TRENDING
-
ഏഷ്യൻ ഫുട്ബോൾ കിരീടം വീണ്ടും ഖത്തറിന്
ദോഹ: ഏഷ്യൻ ഫുട്ബോൾ കിരീടം വീണ്ടും ഖത്തറിന്.ഇന്നലെ നടന്ന ഫൈനലിൽ ആതിഥേയരായ ഖത്തർ 3–1നു ജോർദാനെയാണ് പരാജയപ്പെടുത്തിയത്. ലുസെയ്ൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ, അക്രം അഫിഫാണ് ഖത്തറിന്റെ 3 ഗോളുകളും നേടിയത്. 22, 73, 90+5 മിനിറ്റുകളിൽ പെനൽറ്റിയിൽനിന്നായിരുന്നു 3 ഗോളുകളും. ഖത്തർ ക്ലബ് അൽ സാദിന്റെ താരമാണ് ഹാട്രിക് നേടിയ ഇരുപത്തേഴുകാരൻ അഫിഫ്. 67–ാം മിനിറ്റിൽ യാസൻ അൽ നയ്മത്ത് ജോർദാന്റെ ഏകഗോൾ നേടി. ഖത്തറിന്റെ 2–ാം ഏഷ്യൻ കപ്പ് കിരീട വിജയമാണിത്.ടൂർണമെന്റിലെ ടോപ് ഗോൾ സ്കോററും അഫിഫാണ് (8). 2019ൽ യു.എ.ഇയിൽ നടന്ന ഏഷ്യൻ കപ്പിലൂടെ കന്നിക്കിരീടമണിഞ്ഞ ഖത്തർ ഇത്തവണ സ്വന്തം മണ്ണിൽ ഒരു കളിപോലും തോൽക്കാതെയാണ് കിരീടത്തിലെത്തിയത്. അതേസമയം ജോർഡന്റെ ആദ്യ ഫൈനൽ പ്രവേശനമായിരുന്നു ഇത്.
Read More » -
സച്ചിൻ ബേബിക്കും അക്ഷയ് ചന്ദ്രനും സെഞ്ച്വറി;ജലജ് സക്സേനയ്ക്ക് 7 വിക്കറ്റ്, ബംഗാളിനെ വിറപ്പിച്ച് കേരളം
തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ബംഗാളിനെ വിറപ്പിച്ച് കേരളം. ജലജ് സക്സേനയുടെ തകർപ്പൻ ബൗളിംഗിന്റെ മികവില്‍ കേരളം ആദ്യ ഇന്നിംഗ്സ് ലീഡിലേക്ക് അടുക്കുകയാണ്. രണ്ടാം ദിനം കളി അവസാനിക്കുമ്ബോള്‍ ബംഗാള്‍ 172/8 എന്ന നിലയിലാണ്. കേരളത്തിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 363ന് 191 റണ്‍സ് അകലെയാണ് ബംഗാള്‍ നില്‍ക്കുന്നത്. ജലജ് സക്സേനയാണ് കേരളം എടുത്ത എട്ടു വിക്കറ്റില്‍ ഏഴും നേടിയത്. 20 ഓവർ എറിഞ്ഞ ജലജ് സക്സേന 67 റണ്‍സ് വഴങ്ങിയാണ് 7 വിക്കറ്റ് എടുത്തത്. നിധീഷ് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ആദ്യ ഇന്നിംഗ്സില്‍ സച്ചിൻ ബേബിയും അക്ഷയ് ചന്ദ്രനും നേടിയ സെഞ്ച്വറികളുടെ ബലത്തില്‍ ആയിരുന്നു കേരളം 363 റണ്‍സ് എടുത്തത്. സച്ചിൻ ബേബി 124 റണ്‍സും അക്ഷയ് 106 റണ്‍സും നേടി.
Read More » -
വീണ്ടും കൊച്ചിയിലേക്ക് ഫുട്ബോൾ ആരവം; നാളെ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയുമായി ഏറ്റുമുട്ടും
കൊച്ചി: ഐഎസ്എല്ലിൽ നാളെ കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബ് എഫ്സിയുമായി ഏറ്റുമുട്ടും.കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ രാത്രി 8 മണിക്കാണ് മത്സരം. നിലവിൽ 13 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണുള്ളത്.15 മത്സരങ്ങളില്‍ നിന്ന് 31 പോയിന്റുമായി ഒഡീഷയാണ് ഒന്നാം സ്ഥാനത്ത്.12 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റോടെ ഗോവ രണ്ടാം സ്ഥാനത്തും നിൽക്കുന്നു.13 മത്സരങ്ങളിൽ നിന്ന് 11 പോയിന്റോടെ പഞ്ചാബ് 11-ാം സ്ഥാനത്താണുള്ളത്. അതേസമയം കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ മുൻ ചാമ്പ്യൻമാരായ ബംഗളൂരു എഫ്സിയെ ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് തകർത്ത് ടീമാണ് പഞ്ചാബ്എഫ് സി.പഞ്ചാബിന്റെ ഈ സീസണിലെ രണ്ടാം വിജയമായിരുന്നു ഇത്.ബംഗളൂരു എഫ് സിയും 2 മത്സരങ്ങള്‍ മാത്രമേ ഈ സീസണില്‍ വിജയിച്ചിട്ടുള്ളൂ.അതേസമയം മുൻ ചാമ്ബ്യൻമാരായ ഹൈദരാബാദ് ഈ സീസണില്‍ ഒരു വിജയം പോലും നേടാനാകാതെ ഏറ്റവും അവസാന സ്ഥാനത്താണുള്ളത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഇനിയുള്ള മത്സരങ്ങള്‍ ഇങ്ങനെയാണ് : Feb 12 പഞ്ചാബ് എഫ്സി (കൊച്ചി), Feb…
Read More » -
ഖത്തറോ ജോർദാനോ; ഏഷ്യൻ രാജാവിനെ ഇന്നറിയാം
ദോഹ: എഎഫ്സി ഏഷ്യൻ കപ്പിന്റെ ഫൈനലിൽ ആതിഥേയരായ ഖത്തർ ഇന്ന് ജോർദാനെ നേരിടും.ലൂസൈല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി 8.30നാണ് ഫൈനൽ. നിലവിലെ ചാമ്പ്യന്മാരായ ഖത്തർ കിരീടം നിലനിർത്താനുള്ള തയാറെടുപ്പിലാണ്. അതേസമയം, ചരിത്രത്തില്‍ ആദ്യമായാണ് ജോർദാൻ ഫൈനലില്‍ പ്രവേശിക്കുന്നത്. 2004, 2011 എഡിഷനുകളില്‍ ക്വാർട്ടറില്‍ പ്രവേശിച്ചതായിരുന്നു ജോർദാന്റെ ഇതുവരെയുള്ള മികച്ച പ്രകടനം. ഗ്രൂപ്പ് ഇയില്‍ ബെഹറിനും ദക്ഷിണകൊറിയയ്ക്കും പിന്നിലായി മൂന്നാം സ്ഥാനക്കാരായ ജോർദാൻ, മികച്ച മൂന്നാം സ്ഥാനക്കാരുടെ സ്ലോട്ടിലൂടെയായിരുന്നു പ്രീക്വാർട്ടറില്‍ പ്രവേശിച്ചത്. പ്രീക്വാർട്ടറില്‍ ഇറാക്കിനെയും (3-2) ക്വാർട്ടറില്‍ തജിക്കിസ്ഥാനെയും (1-0) സെമിയില്‍ ദക്ഷിണകൊറിയയെയും (2-0) മറികടന്നാണ് ജോർദാൻ ഫൈനലിൽ പ്രവേശിച്ചത്. അതേസമയം ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്തോടെയാണ് ഖത്തർ പ്രീക്വാർട്ടറില്‍ പ്രവേശിച്ചത്. പ്രീക്വാർട്ടറില്‍ പലസ്തീനെയും (2-1) ക്വാർട്ടറില്‍ ഉസ്ബക്കിസ്ഥാനെയും (ഷൂട്ടൗട്ടില്‍ 3-2) തോല്‍പ്പിച്ചു. തുടർന്ന് സെമിയില്‍ ഇറാനെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 3-2നു കീഴടക്കിയായിരുന്നു ഖത്തറിന്റെ ഫൈനല്‍ പ്രവേശം.
Read More » -
ഹ്യൂഗോ ബൗമസിനെ മോഹൻ ബഗാൻ പുറത്താക്കി
കൊൽക്കത്ത:മോഹൻ ബഗാന്റെ പ്രധാന താരങ്ങളില്‍ ഒരാളായ ഹ്യൂഗോ ബൗമസിനെ ക്ലബ് പുറത്താക്കിയതായി റിപ്പോർട്ടുകള്‍.ഹ്യൂഗോ ബൗമസും പരിശീലകൻ ഹബാസും തമ്മിലുള്ള പ്രശ്നങ്ങള്‍ ആണ് കാരണമെന്നാണ് വിവരം. മുംബൈ സിറ്റിയില്‍ നിന്ന് രണ്ട് സീസണ് മുമ്ബാണ് ബൗമസ് മോഹൻ ബഗാനില്‍ എത്തിയത്. മുംബൈ സിറ്റിയുടെ ഇരട്ട കിരീടത്തില്‍ നിർണായക പങ്കുവഹിച്ച ഹ്യൂഗോ ബൗമസ് മോഹൻ ബഗാനൊപ്പം ഐ എസ് എല്‍ കിരീടവും ഡ്യൂറണ്ട് കപ്പും നേടിയിരുന്നു. 2019-20 സീസണില്‍ എഫ് സി ഗോവയ്ക്ക് ഒപ്പം ലീഗ് ഷീല്‍ഡ് നേടാനും ബൗമസിനായിരുന്നു. ബൗമസിന് പകരം ജോണി കൗകോയെ മോഹൻ ബഗാൻ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. നേരത്തെ മോഹൻ ബഗാനായി വലിയ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള കൗകോ പരിക്ക് കാരണം ദീർഘകാലമായി പുറത്തായിരുന്നു.
Read More » -
ബംഗാളിനെതിരെ സച്ചിൻ ബേബിക്ക് സെഞ്ച്വറി, കേരളം 265/4
തിരുവനന്തപുരം: രഞ്ജി ട്രോഫി എലൈറ്റ് ഗ്രൂപ്പ് ബിയില്‍ കരുത്തരായ ബംഗാളിനെതിരെ സച്ചിൻ ബേബിയുടെ സെഞ്ച്വറി പിൻബലത്തില്‍ കേരളം മികച്ച ്സകോറിലേക്ക്. തുമ്ബ സെന്റ് സേവ്യേഴ്സ് കോളേജ് ഗ്രൗണ്ടില്‍ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കേരളം ഒന്നാം ദിനം സ്റ്റമ്ബെടുക്കുമ്ബോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തിട്ടുണ്ട്. 220 പന്ത് നേരിട്ട് 10 ഫോറും 1 സിക്സും ഉള്‍പ്പെടെ 110 റണ്‍സുമായി സച്ചിനും അർദ്ധ സെഞ്ച്വറി കുറിച്ച് 76 റണ്‍സുമായി അക്ഷയ് ചന്ദ്രനുമാണ് ക്രീസിലുള്ളത്. രോഹൻ പ്രേം (3), ക്യാപ്ടൻ സഞ്ജു സാംസണ് (8) എന്നിവർക്ക് തിളങ്ങാനായില്ല. വൻ പ്രതിസന്ധി മുന്നില്‍ കണ്ട കേരളത്തിന് അഞ്ചാം വിക്കറ്റില്‍ സച്ചിനും അക്ഷയ് ചന്ദ്രനും രക്ഷകരാവുകയായിരുന്നു. ബംഗാള്‍ ബൗളിംഗിനെ സമർത്ഥമായി നേരിട്ട ഇരുവരും ടീമിനെ സുരക്ഷിതമായി 250ഉം കടത്തി ബാറ്റിംഗ് തുടരുകയാണ്. തകർക്കപ്പെടാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ഇതുവരെ 153 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി കഴിഞ്ഞു. 150 പന്ത് നേരിട്ട അക്ഷയ് 7 ഫോർ നേടിയിട്ടുണ്ട്. സച്ചിന്റെ…
Read More »