TRENDING
-
എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഹൈദരാബാദിനെ തോൽപ്പിച്ച് മുംബൈ സിറ്റി
ഇന്ത്യൻ സൂപ്പർ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് ഹൈദരാബാദിനെ തോൽപ്പിച്ച് മുംബൈ സിറ്റി. ആദ്യ 32 മിനിറ്റില്‍ തന്നെ മുംബൈ രണ്ടു ഗോളുകള്‍ക്ക് മുന്നിലെത്തിയിരുന്നു. പതിനെട്ടാം മിനിറ്റില്‍ ചാങ്തെയാണ് മുംബൈ സിറ്റിക്ക് ലീഡ് നല്‍കിയത്. വിക്രം പ്രതാപിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍.പിന്നീട് 32ആം മിനിറ്റില്‍ മെഹ്താബ് സിങ് മുംബൈയുടെ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയില്‍ അവസാനം പെരേര ഡിയസ് കൂടെ ഗോള്‍ നേടിയതോടെ മുംബൈ സിറ്റിയുടെ വിജയം പൂർത്തിയായി. ഒരു പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഡിയസിന്റെ ഗോള്‍. ഈ വിജയത്തോടെ 20 മത്സരങ്ങളില്‍ നിന്നും 44 പോയിന്റുമായി ലീഗില്‍ ഒന്നാമത് നില്‍ക്കുകയാണ് മുംബൈ സിറ്റി. ഹൈദരാബാദ് 20 മത്സരങ്ങളില്‍ നിന്ന് എട്ടു പോയിന്റുമായി അവസാന സ്ഥാനത്താണുള്ളത്.
Read More » -
94-ാം മിനുട്ടില്‍ മോഹൻ ബഗാന്റെ സമനില, 97-ാം മിനുട്ടില്‍ ചെന്നൈയിന്റെ വിജയ ഗോള്‍!!
കൊൽക്കത്ത: ഇന്നലെ ഇന്ത്യൻ സൂപ്പർ ലീഗില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ മോഹൻ ബഗാൻ ചെന്നൈയിനോട് പരാജയപ്പെട്ടു. 3-2 എന്ന സ്കോറിനായിരുന്നു ചെന്നൈയിന്റെ വിജയം. 97ആം മിനുട്ടിലെ ഗോളില്‍ ആണ് ചെന്നൈയിൻ ഇന്നലെ വിജയിച്ചത്.കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ 29ആം മിനിട്ടില്‍ മോഹൻ ബഗാൻ ജോണി കോക്കോയിലൂടെ ലീഡ് എടുത്തു. ആദ്യ പകുതി അവസാനിക്കും വരെ അവർക്ക് ലീഡ് നിലനിർത്താനായി. രണ്ടാം പകുതിയില്‍ ശക്തമായി തിരിച്ചടിച്ച ചെന്നൈയിൻ 73ആം മിനിറ്റില്‍ ജോർജൻമുറേയിലൂടെ സമനില ഗോള്‍ നേടി. അധികം വൈകാതെ 80ആം മിനിറ്റില്‍ റോബർട്ട് എഡഡ്വേർഡ്സ് ചെന്നൈയിനായി രണ്ടാം ഗോള്‍ നേടി അവരെ മുന്നിലെത്തിച്ചു. ചെന്നൈ വിജയത്തിലേക്ക് പോവുകയാണെന്ന് പ്രതീക്ഷിച്ച സമയത്താണ് റഫറി അവർക്കെതിരെ പെനാല്‍റ്റി വിധിക്കുന്നത്. പെനാല്‍റ്റി ലക്ഷത്തില്‍ എത്തിച്ചുകൊണ്ട് പെട്രാറ്റോസ് മോഹൻ ബഗാന് സമനില നല്‍കി. പക്ഷെ വിട്ടു കൊടുക്കാൻ ചെന്നൈയിൻ തയ്യാറായില്ല. 94ആം മിനുട്ടിലെ സമനില ഗോള്‍ വീണ് മിനുട്ടുകള്‍ക്ക് അകം ഇർഫാനിലൂടെ ചെന്നൈയിൻ ലീഡ് തിരികെ നേടുകയായിരുന്നു. ഈ…
Read More » -
സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസും മുംബൈ ഇന്ത്യൻസും ഇന്ന് നേർക്കുനേർ
മുംബൈ: ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കിടിലന്‍ പോരാട്ടങ്ങളിലൊന്നാണ് ഇന്ന് വാംഖഡയെില്‍ നടക്കാനിരിക്കുന്നത്. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും പ്രഥമ സീസണിലെ വിജയികളായ രാജസ്ഥാന്‍ റോയല്‍സുമാണ് മല്‍സരത്തില്‍ മുഖാമുഖം വരുന്നത്.പുതിയ നായകന്‍ ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ മുംബൈ ഈ സീസണില്‍ ഹോംഗ്രൗണ്ടില്‍ ആദ്യമായി കളിക്കുന്ന മല്‍സരം കൂടിയാണിത്. കഴിഞ്ഞ രണ്ടു കളിയിലും പരാജയമേറ്റു വാങ്ങിയതിനാല്‍ മുംബൈയ്ക്കു സ്വന്തം കാണികള്‍ക്കു മുന്നില്‍ ജയിച്ചേ തീരൂ. ക്യാപ്റ്റന്‍ ഹാര്‍ദിക്കിനും ഇതു ജീവന്‍മരണ പോരാട്ടമാണ്.കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കാണികളുടെ ഭാഗത്തു നിന്നും വലിയ രീതിയിലുള്ള പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് ഹാര്‍ദിക്കിനു നേരിടേണ്ടി വന്നത്. ഇത്തവണ ഹോംഗ്രൗണ്ടില്‍ കാണികളുടെ പ്രതിഷേധം അതിരു കടന്നേക്കുമോയെന്ന ആശങ്ക ഹാര്‍ദിക്കിനും മുംബൈ ടീമിനുമുണ്ട്. വിമര്‍ശകരുടെ വായടപ്പിക്കണമെങ്കില്‍ ഹാര്‍ദിക്കിനു മികച്ച പ്രകടനം പുറത്തെടുത്തേ തീരൂ. എന്നാല്‍ രാജസ്ഥാൻ റോയല്‍സാവട്ടെ മികച്ച രീതിയിലാണ് സീസണ്‍ ആരംഭിച്ചിട്ടുള്ളത്. ആദ്യ കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 20 റണ്‍സിനാണ് റോയല്‍സ് മറികടന്നത്.രണ്ടാമത്തെ മല്‍സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ…
Read More » -
തോൽവിയോടെ തോൽവി; ഇന്ത്യക്ക് ഫിഫാ റാങ്കിങ്ങിൽ വീണ്ടും തിരിച്ചടി
ഏഷ്യന്‍ മേഖലാ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്‌ഗാനിസ്‌ഥാനോടു തോറ്റതോടെ ഇന്ത്യക്ക് ഫിഫാ റാങ്കിങ്ങിൽ വീണ്ടും തിരിച്ചടി. അഫ്‌ഗാനിസ്‌താനെതിരേ രണ്ട് മത്സരങ്ങള്‍ കളിച്ച ഇന്ത്യ ഒരു സമനില വഴങ്ങുകയും ഒന്നിൽ തോല്‍ക്കുകയുമാണുണ്ടായത്. രണ്ട് മത്സരങ്ങളിലും ജയിക്കാനാകാത്തതാണ് ഇന്ത്യക്ക് ഫിഫാ റാങ്കിങ്ങളില്‍ തിരിച്ചടിയാകുന്നത്.പുതിയ റാങ്കിങ്ങ് വരുമ്ബോള്‍ 117-ാം സ്‌ഥാനത്തുനിന്ന് ഇന്ത്യ 121-ാം സ്‌ഥാനത്തേക്ക് താഴും. ഏഷ്യന്‍ കപ്പ് മുതല്‍ നടത്തി വരുന്ന മോശം പ്രകടനങ്ങളാണ് ഇന്ത്യയെ ബാധിക്കുന്നത്.ഏഷ്യൻ കപ്പിന് മുൻപ് ഇന്ത്യ 99-ാം സ്ഥാനത്തായിരുന്നു. അതേസമയം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അഫ്‌ഗാനിസ്‌ഥാനോടു തോറ്റതോടെ ഇന്ത്യയുടെ മൂന്നാം റൗണ്ടിലേക്കുള്ള മുന്നേറ്റം ഏറെക്കുറെ അസാധ്യമായിരിക്കുകയാണ്.എന്നിരിക്കെയും ഗ്രൂപ്പില്‍ ഇന്ത്യ രണ്ടാംസ്‌ഥാനത്തു തുടരുകയാണ്. നാല് കളികളില്‍നിന്ന് ഒരു ജയം മാത്രം നേടിയ ഇന്ത്യക്ക് നാല് പോയിന്റുമുണ്ട്. അഫ്‌ഗാനും നാല് പോയിന്റാണെങ്കിലും ഗോള്‍ ശരാശരിയില്‍ ഇന്ത്യക്കു പിന്നിലാണ്. കുവൈറ്റ്, ഖത്തര്‍ ടീമുകള്‍ക്കെതിരായാണ് ഇന്ത്യയുടെ അടുത്ത മത്സരങ്ങള്‍. 2026ലെ ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കിയപ്പോള്‍ ഏറെ സന്തോഷിച്ചവരാണ് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകരും…
Read More »