. ഉള്ളിൽ ചെന്നാൽ ഉടനടിയാണ് മരണം. ചികിത്സ കിട്ടിയാൽ ഉടനെ ജീവിതത്തിലേക്ക് മടങ്ങി വരും. സാധാരണ കർഷകർക്ക് അറിയാം റബ്ബറിലയും , കപ്പയിലയും കപ്പതൊ ണ്ടുമൊക്കെ വിഷമുള്ളതാണെന്ന്. അച്ഛനില്ലാത്ത കുഞ്ഞുങ്ങളാണ്. അറിവുണ്ടാവില്ല. ആരും പറഞ്ഞു കൊടുത്തിട്ടുണ്ടാവില്ല. ആ  കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല. ഇൻഷുർ ചെയ്ത പശുക്കളായിരിക്ക ണേ എന്ന് മാത്രമാണ് ഇപ്പോൾ പ്രാർത്ഥന. ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത്  കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും 15 പശുക്കളാണ് ചത്തത്.മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്.

    Read More »
  • വെറും 29 രൂപയ്ക്ക്  കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് ഒരു ബോട്ട് യാത്ര 

    കായലും കരിമീനും ബോട്ട് യാത്രയും.ആഹാ…ഓർക്കുമ്പോൾ തന്നെ കുളിര് കോരുന്നല്ലേ..എന്നാൽ വണ്ടി ആലപ്പുഴയിലേക്കോ കുമരകത്തേക്കോ തിരിച്ചോളൂ. കരയിൽ അതിരിട്ട്​ നിൽക്കുന്ന തെങ്ങുകൾ, വെള്ളത്തിൽ നീന്തുന്ന താറാവിൻ കൂട്ടങ്ങൾ,  പച്ച പുതച്ച നെൽപ്പാടങ്ങൾ, അതിനിടയിൽ മീൻപിടിക്കുന്ന കുട്ടികൾ, ചെറുവള്ളങ്ങൾ തുഴഞ്ഞു പോകുന്ന നാട്ടുകാർ, നാട്ടുകാഴ്ചകൾ… അങ്ങനെ വ്യത്യസ്​തതയും മനോഹാരിതയുമുള്ള നിരവധി കാഴ്ചകൾ ഇവിടെ നിങ്ങൾക്ക് കാണുവാൻ സാധിക്കും. ബോട്ട് മുന്നോട്ട് പോകുന്തോറും കാഴ്ചകളും മാറും.കായലിലെങ്ങും ഇര തേടുന്ന അസംഖ്യം പക്ഷികളെ കാണാം. വിദേശികളും സ്വദേശികളുമായ  പക്ഷികൾ പൊങ്ങിയും താഴ്ന്നും ഇരപിടിക്കുന്ന അപൂർവ്വ കാഴ്ച ഏറെ കൗതുകമുണർത്തും. ബോട്ട് പോകുമ്പോൾ കുതിച്ച് ചാടുന്ന ചെറുമീനുകളെ അകത്താക്കാൻ ബോട്ടിന്​ അകമ്പടിയായി ഒരു കൂട്ടം പക്ഷികൾ എപ്പോഴുമുണ്ടാകും.   എത്ര കണ്ടാലും മതിവരാത്ത കേരളത്തിലെ ലക്ഷ്യസ്ഥാനങ്ങളാണ് കുമരകവും ആലപ്പുഴയും.. കിഴക്കിന്റെ വെനീസ് എന്നാണ് ആലപ്പുഴ അറിയപ്പെടുന്നതെങ്കിൽ കേരളത്തിന്‍റെ നെതർലാൻഡ് എന്നാണ് കുമരകം അറിയപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നും വളരെയധികം താഴെ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ വിശേഷണമുള്ളത്. വേമ്പനാട് കായലിലൂടെയുള്ള ഹൗസ് ബോട്ടിങ്ങിൽ ഈ…

    Read More »
  • മരണം വരെ മാസം 5,000 രൂപ പെൻഷൻ ഉറപ്പാക്കുന്ന സര്‍ക്കാര്‍ പദ്ധതി

    വിരമിക്കുന്ന സമയത്ത് സ്ഥിര വരുമാനത്തെ പറ്റിയുള്ള ആശങ്കയിലാണോ? മരണം വരെ മുടങ്ങാതെ പെൻഷൻ ഉറപ്പുനല്‍കുന്ന പദ്ധതിലേക്ക് നിക്ഷേപം മാറ്റിയാല്‍ ഇത്തരം ആശങ്കകള്‍ക്ക് വകയില്ല.അത്തരത്തിലൊരു സാമൂഹിക സുരക്ഷ പെൻഷൻ പദ്ധതിയായാണ് അടല്‍ പെൻഷൻ യോജന. കേന്ദ്ര പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി നിയന്ത്രിക്കുന്ന പദ്ധതിയില്‍ 60 വയസിന് ശേഷം പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് 5,000 രൂപ പരമാവധി പെൻഷൻ ലഭിക്കും. 1,000 രൂപയാണ് പദ്ധതിയിലെ ചുരുങ്ങിയ പെൻഷൻ. 18 വയസ് പൂര്‍ത്തിയായ ഇന്ത്യക്കാര്‍ക്ക് പദ്ധതിയില്‍ ചേരാം. ഉയര്‍ന്ന പ്രായ പരിധി 40 വയസാണ്.  പദ്ധതിയില്‍ ചേരാൻ സേവിംഗ്സ് അക്കൗണ്ട് ആവശ്യമുണ്ട്. ബാങ്ക് വഴിയോ പോസ്റ്റ് ഓഫീസ് വഴിയോ പദ്ധതിയില്‍ ചേരാം. 1,000, 2,000, 3,000, 4,000, 5,000 രൂപ എന്നിങ്ങനെയാണ് മാസത്തില്‍ അടല്‍ പെൻഷൻ യോജന വഴി പെൻഷൻ അനുവദിക്കുക. ഇതിന് ഗുണഭോക്താവ് വിഹിതം നല്‍കണം. ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോ ഡെബിറ്റായാണ് മാസ വിഹിതം ഈടാക്കുക. പദ്ധതിയില്‍ ചേരുന്ന സമയത്തെ ഗുണഭോക്താവിന്റെ…

    Read More »
  • സഹലിന് പരിക്ക്; ഏഷ്യന്‍ കപ്പ് നഷ്ടമായേക്കും

    ദോഹ:എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി. മലയാളി മിഡ്ഫീല്‍ഡര്‍ സഹല്‍ അബ്ദുള്‍ സമദിന് ടൂര്‍ണമെന്റ് നഷ്ടമാകാന്‍ സാധ്യത. പരിക്കില്‍ നിന്ന് സഹല്‍ ഇപ്പോഴും മുക്തനായില്ലെന്നും താരം പരിശീലനം പാതിവഴിയില്‍ നിര്‍ത്തിയെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പരിക്കിന്റെ പിടിയിലായ സഹല്‍ കുറച്ചുനാളായി കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. ഏഷ്യന്‍ കപ്പിനുള്ള അന്തിമ സ്‌ക്വാഡ് പ്രഖ്യാപിക്കുന്നതിന് മുന്നേ സഹലിനെക്കുറിച്ച്‌ ഫിറ്റ്‌നസ് ആശങ്കകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പരിക്ക് മാറുമെന്ന പ്രതീക്ഷയില്‍ താരത്തെ കോച്ച്‌ ഇഗോര്‍ സ്റ്റിമാക് ടീമിലുള്‍പ്പെടുത്തുകയായിരുന്നു. ജനുവരി 12 മുതല്‍ ആരംഭിക്കാനിരിക്കുന്ന ഏഷ്യന്‍ കപ്പിനായി ടൂര്‍ണമെന്റിനായി ശനിയാഴ്ചയാണ് ഇന്ത്യന്‍ ടീം ഖത്തറിലെത്തിയത്. ഇതിനിടെ സഹലിന്റെ പരിക്ക് വീണ്ടും വഷളാവുകയായിരുന്നു. കഠിനമായ കണങ്കാല്‍ വേദനയെ തുടര്‍ന്ന് താരത്തിന് പരിശീലനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി മൂന്നാം വാരത്തോടെ മാത്രമാണ് താരത്തിന്റെ ഫിറ്റ്‌നസിനെക്കുറിച്ച്‌ വ്യക്തത വരിക.   ഇതോടെ ഏഷ്യന്‍ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ സഹലിന് നഷ്ടമാവുമെന്ന് ഏതാണ്ട് ഉറപ്പായിക്കുകയാണ്. ജനുവരി…

    Read More »
  • സഞ്ജുവിന്റെ ആരാധകർ ചില്ലറക്കാരല്ല!

    ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മലയാളി സാന്നിധ്യമാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു ഇന്ത്യന്‍ ടീമില്‍ സജീവമല്ലെങ്കിലും ഇടക്കിടെ അവസരം ലഭിക്കാറുണ്ട്. ബിസിസി ഐയുടെ കരാറുള്ള താരമാണ് സഞ്ജു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജുവിന് വലിയ ആരാധക പിന്തുണയുമുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്ബരയില്‍ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനം നടത്തിയതോടെ സഞ്ജു വീണ്ടും കൈയടി നേടുകയാണ്. ഇന്ത്യന്‍ ടീമിലും കൂടുതല്‍ അവസരം ലഭിക്കാന്‍ ഈ പ്രകടനം സഞ്ജുവിനെ സഹായിച്ചേക്കും. ഇന്ത്യന്‍ സെലക്ടര്‍മാര്‍ ആവശ്യത്തിന് അവസരം നല്‍കാതെ സഞ്ജുവിനെ തഴഞ്ഞത് പല തവണ കണ്ടിട്ടുള്ളതാണ്. അപ്പോഴെല്ലാം സഞ്ജുവിനെ പിന്തുണച്ച്‌ നൂറുകണക്കിന് ആരാധകർ രംഗത്തെത്തിയിരുന്നു. ഇതിൽ ഒന്നാമത്തെയാള്‍ രാഷ്ട്രീയ രംഗത്തെ പ്രമുഖനായ ശശി തരൂരാണ്. സഞ്ജു സാംസണെ എപ്പോള്‍ ടീമില്‍ നിന്ന് തഴഞ്ഞാലും പ്രതികരിച്ച്‌ ശശി തരൂര്‍ രംഗത്തെത്താറുണ്ട്. സഞ്ജുവിന് കൂടുതല്‍ അവസരം നല്‍കണമെന്ന് കൂടുതല്‍ ആവശ്യപ്പെടുന്നവരിലൊരാളാണ് ശശി തരൂര്‍. സഞ്ജുവിന്റെ വലിയ ആരാധകനാണ് താനെന്ന് ശരി തരൂര്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. രണ്ടാമത്തെയാള്‍…

    Read More »
  • രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ മത്സരത്തിന്‌ ഒരുങ്ങി ആലപ്പുഴ

    രഞ്‌ജി ട്രോഫി ക്രിക്കറ്റ്‌ മത്സരത്തിന്റെ ആവേശത്തിലേക്ക്‌ ആലപ്പുഴയും.ആലപ്പുഴ എസ്‌.ഡി കോളജ്‌ ഗ്രൗണ്ടില്‍ ജനുവരി അഞ്ചുമുതല്‍ കേരളവും യു.പിയും തമ്മിലാണ് മത്സരം. ആദ്യമായാണ്‌ രഞ്‌ജി ട്രോഫി മത്സരത്തിന്‌ ആലപ്പുഴ വേദിയാകുന്നത്‌. രഞ്‌ജി ട്രോഫിക്കുള്ള കേരള ടീമിനെ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. സഞ്‌ജു സാംസണാണ്‌ ക്യാപ്‌റ്റന്‍.  ജലജ്‌ സക്‌സേന, എന്‍.പി. ബേസില്‍, ബേസില്‍ തമ്ബി, അക്ഷയ്‌ ചന്ദ്രന്‍, ശ്രേയസ്‌ ഗോപാല്‍, അനന്തകൃഷ്‌ണന്‍, കൃഷ്‌ണപ്രസാദ്‌, രോഹന്‍ കുന്നുമ്മല്‍, എം.ഡി. നിധീഷ്‌, രോഹന്‍ പ്രേം, സച്ചിന്‍ ബേബി, വൈശാഖ്‌ ചന്ദ്രന്‍, വിഷ്‌ണു വിനോദ്‌, സുരേഷ്‌ വിശ്വേശ്വര്‍, വിഷ്‌ണുരാജ്‌ എന്നിവരാണ്‌ ടീമംഗങ്ങള്‍. 2018-19 സീസണില്‍ സെമി ഫൈനലിലെത്തിയതാണ്‌ കേരളത്തിന്റെ ഇതുവരെയുള്ള ഏറ്റവുംമികച്ച പ്രകടനം. 2017-ല്‍ ക്വാര്‍ട്ടറിലെത്തിയിരുന്നു. 2008-മുതല്‍ എസ്‌.ഡി. കോളേജ്‌ ഗ്രൗണ്ട്‌ കേരള ക്രിക്കറ്റ്‌ അസോസിയേഷനാണ്‌(കെ.സി.എ.) പരിപാലിക്കുന്നത്‌. ഈവര്‍ഷം വീണ്ടും കരാര്‍ പുതുക്കി. ധാരണപ്രകാരം ഇനി 18 വര്‍ഷംകൂടി കെ.സി.എയായിരിക്കും ഗ്രൗണ്ടിന്റെ മേല്‍നോട്ടം വഹിക്കുക. രാജ്യാന്തരനിലവാരമുള്ള പിച്ചും ഔട്ട്‌ഫീല്‍ഡുമാണ്‌ കെ.സി.എ. തയാറാക്കിയിരിക്കുന്നത്‌.

    Read More »
  • മുംബൈ സിറ്റി ഒന്നാമതെന്ന് പ്രഖ്യാപിച്ച് ഐഎസ്എൽ; പൊങ്കാലയുമായി ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ

    മുംബൈ: 2023-24 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.നിലവിൽ 2023 അവസാനിക്കുമ്പോൾ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരിക്കുന്നത്. പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സാണ് ഈ വർഷം അവസാനിക്കുമ്പോൾ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തിട്ടുള്ളത്. 12 മത്സരങ്ങളിൽ നിന്ന് എട്ട് വിജയങ്ങൾ നേടിയിട്ടുള്ള ബ്ലാസ്റ്റേഴ്സ് 26 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ഉള്ളത്.രണ്ടാം സ്ഥാനത്ത് ഗോവയാണ് വരുന്നത്. 10 മത്സരങ്ങളിൽ നിന്ന് 24 പോയിന്റാണ് അവർക്കുള്ളത്. മൂന്നാം സ്ഥാനത്ത് ഒഡിഷയും നാലാം സ്ഥാനത്ത് മുംബൈ സിറ്റി എഫ്സിയും അഞ്ചാം സ്ഥാനത്ത് മോഹൻ ബഗാനുമാണ് നിലവിലുള്ളത്. എന്നാൽ 2023 എന്ന കലണ്ടർ വർഷം അവസാനിച്ചതിന് പിന്നാലെ ഇന്ത്യൻ സൂപ്പർ ലീഗ് ഒഫീഷ്യലായി  മറ്റൊരു പോയിന്റ് പട്ടിക പുറത്തിറക്കിയിട്ടുണ്ട്. 2023 എന്ന കലണ്ടർ വർഷത്തെ ഐഎസ്എൽ പോയിന്റ് ടേബിളാണ്  ഇറക്കിയിട്ടുള്ളത്. അതായത് 2023 ജനുവരി ഒന്നാം തീയതി മുതൽ 2023 ഡിസംബർ 31 ആം തീയതി വരെയുള്ള ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ റിസൾട്ട് ഉൾപ്പെടുത്തിക്കൊണ്ടുള്ള …

    Read More »
  • ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിച്ചു, ആരാകും ലൂണയുടെ പകരക്കാരൻ ?

    ഐഎസ്എൽ ഉൾപ്പെടെയുള്ള ലീഗുകളിലെ ക്ലബുകൾക്ക് നിലവിൽ മോശം പ്രകടനം നടത്തുന്ന താരങ്ങളെ ഒഴിവാക്കാനും പുതിയ താരങ്ങളെ വാങ്ങി സീസണിലെ കിരീടപ്രതീക്ഷകൾ സജീവമാക്കി നിലനിർത്താനും വഴിയൊരുക്കി ജനുവരി ട്രാൻസ്‌ഫർ ജാലകം തുറന്നു. ജനുവരി മാസം മുഴുവൻ നീണ്ടു നിൽക്കുന്ന ഈ ജാലകത്തിൽ പുതിയ താരങ്ങളെ സ്വന്തമാക്കാനും മോശം പ്രകടനം നടത്തിയവരെ ഒഴിവാക്കാനും പല ക്ലബുകളും നേരത്തെ തന്നെ പദ്ധതിയിട്ടിട്ടുണ്ട്. അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആദ്യത്തെ ദിവസം തന്നെ നിർണായകമായൊരു അപ്‌ഡേറ്റ് ലഭിച്ചത് ടീമിന്റെ നായകനായിരുന്ന അഡ്രിയാൻ ലൂണയുടെ പകരക്കാരന്റെ കാര്യത്തിലാണ്. പരിക്കേറ്റു പുറത്തിരിക്കുന്ന താരത്തിന്റെ സ്ഥാനത്തേക്ക് പുതിയൊരു കളിക്കാരനെ കൊണ്ടുവരാൻ പദ്ധതിയുണ്ടെന്നും ആ താരത്തെ കണ്ടെത്തിയിട്ടുണ്ടെന്നും പരിശീലകൻ ഇവാൻ വുകോമനോവിച്ചാണ് തുറന്നു പറഞ്ഞത്. ലൂണക്ക് പകരം ടീമിലേക്കെത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ച താരങ്ങളിലൊന്ന് സ്‌പാനിഷ്‌ സ്‌ട്രൈക്കർ അൽവാരോ വാസ്‌ക്വസ് ആയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ താരം ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയിൽ വന്നത് ഈ അഭ്യൂഹങ്ങൾക്ക് നിറം പകർന്നു. അതിനു പിന്നാലെ കളിച്ചു…

    Read More »
Back to top button
error: